രജനിയുടെ പുതു ജീവിതം 11

അമ്മെ …അച്ഛൻ പോയി ന്ന തോന്നുന്നേ

പൊക്കോട്ടെ …അതാ നല്ലതു

നിന്നെ അനുസരിച്ചു അയാള് നില്കില്ലന്നു എനിക്ക് അപ്പോഴേ തോന്നിയിരുന്നു

വേണ്ട …എനിക്കും ഇതാ താല്പര്യം

അല്ല ഇനിയിപ്പോ എവിടെ പോയി തിരക്കും

എന്തിനു മാമാ …എനിക്ക് വല്യ താല്പര്യം ഉണ്ടായിട്ടു വന്നതല്ല …തിരക്കാനൊന്നും പോണ്ട

അവനു താൽപര്യമില്ലെങ്കിൽ പിന്നെന്തിനു നിര്ബന്ധിക്കണം …അല്ലെങ്കിലും അച്ഛനെന്ന പേര് മാത്രമല്ലെ ഉള്ളു ..ജന്മം കൊടുത്തു എന്ന് മാത്രേ അയാൾ ചെയ്തിട്ടുള്ളു കർമം കൊണ്ട് അയാൾ ഒരിക്കലും അച്ഛനല്ല …ഒരു രൂപയുടെ മിട്ടായി പോലും അയാൾ മക്കൾക്ക് വാങ്ങിച്ചു കൊടുത്തിട്ടില്ല അയാളെ പിന്നെങ്ങനെ മക്കൾ സ്നേഹിക്കും അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല …അല്ലെങ്കിലും മറ്റൊരാളെ കുറ്റം പറയാൻ നമുക്കെന്തു അവകാശം ..എല്ലാം തികഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു ആവാം ..അങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടവുമോ …

അല്ല എന്താ ഇനി പരിപാടി …

എന്ത് പരിപാടി …നീ ഫ്രെണ്ട്സിനെ ആരേലും കാണാനുണ്ടെങ്കിൽ കണ്ടിട്ട് വാ ..അയൽവീട്ടിൽ ഒക്കെ ഒന്ന് പറഞ്ഞേക്കാം ..എന്തായാലും വന്നതല്ലേ …അതുകഴിഞ്ഞു നമുക്ക് പോകാം …എന്തായാലും അവിടെ നിന്നല്ലേ എയർപോർട്ടിൽ പോകാൻ എളുപ്പം ഫ്‌ളൈറ്റ് ഇന്റെ 4 മണിക്കൂർ മുന്നേ എത്തണ്ടേ ..എത്ര മണിക്ക് ഇറങ്ങണം

ഫുഡ് കഴിച്ചു ഒരു 11 ആവുമ്പൊ ഇറങ്ങിയാൽ മതി ..1 മണിക്കൂർ വേണ്ടല്ലോ …4 മണിക്കല്ലേ ഫ്‌ളൈറ്റ്
………………………………

