രാവ് – 3 4അടിപൊളി 

“എന്തായാലും അടിപൊളിയായി…താങ്ക്യൂ…”

“ഉവ്വാ മോൻ താങ്ക്യൂൽ ഒന്നും ഒതുക്കാം എന്നു കരുതേണ്ട ഇതിനൊക്കെ ട്രീറ്റ് വേണം…”

മിസ്സ് ചിരിയോടെ പറഞ്ഞു, എനിക്ക് പക്ഷെ ഒരു മിസ്സിനോട് സംസാരിക്കുന്നതിനെക്കാൾ ഒരു ഫ്രണ്ട് ഫ്രണ്ടിനോട് വഴക്കടിക്കുന്ന പോലൊരു തോന്നലായിരുന്നു, ശെരിക്കും അങ്കിയൊക്കെ എന്നോട് വർത്താനം പറയുമ്പോലെ.

“അത് മിസ്സ് പറഞ്ഞാൽ മതി,…ട്രീറ്റ് എന്റെ വക….”

“മേഘ മിസ്സെ വാ തുടങ്ങാം…”

അപ്പുറെ നിന്ന് കൃഷ്ണേന്ദു വിളിച്ചതും മിസ്സ് നുണക്കുഴി ചിരിയോടെ അങ്ങോട്ട് നടന്നു.

കലാപരിപാടി തുടങ്ങി, പത്തു പരിപാടി എത്ര പെട്ടെന്ന് തീർക്കുന്നോ അത്ര നേരത്തെ ഡി ജെ തുടങ്ങാം എന്നുള്ളത് കൊണ്ട് പരമാവധി വേഗത്തിൽ ഓരോന്നും തീർക്കാൻ തുടങ്ങി, കൂടുതലും ഡാൻസ് ആയിരുന്നു, സീറ്റിലിരുന്നു കാണുന്ന കുറച്ചുപേരെ ഉണ്ടായിരുന്നുള്ളുവെങ്കിലും ഓഡിറ്റോറിയത്തിൽ ഡി ജെയ്‌ക്ക്‌ മുൻപേ തുള്ളാൻ നിറയെ ആളുണ്ടായിരുന്നു, പെണ്പിള്ളേരുടേ ഇടയിൽ ആണുങ്ങൾ കേറാതെ ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ സാറുമ്മാരും മിസ്സുമാരും ഇടയിലെല്ലാം നിൽപ്പുണ്ട്.

രണ്ടു മൂന്നു ഡാൻസ് ഒക്കെ ചീറ്റിപ്പോയെങ്കിലും അധികം കൂവലൊന്നുമില്ലാതെ രക്ഷപെട്ടു, രണ്ടു മണിക്കൂർ കൊണ്ട് എല്ലാം തീർത്തു.

അതോടെ കുമ്പിടിയെ പിടിച്ച മുണ്ടൻ കേശവൻ നായരുടെ ഗതിയായി എനിക്ക്, തളർന്നൊടിഞ്ഞു ഞാൻ മൂലയിൽ ഒരു കസേരയിൽ ഇരിപ്പായി, ഇനിയാകെ ഡി ജെ മാത്രമേ ബാക്കിയുള്ളൂ അത് ഇനിയിപ്പോൾ നടന്നോളും…

ഞാൻ നോക്കുമ്പോൾ മിസ്സും ഒരിടത്തു ചാഞ്ഞു ഇരിപ്പുണ്ട് കൂടെ കൃഷ്ണേന്ദുവും ആരതിയും, പാവങ്ങൾ.

ജോപ്പൻ ഡി ജെയുടെ സ്മോക്ക് ഗണ്ണിൽ നിന്ന് പിടി വിടുന്നില്ല, ഋതിനും ബാക്കി ഉള്ളവരും ഡെസ്‌ക്കും മറ്റും സെറ്റ് ചെയ്യുന്നുണ്ട്.

“ഹെലോ…പറേഡി…”

അങ്കി യുടെ ഫോൺ വന്ന നേരം ഞാൻ എടുത്തു.

“ഡാ…നിനക്കിപ്പോൾ ഒന്നു വരാൻ പറ്റോ…”

“എങ്ങോട്ട്…”

“എന്നെ ഒന്ന് വീട്ടിൽ കൊണ്ടു വിട്ടു താ…”

“എടി ഇവിടെ ഇപ്പൊ ഡി ജെ തുടങ്ങും, അതിനിടയിലോ.. “

“എടാ…അതിനിനി നീ തന്നെ വേണോന്നില്ലല്ലോ, തുള്ളി തുള്ളി എന്റെ സാരി ഒക്കെ ഉലഞ്ഞു, ഡി ജെയ്‌ക്ക്‌ മുൻപ് മാറ്റി വേറെ ഉടുത്തിട്ട് വരാനാ…പ്ലീസ് വരോ…”

പെണ്ണ് കൊഞ്ചി ചിണുങ്ങി….ആലോചിച്ചപ്പോൾ ഇനി വലിയ പണി ഒന്നുല്ല, ബാക്കി ഋതിനും ജോപ്പനും പിള്ളേരും നോക്കിക്കോളും….കുറച്ചു നേരം ഈ ഒച്ചയും ബഹളവും ഒക്കെ ഒന്നു ചെവിയിൽ നിന്നും തലയിൽ നിന്നും പോട്ടെ എന്നു ഞാനും കരുതി.

“ഡി…ഞാൻ ഒന്ന് പുറത്തുപോവാ….ഇപ്പോതന്നെ വരും, എന്തേലും വേണേൽ വിളിച്ചാൽ മതി…”

ആരതിയോട്‌ പറഞ്ഞു ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.

പാർക്കിങ്ങിൽ നിന്ന് ബൈക്കെടുത്തു തിരിക്കുമ്പോൾ സാരി പൊക്കിപ്പിടിച്ചു കുണുങ്ങി കുണുങ്ങി പെണ്ണ് വരുന്നുണ്ട്.

നേരെ വന്നു എന്റെ പിന്നിൽ ചെരിഞ്ഞിരുന്നു വയറിലൂടെ കൈ ചുറ്റി…

ഞാൻ വണ്ടി എടുത്തു.

*************************************

 

“ഡി….നേരം വൈകും മുന്നേ പോവാ….നീ മാറിയിട്ട് വേഗം വാ….”

വീട്ടിലേക്ക് കയറിയതും പെണ്ണിനോട് ഞാൻ പറഞ്ഞത് കേട്ട അവളൊന്നു ചുണ്ട് കൂർപ്പിച്ചു നോക്കി.

 

“മാറാനൊക്കെ തന്നെയാട ചെക്കാ പോണേ,…വാ ഇങ്ട്…”

വാതിൽ ചാരി എന്റെ കയ്യിൽ വലിച്ചു പെണ്ണ് ഭിത്തിയിലേക്ക് ചേർത്തു നിർത്തി,

മഷി വിയർപ്പിൽ പടർന്ന കണ്ണുകൾ എന്റെ കണ്ണിൽ നോക്കി വെട്ടിച്ചു.

“ഞാൻ ഇന്ന് സാരി ഉടുത്തത് എന്തിനാന്നു അറിയോട ചെക്കാ…”

എന്റെ കണ്ണിൽ തന്നെ നോക്കി എന്റെ നെഞ്ചിലേക്ക് പെണ്ണിന്റെ മാറ് ചേർത്തു എന്നെ ഒട്ടി നിന്ന് പെണ്ണ് മുരണ്ടു.

അങ്കിയുടെ ഭാവം കണ്ടു പകച്ച ഞാൻ അവളെ തന്നെ നോക്കി നിന്നു.

“എന്നെ ഏറ്റവും ഭംഗിയാക്കും എന്നു നീ പറയുന്ന സാരി ഉടുത്തു നിന്നെ കാണിക്കുമ്പോൾ നിന്റെ കണ്ണിൽ ഞാൻ കാണുന്ന ഒരു തിളക്കമുണ്ട്….ഹോ ന്റെ ചെക്കാ…നിന്നെ കടിച്ചു തിന്നാൻ തോന്നും എനിക്ക്,…ഇന്ന് ഈ തിരക്കിൽ എനിക്ക് അത് ശെരിക്കും അങ്ങോട്ടു കിട്ടിയില്ല, മിസ്സായത് അതാ…അതോണ്ടല്ലേ, എന്റെ ചെക്കനെ എനിക്ക് മാത്രമായി ഞാൻ തട്ടിക്കൊണ്ടു പോന്നത്…”