മീനത്തിൽ താലിക്കെട്ടു – 3 Like

അവള് നിന്റെകൂടി വിശ്വാസം പിടിച്ചുപറ്റിയാൽ,

ബാക്കിയുള്ള ആൾക്കാരുടെ മുന്നിൽ നിങ്ങൾ ഒരു നല്ല ദമ്പതികൾ ആവുമല്ലോ,
പിന്നെ ഈ മാരേജിൽ നിന്ന് ഊരിപോവാൻ അവൾക്കു എന്റെ അറിവിൽ ഒറ്റ വഴിയേ ഞാൻ കാണുന്നുള്ളൂ,

പക്ഷെ അവളാ ആ വഴി ഉപയോഗിച്ചാൽ ഇപ്പൊ വിപി പറഞ്ഞത് പോലെ തന്നെ എല്ലാം നടക്കാം,

അതാണേൽ അവളുടെ ഭാഗത്താവും നൂറുശതമാനോം എല്ലാവരും.!”

ആൽബി അത് പറഞ്ഞു എന്നെയും വിപിയെയും മാറിമാറി നോക്കി

” ആ വഴി എന്താണെന്നു കൂടി പറയടാ തെണ്ടി ടെന്ഷൻ അടിപ്പിക്കാതെ.!”

ഞാൻ അപ്പൊത്തന്നെ കത്തിച്ചുവെച്ച അടുപ്പിനു മുകളിൽ കയറിയിരിക്കുന്ന അവസ്ഥ ആയിരുന്നു.!

ഞങ്ങൾ രണ്ടുപേരും മാറിമാറി അവനെ നോക്കി

” അവിഹിതം.!” അവൻ പറഞ്ഞു

ഞാനും വിപിയും പരസ്പരം നോക്കി

“അവിഹിതമാണ് അതിനു പറ്റിയ ഏറ്റവും നല്ല കുറ്റം,

നീയും രേഷ്മയും തമ്മിലുള്ള കാര്യം അവൾക്കറിയാം,

അതുപോലെ വേറെ എന്തെങ്കിലും സോളിഡ് ആയിട്ടുള്ള കാര്യം മതി അവൾക്കു പുല്ലുപോലെ ഡിവോഴ്‌സ് കിട്ടും,!”

ആൽബി പറഞ്ഞു നിർത്തി ഞങ്ങളെ നോക്കി

” ആ ബെസ്റ്റ് വിഹിതമായി കിട്ടിയ മൊതലിലെ തന്നെ പണിയാൻ ഇവനെ കൊണ്ട് പറ്റിയിട്ടില്ല,

പിന്നെയല്ലേ പുറത്തു നിന്ന് വേറെ ഒരെണ്ണത്തിനെ കിട്ടുന്നത്.!”

വിപി എന്തോ വലിയ കാര്യം പറഞ്ഞപോലെ ചിരിച്ചു

” എടാ ആൽബിയെ,

മിക്കവാറും അവൾക്കു അത്ര പാടുപെടേണ്ട വരില്ല,

കൊലക്കുറ്റത്തിന് ഞാൻ മിക്കവാറും അകത്തുപോകും, ഈ തെണ്ടിയെ അങ്ങ് കൊന്നാലോ,

ഇവിടെ എനിയ്ക്കു പ്രാണവേദന അപ്പൊ ഇവന് ഫ്ലൂട്ട് വായന.!”

ഞാൻ കയ്യിൽ കിട്ടിയ ഐസ് ക്യൂബെടുത്തു വിപിയെ എറിഞ്ഞു

” എടാ വിപിയെ ഒന്ന് മിണ്ടാതെ ഇരിക്കാമോ.!” ആൽബി അവനെ രൂക്ഷമായി ഒന്ന് നോക്കി

വിപി പിന്നെ ഒന്നും മിണ്ടിയില്ല
“എടാ ഇതിൽ നിന്നു ഞാൻ എങ്ങനെ രക്ഷപെടും.?!” ഞാൻ നിസ്സഹായനായി അവനെ നോക്കി

” ഒറ്റ വഴിയേ ഉള്ളു മോനെ അവളുടെ വലയിൽ നമ്മൾ അവളെത്തന്നെ വീഴ്ത്തണം..!”

