“ഏഹ്.. ഇതെങ്ങനെ പീലി ചേട്ടാ നിങ്ങൾക്ക്…?
പട്ടണത്തിൽ പോലും വിദൂരമായി കാണുന്ന വിദേശ മദ്യത്തിന്റെ കുപ്പി കണ്ടതും അശ്ചര്യത്തോടെ ദാസൻ പീലിയെ നോക്കി ചോദിച്ചു…
“ഹഹ…മുൻപൊരിക്കെ പട്ടണത്തിൽ പോയപ്പോ പഴയൊരു സുഹൃത്ത് തന്നതാ…എനിക്ക് ഈ വക സാധനമൊന്നും കുടിച്ചു ശീലമില്ലാത്തോണ്ട് മാറ്റി വെച്ചതാ.. അതേതായാലും നന്നായി…ഇന്നിപ്പോ നീയുണ്ടല്ലോ ഒരു കൂട്ടിന്…”
കുപ്പിയുടെ മൂടി തന്റെ ഭലിഷ്ടമായ കയ്യ് കൊണ്ട് തിരിച്ചു തുറന്നുകൊണ്ട് പീലി പറഞ്ഞു….
“നന്നായി…ഇടക്കൊക്കെ ഇതുപോലൊന്ന് കൂടുന്നത് നല്ലതാ…”
പായയിലേക്ക് ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ദാസൻ പറഞ്ഞു…. അവന്റെയാ സംസാരമൊരു ചിരിയോടെ നോക്കി ഇരിക്കുവായിരുന്നു പീലി…
“ഭാനു…ആ മൊന്തയിൽ കൊറച്ചു വെള്ളം എടുത്തോ…അച്ചാറുണ്ടേൽ അതും…”
രണ്ടു ഗ്ലാസ്സിലേക്കുമായി കൊറച്ചു കൊറച്ചു മദ്യം ഒഴിച്ചുകൊണ്ട് പീലി പറഞ്ഞു…
“ഭാനു…!!!
ആ പേര് മനസ്സിൽ കുടുങ്ങിയ ദാസൻ അതൊന്ന് വീണ്ടും ഉരുവിട്ടു പറഞ്ഞു…ആരാണവൾ…മറയൂര് നിന്നും കൊണ്ടുവന്ന അവളും പീലിയും തമ്മിൽ എന്താണ് ബന്ധമുള്ളത്….. അവന്റെ മനസ്സിൽ ചോദ്യങ്ങൾ മുള പൊട്ടി
അതികം വൈകാതെ തന്നെ അരവാതിൽ തുറന്നുകൊണ്ടൊരു സുന്ദരി പെൺകൊടി ഉമ്മറത്തേക്ക് വന്നു…ദാസന് അവന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി…. ആരാ ഇവൾ…ഇതുപോലൊരു സുന്ദരി പീലിയുടെ വീട്ടിൽ…..
നര വീണ സാരിയും ബ്ലൗസും മാത്രം ധരിച്ചൊരു പെണ്ണ്…കയ്യിലൊ കാതിലോ ഒന്നുമില്ല…. നെറ്റിയിൽ പൊട്ടില്ല മൂക്കിൽ കൊളുത്തില്ല കഴുത്തിൽ മാല പോലുമില്ല…എന്നിട്ടും എന്തൊരു ഭംഗിയാ അവൾക്ക്….. ലീലയെ കടത്തി വെട്ടും നിറവും മുടിയും…മെടഞ്ഞിട്ടിട്ട് പോലും അവക്ക് എന്തൊരു നീളം…. കണ്ണുകളിൽ കാന്തിക ശക്തി…നീളം മൂക്കിൻ തുമ്പിൽ വിയർപ്പു തുള്ളികൾ…അത് നക്കിയെടുക്കാൻ ദാസന്റെ മനസ്സ് വെമ്പി പോയി ഒരുനിമിഷം…
“മീനച്ചാറാ…”
കൊലുസ് കിലുങ്ങും പോലൊരു ശബ്ദത്തിൽ അവൾ പറഞ്ഞു….
ദാസൻ മയങ്ങി വീഴുമെന്ന് പോലും തോന്നി പോയി…അവന്റെയുള്ളിൽ പ്രേമം പൊട്ടി മുളച്ചു…..
“അഹ് അത് മതി…സമയം വൈകി നീകിടന്നോ…. പിന്നെയെന്റെ മുറിലെ വിരിയൊന്നു കുടഞ്ഞിട്ടേക്ക് ദാസൻ അവിടെ കിടന്നോളും…”
പീലിയുടെ വാക്കുകൾക്ക് ഒന്ന് തല മാത്രം കുലുക്കി സമ്മതമറിയിച്ച ഭാനുവിന്റെ കണ്ണുകൾ ഒരു നിമിഷം പോലും ദാസൻറെ അടുത്തേക്ക് അറിയാതെ പോലും വീണില്ല..
അതവനിലൊരു നോവുണർത്തി…. താൻ അത്രയും മോശമാണോ…ദാസൻ സ്വയം ചോദിച്ചു…..
അവന്റെ ചിന്തകൾ പല വഴിക്കും സഞ്ചരിക്കാൻ തുടങ്ങി…..
“ദാസാ നീ കുടിക്കുന്നില്ലേ….?
പീലിയുടെ ചോദ്യമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്…
“ഏഹ്…അഹ് ഒണ്ട് ഒണ്ട്.. “
പറഞ്ഞതും അവനാ ഗ്ലാസ്സ് അപ്പാടെ അണ്ണാക്കിലേക്ക് കമിഴ്ത്തി….
“അയ്യോ….!!!
വിദേശ മദ്യം അതിന്റെ തനി രൂപം കാണിച്ചതും ദാസൻ തൊണ്ട പുകഞ്ഞുകൊണ്ട് നിലവിളിച്ചു പോയി…
“ഇന്നാടാ ഈ അച്ചാർ കഴിക്ക്…”
പീലി കയ്യിൽ പിടിച്ച അച്ചാറും പാത്രം അവന് നീട്ടി…ഒരു വിരലിൽ ദാസനാ അച്ചാർ കോരി എടുത്തു നാവിൽ തേച്ചു…
“ഹോ…ഇച്ചിരി കടുപ്പം കൂടിയ സാധനമാ പീലിച്ചേട്ടാ…!!
ശ്വാസമോന്ന് നേരെ വീണതും ദാസൻ പറഞ്ഞു
“നിനക്കീ മദ്യപാനമൊന്നും വല്യ ശീലമില്ലല്ലേ…?
കയ്യിലെ ഗ്ലാസ്സ് വായിലേക്ക് കമിഴ്ത്തികൊണ്ട് പീലി പറഞ്ഞു…അതിനൊരു ഊറിച്ചിരി മാത്രമാണ് ദാസൻ കൊടുത്തത്…. കുറഞ്ഞ സമയം കൊണ്ടു തന്നെ രണ്ടു പേരും കൂടെ കുപ്പി പകുതിയാക്കി…കള്ളിന്റെ വീര്യം തലക്ക് മത്തു പിടിപ്പിച്ചെന്ന് മനസ്സിലാക്കിയതും കാലു രണ്ടും നീട്ടിയിരുന്ന പീലിയൊന്ന് ദീർഘ ശ്വാസമെടുത്തു….. മനസ്സൊന്നു തണുത്തത് പോലെ….. രാത്രിയുടെ തണുപ്പവരെ കുളിരു പിടിപ്പിച്ചു….
