മുല്ല പോലൊരു പെണ്ണ് 29അടിപൊളി 

 

എന്നാൽ അതിനൊന്നും ഉത്തരം പറയാതെ അയാൾ വീടിന് മുൻ വശത്തേക്ക് നടന്നു

 

വളരെ സാവധാനം ആയിരുന്നു അയാളുടെ നടത്തം….കൈ മടക്കി കയറ്റിയ ഷർട്ടിനുള്ളിൽ അയാളുടെ പേശികൾ വലിഞ്ഞു മുറുകിയിരുന്നു…കാലങ്ങളായി കാത്തു വെച്ചൊരു പകയുള്ളത് പോലെ

 

കയ്യിൽ കരുതിയ ടോർച് പിറകെ വന്നവന് നീട്ടിയ അയാൾ തന്റെ അരയിൽ സൂക്ഷിച്ചു വെച്ചിരുന്ന ഒരു നീളൻ കത്തി പുറത്തേക്ക് എടുത്തു

 

അതിന്റെ പിടിയിൽ അമർത്തി ഞെരിച്ചുകൊണ്ടയാൾ വീടിന് ഉമ്മറത്തേക്ക് കയറി

 

നിലത്തു വിരിച്ചിരുന്ന പായ കാലിയായിരുന്നു…അതിൽ മറഞ്ഞു കിടക്കുന്ന രണ്ട് ഗ്ലാസുകൾ കണ്ട അയാളുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി

 

“എന്നെത്തേടിയാണോ നിന്റെ വരവ്….?

 

പെട്ടെന്നാണ് ഇടിമിന്നലുപോലൊരു ശബ്ദം അവിടെ മുഴങ്ങിയത്….

 

പീലി…കാലൻ പീലി… അയാളതാ ഉമ്മറത്തൂണിമ്മേൽ ചാരി ഇരിക്കുന്നു.. കൈയിൽ പാതി മുക്കാലോളം കുടിച്ചു തീർത്തയൊരു മദ്യക്കുപ്പിയും

 

”പീലി….കേട്ടിട്ടുണ്ട് ഒരുപാട്… കാലൻ ആണെന്ന്… ഇരുട്ടിലും കണ്ണ് കാണുന്ന കാലമാടൻ ആണെന്ന്….“

 

ഉമ്മറകോലയിലേക്ക് ഇരുന്നുകൊണ്ട് കയറി വന്നവൻ പറഞ്ഞു…പിറകിലുള്ള മൂന്ന് പേര് അവസരം കാത്ത് മുറ്റത് തന്നെ നിന്നു

 

”ഹാഹാഹ…കേട്ടതൊക്കെ നേരാ… കേട്ടിട്ടില്ലാത്തതും നേരാ അതൊക്കെ അനുഭവിച്ചറിയാൻ തന്നെ ആണോ നീയൊക്കെ കയറി വന്നത്…“

 

ഒരു പൊട്ടിച്ചിരിയിൽ തുടങ്ങിയ സംഭാഷണം അവസാനമായപ്പോളേക്കും ഒരുതരം മുരളിച്ചയിലേക്ക് മാറിയിരുന്നു…ആരെയും ഭയപ്പിക്കുന്ന പീലിയുടെ സംസാരം

 

എന്നാൽ മുൻപിൽ ഇരുന്നവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമാഞ്ഞു….

 

”വർഷങ്ങളുടെ പഴകമുണ്ട് പീലി എനിക്ക് നിന്നോടുള്ള പകക്ക് പിറകിൽ…..എന്റെ പക തീരും വരെ നിന്നെ ഞാൻ കൊല്ലും…കുത്തി കുത്തി കൊല്ലും… എന്നിട്ട് നിന്റെയാ പിളർന്ന നെഞ്ചിലെ ചോര കുടിക്കും….. എന്റെ അനിയനു കൊടുത്ത വാക്കാണ് ഞാനത്….നാളത്തെ ഉദയം കാണാൻ കാലൻ പീലി ഉണ്ടാവില്ല …“”“

 

 

”“”ട്ടുംമഹ്മ്മ്‌…..“”“”“

 

അയാളത് പറഞ്ഞു തീർന്നതും പാഞ്ഞു വന്നൊരു മദ്യക്കുപ്പി ഭിത്തിയിലേക്ക് ഇടിച്ചു കയറി ചിന്നി ചിതറി

 

എന്നാൽ തനിക്ക് നേരെ വന്നെയാ ഏറിൽ നിന്നും ഒഴിഞ്ഞു മാറിയൊരു പുച്ഛചിരിയോടെ പീലിയെ നോക്കി ഇരുന്ന എതിരാളിയെ കണ്ട പീലിയുടെ മനസ്സിൽ ഒരു ഭയം കുമിഞ്ഞു കൂടി…നിസ്സാരകാരനല്ലവൻ….

 

”ഉന്നം പിഴച്ചതാണോ പീലി…പ്രായമായില്ലേ….“

 

ഒരു നിസ്സാരക്കാരനെപോലെ എണീറ്റ് നിന്നയയാൾ പീലിയെ നോക്കി

 

”നിന്റെയാ പേരൊന്നു പറ…നിന്റെ അനിയനെ തീർത്തപോലെ നിന്നെത്തേടി ഇനി നാളെ ആരെങ്കിലും വന്നാൽ അറിഞ്ഞിരിക്കണ്ടേ..“

 

മുണ്ടൊന്ന് മടക്കി കുത്തികൊണ്ട് പീലി പറഞ്ഞു….തനിക്കൊത്ത ഒരു എതിരാളി…. കാലം കുറച്ചായി അങ്ങനെയൊന്ന് ചൂണ്ടയിൽ കൊളുത്തിയിട്ട്…അതോർത്ത അയാളുടെ കണ്ണുകളൊന്ന് വന്യമായി

 

”സക്കീർ.. അതാണ് പേര്….എന്നെത്തേടി ആരും വരില്ല പകരം നിനക്ക് ഈ പേര് പറയേണ്ടി വരും…അങ്ങ് നരകത്തിൽ കേറുമ്പോൾ….ആആആആഹ്ഹ്ഹ്ഹ്….!!!!

 

അതും പറഞ്ഞൊരു അലറിവിളിയോടെ സകീർ പീലിക്ക് നേരെ ഓടി അടുത്തു….ഒട്ടും ചിന്തിക്കാതെ തന്നെ ഒന്ന് കുനിഞ്ഞു നിവർന്ന പീലി നിലത്തു വിരിച്ചിരുന്ന പായ തന്റെ കയ്യിൽ മുറുകി പിറകിലേക്ക് വലിച്ചു….

 

ശക്തിയായി കാലിന്റെ അടിയിൽ നിന്നും പായ മാറിയതും മുൻപോട്ടേക്ക് ആഞ്ഞ സകീർ കാല് തെറ്റി പിറകിലേക്ക് മറഞ്ഞു വീണു

 

“അണ്ണാ….”“

 

വെളിയിൽ നിന്ന മൂവരും തങ്ങളുടെ നേതാവ് വീഴുന്നത് കണ്ട് അലറി വിളിച്ചപ്പോളേക്കും ചാട്ടുളി പോലെ അരഭിത്തിക്ക് മുകളിലൂടെ പുറത്തേക്ക് എടുത്തു ചാടിയ പീലിയുടെ ചവുട്ടിൽ നിലം പതിച്ചു കഴിഞ്ഞിരുന്നു

 

അടി തെറ്റി നിലത്തു വീണു കിടക്കുന്ന മൂന്ന് പേരെയും നോക്കിയ പീലി ഒരു പുച്ഛചിരിയോടെ സകീറിനെ നോക്കി……

 

“ഹും…..മൂപ്പ് എത്താത്ത ഈ മൂന്ന് മൊണ്ണകളെയും കൊണ്ടാണോഡാ നീ പീലിക്ക് നരകം കാണിച്ചു തരാൻ ഇറങ്ങിയത്….”

Leave a Reply

Your email address will not be published. Required fields are marked *