എന്റെ കെട്ടിയോൻ റൂമൊക്കെ റെഡിയാക്കി വച്ചേക്കുകയാ..
നിങ്ങൾക്കു താമസിക്കാൻ.
എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ അമീന.
സർപ്രൈസ് തന്നതായിരിക്കും.
ഇത്ത.
സലീന എന്റെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.
ആ മുഖത്ത് ഈ വാർത്ത കേട്ട സന്തോഷവും ഉണ്ട്. എന്നാലോ നേരത്തെ അവളോട് പറയാത്തതിന്റെ സങ്കടവും ഉണ്ട്.
ഞാൻ അവളെ കൈ പിടിച്ചോണ്ട് ഹ്മ്മ് നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതിയതാ അതിങ്ങനെ ഇവൾ വിളിച്ചു പറയും എന്ന് ഞാൻ കരുതിയില്ലെടി..
എന്ന് പറഞ്ഞതും അവൾ എന്റെ മാറിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.
അയ്യേ അതിനെന്തിനാ ഇത്ത കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടത്.
എനിക്കൊക്കെ ആദ്യം ഇക്ക പറഞ്ഞപ്പോ എന്തൊരു സന്തോഷം ആയിരുന്നെന്നു അറിയോ.
ഇതിന് കരയുമോ ആരെങ്കിലും.
സലീന കണ്ണ് തുടച്ചോണ്ട് എന്റെ മാറിൽ നിന്നും എഴുനേറ്റു..
അമീന ഞാൻ കരഞ്ഞത് സന്തോഷം കൊണ്ടാ..
എന്റെ ആഗ്രഹം ആയിരുന്നു.
നടക്കുമെന്ന് കരുതിയില്ല..
പെട്ടെന്ന് നീ പറഞ്ഞപ്പോ എനിക്കെന്താ പറയേണ്ടേ എന്നറിയാതെ.
ഹ്മ്മ് എന്നാലേ കണ്ണൊക്കെ തുടച്ചു ഒന്ന് ചിരിച്ചേ എന്നിട്ട് എത്രയും പെട്ടെന്ന് അങ്ങോട്ട് വരാൻ ഒരുങ്ങിക്കോ.
ഞാൻ കാത്തിരിക്കും രണ്ടുപേരെയും.
ഉപ്പയോടും ഉമ്മയോടും പറഞ്ഞിട്ടുണ്ടോ സൈനു.
ഇല്ലെടി പറഞ്ഞാൽ എതിർപ്പൊന്നും ഉണ്ടാകില്ല സന്തോഷമേ കാണു.
ഹ്മ്മ്.
ഉമ്മാക്ക് വിഷമം ഉണ്ടാകും.
അതെന്താ സൈനു.
ഈ മോളെ കാണാത്ത വിഷമംഎന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ചേർത്ത് പിടിച്ചു.
അവളെന്റെ കൈ പിടിച്ചോണ്ട് ഇരുന്നു.
ഹോ അതാണോ ഞാൻ കരുതി അമ്മായി അമ്മ വിഷയം ആകുമെന്ന്.
ഉടനെ സലീന.
ഹേയ് ഉമ്മ അങ്ങിനെഉള്ള ആളല്ല.
ഹ്മ്മ്.
ഉമ്മാക്ക് എന്നെയും സൈനുവിനെയും എന്നും അടുത്ത് വേണം അതാ.
ഹോ അതിനിപ്പോ എന്താ ഒരു രണ്ടുമാസം അല്ലെ അല്ലെ സൈനു.
ഹ്മ്മ് നോക്കട്ടെ..
അതെന്താ. കൂടുതൽ നിക്കാൻ പ്ലാനുണ്ടോ രണ്ടു പേർക്കും.
ഉടനെ സലീന. ഏയ് വേണ്ട ഇത് തന്നെ ധാരാളം ആണ്..
കേട്ടോ അമീന എന്റെ സലീന പറഞ്ഞത്.
