മന്ദാരക്കനവ് – 2

“ഹാ പിന്നെ ഒരു പുസ്തകം എടുത്ത് തരാമോടാ എനിക്ക് കൊണ്ടുപോകാൻ?” വീടിന് മുന്നിൽ എത്തിയ ശേഷം ശാലിനി ചോദിച്ചു.

 

“ചേച്ചി വന്ന് ഏതാ വേണ്ടതെന്ന് വച്ചാൽ നോക്കി എടുത്തോ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അകത്തേക്ക് കയറി.

 

വാതിൽ തുറന്ന ശേഷം ഇരുവരും മുറിയിലേക്ക് കയറിയിട്ട് മേശയിൽ ഇരിക്കുന്ന പുസ്തകങ്ങൾ ഓരോന്നായി എടുത്ത് നോക്കി. അതിൽ നിന്നും പെരുമ്പടവം ശ്രീധരൻ്റെ “ഒരു സങ്കീർത്തനം പോലെ” എന്ന പുസ്തകം എടുത്തുകൊണ്ട് ശാലിനി “ഇത് മതി” എന്ന് പറഞ്ഞു.

 

അതൊന്ന് വാങ്ങി നോക്കിയ ആര്യൻ്റെ മനസ്സിലേക്ക് ദസ്തയേവ്‌സ്കിയുടെയും അന്നയുടെയും അനർഘമായ പ്രണയത്തിൻ്റെ സൗന്ദര്യം ഒഴുകിയെത്തി. പെട്ടെന്ന് അതൊക്കെ ഒന്ന് ഓർത്തെടുത്ത ശേഷം പുഞ്ചിരിച്ചു കൊണ്ട് പുസ്തകം നീട്ടി ശാലിനിയോട് “എടുത്തോ” പറഞ്ഞു.

 

ശാലിനി അത് വാങ്ങിക്കൊണ്ട് “എങ്കിൽ ഞാൻ പോവാ” എന്ന് പറഞ്ഞ് ആര്യൻ്റെ കണ്ണുകളിൽ നോക്കി രണ്ടുനിമിഷം അനങ്ങാതെ നിന്നു. ആര്യനും അവളുടെ കണ്ണുകളിലേക്ക് നോക്കി തല ആട്ടുക മാത്രം ആണ് ചെയ്തത്.

 

ശാലിനി വേഗം തന്നെ പുസ്തകവുമായി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. അവൾ ഗേറ്റും കടന്നു പോകുന്നതും നോക്കി ആര്യൻ വാതിൽപ്പടിയിൽ നിന്നു.

 

ചന്ദ്രികയോട് തനിക്ക് കാമം മാത്രം ആണ് ഉടലെടുത്തതെങ്കിൽ ശാലിനിയോട് തനിക്ക് കാമത്തിനൊപ്പം തന്നെ എന്തോ ഒരു സ്നേഹവും ഉണ്ടെന്ന വസ്തുത ആര്യൻ മനസ്സിലാക്കി. എന്നാൽ അതൊരിക്കലും ഒരു പ്രേമം ഒന്നും അല്ല എന്നും അവന് ബോധ്യം ഉണ്ടായിരുന്നു. എന്തായാലും ശാലിനിയോടുള്ള ആഗ്രഹം അവൻ്റെ മനസ്സിൽ കൂടി വന്നതേയുള്ളൂ.

 

സമയം പന്ത്രണ്ട് ആവാൻ പത്ത് മിനുട്ട് കൂടി. ആര്യൻ വാച്ചിലേക്ക് നോക്കിയ ശേഷം അതഴിച്ച് മേശപ്പുറത്ത് വച്ചു.

 

മോളി ചേട്ടത്തിയോട് ബ്ലൗസിൻ്റെ കാര്യം ചെന്ന് പറഞ്ഞേക്കാം കൂടെ തോമാച്ചൻ സൈക്കിളിൻ്റെ കാര്യം വല്ലതും പറഞ്ഞോ എന്നും ചോദിക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ആര്യൻ അവിടേക്ക് പോകാൻ ഇറങ്ങി.

 

വീടിന് മുന്നിൽ എത്തി ആര്യൻ കോളിംഗ് ബെൽ അമർത്താൻ തുടങ്ങിയതും അതിന് മുന്നേ തന്നെ മോളി കതക് തുറന്നുകൊണ്ട് പുറത്തേക്ക് വന്നു.

 

“ആഹാ ഞാൻ അങ്ങോട്ടേക്ക് വരാൻ തുടങ്ങുവാരുന്നു ആര്യാ…”

 

“എന്താ ചേട്ടത്തി?”

 

“തോമാച്ചായൻ ഇപ്പൊ വിളിച്ചിരുന്നു. സൈക്കിളിൻ്റെ കാര്യം അവനെ കണ്ട് പറഞ്ഞിരുന്നു എന്ന്. അവൻ ഒരു ഉച്ച ഒക്കെ ആവുമ്പോഴേക്കും കടയിലേക്ക് എത്തും എന്ന് ആര്യനോട് പറയാൻ പറഞ്ഞു.”

