പക്ഷെ ഇപ്പോൾ അവൾ അതിനു ശ്രെമിക്കാറേ ഇല്ല,
എന്റെ മുന്നിൽ കുനിയുമ്പോഴെല്ലാം ഞാൻ ആ വിടവിലൂടെ എന്നെ എത്തിനോക്കുന്ന മുലക്കുടങ്ങളെ അറിയാതെ നോക്കിപ്പോകും.!
എത്ര നോക്കരുത് എന്ന് മനസ്സ് പറഞ്ഞാലും കണ്ണ് അങ്ങോട്ടുതന്നെ.!
എന്റെ നോട്ടം പലവട്ടം അവൾ കണ്ടട്ടുമുണ്ട്.!
പക്ഷെ അവൾ മനപ്പൂർവം അത് കണ്ടില്ല എന്ന മട്ടിൽ അത് തൂടരും.!
അപ്പോൾ ഇടയ്ക്ക്കെല്ലാം അവളുടെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി.! എനിക്ക് മനസിലാവുന്നതേ ഇല്ല.!
പിന്നെ എന്നോടുള്ള പെരുമാറ്റവും വളരെ മയം വന്നു,
നേരത്തെ ഒന്ന് നോക്കിയാൽ പോലും തുറിച്ചു നോക്കിയിരുന്ന പെണ്ണ്.!
ഇപ്പോൾ ഞാൻ ഇടയ്ക്കു നോക്കുമ്പോഴെല്ലാം എന്നെ നോക്കിയിരിക്കുന്നതാവും ഞാൻ കാണുന്നത്.!
ഞാൻ നോക്കുമ്പോൾ ചിലപ്പോൾ പെട്ടെന്ന് കണ്ണ് മാറ്റുന്നു.!
ദൈവമേ അവന്മാര് പറഞ്ഞപോലെതന്നെ അവള് എനിയ്ക്കിട്ടുള്ള എട്ടിന്റെ ഏതോ പണി മെനയുക ആവണം.!
പണ്ട് കൊല്ലാൻ നടന്നതിനേക്കാളും ഇപ്പൊ എനിയ്ക്കു അവള് സ്നേഹം കാണിയ്ക്കുമ്പോളാണ് അവളെ പേടിയായി തോന്നുന്നത്.!
സമയം വളരെ വേഗം തള്ളിനീങ്ങി,
ബുധനാഴ്ചത്തെ പരീക്ഷയും കഴിഞ്ഞു.!
വെള്ളിയാഴ്ച രാവിലെതന്നെ ‘അമ്മ പാക്കിങ് തുടങ്ങിയിരുന്നു,
ഞാൻ ചുമ്മാ ആ ഭാഗത്തൊക്കെ ചുറ്റിപറ്റി നടന്നു,
അമ്മയും വീണയും എന്തെക്കെയോ സംസാരിക്കുന്നുണ്ട്,
ഞാൻ മെല്ലെ വാതിലിനു സൈഡിൽ ചേർന്ന് നിന്നു
വീണ അമ്മയോട് എന്റെ ഇഷ്ടങ്ങളെപ്പറ്റിയും, മറ്റുള്ള കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു.!
ഇവളപ്പോ രണ്ടും കല്പിച്ചാണല്ലേ.!
എന്നെപ്പറ്റിയുള്ള ഏകദേശം എല്ലാ കാര്യവും ഇപ്പൊ അവൾക്കറിയാം,
എനിയ്ക്കാണെൽ അവളെപ്പറ്റി ആകെ അറിയാവുന്നത്.,
ആ പേരും അവള് എനിയ്ക്കിട്ടു പണിയും എന്നുള്ളത് മാത്രമാണ്.!
ദൈവമേ ഞാൻ ഇവിടെ ഒരുപാട് പിറകിലണല്ലോ.
ഇനിയിപ്പോ പോകാൻ പോകുന്നത് അവളുടെ തട്ടകത്തിലേയ്ക്കും.
എന്തായാലും അവള് യുദ്ധം പ്രഖ്യാപിച്ച സ്ഥിതിയ്ക്ക് ഞാനും വിട്ടുകൊടുക്കില്ല.!
അവിടെ എത്തട്ടെടി ബാക്കി ഞാൻ കാണിച്ചുതരാം.!
