വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

വർഷങ്ങൾക്ക് ശേഷം 7

Varshangalkku Shesham 7 | Author : Verum Manoharan

[ Previous Part ] [ www.kambi.pw ]


 

എന്നാൽ ആ വാഹനം അടുത്തടുത്ത് വന്നതും അവളുടെ കണ്ണുകളിലെ പ്രതീക്ഷ ഭയത്തിലേക്ക് കൂപ്പുകുത്തി…

ആ വണ്ടികകത്ത്…. നിക്സന്റെ ഗുണ്ടകളായിരുന്നു…

________________________________________

എന്ത് ചെയ്യണമെന്നറിയാതെ, അവൾ ഒരു നിമിഷം പകച്ചു നിന്നു.… നെഞ്ചിന് മേലെ ഒരു വലിയ തീയുണ്ട കിടന്ന് ആളിക്കത്തും പോലെ അവൾക്ക് തോന്നി… അപ്പോഴേക്കും ആ ജീപ്പ് അവിടേക്ക് എത്തിച്ചേർന്ന് കഴിഞ്ഞിരുന്നു…

പെട്ടന്ന് തോന്നിയ ബുദ്ധിക്ക്, ശ്രീലക്ഷ്മി അതിവേഗം ബസ്സ് സ്റ്റോപ്പിലേക്ക് തിരികെ കയറി… ജീപ്പ് അവളുടെ മുന്നിലൂടെ കടന്നുപോയി… അവളുടെ പ്രാർത്ഥന കൊണ്ടോ എന്തോ, അതിനകത്തുള്ള ആരും തന്നെ ഇരുട്ടിൽ നിന്ന അവളെ ശ്രദ്ധിച്ചില്ല…

ജീപ്പ് അവളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് അവൾക്കാ ഇരുട്ടിൽ നിന്ന് കാണാമായിരുന്നു … നിർത്തിയ വഴി, ജീപ്പിനകത്തുള്ളവർ ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റിയെ ചീത്ത പറഞ്ഞുകൊണ്ട്, വീടിനകത്തേക്ക് ഓടി കയറി.

ഇനി അധികം സമയമില്ലന്ന് അവൾ തിരിച്ചറിഞ്ഞു. നിക്സനെ പൂട്ടിയിട്ടിരിക്കുന്ന വാതിൽ തകർക്കാൻ ആ മല്ലന്മാർക്ക് നിമിഷങ്ങൾ മതിയാകും…. അവൻ വെളിയിലിറക്കുന്ന നിമിഷം, ആ പട മുഴുവനായും തന്നെ തിരക്കിയും ഇറങ്ങും…

ഇനിയും റോഷനെ കാത്ത് നിൽക്കുന്നത് മണ്ടത്തരമാകുമെന്ന് അവൾക്ക് തോന്നി… ചിന്തിച്ച് തീരുമാനം എടുക്കാനുള്ള സമയവും കയ്യിലില്ല… അവൾ ജീപ്പ് പോയതിന്റെ എതിർ ദിശയിലേക്ക് ഓടാൻ തുടങ്ങി…

കഴിയാവുന്നതിന്റെ പരമാവധി വേഗത്തിൽ അവളുടെ കാലുകൾ ചലിച്ചു… അവർ കാണും മുൻപ് സുരക്ഷിതമായ എവിടെയെങ്കിലും എത്തിച്ചേരണമെന്ന ചിന്ത, കിതപ്പിനിടയിലും അവളുടെ കുതിപ്പ് വർദ്ധിപ്പിച്ചു…

തൊട്ടടുത്തുള്ള കവല വിജനമായിരുന്നു… ഏറ്റവും ഒടുവിൽ അടക്കാറുള്ള സതീഷേട്ടന്റെ മെഡിക്കൽ ഷോപ്പ് പോലും ആ സമയത്ത് ഷട്ടർ മൂടി കിടന്നു… അല്ല തുറന്നിട്ടും കാര്യമൊന്നുമില്ല… നിക്സനെയും അവന്റെ ശിങ്കിടികളെയും എതിർത്ത് തനിക്കൊപ്പം നിൽക്കാൻ അവിടെയുള്ള ആരും തന്നെ തയ്യാറാവില്ല… അങ്ങനെ ആയിരുന്നെങ്കിൽ എത്ര കാലം മുന്നേ തന്നെ അവർക്കത് ചെയ്യാമായിരുന്നു…!

