ആൽബി എന്നെയും വിപിയെയും തുറിച്ചുനോക്കികൊണ്ടു ബാക്കിയുള്ള മദ്യം അവിടെനിന്നു മാറ്റിവെച്ചു
” പിന്നെ എന്ത് ചെയ്യണമെന്ന നീ പറയുന്നേ.?” ഞാൻ ആൽബിയെ നോക്കി
” ഇതിനു പറ്റിയ ആള് ആ വിനു തന്നെയാണ്,
ഇനി വിപി പറഞ്ഞപോലെ ആണ് കാര്യങ്ങൾ എങ്കിൽ അവൻ വന്നു ചാടിക്കോളും,
പക്ഷെ അതിനു നിന്റെ വീടിനെകാളും ബെസ്റ്റ് അവളുടെ വീടും സ്ഥലവും ആണ്,
നീയും അവളും കൂടി എന്ന അവളുടെ വീട്ടിലേയ്ക്കു വിരുന്നിനു പോകുന്നത്.?”
ആൽബി എന്നെ നോക്കി
” അതുപിന്നെ,
അടുത്ത ബുധനാഴ്ച്ച ഒരു എക്സാം കൂടിയുണ്ട് അതുകഴിഞ്ഞാലുള്ള വെള്ളിയാഴ്ച പോകാനാണ് ‘അമ്മ പറഞ്ഞത്.!” ഞാൻ ആൽബിയെ നോക്കി പറഞ്ഞു
” ആ ബെസ്റ്റ് മോൻ ഇതുവരെ എക്സാം എഴുതിയും പഠിച്ചും കഴിഞ്ഞില്ലാലെ,
ഇവിടെ പഠിച്ചു ജോലിയ്ക്കു കയറിയിട്ടും വീട്ടുകാര് കെട്ടിച്ചു വിടുന്നില്ല.!”
ആൽബി എന്നെ കളിയാക്കാനായി പറഞ്ഞു
“എന്ന വേണേൽ നീ കെട്ടിക്കോ അവളെ, എനിയ്ക്കു ഒരു ബുദ്ധിമുട്ടുമില്ല..!”
ഞാൻ അവന്റെ പുച്ഛം ഇഷ്ടപെടാത്തപോലെ പറഞ്ഞു
” ചൂടാവാതെടാ, ഞാൻ ചുമ്മാ പറഞ്ഞതല്ലേ,
അവളുടെ വീട്ടിൽ എത്തിക്കഴിഞ്ഞാൽ അവൾ എന്തായാലും അവനെ ബന്ധപ്പെടാൻ ശ്രെമിക്കാതിരിക്കില്ല, അതാവണം നിനക്കുള്ള അവസരം ഓക്കെ.!,
പിന്നെ ഇന്നുമുതൽ അവളുടെ അതെ നാണയത്തിൽ തന്നെയാവണം നീയും തിരിച്ചടിക്കണ്ടേ,
അവള് നിന്നോട് സ്നേഹത്തോടെ ആണ് പെരുമാറുന്നതെങ്കിൽ,
അവളെ നീയും സ്നേഹംകൊണ്ട് മൂടികൊള്ളണം,
പക്ഷെ ഇപ്പോഴും ഒരു അകലം പാലിക്കുക,
ശെരിക്കുള്ള ഒത്ത ഒരു അവസരത്തിനായി നീ കാത്തിരിക്കുക.,
അതേ നിനക്ക് അവളോട് ഇപ്പൊ ഇഷ്ടമൊന്നും ഇല്ലാലോ അല്ലേ.?!”
ആൽബി എന്നെ ഇരുത്തിയൊന്നു നോക്കി
” അങ്ങനെ നോക്കണ്ടടാ,
സത്യം പറഞ്ഞാൽ അവളോട് എനിയ്ക്കു ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയതാണ്,
പക്ഷെ അവളുടെ ഉദ്ദേശം അതാണ് എങ്കിൽ,
അവള് മറ്റൊരു മനുവിനെ ആണ് ഇനി കാണാൻ പോകുന്നത്,
ചതിയ്ക്കു പകരം ചതി മാത്രം.!”
ഞാൻ ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു
” അപ്പൊ എന്ന ഈ തീരുമാനം നമുക്ക് ഒരു ചീയേർസിൽ ഉറപ്പിക്കാം.!”