ഞാൻ മനസ്സിൽ ഉറപ്പിച്ചു.!
ഞാൻ വേഗം ടെറസിലേക്കു ഓടി,
ഫോണെടുത്തു ആൽബിയെ വിളിച്ചു.,
“എടാ അവള് ആകെ മാറ്റമാണ് ഇപ്പൊ, ഞങ്ങള് കുറച്ചുകഴിയുമ്പോൾ ഇറങ്ങും,
ഞാൻ എന്താണ് ചെയ്യണ്ടേ.?”
“നീ ധൈര്യമായി പോയി വാടാ, എനിയ്ക്കിപ്പോ ഇവിടെനിന്നു മാറാൻ പറ്റില്ല, പക്ഷെ എല്ലാ കാര്യവും നോക്കാൻ വിപി ഉണ്ടാവും.!” ആൽബി എന്നെ ആശ്വസിപ്പിച്ചു
“നിങ്ങള് രണ്ടാളും ഇവിടെയിരുന്ന് പാലക്കാടുള്ള എനിയ്ക്കു എന്ത് സഹായം ചെയ്യാനാണ്.?”
” ഹഹഹ എല്ലാം വിപിയെ ഞാൻ ഏല്പിച്ചട്ടുണ്ട്, നീ ധൈര്യമായി ഇരിയെട.!” ആൽബി ഫോൺ കട്ട് ചെയ്തു.!
ഞാൻ എന്ത് ചെയ്യണമെന്നാണറിയാതെ അവിടെ നിന്നു
” എടാ മനു, വാടാ ഇറങ്ങാൻ നേരമായി.!”
താഴെനിന്ന് ‘അമ്മ വിളിച്ചു പറഞ്ഞു.
ഞാൻ താഴേയ്ക്ക് ഇറങ്ങി,
എല്ലാവരുമുണ്ട്.!
“മോളെ ഇവന് സ്ഥിരം കുളിയ്ക്കാനുള്ള എണ്ണ ദേ ഈ പാത്രത്തിൽ ഉണ്ടെട്ടോ,
കുളിക്കാൻ ആജന്മ മടിയുള്ളവനാ, നീ വേണം എല്ലാ കാര്യവും നോക്കിയും കണ്ടും ചെയ്യാൻ.!”
‘അമ്മ ഒരു പൊതി വീണയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു
ആ അടിപൊളി.!
ബെസ്റ്റ് ആളുടെ കയ്യിലാണ് കൊടുക്കുന്നത്.!
എന്നെ അവള് കുളിപ്പിച്ച് കിടത്തിക്കോളും അമ്മേ.!
ഞാൻ വീണയെ നോക്കി അവൾ വളരെ ഉത്സാഹവതിയാണ്,
വിനുവിനെ കാണാൻ വേണ്ടി പോയപ്പോ കാണിച്ച അതെ ഉത്സാഹം.!
അച്ഛൻ പെട്ടെന്ന് എന്നെ അടുത്തേയ്ക്കു വിളിച്ചു രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകെട്ടുകൾ എന്റെ കയ്യിലേക്ക് വെച്ചുതന്നു,
ഇങ്ങേരുടെ കയ്യിൽ അപ്പൊ പൈസയൊക്കെ ഉണ്ടായിരുന്നല്ലേ.
ഇതൊക്കെ എവിടെയാണവയോ ഒളിപ്പിച്ചു വെക്കുന്നത്.? ഞാൻ തപ്പുമ്പോൾ മാത്രം കിട്ടില്ല.!
പിന്നെ ഒന്നും മിണ്ടാതെ ഒരു പെട്ടിയും എടുത്തുകൊണ്ടു പുറത്തേയ്ക്കു പോയി,
ഞാനും വീണയും പെട്ടിയുമെടുത്തു ഇറങ്ങി.!
പുറത്തു വന്നു നോക്കിയപ്പോൾ പെട്ടിയെല്ലാം എടുത്തുവെക്കുന്നതു വിപി.!
” ആ മനു, പാലക്കാട് വരെ വണ്ടി വിപി ഓടിച്ചോളാമെന്ന പറഞ്ഞെ., എനിയ്ക്കും അതുമതിയെന്നു തോന്നി.!”
