ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ പുറത്തേക്കു നടന്നു.
പുറത്തിറങ്ങിയതും സലീന ഓടിവന്നൊണ്ട്.
അതെ വരുമ്പോൾ കുറച്ചു ഐസ്ക്രീം വാങ്ങിച്ചോ.
അതെന്തേ രാത്രി അത് വെച്ചാണോ.
സലീന ചിരിച്ചോണ്ട് രാത്രി ഏതു വെച്ചാണെന്ന് നമുക്ക് തീരുമാനിക്കാം ഇപ്പൊ പിള്ളേർ ഒക്കെ ഉള്ളതാ..
അവർക്കു കഴിക്കാനാ.
അല്ലേൽ ഉപ്പാക്ക് വിളിച്ചു പറയേണ്ടി വരും..
ഹേയ് വേണ്ടെടി ഞാൻ വരുമ്പോൾ കൊണ്ട് വരാം.
ഹ്മ്മ് എന്നാ പുയ്യാപ്ല പോയി വാ.
പിന്നെ അധിക നേരമൊന്നും കറങ്ങാൻ നിക്കേണ്ട കേട്ടോ.
ഹോ ഇല്ലാ തമ്പ്രാൻ അടിയൻ വേഗം വരാം..
ഹ്മ്മ് വന്നാൽ നല്ലത് അല്ലേൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞു നാക്കു വെളിയിലെക്കിട്ട് കാണിച്ചു.
അത് രാത്രിയല്ലേ ഇപ്പൊ തന്നെ വേണോ.
അല്ല ഇപ്പൊ തന്നെ തരാം.
ഇപ്പോഴല്ലേ ഒന്ന് കഴിഞ്ഞേ.
മതിയായില്ലെടി അതാ.
എന്നാ അതിന്നു മതിയായിട്ടുള്ളെ രണ്ടുപേർക്കും.
ഹ്മ്മ് എന്നാ പോട്ടെ പെണ്ണെ അല്ലേൽ ചിലപ്പോ ചിലപ്പോ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ കവിളിൽ മെല്ലെ തലോടി.
ഹ്മ്മ് മതി മതി പോയിട്ട് വാ എന്നിട്ടാവാം..
ഹ്മ്മ് എന്ന്മൂളിക്കൊണ്ട് ഞാൻ വണ്ടിയെടുത്തു..
സലീന ഞാൻ പോകുന്നതും നോക്കി പുഞ്ചിരിയോടെ അവിടെ തന്നെ കുറച്ചു നേരം നിന്നു..
അവളുടെ മനസ്സ് സന്തോഷിക്കുന്നത് കാണുമ്പോ വല്ലാത്ത ഒരു ഫീലിംഗ് ആണ് കേട്ടോ..
വെറുതെ ഞങ്ങടെ അടുത്ത് തന്നെയുള്ള അങ്ങാടിയിൽ ഒന്ന് നിറുത്തി കൊണ്ട് നാട്ടിലുള്ള കമ്പനി ഒന്ന് കൂടെ പുതുക്കി.
എല്ലാവരും പഴപോലെ തന്നെ അല്ലറ ചില്ലറ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നല്ലാതെ എനിക്ക് വേറെ ഒന്നും തോന്നിയില്ല..
അപ്പോയെക്കും നാട്ടിലെ ക്ലബ് മെമ്പർമാർ എല്ലാവരും കൂടെ വളഞ്ഞു.
ആ നിന്നെ കാണാൻ കാത്തു നിൽക്കുകയായിരുന്നു സൈനു..
അതെന്തിനാണാവോ.
അതൊക്കെയുണ്ട് അതറിയാനായിട്ട് നീ ഇങ്ങോട്ടേക്കു ഒന്ന് ഇറങ്ങിയാലല്ലേ .
നിനക്കറിയാലോ ഓരോ കാര്യങ്ങളായിട്ട് കുറച്ചു തിരക്കിലായി പോയി.
അല്ലാതെ ഞാനെവിടെ പോകാനാണ്..
അത് കൊണ്ടല്ലേ ബുദ്ധിമുട്ടിക്കാതിരുന്നേ.
ഇപ്പൊ നിന്റെ ഒരു സഹായം വേണം.
എന്ത് സഹായം ആണ് വേണ്ടേ.
അതെ നമ്മുടെ ക്ലബ് നടത്തുന്ന സേവൻസ് ഫുട്ബാൾ ടൂർണമന്റിന്റെ കാര്യം അറിഞ്ഞിട്ടുണ്ടാകും.
ഹോ അതറിഞ്ഞു.
അത് അടുത്ത ആഴ്ചയല്ലേ തുടങ്ങുന്നേ.
അതെ അടുത്ത ആഴ്ച തുടങ്ങും.
ഇപ്രാവശ്യം ഇച്ചിരി ഞെരുക്കത്തിലാ ക്ലബ്.
അതെന്നും പറയുന്നതല്ലേ നിങ്ങൾ.
പിരിവിനാണോ .
ഹ്മ്മ്.
അതുപറ അല്ലാതെ ഇങ്ങിനെ വളച്ചു കെട്ടേണ്ടേ വല്ല ആവശ്യവും ഉണ്ടോ. അതും മെമ്പർ ആയ എന്നോട്.
മെമ്പർ ആയിട്ട് ഒന്ന് തിരിഞ്ഞു നോക്കുന്നില്ലല്ലോ. അതാ.
ഒഴിവ് ഇല്ലെടാ. പുതിയ ഷോപ്പിന്റെ പണി നടന്നോണ്ടിരിക്കുകയാ അതാ.
അതൊക്കെ ഞങ്ങൾക്കറിയാം.
പിന്നെ എന്താ..
അതെ ഈ പ്രാവിശ്യം നി സ്പോൺസർ ചെയ്യണം പറ്റുമോ ഇല്ലയോ.
നിന്റെ ഷോപ്പിന്റെ പേരിൽ.
അതിനാണോ അത് നമുക്കു ആലോചിക്കാം.
ആലോചിക്കാനൊന്നും നേരമില്ല.
നിന്നെ ഇനി കാണാൻ കിട്ടണമെങ്കിൽ.
അതിനെന്താ വീട്ടിലോട്ടു വന്ന പോരെ.
ഈ കാര്യത്തിന് വീട്ടിലോട്ടു വന്നാൽ നിന്റെ ഉപ്പ എന്തെങ്കിലും പറയുമോ എന്നൊരു പേടി.
ഒന്ന് പോടാ മുനീറെ നിനക്ക് എന്റെ ഉപ്പാനെ അറിയില്ലേ.
അറിയാം എന്നാലും.
ഇപ്പൊ എന്താ ഞാൻ സ്പോൺസർ ചെയ്യണം അത്രയല്ലേ ഉള്ളൂ.
ചെയ്തേക്കാം പോരെ.
എത്ര വരും മുനീറെ
അതൊക്കെ നീ തീരുമാനിച്ചോ.
ഹോ അങ്ങിനെ ആണേൽ
നിങ്ങൾ നാളെ വൈകീട്ട് വീട്ടിലേക്ക് വാ.
ഉപ്പയെന്തേലും.
ഏയ് അതോർത്തു പേടിക്കേണ്ട.
ഞാൻ പറഞ്ഞോണ്ട്.
ക്യാഷ് എത്രയാണൊന്നൊന്നും ഉപ്പാനോട് പറയണ്ട. കേട്ടോ അതൊക്കെ നമുക്ക് സെറ്റാക്കാം പോരെ.
ഹ്മ്മ് അത് മതി. വേറെന്താ മുനീറെ പ്രോബ്ലം.
ഏയ് വേറൊന്നുമില്ല.
Ok എന്നാൽ ഞാൻ അങ്ങോട്ട്.
ഹ്മ്മ്.
അതെ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് ഒക്കെ ഒന്ന് വായോ ഒന്നുമില്ലേലും ഒരുപാട് കാലം ഒന്നിച്ചു കളിച്ചു വളർന്നതല്ലേ.
നമ്മളെല്ലാവരും.
ഹോ വരാമെടാ. ഒന്ന് ഫ്രീ ആകട്ടെ.
അവിടെ നിന്നും നേരെ ഞങ്ങളുടെ ബിൽഡിങ്ങിൽ കടനടത്തുന്ന എല്ലാ കടക്കാരെയും കണ്ടു സംസാരിച്ചു കൊണ്ട് ഞാൻ നേരെ പള്ളിയിലേക്ക് വിട്ടു.
