മുല്ല പോലൊരു പെണ്ണ് 29അടിപൊളി 

 

“തണുപ്പ് ഇറങ്ങിയതാവും പീലി ചേട്ടാ…”

 

അയാളുടെ ചുമ കണ്ട ദാസൻ പറഞ്ഞു.. പെട്ടെന്നാണ് അവന്റെ കണ്ണുകൾ അയാളുടെ പൊത്തി പിടിച്ച കയ്യിലേക്ക് നീണ്ടത്…. കൈ പത്തിയിലൂടെ ഒലിച്ചിറങ്ങുന്ന കൊഴുത്ത ചോര…

 

“പീലിച്ചേട്ടാ..!

 

ഉള്ളിൽ കുനിഞ്ഞു കൂടിയ ഭയത്തോടെ ദാസൻ അയാളെ നോക്കി…

 

“ഹഹാ…. ഇത്…ഇത് കാര്യമാക്കേണ്ടടാ…. ഇതിപ്പോ പതിവാണ്…. നീ ഒച്ചയുണ്ടാക്കി അവളെ അറിയിക്കാണ്ട് ഇരുന്നാൽ മതി.. “”

 

ചിരിയോടെയും എന്നാൽ ഒരല്പം ഭയത്തോടെ അകത്തെ വാതിലിലേക്കും നോക്കി അയാൾ പറഞ്ഞു….

 

“പീലിച്ചേട്ടാ ഇതങ്ങനെ നിസ്സാരമായി കാണരുത്…പട്ടണത്തിലെ സുഹൃത്തുക്കൾ പറഞ്ഞറിയാം ഇങ്ങനെ വന്നാൽ അപകടമാണെന്ന്…”

 

ഭീതിയോടെ ദാസൻ പറഞ്ഞു

 

“അതൊന്നും സാരമില്ലെടാ…. ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയാ ഞാനിപ്പോ അനുഭവിക്കുന്നത്…. കണ്ണടയാൻ അതികം കാലമില്ലെന്ന് മനസ്സിലാരോ പറയും ഇടക്ക്…സന്തോഷം മാത്രമേ ഉള്ളു എന്റെ ലക്ഷ്മിയുടെ അടുത്തേക്ക് പോവാൻ…പക്ഷെ…”

 

ആദിയോടെ നെഞ്ചോന്ന് ഉഴിഞ്ഞുകൊണ്ട് പീലിയിരുന്നു…

 

“ഭാനു…അവളെ ഒന്ന് കരപറ്റിക്കണം… ജയിലിൽ നിന്നിറങ്ങി ചെട്ടിആരെയും കൊന്നശേഷം ഞാൻ പോയത് മറയൂർക്കാണ്… എന്റെ ലക്ഷ്മി ഉറങ്ങുന്ന മണ്ണിലേക്ക്… ഒരു നോക്ക് അവസാനമായി കണ്ട അവളോട് എനിക്ക് പറയാനുണ്ടായിരുന്നു.. അവളുടെ വേദനിപ്പിച്ചവരിൽ ഒരാൾ പോലും ഇനി ബാക്കിയില്ലന്ന്…

 

നിനക്കറിയോ ദാസാ… എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അതെന്ന്… വലിയ വീടായിരുന്നു നാലുകെട്ട് എന്നൊക്കെ പറയില്ലേ അതുപോലെ… പക്ഷേ ഞാൻ അവിടെ ചെന്നപ്പോൾ… ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതെ.. കാടും മണ്ണും പിടിച്ച് ഒരു അനാഥാലയം പോലെ… സഹിച്ചില്ലെടാ എനിക്ക്… അതിൽ ഏറ്റവും വിഷമം തോന്നിപ്പിച്ചതെന്താന്നറിയോ ആ വീടിന് പിറകിലായി മണ്ണിൽ തീർത്ത 14 ശവകുടീരങ്ങൾ… അതിലൊന്നും ലക്ഷ്മിയായിരുന്നടാ…”

 

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു നിർത്തി… അയാളുടെ ഉള്ളിൽ ദുഃഖം മണപൊട്ടി ഒഴുകുകയായിരുന്നു

 

അയാളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ദാസൻ ഇരുന്നു

 

“അവിടുന്ന് ഇറങ്ങാൻ നേരത്ത അവരെന്നെ കാണാൻ വന്നത്… ഒരപേക്ഷയും ഉണ്ടായിരുന്നു മനസ്സിൽ…. ഭാനുവിനെ രക്ഷിക്കണമെന്ന്………അവർ ആരാ എന്താ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ അവർ പറഞ്ഞത് എന്റെ മോളാ വലിയ വീട്ടിൽ വെറുമൊരു അടുക്കളപ്പണിക്കാരിയായി ഒതുങ്ങി കൂടിയെന്ന് ആണ്….

 

പതിനാല് വയസ്സേ ഉള്ളെ ടാ അവൾക്ക്… അച്ഛനും അമ്മയും ചത്താൽ എന്താ…രാജകുമാരിയെപോലെ ജീവിക്കാനുള്ള ആസ്തി ഉണ്ട് അവൾക്ക് പക്ഷെ അവർ അതിനൊന്നും എന്റെ കുഞ്ഞിനെ സമ്മതിച്ചില്ല.. പ്രായപൂർത്തി ആയി കഴിഞ്ഞാൽ അവൾക്ക് കിട്ടുന്ന സ്വത്തിൽ ആയിരുന്നു അവരുടെ കണ്ണ് അതിന് വേണ്ടി മാത്രം ജീവനോടെ വെച്ചേക്കുക ആയിരുന്നു അവളെ അവിടെ.. “

 

പഴയ ഓർമ്മയിൽ പീലി പറഞ്ഞു

 

“പിന്നെങ്ങനാ പീലിച്ചേട്ടാ ഭാനുവിനെ നിങ്ങൾ…അല്ല അവരെയും കൊന്നോ നിങ്ങൾ…”

 

സംശയത്തോടെ ദാസൻ ചോദിച്ചു

 

“ഹഹഹാ……. ഇല്ലെടാ…. എന്റെ സുഹൃത്ത് ഉണ്ട് പട്ടണത്തിൽ അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു…. ആളൊരു വക്കീലാ…പല കേസുകളിൽ നിന്നും എന്നെ പുറത്ത് ഇറക്കിയത് അവനാ…അന്ന് ആദ്യമായി പീലി അവൻ പറഞ്ഞത് മറുതൊന്നും പറയാതെ അനുസരിച്ചു…ഒരാള് പോലും അറിയാതെ ഞാൻ അവളെ ആ വീട്ടിൽ നിന്ന് കടത്തികൊണ്ട് പോന്നു…”

 

“ഏഹ് അതെന്തിനാ…?

 

“എടാ മണ്ടാ…ഇവൾ എവിടെക്കാ പോയത് എന്ന് അവർ അറിയാൻ പാടില്ല…അവകാശങ്ങൾ എല്ലാം ചോദിക്കാൻ സമയം ആവുമ്പോ എന്റെ കൊച്ചിനെ ഞാൻ പറഞ്ഞു വിടും അവൾക്ക് ഉള്ളതെല്ലാം നേടി എടുക്കാൻ…”

 

പീലി അയാളുടെ മനസ്സിൽ ഉള്ളത് പറഞ്ഞു

 

“ഓ അങ്ങനെ…മനസിലായി മനസിലായി.. അല്ല പീലിച്ചേട്ടാ ഭാനുവിനെ കണ്ടിട്ട് ഇരുപത് വയസിനു മുകളിൽ പ്രായം ഉണ്ടല്ലോ…ഇനിയും എന്തിനാ കാത്തിരിക്കുന്നത്…നിങ്ങൾക്കും പ്രായം ആയി വരികയല്ലേ…എത്ര കാലമെന്നാ വെച്ചാ ഇവിടെ ഇങ്ങനെ…?

Leave a Reply

Your email address will not be published. Required fields are marked *