” അതിനു ഈ നേരത്തു വല എവിടുന്നു കിട്ടാനാ.!” വിപി ഒരു സംശയ ഭാവത്തിൽ ഞങ്ങളെ നോക്കി

” എന്റെ മൈരേ നിന്നെ ഞാൻ തന്നെ കൊല്ലണ്ട വരുമല്ലോ,

വലയെന്നു ഞാൻ ഉദ്ദേശിച്ചതു അവളുടെ തന്ത്രത്തിൽ അവളെത്തന്നെ നമ്മൾ കുടുക്കണമെന്ന.!”

ആൽബി വിപിയുടെ തലയ്ക്കിട്ടു ഒന്ന് കിഴുക്കി

” ആ അങ്ങനെ മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറ.!” തല തടവികൊണ്ടു വിപി പറഞ്ഞു

അല്ലേലും വിപിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,

ഞാനും പെട്ടെന്ന് വലയെ പറ്റി ഒന്ന് ആലോചിച്ചതാണ്,

ഉള്ളിൽ കിടക്കുന്ന റം ആകെ കുഴഞ്ഞുമറിഞ്ഞ മട്ടിലാണ് ചിന്തിപ്പിക്കുന്നത്

” പക്ഷെ അതിനു സാഹചര്യവും ആളും ഒത്തുവരണം.!”

ആൽബി എന്തോ ആലോചിച്ചിട്ട് ഒന്ന് നിർത്തി

” നിങ്ങൾക്ക് ആർക്കും പറ്റില്ലേൽ,

ഞാൻ ആ അവിഹിതം ഏറ്റെടുക്കാൻ തയ്യാറാണ്,

ഒന്നുല്ലെലും എന്റെ മനുവിന് വേണ്ടിയല്ലേ,

പിന്നെ വീണയും അടിപൊളിയല്ലേ,

അളിയാ നീ വേറൊന്നും വിചാരിക്കണ്ട, നിന്റെ ഭാര്യ എന്റെ പെങ്ങളെ പോലെയാണ്,

പക്ഷെ ഇപ്പോളവള് നിന്റെ ഭാര്യ അല്ലാലോ നിന്റെ രക്തം കുടിക്കാൻ വന്ന വടയക്ഷിയാണ് അവള്,

വടയുള്ള യക്ഷി ,..”

വിപി ഒരു ഗ്ലാസ്സുകൂടി അകത്താക്കി എന്തോ ഓർത്തു ചിരിച്ചു

” അയ്യടാ,

കലങ്ങിയ കുളത്തിൽ മീൻ പിടിക്കാൻ എന്താ ഇന്റെരെസ്റ്റ്.!

അവിഹിതത്തിന് പറ്റിയ മുതലേ.!”

ആൽബി അവനെ നോക്കി പുച്ഛിച്ചു
അല്ല ആൽബി പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിയ്ക്കും തോന്നി

” എടാ ആൽബി എന്ന നീ മതി, നീയാവുമ്പോൾ കാര്യങ്ങളെല്ലാം നോക്കിയും കണ്ടും ചെയ്തോളുമല്ലോ.!”

ഞാൻ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയി

” അതേടാ മൈരേ നിനക്ക് ഞാൻ ഇങ്ങനെ നടക്കണ കണ്ടട്ടു സഹിക്കുന്നില്ലാലെ,

യൂണിഫോം ഇട്ടുനടക്കുന്ന എന്നെ,

ജയിലിൽ കേറ്റി ചപ്പാത്തിക്ക് മാവ് കുഴപ്പിക്കാതെ രണ്ടിനും സമാധാനം ആവിലാലേ,

എടാ പെടുന്നവൻ ചിലപ്പോ അകത്തു പോകുന്ന വകുപ്പാണ് അത്,

പോരാത്തതിന് നാണക്കേട് വേറെ.!

രണ്ടു മൈരന്മാരും കൂടി ഒള്ള കള്ളുമുഴുവൻ കയറ്റി ഒരു ബോധവുമില്ലാതെ എന്തൊക്കെയാ ഈ പറയണത്,.,!”

Leave a Reply

Your email address will not be published. Required fields are marked *