ചുമച്ചു തുപ്പിയ ചോര വലം കയ്യിൽ തുടച്ചുകൊണ്ട് പീലി മുരണ്ടു…
“അഹ്….ഇതൊരു തുടക്കം മാത്രമല്ലെ പീലി…. കളി ഇനിയല്ലേ തുടങ്ങാൻ പോകുന്നത്…”
നിലത്തു കുനിഞ്ഞു കയ്യിലല്പം പൂഴിമണ്ണ് എടുത്തുകൊണ്ടു സക്കീർ പറഞ്ഞു…
മദമ്മിളകിയ കൊമ്പനെ തളക്കാൻ പോന്നൊരു ശാന്തത അയാളുടെ മുഖത്തുണ്ടായിരുന്നു….
രണ്ട് പേരിൽ ഒരാളെ നാളത്തെ പ്രഭാതം കാണുകയുള്ളു എന്ന് പീലി മനസ്സിലോർത്തു….
പക്ഷെ എന്ത് തന്നെ ആണേലും നാളത്തെ ഉദയം കാണുന്നത് താൻ തന്നെ ആണെന്ന് അയാളുടെ ഉള്ളിൽ അലമുറയിട്ട് ആരോ പറഞ്ഞു….
പിന്നീട് അവിടെ നടന്നതൊരു യുദ്ധമായിരുന്നു…. അടിക്കാനായി കാലുയർത്തിയ സക്കീറിനെ പീലി വീടിന്റെ പടിക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു….
പൊടി പറത്തി കട്ടളയിൽ അടിച്ചു വീണ സക്കീർ അതേ നിമിഷം തന്നെ നിലത്തു കാലു കുത്തി വായുവിൽ ഉയർന്നു ചാടി പീലിയുടെ നെഞ്ചിൽ ആഞ്ഞു ചവുട്ടി…
എന്നാലത് മറു കൈകൊണ്ട് തടഞ്ഞ പീലി ക്ഷണ നേരം കൊണ്ട് അടുത്ത ചെടി ചട്ടി വേരോടെ പിഴുത് സക്കീറിന്റെ തലക്ക് വീശി എറിഞ്ഞു…
കൺ ചിമ്മും നേരം കൊണ്ടാ ആക്രമണത്തിൽ നിന്നും ഒഴിഞ്ഞു മാറിയ സക്കീർ കയ്യിൽ കരുതിയിരുന്ന കത്തി ഒരൊറ്റ തിരിയലിൽ പീലിയുടെ ഇടതു വയറിലേക്ക് കുത്തി ഇറക്കി….
“””ആആഹ്ഹ്ഹ്…ഹ്ഹ്ഹ്…. ഹ്റാ…ആഹ്…”
കുത്തു കിട്ടിയ പീലി ഒരു നിമിഷം വയറിൽ കൈ വെച്ചു പിറകിലേക്ക് ചാടി മാറി…
അയാളുടെ വയറിൽ നിന്നും കുടുകുടാ ചുവന്ന രക്തം പുറത്തേക്ക് കുത്തിഒഴുകി….
“ആഹ്.. ഹാ…ഏഹ്ഹ്…. “
ആദ്യത്തെ കുത്തിൽ തന്നെ കാഴ്ച മങ്ങി തുടങ്ങിയ പീലിയുടെ നെഞ്ചിൽ മരണമണി മുഴങ്ങി…അയാളുടെ കാതുകളിൽ കാറ്റ് കൊണ്ട് നിറഞ്ഞു മൂടപ്പെട്ടു….
പിറകിലേക് വേച്ചു വേച്ചു പോയ പീലി മങ്ങിയ കണ്ണുകൾ ആഞ്ഞു തുറന്നതും അയാളുടെ നെഞ്ചിലേക്ക് ഭലിഷ്ഠമായ സക്കീറിന്റെ ഉരുക്കു കാലുകൾ ആഞ്ഞു ചവിട്ടി…
“””അആഹ്ഹ…അമ്മേ.. ആഹ്ഹ…””””
കിട്ടിയ ചവിട്ടിൽ ബലം നഷ്ടമായ പീലി പിറകിലെ പൂഴി മണ്ണിലേക്ക് അടിച്ചു വീണു…
അയാളുടെ കൈകൾ വേദനകൊണ്ട് കുത്ത് കിട്ടിയ വയറിനെ അള്ളി പിടിച്ചു…
ഇരുതല കത്തിയാണ്…ഒരു കുത്തിൽ ആഴത്തിലുള്ള രണ്ട് മുറിവുകൾ ഉണ്ടാക്കാൻ ശക്തി ഉള്ളത്…സക്കീർ തന്റെ കയ്യിലെ കത്തിയിലേക്ക് ഒന്ന് നോക്കി…. അതാകെ രക്തവർണ്ണമായിരുന്നു…
“”കഴിഞ്ഞൊ പീലി നിന്റെ വെല്ലുവിളി…ഇത്രയേ ഉള്ളോ നീയ്…?
അട്ടഹസിച്ചുകൊണ്ട് സക്കീർ ഉറക്കെ വിളിച്ചു ചോദിച്ചു
അയാളുടെ അലർച്ചയിൽ വീടിനുള്ളിൽ ഇരുന്ന ഭാനു പേടിച്ചു വിറച്ചു…അവളുടെ കണ്ണുകൾ പതിവിലുമധികം നിറഞ്ഞൊഴുകി…..
“”ചാ…ചാച്ചാ….!!!!!
അവളുടെ പനിനീർ ദളങ്ങൾ പീലിയെ ഓർത്തു ഭയന്നു വിറച്ചു….
“കാത്തിരുന്നതാ ഞാനീ ഒരു നിമിഷത്തിനുവേണ്ടി…എന്റനിയനു വേണ്ടി…. നിന്നെ എനിക്ക് വേണം പീലി…. അടുത്തത് നിന്റെ നെഞ്ചിൽ കുത്തി ഇറക്കണം എനിക്കീ കത്തി…”
ഇരുട്ടിൽ നിന്നും നിലത്തു വീണു കിടക്കുന്ന പീലിക്ക് നേരെ നടന്നടുത്തുകൊണ്ട് സക്കീർ പറഞ്ഞു….
പീലിയുടെ കാൽ ചുവട്ടിൽ എത്തിയതും അയാളുടെ കണ്ണുകളിൽ പകയുടെ കണക്കുകൾ ആഴി കണക്കെ കത്തികയറി….
“ഓർത്തു വെച്ചോ എന്റെ പേര്…സക്കീർ…”
കയ്യിൽ കത്തി മുറുകെപിടിച്ചുകൊണ്ട് സക്കീർ പറഞ്ഞു…
“””””””” ഓയ്യ്………!!!!!
പെട്ടെന്നാണ് അയാൾക്ക് പിറകിൽ നിന്ന് ഒരു ശബ്ദം കേട്ട് സക്കീർ തിരിഞ്ഞു നോക്കിയത്….
അതേ നിമിഷം തന്നെ പാഞ്ഞു വന്നൊരു പലക കഷ്ണം സക്കീറിന്റെ നെറുകം തലയിലേക്ക് അടിച്ചു കയറി പൊളിഞ്ഞു ചിതറി….
“””ആഹ്ഹ്ഹ്…….!!!!!!
നെറ്റിയിൽ കൈ വെച്ച് നിലത്തേക്ക് മുട്ടുകുത്തിയിരുന്ന സക്കീറിന്റെ കഴുത്തിലേക്ക് ഷൂസിട്ടൊരു കാൽ ആഞ്ഞു ചവുട്ടി കേറി…
“അഹ്…. “”””
ശബ്ദം ഉണ്ടാക്കാൻ പോലുമാവാതെ സക്കീർ നിലത്തേക്ക് ഉരുണ്ടു വീണു….