 

“ആഹാ…ശരി ചേട്ടത്തി ഞാൻ എന്തായാലും ഉച്ചക്ക് കുട്ടച്ചൻ്റെ അടുത്ത് ഊണ് കഴിക്കാൻ പോകുന്നുണ്ട് അപ്പോ അത് കഴിഞ്ഞ് സൈക്കിളും വാങ്ങി ഇങ്ങു പോരാം ഏതായാലും…എന്തായാലും വലിയ ഉപകാരം ആയി. തോമാച്ചനോട് ഞാൻ പറഞ്ഞോളാം.”

 

“ഏയ് അതൊന്നും സാരമില്ലന്നേ…പിന്നെ ഉച്ചക്ക് ഊണ് ഇവിടുന്ന് കഴിക്കാമായിരുന്നല്ലോ ആര്യാ…”

 

“അത് സാരമില്ല ചേട്ടത്തി…എപ്പോഴും ചേട്ടത്തിയെ ബുദ്ധിമുട്ടിക്കുന്നതും ശരിയല്ലല്ലോ ഹഹ…”

 

“എന്തോന്ന് ബുദ്ധിമുട്ട്…ആര്യൻ അങ്ങനെ ഒന്നും വിചാരിക്കേണ്ട കാര്യം ഇല്ലാന്ന്…ആര്യനെ രണ്ട് ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കൊക്കെ ഇഷ്ടായി…ഇനി ഇവിടുത്തുകാരൻ തന്നെയാണെന്ന് അങ്ങ് കൂട്ടിക്കോ.”

 

“അങ്ങനെ കേൾക്കുന്നത് തന്നെ വലിയ സന്തോഷം ചേട്ടത്തി…ആ ചേട്ടത്തി പിന്നെ ഞാൻ വന്നതേ ഇത് ചോദിക്കാനും പിന്നെ ചേട്ടത്തീടെ ബ്ലൗസിൻ്റെ കാര്യം പറയാനും കൂടിയിട്ടാ…അത് ചോദിച്ചിരുന്നു ശാലിനി ചേച്ചി…രണ്ടാഴ്ചക്കുള്ളിൽ തരാമെന്നാ സുഹറ ഇത്ത പറഞ്ഞത്.”

 

“ആണോ…അപ്പോ ആര്യൻ തന്നെ അത് പോസ്റ്റോഫീസിൽ പോകുമ്പോ ഒരു ദിവസം വാങ്ങിക്കൊണ്ട് തരേണ്ടി വരും.”

 

“അതിനെതാ ചേട്ടത്തി ഞാൻ വാങ്ങിക്കൊണ്ട് തരാം…എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തതിന് പകരം ഞാൻ ഇതെങ്കിലും ചെയ്യണ്ടേ ഹഹ…”

 

“ഹാ അങ്ങനെ ഇത് കൊണ്ടൊന്നും പകരം ആവില്ല ഞാൻ ഇനിയും ആവശ്യങ്ങൾ പറയും ഹഹഹ…”

 

“ഓ ചേട്ടത്തി എന്ത് വേണേലും പറഞ്ഞോ ഹഹ.” മോളി അത് അർത്ഥം വച്ച് പറഞ്ഞപോലെ ആര്യന് തോന്നിയെങ്കിലും ഉറപ്പിക്കാൻ വയ്യാത്തത്തുകൊണ്ട് ആര്യൻ സാധാരണ മറുപടി കൊടുക്കുന്നതുപോലെ തന്നെ അതിനും മറുപടി നൽകി.

 

“ഹാ അത് കേട്ടാൽ മതി.”

 

“എങ്കിൽ ഞാൻ പൊയ്ക്കോട്ടേ ചേട്ടത്തി. നേരെ പോയി ഊണും കഴിച്ച് സൈക്കിളും വാങ്ങി ഇങ്ങു വരാം.”

 

“എങ്കിൽ പിന്നെ അങ്ങനെ ആവട്ടെ ആര്യാ ശരി എന്നാൽ.”

 

“ഹാ ശരി ഏട്ടത്തി.”

 

ആര്യൻ മോളിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ കടയിലേക്ക് പോയി.

 

കടയിൽ ചെന്ന ആര്യൻ അവിടെ എങ്ങും ആരെയും കാണാഞ്ഞതുകൊണ്ട് കുട്ടച്ചോ എന്ന് വിളിച്ചുകൊണ്ട് അവിടെ കിടന്ന ഒരു ബെഞ്ചിലേക്ക് ഇരുന്നു. ആരുടെയോ വിളി കേട്ട ചന്ദ്രിക അകത്ത് നിന്നും അവിടേക്ക് വന്നു.

 

“ആഹാ നീ എന്താ ഇത്ര നേരത്തെ ഊണിനുള്ളത് പാകം ആവുന്നതെ ഒള്ളൂ.”

 

“പയ്യെ മതി ധൃതി ഇല്ല…അപ്പുറത്തെ സൈക്കിൾ കടയിലെ ആള് തോമാച്ചൻ പറഞ്ഞതനുസരിച്ച് എനിക്കൊരു സൈക്കിൾ എടുത്ത് തരാൻ ഉച്ചക്ക് എത്തും എന്ന് പറഞ്ഞു. എപ്പോഴാ അയാള് കൃത്യമായി വരുക എന്ന് അറിയാത്തതുകൊണ്ട് ഇച്ചിരി നേരത്തെ ഇങ്ങു പോന്നന്നേ ഉള്ളൂ.”

 

“ആഹാ അതുശരി.”

 

“കുട്ടച്ചൻ എവിടെ ചേച്ചി?”

 

“അകത്തുണ്ട് ആഹാരം ഉണ്ടാക്കുന്നു.”

 

“ആഹാ കുട്ടച്ചന് ആണോ ഊണിൻ്റെ ജോലി?”

 

“അങ്ങനെ ഇന്ന ആൾക്കെന്നൊന്നും ഇല്ല പറ്റുന്ന പോലോക്കെ രണ്ടു പേരും കൂടി ഉണ്ടാക്കും.”

 

“അത് ശരി.”

 

“നീ ഇവിടിരിക്കാതെ വാ അങ്ങോട്ട് അവിടെ പോയി ഇരിക്കാം.”

 

“ഹാ ആയിക്കോട്ടെ” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചന്ദ്രികയുടെ പിറകെ അവിടെ നിന്നും അകത്തേക്കുള്ള ഒരു ചെറിയ വാതിലിൽ കൂടി ഉള്ളിലേക്ക് കയറി.

 

“ഹാ വാ വാ ഞാൻ കേട്ടു എല്ലാം.” അടുക്കളയിലേക്ക് കയറിയ ആര്യനെ കണ്ട് കുട്ടച്ചൻ പറഞ്ഞു.

 

“ഹാ പണിയിലാണോ?”

 

“അതേ…വിശപ്പായോ?”

 

“ഏയ് ഇല്ല കുട്ടച്ചാ.”

 

“ഞായറാഴ്ച അങ്ങനെ ഊണ് കഴിക്കാൻ ഒന്നും ആരും ഓർഡർ തരാറില്ല അതുകൊണ്ടുതന്നെ പൊതുവേ ഞങ്ങൾ കുറച്ച് താമസിച്ചാണ് കറികൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ സത്യം പറഞ്ഞാൽ ആര്യൻ ഊണ് പറഞ്ഞിരുന്ന കാര്യം ഞാൻ അങ്ങ് മറന്നു. പിന്നെയാ ഓർത്തത് പെട്ടെന്ന്. അതുകൊണ്ടാ കേട്ടോ താമസിച്ചത്. ഇപ്പൊ റെഡി ആകും ദാ കഴിഞ്ഞു.”

 

“ഏയ് അത് സാരമില്ല കുട്ടച്ച പയ്യെ മതി എനിക്കൊരു വിശപ്പുമില്ല ധൃതിയുമില്ല.”

 

ആര്യൻ അവിടെ എല്ലാം ഒന്ന് നല്ല പോലെ നോക്കി. കടമുറിയിൽ നിന്നും വാതിലിലൂടെ ഇറങ്ങുന്നത് അടുക്കളയിലേക്കാണ്. അവിടെ ചായ കാപ്പി ഊണ് പലഹാരങ്ങൾ തുടങ്ങിയ എല്ലാ വിധ ഭക്ഷണ പദാർത്ഥങ്ങളും ഉണ്ടാക്കാൻ വേണ്ടി ഉള്ള സജ്ജീകരണങ്ങൾ ഉണ്ട്. അവിടെ തന്നെ ഒരു പഴയ പ്ലാസ്റ്റിക് നിവാർ കൊണ്ടുള്ള കിടക്കയും ഭിത്തിയോട് ചേർത്ത് ഒരു വശത്തായി ഇട്ടിരുന്നു. വലതു വശത്തുള്ള വാതിലിൽ കൂടി അകത്തേക്ക് ഒരു ചെറിയ മുറിയിൽ പ്രവേശിക്കും. ആര്യൻ അവിടെ നിന്നുകൊണ്ട് അതിനുള്ളിൽ എല്ലാം ഒന്ന് നോക്കി. അതിനകത്തും ഒരു കിടക്ക കിടപ്പുണ്ട്. ചന്ദ്രിക ചേച്ചി അവിടെയും കുട്ടച്ചൻ അടുക്കളയിലും ആയിരിക്കാം കിടക്കുന്നത് എന്ന് ആര്യൻ ഊഹിച്ചു. ഇടതു വശത്ത് അടുക്കളയിൽ നിന്നും പുറത്തേക്കും കുളിമുറിയിലേക്കും കടക്കാൻ ഉള്ള മറ്റൊരു വാതിലും. അതിലൂടെ തന്നെ ഇറങ്ങി വഴിയിലേക്ക് കടക്കാനും പറ്റും.

Leave a Reply

Your email address will not be published. Required fields are marked *