മന്ദാരക്കനവ് – 2

 

“ആരാ ഈ വന്നിരിക്കുന്നതെന്ന് അമ്മക്ക് ഒന്ന് പറഞ്ഞുകൊടുത്തേ അമ്മൂട്ടി.”

 

“അമ്മേ ഇത് അപ്പുറത്തെ ആര്യൻ.”

 

അവളുടെ ആ പറച്ചിൽ കേട്ട് ആര്യനും ശാലിനിയും ചിരിച്ചു പോയി.

 

“ഹഹഹ അപ്പുറത്തെ ആര്യനോ…”

 

“എൻ്റെ ചേച്ചി ഇവളോട് ഞാൻ ഏതമ്മു എന്ന് ചോദിച്ചപ്പോൾ അവള് ഇവിടുത്തെ അമ്മു എന്ന് പറഞ്ഞു…അപ്പോ ഞാൻ പറഞ്ഞു ഞാൻ അപ്പുറത്തെ ആര്യൻ ആണെന്ന് അതിനാ ഹഹ…”

 

“അത് ശെരി…അമ്മു ആര്യൻ അല്ലാ ആര്യൻ മാമൻ എന്ന് വിളിക്കണം കേട്ടോ…”

 

“ഒന്ന് പോയെ ചേച്ചി അവൾടെ ചേട്ടൻ ആകാൻ ഉള്ള പ്രായം ഒക്കെ എനിക്കുള്ളൂ…അമ്മൂട്ടി എന്നെ ആര്യൻ ചേട്ടൻ എന്ന് വിളിച്ചാൽ മതി കേട്ടോ.”

 

“മമ്മൂട്ടിയോ?” അമ്മുവിൻ്റെ ആ ചോദ്യം കേട്ട് ശാലിനി വീണ്ടും പൊട്ടിച്ചിരിച്ചു.

 

“മമ്മൂട്ടി അല്ലാ അമ്മൂട്ടി.”

 

“ഹമ്മ്…” അമ്മു ആര്യനെ നോക്കി ചിരിച്ചുകൊണ്ട് മൂളി.

 

“മ്മ് ഒരു ചേട്ടൻ…കണ്ടാൽ ഈ പ്രായത്തിൽ ഉള്ള ഒരു കൊച്ചൊണ്ടെന്ന് പറയും.”

 

“മ്മ്…കുശുമ്പ് കുശുമ്പ്.”

 

“നീ അവിടെ തന്നെ നിൽക്കാതെ ഇങ്ങു കേറി വന്ന് ഇവിടെ ഇരിക്ക്.” ശാലിനി തിണ്ണയ്ക്ക് കിടന്ന ഒരു കസേരയിൽ ചൂണ്ടി പറഞ്ഞു.

 

“ഹാ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ സന്തോഷം.”

 

“ഒന്ന് പോടാ ചെക്കാ.”

 

“അമ്മ ഇവിടെ ചേച്ചി?” കയറി ഇരിക്കുന്നതിനിടയിൽ ആര്യൻ ചോദിച്ചു.

 

“അമ്മ കഴിക്കുന്നു…ഞാൻ ദോശ ഉണ്ടാക്കിക്കൊണ്ടിരിക്കുവായിരുന്നു ഇവൾക്ക്.”

 

“ഹാ ഇവള് പറഞ്ഞു…പിന്നെ കൈയിലെ ചട്ടുകം കണ്ടാലും മനസ്സിലാകുമല്ലോ.”

 

“ഹാ…എങ്കിൽ ഒരു കാര്യം ചെയ്യ് നീ അകത്തോട്ട് പോരെ അതാവുമ്പോ എൻ്റെ പണിയും നടക്കും അമ്മയും അവിടെ ഉണ്ട്.”

 

“ഓ ആയിക്കോട്ടെ നടന്നോ.”

 

“നീ വല്ലതും കഴിച്ചായിരുന്നോ? ദോശ എടുക്കാം.”

 

“വേണ്ട വേണ്ട…ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്.”

 

ആര്യൻ അവരുടെ ഒപ്പം അകത്തേക്ക് കയറി അടുക്കളയിലേക്ക് നടന്നു. അമ്മ അവിടെ ഇരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ആര്യനെ കണ്ടതും അമ്മ അവനോട് ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. അവിടിരുന്നുകൊണ്ട് അതിനെല്ലാം മറുപടിയും കൊടുത്ത് ഇടയ്ക്ക് അമ്മൂൻ്റെ ഓരോ കുറുമ്പും ആസ്വദിച്ച് കൊണ്ട് ആര്യൻ അവരോടൊപ്പം ഇരുന്ന് കുറച്ച് സമയം ചിലവഴിച്ചു. തരം കിട്ടുമ്പോൾ ശാലിനിയുടെ ശരീര സൗന്ദര്യം ആസ്വദിക്കാനും ആര്യൻ മറന്നില്ല.