അടച്ചിട്ട ഒരു കടക്ക് മുന്നിലെ ബെഞ്ചിൽ, ഓടി തളർന്നതിന്റെ ക്ഷീണത്തിൽ, അവൾ അൽപ നേരം വിശ്രമിക്കാനായി ഇരുന്നു… അവളുടെ നാവ് വെള്ളത്തിനായി ദാഹിച്ചു… നെഞ്ച് നിക്സനോടുള്ള ഭയത്താൽ നിർത്താതെ, മിടിച്ചു… അവൾ കിതപ്പ് തുടർന്നുകൊണ്ടേയിരുന്നു…

പെട്ടന്ന്….

ഒരു ഹെഡ് ലൈറ്റിന്റെ വെളിച്ചം അവളുടെ തലക്ക് പിന്നിൽ പതിച്ചു… ഞെട്ടലോടെ, വെളിച്ചം കണ്ട ഇടത്തേക്ക്, ശ്രീലക്ഷ്മി തിരിഞ്ഞു നോക്കി…

ഇരുളിൽ അതുവരെ കാണാത്ത ഒരു രൂപം, ഒരു ബുള്ളറ്റിൽ നിന്നും ഇറങ്ങുന്ന കാഴ്ച്ചയാണ് അവളവിടെ കണ്ടത്… ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ വീണ്ടും ഭയം വന്നു ചേർന്നു… രൂപം അവൾക്കരികിലേക്ക് നടന്നടുക്കാൻ തുടങ്ങി.

രൂപം അടുത്തടുത്ത് വരവെ, അവളുടെ ഉള്ളിലെ ഭയത്തെ തച്ചുടത്തുകൊണ്ട് ആ മുഖം അവൾക്ക് മുന്നിൽ അനാവൃതമായി; റോഷൻ…

ജീവൻ തിരികെ കിട്ടിയത് പോലെയാണ് അവൾക്കാ നിമിഷം തോന്നിയത്… ശരീരത്തിന്റെ തളർച്ചയും കിതപ്പും വകവക്കാതെ അവൾ എഴുന്നേറ്റ് അവനരികിലേക്ക് ഓടി…

തനിക്ക് നേരെ നിയന്ത്രണമില്ലാതെ ഓടിയടുക്കുന്ന ശ്രീലക്ഷ്മിയെ റോഷൻ അന്താളിപ്പോടെ നോക്കി… കുതിച്ചെത്തിയ അവൾ, സകല ഭയത്തിൽ നിന്നും ആശ്വാസം തേടുമാറ് അവന്റെ ഇടനെഞ്ചിലേക്ക് തലചാച്ചു വീണു….

“റോഷാ… റോ….”, കിതപ്പിൽ അവൾക്ക് ശബ്ദം പുറത്തെടുക്കാനായില്ല…

അവളുടെ അവസ്ഥ തിരിച്ചറിഞ്ഞ റോഷൻ, സ്വാന്തനിപ്പിക്കും വിധം അവളുടെ മുതുകിൽ മെല്ലെ തലോടി…

“റിലാക്സ് … ശ്രീലക്ഷ്മി, റിലാക്സ്”, സമാധാനിപ്പിക്കും വണ്ണം അവൻ പതിയേ പറഞ്ഞു…

അവന്റെ പറച്ചിലിൽ ആശ്വാസം കൈകൊണ്ട്, ശ്വാസഗതി നേരായാകുവോളം അവളവന്റെ മാറിൽ തലച്ചാച്ചു നിന്നു….

അവളെയും മാറിലണച്ചു നിന്ന ആ നിമിഷങ്ങൾ, റോഷന്റെ മനസ്സിനെ മുൻപ് ഒരിക്കൽ നടന്ന, സമാനമായ ഒരു നിമിഷത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി…

________________________________________

റോഷനും ശ്രീലക്ഷ്മിയും ശ്രുതി-വിമൽ എന്നിവരുടെ കളി കണ്ടതിന്റെ, പിറ്റേ ദിവസം…

ആ വൈകുന്നേരം…. ആരെയോ പ്രതീക്ഷിച്ചിട്ടെന്ന വണ്ണം, അസ്വസ്ഥമായ മനസ്സോടെ റോഷൻ ആ പാടവരമ്പിൽ കാത്തിരുന്നു….

പാടത്ത് കെട്ടി നിന്ന ചെളിവെള്ളത്തിൽ, അവനവന്റെ മുഖം തെളിഞ്ഞു കണ്ടു…. വഞ്ചിക്കപ്പെട്ടവന്റെ മുഖം… സ്വന്തം എന്ന് വിചാരിച്ചവർ പിന്നിൽ നിന്നും കുത്തിയറിയാത്ത, പച്ചക്കറി പൊട്ടന്റെ’ മുഖം… ആത്മവേദനയോടെ,അരികിൽ കിടന്നിരുന്ന ഒരു കല്ലെടുത്ത്, അവനാ മുഖത്തേക്ക് വലിച്ചെറിഞ്ഞു… കല്ല് തീർത്ത ഓളങ്ങളിൽപ്പെട്ട്, ആ ചതിക്കപ്പെട്ടവന്റെ മുഖം കലങ്ങി മറിഞ്ഞു…

“റോഷാ….”, പിന്നിൽ നിന്നും ശ്രീലക്ഷ്മിയുടെ വിളി കേട്ട്, അവൻ തിരിഞ്ഞു….

ഒരു കഴുത്തിറങ്ങിയ ടോപ്പും പാവാടയും ധരിച്ച്, സാന്ത്വനം തുളുമ്പുന്ന മുഖഭാവത്തോടെ ശ്രീലക്ഷ്മി… അവൻ വീണ്ടും കലങ്ങി മറിയുന്ന ചെളിവെള്ളത്തിലേക്ക് തന്നെ കണ്ണുകൾ തിരിച്ചു… അവളാകട്ടെ ഒന്നും ഉരിയാടാതെ, പതിയെ അവന്റെ അരികിൽ വന്നിരുന്നു… ചെളിവെള്ളത്തിന്റെ ഓളം തെളിഞ്ഞതും, അതിൽ ഇരുവരുടെയും മുഖം ഒരുപോലെ തെളിഞ്ഞു കണ്ടു…

“ഞാൻ വിമലിനോട് സംസാരിച്ചു…”, അവന്റെ മുഖത്തേക്ക് നോക്കാതെ, ശ്രീലക്ഷ്മി സംസാരം തുടങ്ങി വച്ചു.

റോഷൻ അവളെ നോക്കി…. അവന്റെ മുഖഭാവത്തിൽ, ഒറ്റപ്പെട്ടവന്റെ ആത്മസംഘർഷങ്ങൾ, അവളൊരു കവിത പോലെ വായിച്ചു. ശ്രീലക്ഷ്മി തുടർന്നു….

ശ്രീലക്ഷ്മി : “ എല്ലാം നീ അറിഞ്ഞ വിവരം, ഞാൻ അവനോട് പറഞ്ഞിട്ടില്ല…”

“പിന്നെ…?”, അവൻ ചോദിച്ചു…

“ഞാൻ കണ്ടത് മാത്രം പറഞ്ഞു…”, അവന്റെ ഭാവം നോക്കിക്കൊണ്ട്, ശ്രീലക്ഷ്മി തുടർന്നൂ, “അത് ഞാൻ രഹസ്യമായി വക്കണമെങ്കിൽ, നീയും രേഷ്മ ചേച്ചിയും തമ്മില്ലുള്ള കാര്യം അവനും ആരോടും പറയരുതെന്ന് താക്കീത് ചെയ്തു…”

ശ്രീലക്ഷ്മിയുടെ പറച്ചിൽ കേട്ട് റോഷൻ അറിയാതെ സ്വയം ചിരിച്ചു… പരാജയപ്പെട്ടവന്റെ പുഞ്ചിരി…

“എന്നിട്ട്… വിമൽ എന്ത് പറഞ്ഞു…?”, സങ്കടം ഒളിപ്പിച്ച പുഞ്ചിരിയോടെ റോഷൻ ചോദിച്ചു.

എന്തോ, അവനോട് അത് പറയാൻ അവൾ അൽപം സമയമെടുത്തു… ശേഷം…

“അവൻ സമ്മതിച്ചു…”, അവൾ മടിച്ചു മടിച്ചു തുടർന്നു.., “ഒപ്പം ഇക്കാര്യം ഒരിക്കലും നീയറിയരുതെന്ന് എന്നെക്കൊണ്ട് സത്യവും ചെയ്യിപ്പിച്ചു…”

കേട്ടതും, റോഷൻ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… ഭ്രാന്തമായ പൊട്ടിച്ചിരി… ആ ചിരിയൊച്ചകൾ ആ പാടത്ത് മാറ്റൊലിയായി മുഴങ്ങി…

Leave a Reply

Your email address will not be published. Required fields are marked *