അല്ല എന്താ അന്റെ പരിപാടി …ഏട്ടനും അമ്മയും ചോദിച്ചു

ഞാൻ ഇപ്പൊ നിനക്കും അധികപ്പറ്റായി അല്ലെ

അതല്ല …ഞാൻ ഇവിടെ കെട്ടിക്കൊണ്ടു വന്ന പെണ്ണാണ് …എനിക്ക് പരിധി ഉണ്ട്

ഞാൻ പോണോ

എന്നല്ല …എന്തെങ്കിലും ഒരു ജോലി നോക്കിക്കൂടെ

പെങ്ങളുടെ വീട്ടിൽ ഒരാഴ്ച തികഞ്ഞില്ല അതിനുമുന്നെ അഭായമണി ഒന്ന് മുഴങ്ങി …പണിയെടുക്കാതെ അവരുടെ ചിലവിൽ താമസിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ട് …അവൾ പറഞ്ഞതും കാര്യമാണ് അവളെ കെട്ടിക്കൊണ്ടു വന്ന വീടാണ് ..ഇറങ്ങി പോകാൻ പറയുന്നതിലും നല്ലതു സ്വയം ഇറങ്ങുന്നതാണ് …എവിടേക്കു പോകും ..ഉള്ളതിൽ ബേദം ഇവളാണ് ..അവള്പോലും കയ്യ് വിട്ടു ..അപ്പോപ്പിന്നെ മറ്റുള്ളവരുടെ അവസ്ഥ എന്താവും …എന്തായാലും പെങ്ങന്മാരുടെ വീട് കേറി നടക്കൽ ഇനി വേണ്ട …അവളുടെ കയ്യിൽ നിന്നും കുറച്ചു കാശ് വാങ്ങി ബാഗ് പാക്ക് ചെയ്തു രാജീവൻ അവിടെ നിന്നും ഇറങ്ങി ..എന്തേലും പണിക്കു പോണം
എന്ത് പണി …ഒന്നും അറിയില്ല …ഇനി ഈ പ്രായത്തിൽ ചെയ്യാൻ കഴിയുന്ന പണി എന്ത് …എവിടെ താമസിക്കും ..മാസ വാടകക്ക് മുറി എന്ന് കണ്ടു രാജീവൻ അങ്ങോട്ട് ചെന്നു ..മാസം 5000 ..ഒരു നേരത്തെ ഭക്ഷണം കിട്ടും ..കയ്യിൽ 2000 ആണ് ഉള്ളത് ..അത് ഭക്ഷണം കഴിക്കാനും വേണം …എന്ത് ചെയ്യും …രാജീവൻ കാര്യം പറഞ്ഞു ..തത്കാലം 1500 കൊടുത്തു …അല്ലറ ചില്ലറ ചെലവ് കഴിഞ്ഞു ബാക്കി ഇനി 375 രൂപയുണ്ട് ..ആരോട് ചോദിച്ചാലും നാട്ടിന് ഒരു രൂപ പോലും കിട്ടില്ല …കളിക്കാനാണെന്നേ വിചാരിക്കു…മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ രാജീവൻ മുകളിലേക്ക് നോക്കി കിടന്നു ..പിറ്റേ ദിവസം രാജീവൻ ജോലിക്കായി അലഞ്ഞു ..അയാൾക്ക്‌ പറ്റിയ ജോലിയൊന്നും ആരുടെ കയ്യിലും ഇല്ലായിരുന്നു …ആർക്കു കണ്ടാലും മനസ്സിലാകും ഇയാൾ ജോലിക്കൊന്നും പോയി ശീലിച്ച ആളല്ല എന്ന് ..ഒരു നേരം മാത്രമായിരുന്നു ഇപ്പൊ രാജീവന്റെ ഭക്ഷണം
…………………..

അങ്ങനെ ചെക്കൻ നാളെ ഇറ്റലിയിൽ ആവും ല്ലേ

കൊല്ലെടി കൊല്ല് …ഇവള് എന്ന് തുടങ്ങിയതാണെന്നോ കളിയാക്കാൻ

കളിയാക്കിയതല്ലെടാ സന്തോഷം കൊണ്ട് പറഞ്ഞതാ

പോകുന്നതൊക്കെ കൊള്ളാം …അവിടെ ചെന്ന് ഞങ്ങളെ ഒന്നും മറക്കാതിരുന്ന മതി അല്ലെ ‘അമ്മ

കടം ഒക്കെ തീർത്തിട്ട് മറന്നാലും വേണ്ടില്ല

അതൊക്കെ ഞാൻ സൗകര്യം പോലെ മറന്നോളം …ഞാൻ ഇപ്പൊ വരാം ..മാമാ കാറെടുക്കുന്നുണ്ട്

ആ പതുക്കെ പോ കേട്ടോ

നന്നായ മതിയായിരുന്നു ..

എന്നും ഒരേപോലെ ആവില്ലല്ലോ ‘അമ്മ

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *