മന്ദാരക്കനവ് – 2

 

“മ്മ് ഉവ്വാ…ഹും” ശാലിനി ഒരു പരിഭവം അഭിനയിച്ചു.

 

“ഹാ സത്യം ആയിട്ടും…എന്തായാലും അത് വിട് ഞാൻ ചോദിച്ചതിന് മറുപടി പറ.”

 

“ഓ വഴിയേ പോയ ചിലരെയൊക്കെ വിളിച്ച് പരിചയപ്പെട്ടപ്പോഴേക്കും സമയം അങ്ങ് പോയി എന്തോ ചെയ്യാനാ.”

 

“ഹഹഹഹ അതുകൊള്ളാം അതെനിക്കിഷ്ട്ടപ്പെട്ടു…ഇപ്പൊ നമ്മൾ സമാസമം ആയേ.”

 

“ഹഹ…എങ്ങോട്ടാ നീ ഇത്ര ധൃതി പിടിച്ച്.”

 

“ഞാൻ വെറുതെ ഒന്ന് കുട്ടച്ചൻ്റെ കടയിലോട്ട്…ഈ നാടിനെ പറ്റിയും ഇവിടുത്തെ നാട്ടുകാരെ പറ്റിയും ഒക്കെ ഒന്ന് പഠിക്കട്ടെ നാളെ മുതൽ ജോലിക്ക് കയറാൻ ഉള്ളതല്ലേ.”

 

“നാടും നാട്ടുകാരും ഒക്കെ നല്ലതാ…അത് ഇപ്പൊ എന്നെ പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിലായില്ലേ…”

 

“ഹഹ…എല്ലാവരും ചേച്ചിയെ പോലെ തന്നെ ആണെങ്കിൽ കുഴപ്പമില്ല.”

 

“ഹാ…എന്നാ നടക്കട്ടെ…നാടും നാട്ടുകാരെയും പറ്റി ഒക്കെ പഠിച്ചൊക്കെ കഴിഞ്ഞ് സമയം ഉണ്ടെങ്കിൽ വീട്ടിലേക്ക് വായോ.”

 

“ഹാ ചേച്ചി ഞാൻ വരാം…ശരി എങ്കിൽ.”

 

“ഹാ ശരിയെടാ എന്നാൽ.” എന്ന് പറഞ്ഞുകൊണ്ട് ശാലിനി നടന്നു.

 

അവളുടെ നടത്തം നോക്കി നിന്ന ആര്യന് കുളി കഴിഞ്ഞ് ഒരു നൈറ്റി മാത്രം ഇട്ടുകൊണ്ടാണ് ശാലിനി വീട്ടിലേക്ക് പോകുന്നത് എന്ന് അവളുടെ അരയ്ക്കു താഴെ ഉള്ള തുളുംബൽ കണ്ടപ്പോൾ മനസ്സിലായി. ഉള്ളിൽ ഒന്നും തന്നെ ഇട്ടിട്ടില്ലാ എന്ന് അറിയാൻ നൈറ്റി ഊരി നോക്കേണ്ട കാര്യം ഇല്ല എന്ന് ആര്യന് തോന്നി. അവൻ ആ നിതംബങ്ങളുടെ ചാട്ടം നോക്കി അൽപ്പ നേരം അങ്ങനെ തന്നെ നിന്നുപോയി.

 

ആര്യൻ സ്വബോധത്തിലേക്ക് വന്നുകൊണ്ട് വീണ്ടും തൻ്റെ നടത്തം ആരംഭിച്ചു. മന്ദാരക്കുളത്തിനടുത്ത് എത്തിയപ്പോൾ ആര്യന് ഒന്ന് അങ്ങോട്ടേക്ക് എത്തി നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇപ്പോ അവിടെ അലക്കാനും കുളിക്കാനുമായി നിറയെ ആളുകൾ ഉണ്ട്. കുട്ടികളും സ്ത്രീകളും പുരുഷന്മാരും പ്രായഭേദമന്യേ കുളത്തിൽ സമയം ചിലവഴിക്കുന്ന കാഴ്ച്ച അവനിൽ സന്തോഷം പടർത്തി. അധികം താമസിക്കാതെ അവൻ അവിടെ നിന്നും കടയിലേക്ക് പോയി.

 

കടയിലേക്ക് കയറിയതും കുട്ടച്ചൻ “ഹാ വാ ഇരിക്ക്” എന്നും പറഞ്ഞുകൊണ്ട് ആര്യനെ സ്വാഗതം ചെയ്തു. കൂടാതെ അവിടെ ചായകുടിച്ചുകൊണ്ടും പത്രം വായിച്ചുകൊണ്ടും ഇരുന്നവരോടൊക്കെ തന്നെ നമ്മുടെ പുതിയ പോസ്റ്റ്മാൻ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. അതിൽ ചിലരൊക്കെ ചോദിച്ച ചോദ്യങ്ങൾക്കും കുശലങ്ങൾക്കും മറുപടിയും കൊടുത്തു.

