തായെ ഞങ്ങളെ കണ്ടതും ഷമി.
ഇപ്പൊ ഒരു തെളിച്ചം വന്നിട്ടുണ്ട് രണ്ടിന്റെയും മുഖത്.
ഹോ ആയിക്കോട്ടെ
അല്ലേ ഷമി നിനക്ക് വേറെ പണിയൊന്നും ഇല്ലേ.
ഹോ നിന്നെ കളിയാക്കിയില്ലേൽ ഒരു രസം ഉണ്ടാകില്ലേടാ അതാ..
എന്നാലേ ദോ ആ നിക്കണ മൊതലില്ലേ അതിനെ ഒന്ന് കളിയാക്കികൂടെ നിനക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ചൂണ്ടി കാണിച്ചു.
ഷമി ഒന്ന് നോക്കികൊണ്ട് ആരെ എന്റെ താത്തയെയോ
ഹ്മ്മ് അതിനെ തന്നെ..
അത് ഒരു പാവമല്ലെടാ.
അതിനെ കളിയാക്കാൻ തോന്നില്ലെടാ..
അപ്പൊ അതാണ് താത്തയോടുള്ള സ്നേഹം കാരണം അനു എന്റെ നേരെ അല്ലേ.
ഏറെ കുറെ.
നോകിയെ ആ മുഖത്തെ ഒരു തെളിച്ചം..
ഇന്നു രാവിലെ വരെ ഇത്ര ഉണ്ടായിരുന്നില്ല.
രണ്ടും കൂടി കുറച്ചുനേരം ഒറ്റയ്ക്ക് ഒന്ന് കൂടിയപ്പോയെക്കും ആളാകെ മാറി.
അതിനു മാത്രം എന്താണ് സൈനു നീയെന്റെ താത്തക്ക് കൊടുക്കുന്നെ..
അങ്ങോട്ട് ചെന്ന് നേരെ ചോദിച്ച്ചൂടെ നിനക്ക് എന്നെ എന്തിനാ ഷമി വെറുതെ ബുദ്ധിമുട്ടിക്കുന്നെ..
പറയില്ലേടാ നിന്നെ കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട അതിന്.
രാവിലെ മുതൽ എത്ര വേഗമാ പണിയൊക്കെ തീർത്തേ എന്നറിയുമോ നിനക്ക്.
അതെന്തേ.
അതാ എനിക്കും മനസ്സിലാക്കണ്ടേ ഇരുന്നേ
പിന്നെ നീ വന്നത് കണ്ടപ്പോ മനസ്സിലായി ഹോഹോ ഇതിനായിരുന്നു എന്ന്.
എന്തിനു.
നിന്റെ കൂടെ ജീവിക്കാൻ തന്നെ അല്ലാതെന്തിനാ.
ഹോ.
സത്യായിട്ടും സൈനു.
ഇടയ്ക്കുമ്മയോട് സന്തോഷത്തോടെ പറയുന്നതും കേട്ടു നീ കഴിക്കാൻ ഉണ്ടാകും എന്ന്.
ഹ്മ്മ്.
നീയല്ലേ പണ്ട് പറഞ്ഞെ കെട്ടിക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കും എന്നൊക്കെ..
നിനക്കല്ലാതെ വേറെ ആർകാടാ അതിനെ ഇത്രയും സന്തോഷത്തോടെ കൊണ്ട് നടക്കാൻ പറ്റുക.
നിന്നെ കെട്ടിയ ശേഷം ഇതുവരെ എന്റെ താത്ത സങ്കടപ്പെട്ടിട്ടുണ്ടാകില്ല.
അതെനിക്കുറപ്പാ.
അത് ഇന്നു രാവിലെ കൂടെ ഞാനും ഉമ്മയും പറഞ്ഞെ ഉള്ളൂ.
എന്ത് പറഞ്ഞെന്നെ.
താത്തയുടെ മാറ്റവും കളിയും ചിരിയും എല്ലാം കണ്ടിട്ട്.
