മീനത്തിൽ താലിക്കെട്ടു – 3 Like

” സംസാരിച്ചോ അതോ വെള്ളമടിച്ചോ.?!” സനു പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു.!

ഇവള് സത്യത്തിൽ എന്നെ രെക്ഷിക്കാണോ അതോ പെടുത്താണോ എന്ന് എനിയ്ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല,

ഇന്നലെ രക്ഷിച്ചു ഇന്ന് നേരെ വിപരീതമായി പ്ലേറ്റ് മാറ്റുന്നു.!

സത്യത്തിൽ ഈ പെണ്ണുങ്ങൾ ചിന്തിക്കുന്ന രീതിയെ മനസിലാവുന്നില്ല .!

ഞാൻ കയ്യിലുള്ള കാപ്പി ഊതിഊതി കുടിച്ചു

” കാപ്പി എങ്ങനെ ഉണ്ടെടാ ഭീമ.!”

സനു എന്നെ നോക്കി

“ഓ കാപ്പിക്ക് താങ്ക്സ്, ഇടയ്ക്കു ഇങ്ങനെ സ്നേഹമുള്ള പെങ്ങളാവുന്നതു നല്ലതാ.!”

ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി

” ഒ താങ്ക്സ് എന്ന എനിയ്ക്കല്ല പറയണ്ടേ, ദേ രാവിലെതന്നെ കെട്ടിയോന് കാപ്പി ഉണ്ടാക്കിയത് ഈ ഭാര്യയാ,

ഇന്നലെ രാത്രി എല്ലാരും കിടന്നു കഴിഞ്ഞപ്പോൾ പോരാത്തതിന് ആരും കാണാതെ ഒരു സ്നേഹിക്കാൻ പോവല് റൂമിൽ.! വേറാരും കണ്ടില്ലാന്നാ എല്ലാവരുടെയും വിചാരം.!”

സാനു ചിരിച്ചുകൊണ്ട് വീണയെ തട്ടി.

പെട്ടെന്നു അവൾക് അരുകിൽ ഇരുന്ന വീണ, ഒന്ന് മിണ്ടാതിരിക്കെന്റെ സാനു എന്ന് പറഞ്ഞു അവളെ നുള്ളുന്നതു ഞാൻ കണ്ടു.!

ഏഹ്ഹ് അപ്പോൾ ഇന്നലെ രാത്രി ഞാൻ കണ്ടത് സ്വപ്നമല്ല.!

വെറുതെ ആ പാവം റമ്മിനെ കുറ്റം പറഞ്ഞു.!

അല്ല ഈ വീണ ഇതെന്തു ഭാവിച്ചാണ്.?

അവളപ്പോ അഭിനയം തുടങ്ങിക്കഴിഞ്ഞു.!

ദൈവമേ ഞാൻ ശെരിക്കും പെട്ടല്ലേ/!

ഞാൻ വീണയെ ഒന്ന് നോക്കി,

അവൾ പെട്ടെന്ന് എന്നെയും,

ഞങ്ങളുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി.!

ഞാൻ പെട്ടെന്ന് എന്റെ മുഖം മാറ്റി.!

ആൽബി പറഞ്ഞത് എന്റെ മനസിലേയ്ക്ക് ഓടിവന്നു,

ഞാൻ വേണം സൂക്ഷിക്കാൻ.!
അവള് ജയിക്കാൻ വേണ്ടി എന്തും ചെയ്യും.!

ഞാൻ പിന്നെയും വീണയെ നോക്കി, എന്റെ പെട്ടെന്നുള്ള മുഖം വെട്ടിക്കൽ അവൾ പ്രതീക്ഷിച്ചില്ല എന്നുള്ളതുള്ളതു അവളുടെ മുഖത്തെ ഭാവം എനിയ്ക്കു പറഞ്ഞു തന്നു.!

എന്തായാലും അവൾക്കു നന്നായി അഭിനയിക്കാൻ അറിയാം.!

ഇന്നലെ അവന്മാർ എന്നെ ഉപദേശിച്ചില്ലായിരുന്നേൽ ഒരുപക്ഷെ ഞാൻ പെട്ടുപോയേനെ.!

ഞാൻ മനസ്സുകൊണ്ട് രണ്ടുപേർക്കും നന്ദിപറഞ്ഞു.!