ഹ്മ്മ്. കേട്ടു കേട്ടു.
ഇവൾക്കും ഉമ്മയെയും ഉപ്പയെയും പിരിഞ്ഞു ഒന്ന് നിൽക്കാൻ കഴിയില്ല.
ഇനി അവിടെ എത്തിയാൽ ഉള്ള രണ്ടുമാസം എങ്ങിനെ ആകുമോ എന്തോ..
സലീന -ഉമ്മയും ഉപ്പയും തനിച്ചു എങ്ങിനെ എന്നാലോചിക്കുമ്പോഴാ.
കേട്ടില്ലേ ഇപ്പോയെ തുടങ്ങി.
അമീന ചിരിച്ചോണ്ട് അതിനിപ്പോ എന്താ ഇത്ത രണ്ടുമാസം അല്ലെ ഡോക്ടറും നിങ്ങടെ ഉമ്മയും ഉപ്പയും ഒക്കെ ഇല്ലേ..
ഹ്മ്മ് അതാ ഒരാശ്വാസം.
നീ ചോദിക്കില്ലേ ഇടയ്ക്കു.
എന്താ രണ്ടുപേരും ടൂറും യാത്രയും ഒന്നും പോകാറില്ലേ എന്ന്.
ഇതുപോലെ ഒരുത്തിയെയും കൊണ്ട് എങ്ങിനെ പോകാന.
അവൾക്ക് ഞാനും മക്കളും ഉമ്മയും ഉപ്പയും പിന്നെ ഞങ്ങടെ വീടും. മതി.
വേറൊരു ലോകം ഇല്ലാ.
അത് കൊണ്ട് നിന്റെ ക്യാഷ് കുറെ മിച്ചം വരും അത് നിനക്കും ലാഭമല്ലേ സൈനു.
ആ ഒരു കാര്യത്തിൽ സമാധാനം ആണ് അമീന.
കഴിഞ്ഞോ എന്റെ കുറ്റം പറച്ചിൽ.
അതെ എനിക്ക് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല കേട്ടോ
പിന്നെ.
ഉമ്മയുടെയും ഉപ്പയുടെയും കാര്യം ഓർത്തിട്ട.
ആ അത് തന്നെയാ ഞങ്ങളും പറഞ്ഞെ..
ഇനി എനിക്ക് മാറാൻ ഒന്നും പറ്റില്ല എന്നെ ഇങ്ങിനെ സഹിക്കാൻ പറ്റുകയാണേൽ മതി.
അമീന ചിരിച്ചോണ്ട്.
സമ്മതിച്ചു ഇത്താ.
എന്റെ ആങ്ങളക്ക് ഇതുപോലെ ഒരുത്തിയെ തന്നെയാ വേണ്ടതും..
എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു.
കൂടെ സലീനയും ഞാനും..
അമീനയുടെ ഉമ്മയോടും അവളോടും യാത്രയെല്ലാം പറഞ്ഞും നാളത്തെ യാത്രക്ക് വിഷും ചെയ്‌തു പോന്നപ്പോയെക്കും
കുറെ വൈകിയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.
വീട്ടിലെത്തിയപ്പോൾ അതിനേക്കാളേറെ സന്തോഷമായിരുന്നു എല്ലാവരും ഒരുമിച്ചു കൂടി യത് കൊണ്ടായിരിക്കാം..
ഞങ്ങടെ മക്കളും ഷമിയുടെ മക്കളും എല്ലാവരുടെയും ചിരിയും കളിയും തമാശയും ഒക്കെ ആയി നേരം പോയതറിഞ്ഞില്ല…
ഉറക്കം വരുന്നുണ്ടെങ്കിലും അവരെ എല്ലാവരും സംസാരിച്ചു ഇരിക്കുന്നത് കൊണ്ട് അവിടെ നിന്നും പോകാനും തോന്നുന്നുണ്ടായിരുന്നില്ല.