ഹോ അതെ ഇങ്ങിനെ പുകഴ്ത്തി കൊല്ലല്ലേ പെണ്ണെ.
അല്ലേടാ സത്യമായിട്ടും പറഞ്ഞതാ.
പെണ്ണെ അവളെനിക്ക് നൽകുന്ന സന്തോഷമുണ്ട് അത് നിങ്ങൾക്കാർക്കും പറഞ്ഞ മനസ്സിലാകില്ല.
അവളെ കാണുമ്പോ എന്റെ ഉള്ളിൽ ഉള്ള സന്തോഷം ഉണ്ടല്ലോ .
പിന്നെ മൂന്നാമത്തേതിന്നു പ്ലാനൊന്നും ഇട്ടില്ലേ.
ഇല്ലെടി ചെക്കൻ ഒന്ന് വലുതാകട്ടെ. എന്ന് കരുതി.
അതിനു മുന്നേ നീ ഞങ്ങളെ ഓവർ ടേക്ക് ചെയ്യുമോ എന്നാ ഞങ്ങടെ പേടി.
അതിനെന്തിനാ നിങ്ങൾ പേടിക്കുന്നെ. എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു.
ആ സമയത്താണ് സലീന ഞങ്ങളെ കണ്ടത്.
അവൾ അങ്ങോട്ട് വന്നൊണ്ട് എന്താ രണ്ടുപേരും കൂടെ ചിരിക്കൂന്നേ എനിക്കും കേൾക്കാൻ പറയുന്നതാണോ.. സൈനു.
ഞാൻ അവളെ എന്റെ അടുത്തേക്ക് പിടിച്ചു നിറുത്തികൊണ്ട് . അവളുടെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു.
അതെ ഷമി ചോദിക്കുകയാ മൂന്നാമത്തേതിന്നു പ്ലാൻ ഇല്ലേ എന്ന്.
അപ്പൊ ഞാൻ പറഞ്ഞു നീ ഞങ്ങളെ ഓവർ ടേക്ക് ചെയ്യാതിരുന്നാൽ മതി എന്ന്.
എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ മോളെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ ഒന്ന് നോക്കി.
അവളുടെ മുഖം നാണത്താൽ തളിർക്കുന്നത് കണ്ടു.
പറ ഞാൻ പറഞ്ഞത് ശരിയല്ലേ മോളെ.
ഹോ എന്നെ കളിയാക്കുകയായിരുന്നല്ലേ അപ്പൊ രണ്ടുടെ ചേർന്ന്.
ഞാനല്ല താത്ത എന്ന് പറഞ്ഞോണ്ട് ഷമി ഞങ്ങളെ നോക്കി ചിരിച്ചു.
പിന്നെ ഞാനോ എന്റെ പെണ്ണിനെ എന്ന് പറഞ്ഞോണ്ട് അവളുടെ കയ്യിൽ പതുക്കെ തോണ്ടി.
അവൾ ചിരിച്ചോണ്ട് അതിനൊക്കെ ഇനിയും സമയമുണ്ട് കേട്ടോ.
ഇപ്പൊ അതിനെ കുറിച്ചോർത്തു നീ വിഷമിക്കേണ്ട ഷമി.
നിനക്ക് വേണമെങ്കിൽ നീ പ്രസവിച്ചോ അല്ലേ സൈനു..
ഞങ്ങൾക്ക് ഇനിയും കുറെ കുറെ അനുഭവിക്കാൻ ഉണ്ട് അല്ലേ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി നിന്നു.
ഷമി ചിരിച്ചോണ്ട് അപ്പൊ അതാണ് കാര്യം.
ഹ്മ്മ് അത് തന്നെയാ എന്ന് സലീനയും.
അവളുടെ അടുത്ത് നിന്നും അങ്ങിനെ ഒരു മറുപടി ഞാനും പ്രതീക്ഷിച്ചില്ല..
അതെ ഇവളുടെ ബഡായി കേൾക്കാൻ നിക്കാതെ വേറെ വല്ല പണിയും നോക്ക് സൈനു.
അവളിങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും.
