യാക്കോബിന്‍റെ മകള്‍ 3അടിപൊളി  

ഒഴുകുന്ന കണ്ണീരിനു അവളെ ആശ്വസിപ്പിക്കാനായില്ല, കാരണം അതിനു ഉരുകി മറിയുന്ന ലാവയുടെ ചൂടായിരുന്നു … അതവളെ വെന്തുരുക്കി . അഷ്‌റഫ്‌ എന്ന പേരും രൂപവും അവള്‍ ഈ ലോകത്തിലെ ഏറ്റവും നീചമായ വസ്തുവിനെക്കാള്‍ വെറുത്തു ..സ്വപ്നത്തില്‍ പോലും അവന്‍റെ മുഖമോ പേരോ വരരുതെന്നവള്‍ ആഗ്രഹിച്ചു .

!! …ഈശ്വരാ … ഇനിയെന്തിനു ജീവിച്ചിരിക്കണം … ആര്‍ക്ക് വേണ്ടി …!! ഷിനിയുടെ കണ്ണുകളും മനസും പാപപരിഹാരത്തിനായി പരതി … അവളുടെ കണ്ണുകള്‍ തൊഴുത്തിലെ മച്ചിലേക്ക് നീണ്ടത് പെട്ടന്നായിരുന്നു … ഒറ്റക്കുതിപ്പിനവള്‍ തോഴുത്തിലെത്തി … മച്ചിനുമുകളില്‍ നിന്നാ പൊതിയെടുത്തു തുറന്നു … ഫ്യൂറഡാന്‍ -വാഴക്കും മറ്റും അടിക്കുന്ന ആ കൂടിയ വിഷമവള്‍ തുറന്നു ….

തന്‍റെ കൂടെയിരുന്ന മകള്‍ പെട്ടന്ന് പുറത്തേക്കോടിയപ്പോള്‍ ഷിനിയുടെ അമ്മ ഒന്ന് സംശയിച്ചു … മുന്‍വശത്തൂന്നു വിളി വന്നപ്പോള്‍ അവിടേക്ക് ചെന്ന് പെട്ടന്ന് തന്നെ പിന്‍വാങ്ങിയ അമ്മ തൊഴുത്തില്‍ നില്‍ക്കുന്ന ഷിനിയെ കണ്ടങ്ങോട്ടോടി ….

ഷിനി അമ്മയെ കണ്ടു പൊതി പുറകോട്ടു പിടിച്ചു …

” “എന്നിട്ട് …എന്നിട്ട് “” പതിയെ മയക്കത്തിലേക്ക് വീണ ദിയയെ ലക്ഷ്മി മെല്ലെ ബെഡിലെക്ക് കിടത്തി , ബെഡ്ഷീറ്റു കൊണ്ട് പുതപ്പിച്ചു എഴുന്നേറ്റു ..

””””””””””””””””””””””””””””””””””””””””

‘ അമ്മെ എന്നിട്ട് ..എന്നിട്ടെന്തുണ്ടായി അമ്മെ … ഷിനിയാന്റിയെ അവരുടെയമ്മ അടിച്ചോ ? ”

സ്കൂളില്‍ പോകാനായി ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരുന്ന ദിയ ലക്ഷ്മിയെ പിടിച്ചു നിര്‍ത്തി

‘ മോളെ ..ദെ സമയമാവണൂ … അമ്മ വൈകിട്ട് സ്കൂള് വിട്ടു വരുമ്പോ പറഞ്ഞു തരാം … ദെ ലഞ്ച് ബക്സ് പോലും റെഡിയാക്കിയിട്ടില്ല ഞാന്‍ ” ലക്ഷ്മി അവളുടെ കൈ വിടുവിച്ചു കിച്ചനിലെക്ക് പോയി .. ദിയ പ്ലേറ്റ് എടുത്തോണ്ട് പുറകെയും

‘ അമ്മാ പ്ലീസ് … എനിക്കല്ലേല്‍ ഷിനിയാന്റിയെ കാണുമ്പോ കരച്ചില് വരും ” ദിയ വീണ്ടും ലക്ഷ്മിയെ നിര്‍ബന്ധിച്ചു .ദിയയുടെ സ്വഭാവം അറിയാവുന്ന ലക്ഷ്മി അവള്‍ അറിയാതെ അടങ്ങില്ല എന്നത് കൊണ്ട് തുടര്‍ന്നു

‘ ഷിനിയുടെ മുഖഭാവം കണ്ട അമ്മക്ക് അരുതായ്ക എന്തോ നടന്നെന്നു മനസിലായി ..നീണ്ട കരച്ചിലിനോടുവില്‍ ഷിനി നടന്നതെല്ലാം പറഞ്ഞു … പക്വതയോടെ ആ അമ്മ അവളെ സമാധാനിപ്പിച്ചു …. “

‘ ‘യാക്കൊബെട്ടന്‍ കൊണ്ട് വരുന്ന ആലോചനകള്‍ ആലോചനകള്‍ ഓരോന്നായി അവളോരോ കാരണങ്ങള്‍ പറഞ്ഞു മുടക്കി കൊണ്ടിരുന്നു .. അറിഞ്ഞു കൊണ്ടാരെയും വഞ്ചിക്കുവാന്‍ അവളില്ലായെന്നാണ് അവള്‍ തീരുമാനിച്ചുറച്ചത് ..

ഓരോന്നും പല കാരണങ്ങള്‍ പറഞ്ഞു ഷിനി മുടക്കിയപ്പോള്‍ ,അവളുടെ മനസില്‍ വല്ലതുമുണ്ടോ എന്നറിയാന്‍ യാക്കൊബെട്ടന്‍ അമ്മയെ പറഞ്ഞേല്‍പ്പിച്ചു … അമ്മയുടെ നിര്‍ബന്ധപ്രകാരം അവള്‍ സമ്മതം മൂളി ..പക്ഷെ വരുന്ന ആളിനോട്‌ നടന്നതെല്ലാം തുറന്നു പറയുമെന്ന തീരുമാനത്തില്‍ അവള്‍ ഉറച്ചു നിന്നു”

‘ എന്നിട്ട് … ?

‘.. അപ്പോഴാണ്‌ അങ്കിള്‍ അവളെ പെണ്ണ് കാണാന്‍ വരുന്നത് … അന്ന് കണ്ട ദിവസം തന്നെ ഷിനി അവളുടെ ജീവിതത്തില്‍ നടന്നതെല്ലാം പറഞ്ഞു ”

‘ അയ്യോ എന്നിട്ട് ? അങ്കിള്‍ എന്ത് പറഞ്ഞു … ഈ സ്മിത്ത് അങ്കിളാണോ അന്ന് കാണാന്‍ വന്നെ ?”

” അതേ ദിയാ … പ്രശസ്തമായ പത്രസ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന സ്മിത്ത് അങ്കിള്‍ അതെല്ലാം ചിരിയോടെ തള്ളി കളഞ്ഞു … ഈ പ്രായത്തില്‍ ആരാണ് പ്രേമിക്കാത്തതായി ഉള്ളത് ? അപ്പോള്‍ ഇതൊക്കെ സാധാരണമാണ് എന്നാണ് ധാരാളം എഴുത്തും വായനയും ഒക്കെയുള്ള അങ്കിള്‍ പറഞ്ഞത് ”

” വൌ’ …

‘ അമ്മാ ..പിന്നെ അയാളുടെ വിവരമൊന്നും ഇല്ലേ … ആന്റിയെ കാണാന്‍ ഒന്നും ശ്രമിച്ചില്ലേ ?’ ബാഗ് തോളിലിട്ട്‌ ദിയ ഗേറ്റിലേക്ക് നടന്നു

” ഹാ … കുറച്ചു വര്‍ഷം മുന്‍പ് അയാള്‍ അവളുടെ വീട്ടുകാരുടെ അടുത്ത് എന്തോ കാരണം പറഞ്ഞയാള്‍ ഷിനിയുടെ നമ്പര്‍ വാങ്ങി ”

‘ എന്നിട്ട് ?’

‘ ഹ്മ്മം …അവളെടുത്തു അയാളുടെ കോള്‍… അയാള്‍ പറയുന്നിടത്ത് വരാന്‍ .. അല്ലെങ്കില്‍ അങ്കിളിനോട് പറയുമെന്ന് .അല്ലെങ്കില്‍ അവരെ ഉപേക്ഷിച്ചു അയാളുടെ കൂടെ ചെല്ലാന്‍ …. അയാള്‍ക്ക് ഒന്നില്‍ കൂടുതല്‍ കെട്ടാമെന്ന്…

Leave a Reply

Your email address will not be published. Required fields are marked *