ആൽബി മാറ്റിവെച്ച ഗ്ളാസ് പിന്നെയും എടുത്തു, ആൽബിയ്ക്ക് ഒരു ഗ്ലാസ് സോഡയും ഒഴിച്ച് വിപി നീട്ടി,
ഞങ്ങൾ മൂന്നുപേരും ഗ്ളാസ് മേടിച്ചു ഉയർത്തി
“ചിയേർസ്..!”
————–
വീണ അപ്പോഴും റോഷ്‌നി പറഞ്ഞതിനെ മൊത്തം ഗ്രഹിക്കുകയായിരുന്നു,
” റോഷ്‌നി നീ പറഞ്ഞതിലും കാര്യം ഉണ്ടല്ലേ,
എന്റെ പെരുമാറ്റം കൊണ്ടാവും അല്ലെ മനു ആ അകൽച്ച കാണിച്ചത്.?”
” പിന്നല്ലാതെ പെണ്ണെ, നീ പറഞ്ഞത് വെച്ച് നോക്കുമ്പോൾ മനു ഒരു പാവമാണ്,
നീ ധൈര്യമായി അവനെ സ്നേഹിക്കു പെണ്ണെ,
ഇനിയെങ്കിലും ഒരു നല്ല ജീവിതം കെട്ടിപ്പടുക്കാൻ നോക്ക്,
ഒട്ടും വൈകിയിട്ടില്ല അതിനു,
അവൻ നിന്നെ സ്നേഹം കൊണ്ട് മൂടും., ഒപ്പം വേറെ പലതും.!”
റോഷ്‌നി അർഥംവെച്ചുകൊണ്ട് വീണയെ ഒന്ന് തള്ളി,
“ഒന്ന് പോയെടി,
എന്തായാലും മഴ മാറി,
ഞാൻ വീട്ടിലേയ്ക്കു പോവാണ്, എന്നെ കാണാതെ ചിലപ്പോൾ മനു വിഷമിക്കുണ്ടാവും.!”
വീണ പെട്ടെന്ന് പുറത്തേയ്ക്കു നോക്കികൊണ്ട് പറഞ്ഞു.!
“ഓഹ് പെണ്ണിന് ഇപ്പൊ തന്നെ കണവനെ കാണാണ്ട് ഇരിയ്ക്കപൊറുതി ഇല്ലാതായല്ലോ,
വൺ മിനിറ്റ് ഞാനൊന്നു ഡ്രസ്സ് മാറട്ടെ ഞാൻ കൊണ്ടുവന്നാക്കം നിന്നെ.!”
റോഷ്‌നി ഇരുന്നിടത്തു നിന്ന് എണീറ്റു..!
അവളുടെ ആ കളിയാക്കലിന് ഒരു കള്ള ചിരിയിൽ മറുപടി ഒതുക്കി വീണയും തന്റെ ഡ്രസ്സ് മാറി,.
അവർ രണ്ടുപേരും ഒരുമിച്ചു ഇറങ്ങി
വണ്ടി വീടിനു പുറത്തു കുറച്ചുമാറ്റി റോഷ്‌നി നിർത്തി,
” എന്താ നീ വരുന്നില്ലേ.?” വണ്ടിയിൽ നിന്ന് ഇറങ്ങിക്കൊണ്ടു വീണ ചോദിച്ചു,
“ഇന്നിനി വേണ്ട, നീ എന്റെ കൂടെയാണ് വന്നത് എന്ന് അറിഞ്ഞാൽ വെറുതെ അവിടെ ഉളളവർ കൂടി വിഷമിക്കും.!”
റോഷ്‌നി പറഞ്ഞത് ശെരിയാണെന്നു വീണയ്ക്കും തോന്നി,
അവളോട് യാത്ര പറഞ്ഞു വീണ വീടിനടുത്തേയ്ക്കു നടന്നു,
ഗേറ്റ് തുറന്നു അകത്തേയ്ക്കു കയറിയപ്പോൾ അകത്തു കാർ കാണുന്നില്ല,
അപ്പോൾ മനു എത്തിയിട്ടില്ല, ചിലപ്പോൾ തന്നെ അന്വേഷിച്ചു നടക്കുക ആവും പാവം,