 

“ആര്യന് കുടിക്കാൻ എന്താ ചായയോ കാപ്പിയോ?”

 

“ഞാൻ ചായ കുടിച്ചിട്ടാ ഇറങ്ങിയത് എന്നാലും ഒരു ചായ എടുത്തോ കുട്ടച്ചൻ്റെ കടയിലെ ചായ ഇന്നലെ കുടിച്ചതോടെ എൻ്റെ വീക്ക്നെസ് ആയി മാറി.”

 

“ഹഹഹഹ അതാ ചന്ദ്രികേടെ കൈപ്പുണ്യം” എന്ന് പറഞ്ഞുകൊണ്ട് കുട്ടച്ചൻ അകത്തേക്ക് നീങ്ങി “ഒരു സ്ട്രോങ്ങ് ചായ” എന്ന് വിളിച്ചു പറഞ്ഞു.

 

“ചന്ദ്രികയുടെ കൈപ്പുണ്യം മാത്രം അല്ല മറ്റു പല രുചികളും അറിഞ്ഞു” എന്ന് ആര്യൻ മനസ്സിൽ പറഞ്ഞുകൊണ്ട് മെല്ലെ ഒന്ന് പുഞ്ചിരിച്ചു.

 

“ഞങ്ങടെ ഈ നാടൊക്കെ ഇഷ്ടപ്പെട്ടോ?”

 

“പിന്നേ…നന്നായിട്ട്…എന്തായാലും ഞാൻ ഉടനെ തന്നെ ട്രാൻസ്ഫർ വാങ്ങി പോകാൻ ഒന്നും ഉദ്ദേശിക്കുന്നില്ല കുട്ടച്ചാ…”

 

“ഹാ മതി…അത് മതി…ഹഹഹഹ”

 

“ഇവിടെ ചായയും പലഹാരങ്ങളും അല്ലാതെ കഴിക്കാൻ മറ്റെന്തെങ്കിലും ഉണ്ടോ കുട്ടച്ചാ?”

 

“ഉണ്ടല്ലോ ദോശയും ചമ്മന്തിയും…എടുക്കട്ടേ?”

 

“അയ്യോ ഇപ്പൊ വേണ്ട ഞാൻ ചോദിച്ചന്നെ ഉള്ളൂ…ഊണ് ഉണ്ടോ?”

 

“ഊണ് മാത്രം നമ്മൾ നേരത്തെ പറഞ്ഞാൽ അവർക്ക് വേണ്ടി മാത്രം തയ്യാറാക്കും.”

 

“അങ്ങനെയാണെങ്കിൽ എനിക്കിന്നൊരു ഊണ് തയ്യാറാക്കാമോ?”

 

“പിന്നെന്താ ഉച്ചയ്ക്ക് ഇങ്ങു പോരെ റെഡി ആക്കി വച്ചേക്കാം.”

 

“ശരി കുട്ടച്ചാ…”

 

അപ്പോഴേക്കും ചന്ദ്രിക ഒരു ഗ്ലാസ്സ് ചായ കൊണ്ടുവന്ന് ആര്യൻ്റെ മുന്നിൽ കൊണ്ടുവച്ചിട്ട് അവനെ അർത്ഥം വച്ചൊന്ന് നോക്കി ചിരിച്ചിട്ട് അകത്തേക്ക് പോയി. ആര്യൻ ആ ചായ എടുത്ത് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചുണ്ടിലേക്ക് വച്ചു നുകർന്നു.

 

വീണ്ടും കുട്ടച്ചൻ്റെ ചില ചോദ്യങ്ങൾക്കുള്ള മറുപടി കൊടുത്തുകൊണ്ട് ആര്യൻ ചായ കുടിച്ച് തീർത്ത ശേഷം പോകാനായി തുടങ്ങി. ചന്ദ്രിക ചേച്ചിയെ പ്രതീക്ഷിച്ചെങ്കിലും കാണാത്തത്തുകൊണ്ട് ഉടനെ തന്നെ ചായയുടെയും ഊണിൻ്റെയും പൈസ ഉച്ചക്ക് ഒന്നിച്ച് തരാം എന്ന് കുട്ടച്ചനോട് പറഞ്ഞുകൊണ്ട് അവിടെനിന്നും യാത്ര പറഞ്ഞ് ഇറങ്ങി.

 

തിരിച്ച് വീട്ടിലേക്ക് നടന്ന ആര്യൻ വഴിയിൽ കൂടി തോമാച്ചൻ്റെ വണ്ടി വരുന്നത് കണ്ട് ഒരു വശത്തേക്ക് വണ്ടിക്ക് പോകാൻ വേണ്ടി മാറി നിന്നു. എന്നാൽ തോമാച്ചൻ ആര്യനെ കാണുകയും വണ്ടി ആര്യൻ്റെ അടുത്തേക്ക് ഒതുക്കി നിർത്താനും ഡ്രൈവറോട് പറഞ്ഞതനുസരിച്ച് അയാൾ വണ്ടി നിർത്തി. ഗ്ലാസ്സ് താഴ്ത്തിയ തോമാച്ചൻ ആര്യനെ അടുത്തേക്ക് വിളിച്ചു.

 

“ഹാ ആര്യാ സൈക്കിളിൻ്റെ കാര്യം മോളി പറഞ്ഞിരുന്നു. ഞാൻ എന്തായാലും ടൗൺ വരെ പോവാ…പോകുന്ന വഴി അവനെ കണ്ട് കാര്യം പറഞ്ഞേക്കാം.”

 

“ആഹ് തോമാച്ച വലിയ കാര്യം.”

 

“എന്നാ ശെരി കാണാം” എന്ന് പറഞ്ഞുകൊണ്ട് തോമാച്ചൻ വണ്ടി എടുക്കാൻ പറഞ്ഞതും ഡ്രൈവർ വണ്ടി മുന്നോട്ട് എടുത്തുകൊണ്ട് പോയി.

 

ആര്യൻ അങ്ങനെ ആ കാര്യം സെറ്റ് ആയി എന്ന് പറഞ്ഞ് വീണ്ടും നടന്നു.

വീട്ടിലേക്ക് പോകുന്നതിന് മുൻപ് ശാലിനിയുടെ വീട്ടിൽ കയറാനും ആര്യൻ മറന്നില്ല. അവൻ ശാലിനിയുടെ വീടിന് മുന്നിൽ എത്തിയതും ഗേറ്റ് തുറന്നുകൊണ്ട് മുറ്റത്തേക്ക് കയറിയ ശേഷം കോളിംഗ് ബെൽ അടിച്ചു.

 

അകത്ത് നിന്നും ഒരു വെള്ള പെറ്റിക്കോട്ടും കാലിൽ വെള്ളി കൊലുസ്സും ധരിച്ചെത്തിയ ഒരു കൊച്ചു സുന്ദരി ഓടി വന്നു തിണ്ണയ്ക്ക് നിന്നുകൊണ്ട് ആര്യനെ നോക്കി “ആരാ…” എന്ന് ചോദിച്ചു. ശാലിനിയുടെ മകൾ ആണ് ആ കുട്ടിയെന്ന് ആര്യന് മനസ്സിലായി.

 

“ഇതാരാ എന്ന് പറഞ്ഞാൽ ഞാൻ ആരാണെന്ന് പറയാം.” ആര്യൻ തൻ്റെ കൈകൾ രണ്ടും കാൽമുട്ടിൽ പിടിച്ച് വളഞ്ഞു നിന്നുകൊണ്ട് വാത്സല്യത്തോടെ ചോദിച്ചു.

 

“ഞാൻ അമ്മുവാ…”

 

“അമ്മുവോ…എതമ്മു?”

 

“ഇവിടുത്തെ അമ്മു…ഇനി ആരാണെന്ന് പറ.”

 

“ഞാൻ ആര്യൻ…അപ്പുറത്തെ ആര്യൻ.”

 

“എന്താ വേണ്ടേ?”

 

“എനിക്കൊന്നും വേണ്ട…അമ്മ എന്തിയെ അമ്മൂൻ്റെ.”

 

“അടുക്കളയിൽ അമ്മൂന് ദോശ ചുടുവാ…”

 

“ആഹാ അമ്മു ഇന്ന് ദോശ ആണോ കഴിക്കുന്നെ?”

 

“ആം…”

 

“ആരാ അമ്മു അത്?” എന്ന് അകത്ത് നിന്നും വിളിച്ച് ചോദിച്ചുകൊണ്ട് ശാലിനി അടുക്കളയിൽ നിന്നും കൈയിൽ ഒരു ചട്ടുകവുമായി ഉമ്മറത്തേക്ക് വന്നു. ആര്യനെ കണ്ടതും “ആഹാ ആരാ ഈ വന്നിരിക്കുന്നത് എല്ലാം പഠിച്ചു കഴിഞ്ഞുള്ള വരവാണോ?” എന്ന് കളിയാക്കിക്കൊണ്ട് വീണ്ടും അവനോടായി ചോദിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *