ഇതിനെകൊണ്ട് കുടുങ്ങി മനുഷ്യൻ
ഞാൻ വെറുതെ പറഞ്ഞതാണോ ഉള്ളതല്ലേ
പിന്നെ ഉള്ളത് ….2 പ്രാവശ്യം കഴിഞ്ഞു ഇച്ചിരികൂടി ചോറെടുത്തു അതിനാണ് …..
അതൊന്നുമല്ല ചേച്ചി നല്ല തട്ടായിരുന്നു
ആ ആണ് …..ഒന്നുപോട ചെക്കാ
സമയം പോയത് രജനി അറിഞ്ഞില്ല എന്താണ് പറയുന്നത് എന്നതിലല്ല എങ്ങനാണ് പറയുന്നത് എന്നതിലാണ് കാര്യം ..വലിയ കാര്യങ്ങളോ കാര്യമുള്ള കാര്യങ്ങളോ അല്ല പറഞ്ഞത് പക്ഷെ കേൾക്കാൻ രസമുണ്ട് അവന്റെയും സലീനയുടെയും സംസാര രീതിയും ഇടക്കുള്ള അവരുടെ അടിയും എല്ലാംകൂടി സമയം അങ്ങനെ വേഗത്തിൽ പോയ്‌കൊണ്ടിരുന്നു ……
എന്താ ചേച്ചി കഴിക്കാൻ വാങ്ങാ ….എന്താ ഇങ്ങളുടെ ഇഷ്ട്ട ഭക്ഷണം
അങ്ങനെ ഒന്നുല്ല ഞാൻ എന്തും കഴിക്കും
ബീഫ് കഴിക്കോ
ആ കഴിക്കും
അടിപൊളി സൂപ്പർ
എന്തെ
ദേ ഇരിക്കുന്നു ഒരാൾ …..ചിക്കൻ ചിക്കൻ ഇതുതന്നെ എപ്പോഴും
എന്ന നമുക്ക് ബിരിയാണി വാങ്ങിയാലോ
ആ വാങ്ങിക്കാം
എവിടെ പോവാ
കാശ് എടുക്കാൻ
അതിനാരാ ചേച്ചിയോട് കാശു ചോദിച്ചത്
പിന്നെ കാശുകൊടുക്കാതെ ബിരിയാണി കിട്ടോ
അതില്ല … ഇന്ന് എന്റെ വക
അത് നന്നായി ….ന്റെ ചേച്ചി ഇങ്ങക്ക് ഇതെന്താ ….വേറെ ചിലവൊന്നും ഇല്ലല്ലോ 3 ബിരിയാണി എങ്കിലും വാങ്ങട്ടെ
അതെന്താ വേറെ ചിലവൊന്നും ഇല്ലേ
ഏയ് അതൊക്കെ ചെക്കൻ ഡീസന്റാ ..വലിയും കുടിയും ഒന്നുമില്ല
ആ അങ്ങനെ വേണം
എന്ന ഞാൻ പോയി വാങ്ങിച്ചിട്ടുവരാം
നല്ല പയ്യൻ അല്ലെ സലീന
അതെ …..എനിക്കും ഭയങ്കര ഇഷ്ട്ട …
ചേച്ചി സെറ്റ് ആക്കിക്കോ …ഫുഡ് റെഡി
ഇത്ര വേഗം കിട്ടിയോ
ഞാൻ വിളിച്ചു പറഞ്ഞിരുന്നു ….അവര് എടുത്തു വച്ചിരുന്നു
പിന്നെ ഇത് നമുക്കുള്ളത് …
അതെന്താ
അത് ബീഫ് …അല്ലേടാ
അതെ ….ബീഫ് ….കണ്ടോ എങ്ങനെയാണ് ബീഫ് കഴിക്കുന്നത് എന്ന്
എനിക്ക് കാണണ്ട തന്നത്താൻ തിന്ന മതി
എനിക്കെ നല്ല അടിപൊളി കമ്പനി കിട്ടിട്ടുണ്ട് ….കേട്ടാ
ഓഹ് കേട്ടു ….സാറും മാഡവും കൂടി അങ്ങ് കഴിച്ച മതി …എന്റെ ബിരിയാണി താടാ ചെക്കാ
കണ്ടോ ആക്രാന്തം കണ്ടോ ….ഇതാണ് ഞാൻ നേരത്തെ പറഞ്ഞത്
പിന്നെ കിടക്കണമെങ്കിൽ ദേ ഡോക്ടറുടെ റൂമിൽ പോയി കിടന്നോ
ഏയ് വേണ്ട …ഞാൻ പകല് ഉറങ്ങാറില്ല ….പിന്നെ പഞ്ചായത്തിലെ കാര്യം പറയണ്ടല്ലോ …നിന്ന് തിരിയാൻ സമയം കിട്ടില്ല ….
അത് നേരാ …ഞാൻ അവിടെവരുമ്പോളൊക്കെ കേക്കാം രജനി അതെവിടെ ഇതെവിടെ എന്നും പറഞ്ഞ് കൊറേ എണ്ണം സത്യത്തിൽ അവർക്കെന്താ പണി ..
അങ്ങനെ അല്ല സലീന …എനിക്ക് അതൊക്കെ ഇഷ്ട്ട …
എന്നുവെച്ചു ഒരാളെകൊണ്ട് പണിയെടിപ്പുക്കുന്നതിൽ ഒരു പരിധിയില്ലേ
അത് ദൈവം കണ്ടു കാണും അതാ ഇങ്ങോട്ടു വിട്ടത്
ഇതിത്തിരി സുഖം കൂടിപ്പോയി
അതെന്താ ചേച്ചി
ഇതൊരു പണിയും ഇല്ലല്ലോ
ആ കൊറേക്കാലം പട്ടിപ്പണി ആയിരുന്നില്ലേ ഇനി കുറച്ചു റസ്റ്റ്
താത്ത ഡോർ ലോക്കല്ലേ
അതെ
ഇത് നമ്മുടെ ലഞ്ച് ടൈം ആണ് ….ഇനി 3 മണി ആവുമ്പൊ അടച്ചുപൂട്ടി അങ്ങ് പോകും അതാണ് പതിവ്
ആഹാ അപ്പൊ അതുവരെ എന്ത് ചെയ്യും
ചിലപ്പോ ഉറങ്ങും അല്ലെങ്കിൽ നെറ്റിൽ എന്തേലും കണ്ടു ഇരിക്കും
ആ
ഇയാള്പ്പിന്നെ ഫോൺ എടുത്ത ഇൻസ്റ്റാ….. ഫേസ്ബുക്ക് ….. റീൽസ്…..ഫുൾടൈം ഇതുതന്നെ …പിന്നെ കൊറേ കുടുംബശ്രീ കമ്പനികളും ..
ഓഹ് സാറ് ഉണ്ടല്ലോ എല്ലാം തികഞ്ഞു
അതങ്ങു പിടച്ചില്ല …
നിങ്ങള് രണ്ടാളും ഇപ്പോഴും ഇങ്ങനാണോ
ഇതൊക്കെ ഒരു രസല്ലേ ചേച്ചി …
ഹമ് അതെ
അതുവരെ ജീവിച്ച ചുറ്റുപാടുമായി ആളുകളുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താൻ കഴിയാത്ത മറ്റൊരു ലോകം ,,, രജനിയെ സംബന്ധിച്ച് എല്ലാം പുതുമ നിറഞ്ഞതായിരുന്നു അത് വരെ കണ്ട ആളുകളെപോലെ അല്ല സജിൻ തികച്ചും വത്യസ്തൻ അനാവശ്യമായ നോട്ടമോ വാക്കോ ഇല്ല മാന്യമായ പെരുമാറ്റം എപ്പോഴും ചിരിച്ച മുഖം ജോലിയിൽ കയറിയിട്ട് 10 വർഷം കഴിഞ്ഞിട്ടും സഹപ്രവർത്തകരോട് കീഴ് ജീവനക്കാരോട് അതും സ്ഥിരമല്ലാത്ത തന്നെപോലുള്ളവരോടുള്ള സമീപനം സംസാരം …ഒട്ടും ജാടയില്ല വളരെ സിമ്പിൾ ആയ ഒരാൾ വാക്കുകളിൽ വിനയം ആർക്കും ഇഷ്ടമാകും …..രജനി പഞ്ചായത്തിലെ ജോലിയും അവിടുത്തെ ആളുകളെ കുറിച്ച് ഓർത്തു തന്നെയെന്തോ അടിമപോലെ ആണ് അവർ കണ്ടിരുന്നത് എല്ലാവരുമല്ല എന്നാലും അധികവും അങ്ങനെ തന്നെ …എന്നാൽ കുറച്ചുകൂടി ബേധം ആണുങ്ങളായിരുന്നു ..ഒരുനിമിഷം വെറുതെ ഇരിക്കാൻ കഴിയാറില്ല വയ്യെങ്കിൽ പോലും അതേല്ലാം ചെയ്തു ..ജോലി തന്റെ ആവശ്യം അല്ല അത്യാവശ്യം ആയിരുന്നു …സജിൻ തന്റെ അതുവരെയുള്ള കാഴ്ചപ്പാടുകൾ എല്ലാം മാറ്റി സർക്കാർ ജീവനക്കാർ എല്ലാവരും ജാഢനിറഞ്ഞ മസിലുപിടിച്ച സ്വഭാവം ഉള്ളവർ ആയിരിക്കും എന്ന തന്റെ വിശ്വാസം തെറ്റയിരുന്നു എന്ന് ഇന്ന് ബോധ്യമായി എല്ലാവരും ഒരുപോലെയല്ല ..മനുഷ്യർ എന്തെല്ലാം സ്വഭാവം ഉള്ളവർ ആണ് …പലരും പലതരം …..

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.