ആണിന് ആവാമെങ്കിൽ പെണ്ണിനും ആവാം …ഇവിടെ എല്ലാവര്ക്കും ഒരേ സ്വതന്ത്രമാണ് …അതൊരാൾ തരേണ്ടതല്ല അത് നമ്മുടെ അവകാശമാണ് ….ഭാര്യ ഭർത്താവ് ബന്ധത്തിന്റെ പേരിൽ നമ്മുടെ സമൂഹം ഉണ്ടാക്കി വച്ച ആവശ്യമില്ലാത്ത കുറെ നിയമങ്ങൾ ഉണ്ട് ..യഥാർത്ഥ സ്നേഹമുള്ളിടത്തു ഈ നിയമങ്ങളും ഇല്ല അവിടെ ഒന്നിനും അതിർവരമ്പുകളും ഇല്ല …നമ്മുടെ പങ്കാളിയെ സന്തോഷിപ്പിക്കുക അവരുടെ ഇഷ്ട്ടങ്ങൾ എല്ലാം നടത്തുക ..ഇരുവരും പരസ്പരം അതിനുവേണ്ടി മത്സരിക്കും ..സ്വർഗ്ഗതുല്യമായ ജീവിതം ..ഒരു പാട് ഭാഗ്യം ചെയ്യണം അതുപോലെ ഒരു ജീവിതം ലഭിക്കാൻ ..
സലീനയുടെ ഇത്തരം സംഭാഷണം രജനി അങ്ങിനെ കേട്ടിട്ടില്ല ..കാര്യമാണ് അവൾ പറഞ്ഞത് അവൾ പറഞ്ഞ ഏതൊക്കെയോ വാക്കുകൾ രജനിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു അത്രയ്ക്ക് മൂർച്ചയുണ്ടായിരുന്നു സലീനയുടെ വാക്കുകൾക്ക് അവൾ പറഞ്ഞ രീതിക്കു ..രജനിയിൽ മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പ് അവിടെ നിന്നുണ്ടായി …സ്വാതന്ത്രം അതുതന്നെയാണ് മറ്റെന്തിനും മുകളിൽ …രജനി തിരിച്ചറിവിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി …തന്റെ അതെ അവസ്ഥയിൽ ഉള്ള സലീനയിൽ നിന്നും സലീനയുടെ ഓരോ അനുഭവങ്ങളും രജനി ശ്രദ്ധയോടെ താല്പര്യത്തോടെ കേട്ടിരുന്നു പലതും മനസ്സിലാക്കി പലതും അവളുടേതുമായി സാമ്യം ഉള്ളവ ..ഇരുവരും എടുത്ത തീരുമാനങ്ങൾ മാത്രം മാറ്റമുള്ളതായിരുന്നു ..വിദേയയായ രജനിയും തന്റേടിയായ സലീനയും …നമ്മുടെ പരാജയം നമ്മുടെ തീരുമാനങ്ങൾ കൊണ്ട് മാത്രമാണ് …
ഉപദേശിക്കാൻ പലരും പലതരത്തിലും വരും …ഉപദേശങ്ങൾക്കു ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മളുള്ളത് .ഒരാവശ്യം വന്നാൽ ഒരു പത്തു രൂപ തരാൻ ആരുമുണ്ടാവില്ല ..ഒപ്പം കൂടെനിൽക്കുന്നവർ പോലും നാമൊന്നു തിരിഞ്ഞാൽ നമ്മുടെ കുറ്റം പറയും ..തീരുമാനങ്ങൾ അത് ശരിയായാലും തെറ്റായാലും അത് നമ്മൾ തന്നെ എടുക്കണം ..മറ്റുള്ളവരുടെ വാക്ക് കേൾക്കണ്ട എന്നല്ല …ഓരോരുത്തരുടെയും അഭിപ്രയം നോക്കി ജീവിക്കാൻ നിന്നാൽ നമ്മൾ തോറ്റുപോകും …ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കും ..
സത്യമാണ് നീ പറഞ്ഞത് …
മാറണം ചേച്ചി നമ്മൾ മാറണം …അതല്ലാതെ മറ്റൊരാളുടെ മുകളിൽ പഴിചാരിയിട്ടിട്ട് അയാള് നന്നാകും എന്ന് കരുതി നമ്മുടെ ജീവിതം നശിപ്പിക്കരുത് …മക്കൾക്ക് വേണ്ടി ആണെങ്കിലും കുടുംബത്തിന് വേണ്ടിയാണെങ്കിലും ഭർത്താവിന് വേണ്ടിയാണെങ്കിലും …ഒരു സമയം എത്തുമ്പോൾ ഇവർക്കെല്ലാം നമ്മൾ ഒരു ഭാരമാകും അന്ന് നമ്മൾ ചിന്തിക്കും ഇതിനായിരുന്നോ ഞാൻ എന്റെ ജീവിതം എന്റെ സമയം എന്റെ കഴിവുകൾ എന്റെ സന്തോഷങ്ങൾ എന്റെ ആഗ്രഹങ്ങൾ എല്ലാം വേണ്ട എന്ന് വച്ചതു …
ആർക്കും അടിമ ആകരുത് ….നമ്മളെ തെറി വിളിക്കാനും തല്ലാനും നമ്മൾ കൊടുത്ത അധികാരം നമ്മൾ തന്നെ ഇല്ലാതാക്കണം …നമുക്ക് കഴിവുണ്ട് അത് നമ്മൾ തിരിച്ചറിയണം …നമ്മുടെ ശരീരം അത് നമുക്ക് മാത്രം അവകാശപ്പെട്ടതാണ് അതിൽ ആര് കാണണം ആര് തൊടണം ആര് അനുഭവിക്കണം എന്ന് തീരുമാനിക്കേണ്ടതും നമ്മളാണ് …ഭർത്താവാണ് എന്ന് വച്ച് നമ്മൾക്കിഷ്ടമില്ലാത്തതൊന്നും ചെയ്യിക്കാൻ അനുവദിക്കരുത് …പ്രസവിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കേണ്ടത് നമ്മളാണ് ..അല്ലാതെ ഭർത്താവോ വീട്ടുകാരോ സമൂഹമോ അല്ല …നമ്മുടെ ജീവിതം നമ്മൾ തന്നെയാണ് തെരഞ്ഞെടുക്കേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതും …മനഃപൊരുത്തമില്ലായ്മയും ഒരുതരം കാൻസർ ആണ് മനസ്സിന്റെ കാൻസർ …ചികിത്സയില്ലെങ്കിൽ മുറിച്ചു മാറ്റണം ..അലെങ്കിൽ അത് നമ്മുടെ ജീവന് തന്നെ ആപത്താണ് .
അടുത്തകാലത്തൊന്നും തന്നെ ഇത്രയേറെ സ്വാധിനിച്ച വാക്കുകൾ ഉണ്ടായിട്ടില്ല എന്ന് രജനി തിരിച്ചറിഞ്ഞു …സലീനയുടെ ഓരോ വാക്കും ആഴങ്ങളിലാണ് പതിഞ്ഞത് …ശരിക്കും എത്രയോ മുന്നേ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ തന്റെ ജീവിതം ഇത്ര അധഃപതിക്കില്ലായിരുന്നു ..ഇനിയും സമയമുണ്ട് ..മോന്റെ കാര്യം ഒന്ന് ശരിയാവട്ടെ …ഞാനും മാറും …മനഃസമാധാനമായിട്ടു കുറച്ചു നാളെങ്കിലും ജീവിക്കണം …ജീവിതത്തിൽ സുഖവും സന്തോഷവും അനുഭവിക്കണം …

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.