ഞാൻ പത്രം മടക്കിവെച്ചു കഴിയ്ക്കാനായി എണീറ്റു.!

” ഏഹ് ഇതെന്താടാ നിന്റെ മുഖത്ത് ഈ പാട്.? നഖം കൊണ്ടപോലെ ഉണ്ടല്ലോ.?!”

അമ്മ അപ്പോഴാണ് എന്റെ മുഖത്തെ പാടു ശ്രെദ്ധിച്ചതു

” ആ അത് അമ്മേ ഇന്നലെ വിപിയുടെ വീട്ടിൽ വെച്ച് അവന്റെ കൈയൊന്നു തട്ടിയതാ.!”

ഞാൻ അമ്മയുടെ കൈമാറ്റികൊണ്ടു പറഞ്ഞു.

ഞാൻ പെട്ടെന്ന് വീണയെ ഒന്ന് ഒളികണ്ണിട്ടു നോക്കി.,

അവളുടെ മുഖത്ത് വിഷമമവും കുറ്റബോധവും കലർന്ന ഒരു ഭാവം.?

ഇതെന്താപ്പാ.?

ശെരിക്കും എന്നെ മാന്തിപ്പറിക്കാൻ പറ്റാത്തതിലുള്ള വിഷമം ആവണം,!

ഞാൻ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി,

“ഭീമൻ തന്റെ പണി തുടർത്തിയല്ലോ.!” സാനു എന്നെ എരികേറ്റാനായി പിന്നെയും എന്റെ പുറത്തേയ്ക്കു കയറി

” സാനു ഞാൻ അന്നുമുതലെ ചോദിക്കണമെന്ന് കരുതിയതാണ്, എന്താണ് ഈ പേര് വിളിക്കാൻ കാരണം,? അടിപിടി ഉണ്ടാക്കിയിട്ടുള്ളതുകൊണ്ടാണോ.?”

സനുവിന്റെ അടുത്ത് നിന്ന വീണ അവളെ നോക്കി ചോദിച്ചു

” ചേച്ചിയ്ക്ക് എന്ത്യേ, അടിപിടി.! ആര് ഇവനോ.?

ഈ പേര് അവനു പത്തിൽ പഠിക്കുമ്പോൾ വീണതാണ്,

ഇവന്മാരുടെ ക്ലബ്ബിൽ ഒരു നാടകം ഉണ്ടായിരുന്നു, അതിലെ വർഷങ്ങളായുള്ള ഭീമൻ ഇവനായിരുന്നു.! അങ്ങനെ വീണ പേരാണ്.!”
സനു ടേബിളിനു മുകളിരുന്നു ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി

ഉള്ള വിലയും അങ്ങനെ പോയിക്കിട്ടി.!

ആ പേരുകേട്ടെങ്കിലും അവള് ഇത്തിരി പേടിച്ചിരുന്നതാണ് ഇപ്പൊ അതും പോയി.!

ഞാൻ വീണയെ നോക്കി, അവൾ പൊങ്ങിവന്ന ചിരി അടക്കിപ്പിടിച്ചു.!

ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴിച്ചെഴുന്നേറ്റു.!

അകെ വീണയുടെ സ്വഭാവത്തിൽ വളരെ മാറ്റം.!

അവളിപ്പോ എന്നോട് കുറച്ചുകൂടി അടുത്തിടപഴകാൻ ശ്രെമിക്കുന്നപോലെ.!

എന്റെ മുന്നിൽ വസ്ത്രധാരണത്തിലും വളരെ മാറ്റങ്ങൾ.!

നേരത്തെയെല്ലാം അവൾ എന്തെങ്കിലും ആവശ്യത്തിന് എന്റെ മുന്നിൽ റ്റ്ഒന്ന് കുനിയുമ്പോൾ പോലും അവളുടെ കൈകൊണ്ടു അവളുടെ ഡ്രെസ്സിന്റെ മുന്നിൽ വരുന്ന വിടവ് അവൾ മറച്ചുപിടിച്ചിരുന്നത് ഞാൻ ശ്രെദ്ധിച്ചിട്ടുള്ളതാണ്.!

Leave a Reply

Your email address will not be published. Required fields are marked *