സലീന – 6 16അടിപൊളി  

ഒന്നുമില്ല അവൾ ചോദിക്കുകയാ രണ്ടുപേരും കൂടെ എല്ലാവരെയും പട്ടിണിയാക്കുമോ എന്ന്…

ആഹാ അവൾ അങ്ങിനെ ഒക്കെ ചോദിച്ചോ..

അതെ അവൾ പഴയ സെബിയല്ല കേട്ടോ..

അത് കേട്ട് സലീന ചിരിച്ചോണ്ട്.
ഹ്മ്മ് പെണ്ണാകെ മാറി പോയി.

അവളുടെ ഭാഗ്യം . ഇവിടെ അല്ലായിരുന്നേൽ ഞങ്ങടെ അടുക്കളയിൽ കിടന്നു നരകിച്ചു തീർന്നേനെ..
എന്ന് പറഞ്ഞോണ്ട് സലീന ഒന്ന് ശ്വാസം വലിച്ചു പുറത്തേക്കു വിട്ടു.

എന്നാ വാ അവള് പോയില്ലേ.

അയ്യെടാ നിറയെ ജോലിയുണ്ട് നിന്റെ കൂടെ ഇരുന്നാൽ അതിനെ നേരം കാണു പിന്നെ അവള് പറഞ്ഞപോലെ എല്ലാരും പട്ടിണി കിടക്കേണ്ടി വരും. കേട്ടോ പുയ്യാപ്ലെ.
എന്ന് പറഞ്ഞോണ്ട് സലീന ഫുഡ് ഉണ്ടാകാനുള്ള ഏർപ്പാട് തുടങ്ങി.

ഞാൻ അവൾക്കരികിലായി ഓരോന്നും പറഞ്ഞോണ്ട് അവളുടെ നെറ്റിയിൽ ഊറി വരുന്ന വീഴർപ്പ് തുള്ളികളെ തുടച്ചു കൊടുത്തും അവിടെ അങ്ങിനെ നിന്നു..

ഇടയ്ക്കു അവൾക്കു വേണ്ട കൈ സഹായങ്ങളും ചെയ്ത് കൊടുത്തു..

ഒരു വിധം എല്ലാം തീർന്നപ്പോയെക്കും ഉപ്പയും മക്കളും തിരിച്ചെത്തി..

ഞാൻ ഓരോന്നും ടേബിളിൽ കൊണ്ട് പോയി വെച്ചോണ്ട് എല്ലാവരെയും വിളിച്ചു. ഞാൻ മുകളിലേക്കു കഴറീ ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും എല്ലാവരും ഡെയിനിങ് ടേബിളിൽ ഒരുമിച്ചിരുന്നു..

ഫുഡ് കഴിച്ചു കഴിഞ്ഞതും സെബി അതിൽ നിന്നും ഉച്ചത്തേക്കുള്ളത് പാക്ക് ചെയ്തോണ്ട് എല്ലാവരോടും യാത്രയും പറഞ്ഞു ഹോസ്പിറ്റലിലേക്ക് ഇറങ്ങി..

ഞാനും സലീനയും ഉച്ചത്തേക്കുള്ളത് റെഡിയാക്കാനായി അടുക്കളയിലേക്കും..

ഉമ്മയും ഉപ്പയും കുറെ പറഞ്ഞു മോളെ ഇന്ന് ഉച്ചത്തേക്ക് ഹോട്ടലിൽ നിന്നും കൊണ്ട് വരാം നിങ്ങൾക്കു പോകാനുള്ളതല്ലേ എന്നൊക്കെ..

സലീനയുണ്ടോ കേൾക്കുന്നു..
അവൾക്കു എന്തോ സങ്കടം വരും പോലും ഉപ്പയെയും ഉമ്മയെയും തനിച്ചു ഹോട്ടെലിൽ നിന്നും വാങ്ങി കഴിക്കാൻ വിടാൻ..

ഷമി വരില്ലേ അപ്പൊ അവരും ഉണ്ടാകില്ലേ എന്നൊക്കെ ഞാനും പറഞ്ഞു നോകിയെങ്കിലും അവൾ കൂട്ടക്കാതെ വേഗത്തിൽ എന്തൊക്കെയോ ഉണ്ടാക്കി കൊണ്ട് എന്നെയും വിളിച്ചു മേലേക്ക് പോന്നു..

അപ്പോയെക്കും മണി പന്ത്രണ്ടു ആകാനായിരുന്നു.

മേലെ ചെന്നതും കറക്റ്റ് ടൈമിൽ അമീനയുടെ കാൾ.

അല്ല മറന്നു പോയോ എന്ന് ചോദിച്ചോണ്ട്.

ഇല്ലെടി പെണ്ണെ അങ്ങിനെ മറക്കുമോ. അതും നിന്റെ വീട്ടിലെ വിരുന്ന്..

സലീന എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചോണ്ട്.
അതെ അമീന നിന്റെ ഫ്രണ്ട് ആണ് റെഡിയാകാതെ നിൽക്കുന്നെ.
എന്ന് പറഞ്ഞോണ്ട് ഫോൺ എന്റെ കയ്യിൽ തന്നു.

അവളുടെ ചീത്തവിളി മുഴുവൻ കേൾക്കാൻ യോഗം ഉണ്ടായത് കൊണ്ടാണോ എന്തോ.

ഇല്ലെടി പെണ്ണെ ഞങ്ങളിതാ വരുന്നെടി എന്നൊക്കെ പറഞ്ഞോണ്ട് ഞാൻ കാൾ കട്ട്‌ ചെയ്തു…

അത് കണ്ടു സലീന ചിരിച്ചോണ്ട്. എന്നെ നോക്കി കൊണ്ടിരുന്നു..

അവളുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേട്ടില്ലേ എന്ന് പറഞ്ഞു കളിയാക്കികൊണ്ട്. അതെ എനിക്ക് പറയാൻ കഴിയില്ല അതാ അവളെ കൊണ്ട് പറയിച്ചേ.

ഹോഹോ അതെന്താണാവോ നമ്മക്ക് പറയാൻ പറ്റാതെ..

എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു.

അവളെ എന്നോട് ചേർന്ന് നിന്നുകൊണ്ട്.
നിന്റെ മുഖം കണ്ടാൽ പിന്നെ എനിക്കൊന്നും പറയാൻ കഴിയില്ല.. സൈനു..

സോറി കേട്ടോ

എന്തിന്നു.

അവളെ ദേഷ്യം പിടിപ്പിച്ചതിന്നു.

ഹോ അതാണോ കാര്യം.

അവൾ എത്ര ചാടികളിച്ചാലും
പാവമാടി..

എൻറെ അത്രയും.

നിന്റെ അത്രയും ഇല്ലാ എന്നാലും പാവമാ..

അതെ പഴയ കാമുകിയോട് ഇപ്പോഴും ഭയങ്കര സ്നേഹമാണല്ലോ..

അതിനവളെ ആരാ അങ്ങിനെ കണ്ടിട്ടുള്ളെ. അവളെനിക്കു എന്നും ഒരു കൂടെ പിറപ്പ് അല്ലേടി..

എന്റെ ഉമ്മാടെ വയറ്റിൽ പിറക്കാത്ത കൂടെ പിറപ്പ്..

ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ.

അവളോട്‌ എത്ര അടുത്താലും എനിക്ക് സന്തോഷമേ ഉള്ളൂ..

അവളും എന്നെ പോലെ ഒരു പാവം കുട്ടിയാ.. സൈനു.

എന്നോട് നിന്നെ വളച്ചു കൊടുക്കാൻ പറഞ്ഞതാ അവള്..

ഹോഹോ അതെപ്പോ.. അത് ഞാനറിഞ്ഞില്ലല്ലോ..

അത് അന്ന് നിങ്ങടെ കോളേജിലെ പ്രോഗ്രാമിന്നു ആദ്യമായിട്ട് ഞാൻ വന്നില്ലേ അന്ന്..

ഹോഹോ അന്ന് അതൊക്കെ നടന്നോ.

Leave a Reply

Your email address will not be published. Required fields are marked *