രജനിയുടെ പുതു ജീവിതം 11

അങ്ങനെ അല്ല സലീന …എനിക്ക് അതൊക്കെ ഇഷ്ട്ട …

എന്നുവെച്ചു ഒരാളെകൊണ്ട് പണിയെടിപ്പുക്കുന്നതിൽ ഒരു പരിധിയില്ലേ

അത് ദൈവം കണ്ടു കാണും അതാ ഇങ്ങോട്ടു വിട്ടത്

ഇതിത്തിരി സുഖം കൂടിപ്പോയി

അതെന്താ ചേച്ചി

ഇതൊരു പണിയും ഇല്ലല്ലോ

ആ കൊറേക്കാലം പട്ടിപ്പണി ആയിരുന്നില്ലേ ഇനി കുറച്ചു റസ്റ്റ്

താത്ത ഡോർ ലോക്കല്ലേ

അതെ

ഇത് നമ്മുടെ ലഞ്ച് ടൈം ആണ് ….ഇനി 3 മണി ആവുമ്പൊ അടച്ചുപൂട്ടി അങ്ങ് പോകും അതാണ് പതിവ്

ആഹാ അപ്പൊ അതുവരെ എന്ത് ചെയ്യും

ചിലപ്പോ ഉറങ്ങും അല്ലെങ്കിൽ നെറ്റിൽ എന്തേലും കണ്ടു ഇരിക്കും

ഇയാള്പ്പിന്നെ ഫോൺ എടുത്ത ഇൻസ്റ്റാ….. ഫേസ്ബുക്ക് ….. റീൽസ്…..ഫുൾടൈം ഇതുതന്നെ …പിന്നെ കൊറേ കുടുംബശ്രീ കമ്പനികളും ..

ഓഹ് സാറ് ഉണ്ടല്ലോ എല്ലാം തികഞ്ഞു

അതങ്ങു പിടച്ചില്ല …

നിങ്ങള് രണ്ടാളും ഇപ്പോഴും ഇങ്ങനാണോ

ഇതൊക്കെ ഒരു രസല്ലേ ചേച്ചി …

ഹമ് അതെ

അതുവരെ ജീവിച്ച ചുറ്റുപാടുമായി ആളുകളുമായി ഒരുതരത്തിലും താരതമ്യപ്പെടുത്താൻ കഴിയാത്ത മറ്റൊരു ലോകം ,,, രജനിയെ സംബന്ധിച്ച് എല്ലാം പുതുമ നിറഞ്ഞതായിരുന്നു അത് വരെ കണ്ട ആളുകളെപോലെ അല്ല സജിൻ തികച്ചും വത്യസ്തൻ അനാവശ്യമായ നോട്ടമോ വാക്കോ ഇല്ല മാന്യമായ പെരുമാറ്റം എപ്പോഴും ചിരിച്ച മുഖം ജോലിയിൽ കയറിയിട്ട് 10 വർഷം കഴിഞ്ഞിട്ടും സഹപ്രവർത്തകരോട് കീഴ് ജീവനക്കാരോട് അതും സ്ഥിരമല്ലാത്ത തന്നെപോലുള്ളവരോടുള്ള സമീപനം സംസാരം …ഒട്ടും ജാടയില്ല വളരെ സിമ്പിൾ ആയ ഒരാൾ വാക്കുകളിൽ വിനയം ആർക്കും ഇഷ്ടമാകും …..രജനി പഞ്ചായത്തിലെ ജോലിയും അവിടുത്തെ ആളുകളെ കുറിച്ച് ഓർത്തു തന്നെയെന്തോ അടിമപോലെ ആണ് അവർ കണ്ടിരുന്നത് എല്ലാവരുമല്ല എന്നാലും അധികവും അങ്ങനെ തന്നെ …എന്നാൽ കുറച്ചുകൂടി ബേധം ആണുങ്ങളായിരുന്നു ..ഒരുനിമിഷം വെറുതെ ഇരിക്കാൻ കഴിയാറില്ല വയ്യെങ്കിൽ പോലും അതേല്ലാം ചെയ്തു ..ജോലി തന്റെ ആവശ്യം അല്ല അത്യാവശ്യം ആയിരുന്നു …സജിൻ തന്റെ അതുവരെയുള്ള കാഴ്ചപ്പാടുകൾ എല്ലാം മാറ്റി സർക്കാർ ജീവനക്കാർ എല്ലാവരും ജാഢനിറഞ്ഞ മസിലുപിടിച്ച സ്വഭാവം ഉള്ളവർ ആയിരിക്കും എന്ന തന്റെ വിശ്വാസം തെറ്റയിരുന്നു എന്ന് ഇന്ന് ബോധ്യമായി എല്ലാവരും ഒരുപോലെയല്ല ..മനുഷ്യർ എന്തെല്ലാം സ്വഭാവം ഉള്ളവർ ആണ് …പലരും പലതരം …..

വീട്ടിലെത്തിയിട്ടും രജനിയുടെ മനസ്സ് മൃഗാശുപത്രിയിൽ തന്നെ ..തന്റെ പ്രശ്നങ്ങൾ പ്രയാസങ്ങൾ ഒന്നും താൻ അവിടെ ഉള്ളപ്പോൾ അറിഞ്ഞില്ല ഓർത്തില്ല അതിനൊന്നും തനിക്കു സമയം ലഭിച്ചില്ല …വായകൂടിയാലല്ലേ വേറെ എന്തെങ്കിലും ഓർക്കാൻ കഴിയു …എന്തൊക്കെയാണ് ഇന്ന് സംസാരിച്ചത് …കൂടുതലൊന്നും സംസാരിച്ചില്ല …അങ്ങനെയല്ല കൂടുതൽ കാര്യങ്ങളെ കുറിച്ചൊന്നും സംസാരിച്ചില്ല …സുഹൃത്തുക്കൾ സംസാരികുംപോലെ …കാര്യമില്ലാതെ കളിയാക്കി ചിരിപ്പിച്ചു …എങ്ങനെ കഴിയുന്നു …ഇതൊരു അപാര കഴിവ് തന്നെ

എന്തടി ആരെ കുറിച്ച് ആലോചിച്ചിരിക്ക ….കണ്ണികണ്ടവന്മാരെ ഒക്കെ ആലോചിച്ചു സ്വപ്നം കണ്ടിരിക്ക പൊലയാടി മോൾ

സ്ഥിരം കേൾക്കുന്നത് തന്നെ …..പക്ഷെ അന്നെന്തോ അതുകേട്ടപ്പോൾ രാജീവനെ രജനി വെറുപ്പോടെ നോക്കി

ആണെങ്ങനെ ആവണം ….പെണ്ണിനെ ബഹുമാനിക്കാൻ അംഗീകരിക്കാൻ ഉള്ള മനസ്സിന് ഉടമയായിരിക്കണം അവൾക്ക് ഒരു വ്യക്തിത്വം ഉണ്ടെന്നു തിരിച്ചറിയുന്നവൻ ആവണം ..അതുപോലെ ഒരാളെ താൻ കണ്ടുമുട്ടി പരിചയപെട്ടു ഒരുദിവസം കൊണ്ടുതന്നെ തൻ ബഹുമാനിക്കുന്ന വ്യക്തിയായി അയാൾ മാറി ..ബഹുമാനവും സ്നേഹവും ആദരവും പിടിച്ചുവാങ്ങാൻ കഴിയില്ല …അത് താനേ ഉണ്ടാവണം നമ്മുടെ ഉള്ളിൽ ..അത് നമ്മളോടുള്ള ആ വ്യക്തിയുടെ പെരുമാറ്റം കൊണ്ട് മാത്രം ഉണ്ടാവുന്നതാണ് ..തന്റെ ഭർത്താവും സജിനും ഭൂമിയുടെ രണ്ടറ്റം പോലെതോന്നി രജനിക്ക് ….രണ്ടു സ്വഭാവം ഉള്ള ആണുങ്ങൾ …ഇയാൾ ആണാണോ ആണിന്റെ രൂപം മാത്രം ഉള്ളവൻ …ജീവിതത്തിൽ ഇയാളുടെ കൂടെ കൂടിയിട്ട് ഇന്നുവരെ ഒരു പരിഗണന ഇയാൾ തന്നിട്ടുണ്ടോ സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചിട്ടുണ്ടോ നല്ല ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ ….തെറി അല്ലാതെ വേറൊന്നും അയാൾ ഇപ്പൊ വിളിക്കാറില്ല …കാശ് വീട്ടിൽ വെക്കാൻ വയ്യ എവിടെ കണ്ടാലും എടുത്തു കൊണ്ട് പോകും ..മറ്റാരെ പേടിക്കുന്നതിലും പേടിയോടെ ആണ് രാജീവനെ രജനി കാണുന്നത് ….രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പെടുന്ന കഷ്ടതകൾ …..ആരോടൊക്കെ കടം വാങ്ങിച്ചിട്ടാണ് മാസം തള്ളിനീക്കുന്നത്‌ ..ബാങ്ക് കുറി അയൽക്കൂട്ടം ലോൺ ഓഹ് മടുത്തു …ഒന്നും അറിയാതെ ഒരു പണിക്കും പോവാതെ കളിച്ചും കുടിച്ചും തിന്നും നടക്ക ..വല്ലാത്തൊരു ജന്മം …

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *