രജനിയുടെ പുതു ജീവിതം 11

ഇതാരാ കാവിലെ ഭഗവതിയോ

അതെ ….എന്തെ

എന്നാലും ..അമ്മെ …അച്ഛൻ എങ്ങനെ സമ്മതിച്ചു

അതിനാരു നിന്റെ അച്ഛന്റെ സമ്മതം വാങ്ങുന്നു …ഞാൻ എങ്ങനെ നടക്കണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്

വൗ പൊളി ….എന്ത് പറ്റി …ഞങ്ങൾ എത്ര കാലമായി ഇത് പറയുന്നു ..ഇപ്പോഴെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ

അതൊക്കെ വീട് ….വിശദമായി പിന്നെ പറയാം …ഇപ്പൊ കാര്യം നടക്കട്ടെ …എടാ എവിടുന്നാ വാങ്ങ …എന്തൊക്കെയാണ് വേണ്ടത് …

വാങ്ങാനുള്ള ലിസ്റ്റ് ഒക്കെ ദേ ഇവന്റെ കയ്യിലുണ്ട് മാമനും മരുമോനും ഭയങ്കര ചർച്ചയിലായിരുന്നു

ചർച്ച വിജയിച്ചോ

പിന്നല്ലാതെ …

എടി കുറച്ചുമാറി നല്ലൊരു കടയുണ്ട് ..വില കുറവാണു നല്ല സാധനവും കിട്ടും …ഇവിടുള്ളവരൊക്കെ ഗൾഫിൽ പോകുമ്പോ അവിടെ നിന്ന സാധനങ്ങൾ വാങ്ങാറ് ..നമുക്കൊന്നു പോയ് നോക്കിയാലോ ..ഞാൻ ഇടയ്ക്കു പോവാറുണ്ട് …

എന്ന അവിടെ പോവാം

ഒരു ചേച്ചി നടത്തുന്ന കടയാണ് …അവരുടെ വീട്ടിൽ തന്നെ

ആണോ …എന്ന പോയ് നോക്കാം

എടാ ഇവിടെ ആരുമില്ലല്ലോ

ആ നമ്പറിൽ വിളിക്ക് …അവര് വന്നോളും

ദേ ആള് വരുന്നു

അപ്പു നോക്ക് ….നിനക്ക് പറ്റിയത് ഉണ്ടെങ്കിൽ എടുത്താൽ മതിട്ടോ …ഇല്ലെങ്കിൽ വേറെ നോക്കാം

ആ …നോക്കട്ടെ …എനിക്ക് പറ്റിയിട്ടു കാര്യമില്ലല്ലോ …അവൾക്കും കൂടി ഓക്കേ ആവണ്ടേ

അതൊന്നും വേണ്ട …ഇവള് ഇവളുടെ ഡ്രസ്സ് നോക്കിയാ മതി …നീ നിന്റെ ഇഷ്ട്ടങ്ങൾ നോക്കിയാൽ മതി …നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർ തീരുമാനിക്കുന്നത് അത്ര നല്ല കാര്യമല്ല …ഇപ്പോഴേ അത് ശീലിക്കുന്നത് നല്ലതാണ് ..

ആരുമൊന്നും പറഞ്ഞില്ല എങ്കിലും ….രജനിയിലെ മാറ്റം അതിന്റെ തീവ്രത അവർക്കു മനസ്സിലായി …ആദ്യമായാണ് അമ്മയിൽ നിന്നും ഇങ്ങനത്തെ വാക്കുകൾ കേൾക്കുന്നത് ….ഒരുപാടു കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് …കിഷോറും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു …ഒരുപാട് അനുഭവിച്ചു തന്റെ ചേച്ചി …അത്രയ്ക്ക് ഇഷ്ട്ടമാണ് അവനു പെങ്ങളെ ..

നോക്കടാ …അപ്പു …

എന്താ വേണ്ടത് …

ചേച്ചി ഇവന് കുറച്ചു ഡ്രസ്സ് വേണം …ശനിയാഴ്ച ഇറ്റലിക്ക് പോവാ

ആണോ ….ജോലിക്കാണോ

ആ ജോലിക്കു തന്നെയാണ് ..6 മാസം ട്രെയിനിങ് ഉണ്ട് അത് കഴിഞ്ഞു ജോലി

നന്നായി …മോൻ നോക്കി എടുത്തോ

അപ്പു ഓരോന്നോരോന്നായി നോക്കി എല്ലാം നല്ല തുണികൾ …നല്ല ക്വളിറ്റി ഉണ്ട് മറ്റു കടകളിലേക്കാൾ വിലയും കുറവ് …5 ഷോർട്ട്സ് 5 ടി ഷർട്ടും ഇന്നരുകൾ ടർക്കി അങ്ങനെ അവനു വേണ്ട എല്ലാം അവിടെ നിന്നും കിട്ടി പിന്നെ ചെരുപ്പ് ഷൂ ബാഗ് അങ്ങനെ അവനു വേണ്ടതെല്ലാം വാങ്ങി ഫുഡും കഴിച്ചു വീട്ടിലെത്തിയപ്പോ വൈകുന്നേരമായി ..

മോളെ ..

ആ അച്ഛാ

എന്തൊക്കെയായാലും രാജീവൻ ഇവന്റെ അച്ഛനല്ലേ ..നല്ലൊരു കാര്യത്തിന് പോവല്ലേ അച്ഛനെ കണ്ടു യാത്ര പറഞ്ഞിട്ട് പോവുന്നതല്ലേ നല്ലതു

ഹമ് …

കിഷോറേ …നാളെ നിങ്ങൾ പോയി രാജീവൻ കണ്ടിട്ട് വാ

ശരി അച്ഛാ നാളെ പോവാം

ആ എന്നിട്ട് ..നീ അവനെ തല്ലിയോടി

തല്ലിയൊന്നും ഇല്ല അല്ലാതെ തന്നെ അയാള് പേടിച്ചു …

ഇനി എന്താ നിന്റെ പ്ലാൻ

എന്ത് പ്ലാൻ …ചാവണ വരെ മനസമാധാനം വേണം അത്ര തന്നെ

അമ്മയുടെ അടുത്തും തെറ്റുണ്ട് ..നീ അന്ന് പറഞ്ഞപ്പോ തന്നെ ഇതങ്ങോട്ടു ഒഴിവാക്കിയാൽ മതിയായിരുന്നു …ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ …നീ നിനക്കിഷ്ടമുള്ള പോലെ ജീവിക്ക് ..ഞാനുണ്ടാകും നിന്റെ കൂടെ

എനിക്കതു മതി …എന്ന പോയി ഉറങ്ങിക്കോ ..

ഹമ് …സ്വസ്ഥമായിട്ട് എല്ലാം മറന്നു ഉറങ്ങണം …

കല്യാണം കഴിഞ്ഞു എത്ര കാലമായാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോ കിട്ടുന്ന ഒരു സുഖമുണ്ട് …ഒന്നും അറിയേണ്ട സ്വസ്ഥമായി സമാധാനമായി ഉള്ള ഉറക്കം ..കാര്യങ്ങൾ എല്ലാം രജനി കുട്ടികളോടും വീട്ടുകാരോടും പറഞ്ഞു ..ഊക്കിന്റെ കാര്യം ഒഴിച്ച് ….അതെങ്ങനെ ഇവരോട് പറയും …എല്ലാം കേട്ട് കഴിഞ്ഞപ്പോ അച്ഛനും അമ്മയും ആങ്ങളയും നാത്തൂനും മക്കളും ഒറ്റകെട്ടായി രജനിയുടെ കൂടെ നിന്നു ..പേരിനൊരു അച്ഛൻ അത് മാത്രമായിരുന്നു അപ്പുവിനും ചിന്നുവിനും രാജീവൻ ..സ്നേഹം കൊടുത്താലേ സ്നേഹം കിട്ടു ..പിറ്റേന്ന് തന്നെ കിഷോറും രജനിയും അപ്പുവും ചിന്നുവും കൂടി രാജീവനെ കണ്ടു യാത്ര പറയാൻ വീട്ടിലെത്തി ..ഉമ്മറ വാതിലിൽ ചാവി ഇരിക്കുന്ന കണ്ടപ്പോഴേ അവർക്കു കാര്യം മനസ്സിലായി ..

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *