അവൾക്കെന്തെ.
നിങ്ങൾ അവളെ ശ്രദ്ധിച്ചോ.
ഹ്മ്മ് എന്താ ഇപ്പൊ അതിന്നു.
അവളുടെ മാറ്റവും ചിരിയും കളിയും പറച്ചിലും..
ഹോ അതാണോ.
ഹ്മ്മ് അത് തന്നെ.
എത്ര ഇടങ്ങേര് ആയതാ എന്റെ കുട്ടി.
അതിനെന്താ ഇപ്പൊ അവൻ അവളെ പൊന്നുപോലെ അല്ലെ കൊണ്ട് നടക്കുന്നെ.
ആ അത് തന്നെയാ പറഞ്ഞെ.
അവനു അന്ന് ആ നല്ല കാര്യം തോന്നിയത് നന്നായി. അല്ലേൽ ഇപ്പോഴും നമ്മുടെ മോൾ..
അതെ അവൾ ഭാഗ്യം ചെയ്തവളാ. അല്ലേൽ സൈനുവിനെ പോലെ ഒരുത്തനെ കിട്ടില്ലായിരുന്നു.
അവൻ അവളെ കെട്ടിയതു കൊണ്ടല്ലേ ഇപ്പൊ ഇവൾക്കും സെബിക്കും എല്ലാം നല്ല ഒരു ജീവിതം ആയെ..
ഹ്മ്മ് എല്ലാം പടച്ചോൻ കരുതി വെച്ചതാ.
എന്നാൽ ഞാൻ ഇറങ്ങട്ടെ മോളെ ഷോപ്പിൽ ഒന്ന് പോയിട്ട് വരാം.
ഹ്മ്മ് ശരി ഉപ്പ.
ഉപ്പ ഇറങ്ങിയിട്ടും ഷമി സലീനയെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരുന്നു…
മക്കൾ വന്നു വിളിച്ചപ്പോഴാണ് അതെല്ലാം മറന്നു അവൾ അകത്തേക്ക് പോയത്..
——-
ഞങ്ങൾ അമീനയുടെ വീട്ടിലേക്ക് കയറിയതും
ഞങ്ങളെ വരവേറ്റ് കൊണ്ട് അവളും ഉമ്മയും വന്നു.
അല്ല ഞ്ഞാൻ കരുതിയെ ഇനി മറന്നുകാണും എന്നാ വിളിക്കാൻ വേണ്ടി ഫോണെടുത്തത് ആണ് അപ്പോഴാണ് നിങ്ങടെ വണ്ടി വരുന്നത് കണ്ടേ.
ഹ്മ്മ് ദേ ഇത്ത ഒരുങ്ങി കഴിയണ്ടേ പെണ്ണെ.
എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി..
അപ്പോയെക്കും അമീനയുടെ ഉമ്മ ഇത്തയോ..
ആ അത് തന്നെ ഇത്തഎന്നാണോ ഇപ്പോഴും വിളിക്കാറ് സൈനു.
ഏയ് അത് ഞാൻ സ്നേഹം കൂടുമ്പോൾ വിളിക്കുന്നത് ആണ് അല്ലെ.. എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി.
അവളുടെ മുഖത്ത് ദേഷ്യം വരുന്നത് കണ്ടു ഞാൻ വേഗം നോട്ടം മാറ്റി..
ഹ്മ്മ് ഹ്മ്മ് എന്ന് പറഞ്ഞു അമീന കളിയാക്കി കൊണ്ടിരുന്നു.
ഉമ്മ ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുകാം എന്ന് പറഞ്ഞു അകത്തേക്ക് പോയതും.
ഞാൻ സലീനയെ ചേർത്ത് പിടിച്ചോണ്ട് എന്റെ ഇത്ത തന്നെ അല്ലെ അമീന.
അതിനുള്ള മറുപടി ഒരു നുള്ളിൽ ഒതുക്കികൊണ്ട് സലീന കൈ തട്ടിമറ്റി..
അത് കണ്ടു ചിരിച്ചോണ്ട് അമീന അതെ സലീന ഇത്ത നല്ലോണം കൊടുക്ക് അങ്ങിനെ എന്നാലേ അവന്റെ ആ വായ ഒന്നടങ്ങു.. കേട്ടോ.
ദെ പെണ്ണെ നീ ഇനി വെറുതെ ഓരോന്ന് പറഞ്ഞു കയറ്റല്ലേ.
എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ പിടിച്ചു.
ഹോ എന്താ എന്ന് വെച്ചാൽ വിളിച്ചോ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞോണ്ട് അവൾ അമീനയുടെ കൂടെ അകത്തേക്ക് കയറി.
മോനെവിടെ അമീന.
ഹ്മ്മ് ഇവിടെയുണ്ട് ഉറക്കമാ.
ഇത്ത വിഷമിക്കേണ്ട അവൻ വെറുതെ കളിയാക്കാൻ പറഞ്ഞതാ കേട്ടോ.
അതിനു സലീന ചിരിച്ചോണ്ട്.
ഏയ് അതെനിക്കറിയാം അമീന എന്റെ സൈനുവിനെ എനിക്കറിയാവുന്നതല്ലേ.
പിന്നെ ഞാൻ കാണിച്ചത് വെറുതെ അവനെ ഒന്ന് കളിപ്പിക്കാനാ..
അല്ല ഇപ്പോഴും അങ്ങിനെ ആണോ വിളിക്കാറ്.
ഏയ് അവൻ പറഞ്ഞപോലെ സ്നേഹം കൂടുമ്പോൾ മാത്രം.
എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു..
ഹ്മ്മ് അല്ലേലും അപ്പൊ എന്ത് വിളിച്ചാൽ എന്താ അല്ലെ. എന്ന് പറഞ്ഞോണ്ട് അമീനയും സലീനയുടെ ചിരിയിൽ പങ്കു ചേർന്നു..
അപ്പോയെക്കും ജ്യൂസുമായി അമീനയുടെ ഉമ്മയെത്തി.
മക്കൾ രണ്ടുപേർക്കും ജൂസ് കൊടുത്തോണ്ട് ഞങ്ങൾക്ക് നേർ നീട്ടി.
അതും വാങ്ങി കുടിച്ചോണ്ട് ഞാൻ സെറ്റിയിൽ ഇരുന്നു.
അവര് എന്തൊക്കെയോ സംസാരിച്ചോണ്ട് ചിരിക്കുന്നതും കേൾക്കാമായിരുന്നു..
കുറച്ചു കഴിഞ്ഞു ഫുഡ് കഴിക്കാൻ വിളിച്ചതും ഞാനും മക്കളും സലീനയും ഇരുന്നു കൂടെ അമീനയും. അവളുടെ ഉമ്മ ഞങ്ങൾക്ക് പരിമാറികൊണ്ടിരുന്നു.
ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞപ്പോയെക്കും അമീറിനയുടെ കുഞ്ഞ് ഉണർന്നു.
അവനെയും കളിപ്പിച്ചു ഞാൻ ഇരുന്നപ്പോയെക്കും അവരും വന്നിരുന്നു..
ഓരോ തമാശകളും പറഞ്ഞു ചിരിച്ചോണ്ട് നേരം പോയതറിഞ്ഞില്ല.
ഇടയ്ക്കു അമീന.
അല്ല എന്നാണ് രണ്ടുപേരും അങ്ങോട്ടേക്ക് വരുന്നേ..
അത് കേട്ടു സലീന എങ്ങോട്ട് എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നത് കേട്ടു.
ആ അപ്പൊ നീ പറഞ്ഞിട്ടില്ലേ എന്ന് അമീന എന്നോട്.
ഞാൻ ചിരിച്ചോണ്ട് കണ്ണിറുക്കി.
എന്താ അമീന എന്ന് സലീന വീണ്ടും.
അതെ ഗൾഫിലോട്ട് വരുന്നുണ്ടെന്നു പറഞ്ഞു രണ്ടുപേരും..
