ചെന്നെത്തുന്നിടത്തെല്ലാം കലാപവും കൊലയും മാത്രം ആയപ്പോ മറയൂറുള്ള സുഹൃത്തിനൊപ്പം കൂടി…കൊറച്ചു കാലം അവിടെ താമസമാക്കി…. നാട് നീളെ എനിക്ക് വേണ്ടി തിരച്ചിലായിരുന്നു പോലീസുകാർ…എന്റെ ജീവനുവേണ്ടി മറ്റു ചിലരും…. “
“എന്നിട്ട്.. “
തുണി സഞ്ചിയിൽ നിന്നും പേപ്പറും മഷി പേനയും എടുത്തുകൊണ്ടു ദാസൻ ചോദിച്ചു….
“ലക്ഷ്മി….!! മറയൂറുള്ള സുഹൃത്തിന്റെ ഏക പെങ്ങൾ…. അവിടെയുള്ള ആർക്കും അറിയില്ല പീലി ആരാണെന്നോ എന്താണെന്നോ അവനൊഴികെ…. ലക്ഷ്മിയുടെ കണ്ണിൽ ബിസിനസ്സിനായി പട്ടണത്തിൽ നിന്ന് വന്ന പരദേശിയായിരുന്നു പീലി….
മറ്റൊരു പെണ്ണിലും കാണാത്ത സ്നേഹം ഞാനെന്റെ ലക്ഷ്മിയുടെ കണ്ണിൽ കണ്ടു…. പച്ചയായ സ്നേഹം…. ഒരു പൊട്ടി പെണ്ണായിരുന്നു…ആ ഒരു ഇട്ടാവട്ടമായിരുന്നു അവളുടെ ലോകവും…. ഇടക്കെപ്പോഴോ ഞാനും സ്നേഹിച്ചു പോയി അവളെ…. സുഹൃത്ത് അറിയുമോ എന്നൊരു പേടിയില്ലായിരുന്നു…കാരണം അവളൊരുത്തിക്ക് വേണ്ടി പുതിയൊരു മനുഷ്യനാവാൻ വരെ ഞാൻ ഒരുക്കാമായിരുന്നു…. “
കണ്ണടച്ചു ലക്ഷ്മിയുടെ മുഖമോർത്തുകൊണ്ട് പീലി കൊറച്ചു നേരമിരുന്നു…അയാളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു അപ്പോഴും….
“പക്ഷെ ഒന്നും അധിക കാലത്തേക്ക് നില നിന്നില്ല ദാസാ…കൊന്ന് കളഞ്ഞു അവരെന്റെ ലക്ഷ്മിയെ എന്റെ മുൻപിലിട്ട്….. ഇഞ്ചിഞായി തല്ലിയും കുത്തിയും…ആ വീട്ടിൽ ഒരാളെയും ബാക്കി വെച്ചില്ല…. ഞങ്ങടെ കല്യാണം നിശ്ചയിച്ച ദിവസമായിരുന്നു അന്ന്…. എന്റെ ലക്ഷ്മി ഏറ്റവും സന്തോഷവതിയായി കണ്ട ദിവസം….
പണ്ട് ഞാനെടുത്ത ആരുടെയോ ജീവന്റെ കണക്ക് ചോദിക്കാൻ വന്നവർ ഒരാളെയും ബാക്കി വെച്ചില്ല…ഭാനുവിനെ മാത്രം അവർക്ക് കിട്ടിയില്ല…സുഹൃത്തിന്റെ മോളാ അവൾ…. അന്നൊരു പൊടി കുഞ്ഞാ… തൊട്ടിലിൽ കെട്ടി ഉറക്കമായിരുന്നു അവളന്ന്.. അതുകൊണ്ട് മാത്രം ആണ് എന്റെ മോൾ രക്ഷപെട്ടത്.. “
“പീലിച്ചേട്ടാ അപ്പൊ നിങ്ങൾ…?
കേട്ടതൊന്നും വിശ്വസിക്കാനാവാതെ ദാസൻ ചോദിച്ചു….
“പതിനാല് കുത്ത്…. പതിനാലാമാറ്റത്തേതിൽ ബോധം പോയ എന്നെ അവർ മരിച്ചെന്നു കരുതി ഉപേക്ഷിച്ചു….ഒരു കുടുംബം മുഴുവൻ നശിച്ചെന്നറിഞ്ഞ നാട്ടുകാർക്ക് ഇടയിൽ സുഹൃത്തിന്റെ കുടുംബശത്രുക്കളും ഉണ്ടായിരുന്നു….
സ്വത്തുള്ള കുടുംബത്തിലെ അവസാന കണ്ണിയായ ഭാനുവിനെ അവർ കൊണ്ടുപോയി…. ആരുടെയൊക്കെയോ സഹായത്തിൽ ഒന്നരവർഷം വേദനയിൽ നരകിച്ചു ഞാൻ ജീവിച്ചു…. ഒന്ന് നേരെനിക്കാനായ നിമിഷം തേടി ഇറങ്ങി ഞാനവരെ…നെറ്റിയിൽ വെട്ടുള്ള ഭാസ്കരനെ തേടി….പകൽ വെളിച്ചത്തിൽ നാട്ടുകാർ കാൺകെ കുത്തി മലർത്തി ഞാനവനെ…ഒരുത്തനെയും വെറുതെ വിട്ടില്ല.. ജീവനെടുക്കുന്ന സുഖം ഞാനന്ന് ആസ്വദിക്കുകയായിരുന്നു എന്റെ ലക്ഷ്മിക്ക് വേണ്ടി…. “
“പിന്നെങ്ങനാ പീലിച്ചേട്ടാ നിങ്ങളിവിടെ എത്തിപ്പെട്ടത്..?
ദാസനൊരു അതിശോക്തിയോടെ ചോദിച്ചു…
“പന്ത്രണ്ട് കൊല്ലം ജയിലിൽ ആയിരുന്നെടാ ഞാൻ…രാഷ്ട്രീയക്കാരുടെ സഹായത്തിൽ പല കേസുകളും ഒത്ത്തുതീർപ്പാക്കി.. എന്നിട്ടും പന്ത്രണ്ടു കൊല്ലം ജയിലിൽ കഴിഞ്ഞു…. അവിടെ ഇറങ്ങിയതോടെ ഞാൻ വീണ്ടും അനാഥനായി….അപ്പോളും ഒരൊറ്റ lലക്ഷ്യം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു….
ഗൂടല്ലൂരിൽ നിന്നും രക്ഷപെട്ട് പോയ ചെട്ടിയാർ….. എന്റെ ലക്ഷ്മിയെ കൊന്ന ഭാസ്കരന് കൊട്ടേഷൻ കൊടുത്തു വിട്ടവൻ…അവനെയും തേടി അലഞ്ഞു ഞാനാ നാട് മുഴുവൻ ഒടുവിൽ പണ്ടത്തെ സുഹൃത്തുക്കൾ വഴിയറിഞ്ഞു അവനിവിടെ…ഈ നാട്ടിൽ കൂടും കുടുംബവുമായി സുഗിച്ചു ജീവിക്കുവാണെന്ന്…. അന്ന് അമ്മ അവസാനമായി എനിക്ക് തന്നെ കഠാര അവന് വേണ്ടി ഞാൻ രാഗി മിനുക്കിയെടുത്തു…. പറ്റിയ സമയമൊത്തപ്പോ തീർത്തു അവനെയും…”
തന്റെ പ്രതികാര കഥ പറഞ്ഞു തീർത്ത കിതപ്പിൽ പീലിയൊന്ന് ചുമച്ചു…എന്നാൽ പെട്ടെന്നു തന്നെയയാൾ വലം കൈകൊണ്ട് വായ പൊത്തി പിടിച്ചു വീണ്ടും ശക്തിയിൽ ചുമക്കാൻ തുടങ്ങി