 

അതിനിടക്ക് ശാലിനി അവന് ഒരു ഗ്ലാസ്സ് ചായയും ആയി വന്നു.

 

“അയ്യോ ചേച്ചി വേണ്ടായിരുന്നു ഞാൻ കുടിച്ചിട്ടാ വന്നത്.”

 

“ഓ പിന്നെ ആദ്യമായിട്ട് ഇവിടെ വന്നതല്ലേ അത് കുടിക്ക്…ഒരു ഗ്ലാസ്സ് ചായ കൂടെ കുടിച്ചെന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല.”

 

“അയ്യോ കുടിച്ചോളാമേ ഇനി അതിൻ്റെ പേരിൽ ഒന്നും പറയണ്ടാ…ഇന്നിത് മൂന്നാമത്തെ ചായയാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അതും കുടിക്കാൻ തുടങ്ങി.

 

അങ്ങനെ ആര്യൻ ചായ കുടിക്കുന്നതിനൊപ്പം അമ്മയുടെ ചോദ്യത്തിനനുസരിച്ച് അവൻ്റെ കഥയും വീട്ടുകാര്യങ്ങളും എല്ലാം അവരോട് പറഞ്ഞു. അതെല്ലാം തന്നെ ശാലിനിയും അമ്മയും ശ്രദ്ധയോടെ കേട്ടിരുന്നു.

 

ഏറ്റവും ഒടുവിൽ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവർക്ക് രണ്ടുപേർക്കും ആര്യന് അവൻ്റെ അമ്മയോടും കുടുംബത്തോടും നാടിനോടും എല്ലാം ഉള്ള സ്നേഹവും കരുതലും എത്രത്തോളം ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ അവർക്ക് അവനെ ഒരുപാട് ഇഷ്ട്ടം ആവുകയും ചെയ്തു.

 

“ഇവിടെയും ഒരാള് അങ്ങ് പോയി കിടന്ന് കഷ്ട്ടപ്പെടുവാ…ഓരോ വരവിനും നാട്ടിൽ തന്നെ നിന്ന് എന്തെങ്കിലും ജോലി ചെയ്തു കിട്ടുന്ന പൈസ മതി നമ്മൾക്ക് ജീവിക്കാൻ എന്നൊക്കെ പറഞ്ഞിട്ടും എന്ത് കാര്യം…ഒരു മോളാ നമ്മൾക്ക് അവള് വളർന്നു വരുവാ എന്നൊക്കെ ഓരോ കാരണങ്ങൾ പറഞ്ഞ് വീണ്ടും പോകും…ഹാ നമ്മൾക്ക് ഇങ്ങനെ കാത്തിരിക്കാനേ പറഞ്ഞിട്ടുള്ളൂ…വിധി അല്ലാതെന്താ.” ശാലിനി ഒരു പരിഭവം എന്ന മട്ടിൽ ആര്യനോടായി പറഞ്ഞു.

 

“ചേട്ടൻ ഇനി എന്ന് വരും ചേച്ചി?”

 

“ഈ തവണ വന്നിട്ടുണ്ടായിരുന്നു…ഇപ്പൊ രണ്ട് മാസം ആകുന്നതെ ഉള്ളൂ പോയിട്ട്…ഇനി രണ്ടു വർഷം കഴിയും വരാൻ.”

 

“ഹാ ഇതൊക്കെ തന്നാ ഒട്ടുമിക്ക എല്ലാ ഗൾഫ്കാരുടെയും അവസ്ഥ.”

 

“അതൊക്കെ പോട്ടെ നാട്ടുകാരെ ഒക്കെ പരിചയപ്പെടലും പഠിക്കലും ഒക്കെ ഇവിടെ വരെ ആയി.”

 

“കളിയാക്കാൻ ഉള്ള ഒരു അവസരവും പാഴാക്കരുത് കേട്ടോ.”

 

“നീ അല്ലേ തുടങ്ങി വെച്ചത് രാവിലെ.”

 

“ഓ ശരി ആയിക്കോട്ടെ.”

 

“ഇത് പറ കുട്ടച്ചൻ്റെ കടയിൽ പോയിട്ട് എന്തായി?”

 

“അവിടെ കുറച്ച് പേരൊക്കെ ചായ കുടിക്കാനും പത്രം വായിക്കാനും ഒക്കെ വന്നിരിപ്പുണ്ടായിരുന്നു അവരോടൊക്കെ കുട്ടച്ചൻ തന്നെ എന്നെ പരിചയപ്പെടുത്തി കൊടുത്തു…പിന്നെ ചിലരൊക്കെ ആരാ എന്ന ഭാവത്തിൽ നടന്നു പോകുമ്പോഴും വരുമ്പോഴും ഒക്കെ നോക്കുന്നുണ്ട് അവർക്കൊക്കെ നാളെ മുതൽ യൂണിഫോമിൽ കാണുമ്പോൾ മനസ്സിലാകുമല്ലോ എന്ന് വിചാരിച്ച് ആരെയും പരിചയപ്പെടുത്താൻ നിന്നില്ല.”

 

“ആഹാ അത് ശരി…പോയ പോക്ക് കണ്ടപ്പോ ഞാൻ കരുതി ഒറ്റ ഒരാളെ പോലും വിടാതെ എല്ലാരേയും പറ്റി പഠിച്ചിട്ടേ വരൂ എന്ന്.”

 

“എൻ്റെ പോന്നു ചേച്ചി സമ്മതിച്ചു.”

 

“ഹഹഹ…അല്ലാ ഇനിയെന്താ പരിപാടി?”

 

“ഇനി ഉച്ച കഴിയുമ്പോ ഒന്ന് പോസ്റ്റ് ഓഫീസ് വരെ പോയി വഴിയൊക്കെ ഒന്ന് മനസ്സിലാക്കി വെക്കണം പിന്നെ തോമാച്ചനോട് പറഞ്ഞ് സൈക്കിൾ തരപ്പെടുത്തിയിട്ടുണ്ട് അതൊന്ന് വാങ്ങണം അങ്ങനെ ചില്ലറ പരിപാടികൾ ഉണ്ട്.”

 

“ആഹാ…പോസ്റ്റ് ഓഫീസിൽ പോകാൻ എന്തിനാ ഉച്ച വരെ നോക്കി നിക്കുന്നേ.”

 

“സൈക്കിൾ കിട്ടുവാണേൽ അതിൽ അങ്ങ് പോകാലോ എന്ന് വച്ചാ അല്ലാതെ വേറെ കാരണം ഒന്നുമില്ല ചേച്ചി.”

 

“പത്ത് മിനുട്ട് നടക്കാൻ ഉള്ള ദൂരമേ ഉള്ളടാ ചെക്കാ…ഞാനാണെങ്കിൽ ഇന്ന് അവിടെ വരെ പോകുന്നുണ്ട് നീ വരുന്നെങ്കിൽ നമ്മൾക്ക് ഒന്നിച്ച് പോകാം.”

 

“ഇവിടെ പോസ്റ്റോഫീസിലോ…എന്തിന്?”

 

“ഓഹ് പോസ്റ്റ് ഓഫീസിൽ അല്ലെടാ ചെക്കാ…ഞാൻ ഒരു ബ്ലൗസ് തൈപ്പിക്കാൻ തുണി അവിടെ അടുത്തുള്ള ഒരാളുടെ വീട്ടിൽ കൊടുത്തിട്ടുണ്ട്. അതിന്ന് തരാമെന്ന പറഞ്ഞിരുന്നത്…അതൊന്ന് വാങ്ങിക്കാൻ ഏതായാലും അവിടം വരെ ഒന്ന് പോണം…അപ്പോ നീ കൂടെ വരുന്നെങ്കിൽ വന്നോ.”

 

“പിന്നെന്താ ഞാൻ വരാം…ചേച്ചി എപ്പോഴാ പോകുന്നതെന്ന് വച്ചാൽ വിളിച്ചാൽ മതി എന്നെ.”

 

“ഇപ്പൊ ഒൻപത് ആകുന്നു നമ്മൾക്ക് ഒരു പത്ത് മണി ഒക്കെ കഴിയുമ്പോൾ പോകാം…ഞാൻ വന്നു വിളിച്ചോളാം നിന്നെ.”

 

“മതി അങ്ങനെ ആയിക്കോട്ടെ…എന്നാ പിന്നെ ഞാൻ അങ്ങോട്ട് ഇറങ്ങിയേക്കുവാ ചേച്ചി…അമ്മേ പോയിട്ട് വരാം…അമ്മൂട്ടി ടാറ്റാ…”

Leave a Reply

Your email address will not be published. Required fields are marked *