രജനിയുടെ പുതു ജീവിതം 11

ചായ കുടിക്കു ….ആ അലമാര തുറന്നെ

ഇതാണോ

ആ അത് തന്നെ …അതിലെ മൂന്നാമത്തെ അറ തുറന്നെ

ഇതെന്താ ബേക്കറി ആണോ

ആ ഞങ്ങൾക്ക് ഇടക്ക് ഇടയ്ക്കു എന്തേലും കൊറിചോണ്ടിരിക്കണം അതിനു വാങ്ങി വച്ചതാ ..ഇഷ്ടമുള്ളത് എടുത്തോ

മധുരം കഴിക്കോ ചേച്ചി

ദേ ആ ബക്കറ്റ് കണ്ടോ …അത് ഫുൾ സ്വീറ്റ് ഐറ്റംസ് ആണ് …ഞാൻ നല്ലോണം മധുരം കഴിക്കും

ഷുഗർ വരണ്ട

എങ്ങനുണ്ട് ചായ

നന്നായിട്ടുണ്ട്

ശരിക്കും …അതോ എന്നെ ആക്കിയതാണോ

ഏയ് അടിപൊളി ചായ ….എന്തയാലും സാർ ഉണ്ടാക്കിയതല്ലേ

സാർ ഒന്നും വേണ്ട ..സജി എന്ന് വിളിച്ച മതി ….എനിക്ക് അങ്ങനെ ഒന്നൂല്ല ചേച്ചി സലീന ഇത്ത എന്നെ വിളിക്കണ കേട്ടിട്ടില്ലല്ലോ ….അത് വരട്ടെ അപ്പൊ മനസ്സിലാകും

രജനിയേച്ചി ഇതെപ്പോ വന്നു

കുറച്ചു നേരമായെടി

ആ ചെക്കൻ കൊന്നു തിന്നിട്ടുണ്ടാവും അല്ലെ

ഏയ് നല്ല രസല്ലേ സംസാരിച്ചിരിക്കാൻ

ആ നല്ല രസ ….വായ കൂട്ടില്ല അത്

സാർ എന്ന് വിളിച്ചപ്പോ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞത്

അതിനു അങ്ങനെ ഒന്നും ഇല്ല ….ഭയങ്കര സിമ്പിൾ ആണ് ….സർക്കാർ ജോലിക്കാരനാണ് എന്നൊന്നും ഇല്ല …വേഷം കണ്ടില്ലേ ഏതെങ്കിലും സർക്കാർ ജീവനക്കാരൻ ഇതുപോലെ കീറിയ പാന്റും ഇട്ടു വരോ ജോലിക്കു

ചെറുപ്പം അല്ലെ

പാവാണ് ചേച്ചി …നല്ല സ്നേഹമുള്ള പയ്യനാ

അതെനിക്കും തോന്നി

എന്താണ് രണ്ടാളും കൂടി

നിന്റെ കുറ്റം പറയാ

എന്താ ഇപ്പോ അതിനുമാത്രം കുറ്റം എനിക്ക്

എന്താ ഇല്ലാത്തത്

പറ ഒരെണ്ണം പറ

നേരത്തിനു കല്യാണം കഴിക്കാതെ ആ തള്ളയെ എടങ്ങേറാക്കി നടക്ക

അതാണ് കാര്യം ….നല്ല ഒന്നിനെ കിട്ടിയാൽ നമുക്ക് നോക്കാം എന്തെ

എന്ന പറ നിന്റെ കണ്ടീഷൻ

എനിക്കങ്ങനെ കണ്ടീഷൻ ഒന്നും ഇല്ലത്ത ..കാണാൻ കൊളാവുന്ന പെണ്ണായിരിക്കണം നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണെങ്കിൽ നന്നായി …അത്യാവശ്യം വിദ്യാഭ്യാസം വേണം

ഇത്രയേ ഉള്ളോ

ജോലി ഒന്നും വേണ്ടേ

ജോലി വേണമെന്നില്ല …ജോലിക്കു പോകുന്നതിൽ എതിർപ്പില്ല

അല്ലെങ്കിത്തന്നെ പെണ്ണുങ്ങൾ ജോലിക്കു പോകുന്നതിൽ എന്തിന് എതിർക്കുന്നത്

ഒരിക്കലുമില്ല ചേച്ചി അവരവരുടെ ഇഷ്ട്ടങ്ങൾക്കു തന്നെയാണ് പ്രധാനം ..ആ കുട്ടിയും കഷ്ട്ടപെട്ടു പഠിച്ചത് എന്തെങ്കിലും ഒരു ജോലി ചെയ്യണം എന്ന ആഗ്രഹത്തോടെ ആയിക്കും അല്ലോ ….അത് വേണ്ട എന്ന് പറയാൻ ആർക്കാണ് അധികാരം ..അല്ലെങ്കിൽ തന്നെ മറ്റുള്ളവർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് നമ്മളല്ലല്ലോ …അതൊക്കെ അവരവരുടെ ഇഷ്ട്ടങ്ങളല്ലേ

അതെ ….സത്യം …..ഇങ്ങനെയും ചിന്തിക്കുന്നവർ ഉണ്ടല്ലോ

അതെന്താ ചേച്ചി

അതികം ആളുകളും വേറെ പോലെ അല്ലെ

ആ ഞാൻ നോക്കാറില്ല ….ഞാൻ എന്തായാലും ഇങ്ങനെ ആണ്

ഇങ്ങനെ തന്നെ എന്നും ആയിക്കോട്ടോ

ചേച്ചി വാ ഞാൻ ഇവിടൊക്കെ കാണിച്ചു തരാം …ഇത്ത വായോ

3 മണി വരെയാണ് നമ്മുടെ പ്രവർത്തന സമയം ചേച്ചിക്ക് വേണേൽ നേരത്തെ പൊക്കോ

ഏയ് പോയിട്ട് വേറെ കാര്യമൊന്നുമില്ല ഞാനും 3 മണി വരെ നിക്കാം

അങ്ങനെ ആവട്ടെ

എങ്ങനെ പോവും

ബസ്സിന്‌

3 .30 നു ബസ് ഉണ്ടല്ലോ അതിനു പോകാം

2 .45 കഴിഞ്ഞ പിന്നെ അതെ ഉള്ളു

സലീന എപ്പോഴാ പോകാറ്

ഞാൻ 1 ആകുമ്പോ പോകും ….ഇനി 3 ആയിട്ട് പോകാം

അതൊന്നും വേണ്ട ….സലീന പൊക്കോ

എനിക്ക് അവിടെ ചെന്നിട്ടു എന്ത് കാര്യം …..മക്കൾ വരൻ 4 കഴിയും ….ഞാൻ ഫുഡ് എടുക്കാൻ മടിച്ചിട്ടാണ് 1 മണിക്ക് പോകുന്നത് …ഇന്ന് ഇങ്ങനെ പോട്ടെ നാളെ മുതൽ ചോറ് കൊണ്ടുവരാം …

ചേച്ചി എന്തേലും കൊണ്ടുവന്നിട്ടുണ്ടോ

ഇല്ല

അത് നന്നായി

എന്തെ

നമുക്ക് ഉച്ചക്ക് വല്ലതും വാങ്ങിക്കാം

ഇന്നൊരു കാരണം കിട്ടാൻ കാത്തുനിക്കായിരുന്നു അവൻ പുറത്തുനിന്നു മുണുങ്ങാൻ

എന്റെ ചേച്ചി ഇവൻ എന്നും എന്തേലുമൊക്കെ വാങ്ങി തിന്നും …ചെറിയ കുട്ടി ആണെന്ന വിചാരം

ഇപ്പോഴല്ലേ ചേച്ചി വല്ലതും തിന്നാൻ പറ്റു …കുറച്ചു കഴിഞ്ഞാൽ ഷുഗർ ആയി പ്രഷർ ആയി

അതൊന്നും വരാതിരിക്കാനാ പൊട്ടാ ഇപ്പോഴേ കണ്ട്രോൾ ചെയ്യാൻ പറഞ്ഞത്

ഓഹ് ..ഞാനങ്ങു സഹിച്ചു ….പറയുന്ന ആള് നല്ല കണ്ട്രോൾ ആണല്ലോ ….കഴിഞ്ഞ ആഴ്ച ഒരു കല്യാണത്തിന് പോയി എന്റെ പൊന്നെ ബിരിയാണി തികയാതെ വരുമെന്ന് വിചാരിച്ചു എന്തൊരു ആക്രാന്തം ആയിരുന്നു ..

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *