ഞാൻ രണ്ടുപേരെയും അണിയിച്ചൊരുക്കി താഴേക്കു വന്നതും.
ഷമിയും എന്റെ അമ്മായി അമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
ഞാൻ ആ നിങ്ങളിതെപ്പോ എത്തി.
ഞങ്ങളിപ്പോ വന്നതേ ഉള്ളൂ..
ഹ്മ്മ്
ഇറങ്ങിയോ..
ഹ്മ്മ് കണ്ടില്ലേ രണ്ടും ഒന്ന് ഒരുങ്ങി കഴിയേണ്ടേ..
ഒരുക്കി കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി അല്ലെ സൈനു എന്ന് പറഞ്ഞോണ്ട് ഷമി എന്നെ നോക്കി ചിരിച്ചു.
ആ മക്കൾ പോകാനോ എന്ന് ചോദിച്ചോണ്ട് ഉമ്മ അവരോടു എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
അപ്പോയെക്കും എന്റെ ഉമ്മയും സലീനയും അവർക്കു കുടിക്കാനുള്ള ജ്യൂസുമായി എത്തി.
കഴിഞ്ഞോ ബാപ്പന്റെയും മക്കളുടെയും ഒരുക്കം എന്ന് ചോദിച്ചോണ്ട് ഉമ്മ.
നിനക്ക് വേണോ സൈനു ജ്യൂസ്.
വേണ്ട ഉമ്മ ഇപ്പൊ തന്നെ ലേറ്റ് ആയി.
ഷമി സലീനയെ തന്നെ നോക്കിക്കൊണ്ടിരുന്നു..
ആഹാ ഇതെപ്പോ വാങ്ങി എന്ന് ചോദിച്ചോണ്ട് അവൾ സലീനയുടെ കഴുത്തിൽ ഇരുന്ന നെക്‌ളേസ് പിടിച്ചു നോക്കുന്നുണ്ട്..
അവളുടെ ഉമ്മയും ശരിയാ മോളെ ഇതെന്ന് വാങ്ങി.
അത് രണ്ടു ദിവസം മുന്നേ ഞങ്ങൾ ഷോപ്പിൽ പോയപ്പോ അടുത്തുള്ള ജെവല്ലറിയിൽ ഒന്ന് കയറി.
അപ്പൊ വാങ്ങിയതാ എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെയും കൂട്ടി ദേ ഇത് നോകിയെ എന്ന് പറഞ്ഞു മോളുടെ കഴുത്തിൽ കിടക്കുന്ന ചെയിനും കാണിച്ചു കൊടുത്തു..
ആഹാ നിനക്കും ഉണ്ടോ എന്ന് പറഞ്ഞോണ്ട് ഷമി അതും ഒന്ന് പിടിച്ചു നോക്കി..
ഹ്മ്മ് അസിസ്പ്പ വാങ്ങി തന്നതാ എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു..
കണ്ടില്ലേ പെണ്ണിന്റെ ഒരു സന്തോഷം എന്ന് പറഞ്ഞു ഷമി അവളെ ചേർത്ത് പിടിച്ചു നിന്നു.
ഇതെല്ലാം കേട്ടോണ്ട് എന്റെ അമ്മായി അപ്പൻ നില്കുന്നത് കണ്ടു..
ആ ഉപ്പയും ഉണ്ടായിരുന്നോ..
ഞാനിവരെ കൊണ്ട് വിടാൻ വന്നതാ.. മോനെ എന്നും പറഞ്ഞതും.
അതെന്താ അല്ലെങ്കിൽ ഇങ്ങോട്ടേക്കു വരാൻ പാടില്ലേ ഉപ്പ എന്ന് ചോദിച്ചു.
അതല്ല മോനെ.
ഹ്മ്മ്
അപ്പോയെക്കും സലീന ഇടയിൽ കയറി.
ഉപ്പാക്കിപ്പോ ഷമിയെ അല്ലെ പറ്റു.
ഇങ്ങിനെ ഒരു മോളുണ്ടെന്നു വല്ല വിചാരവും ഉണ്ടോ.ആവോ.
മോളെ ഷമി അവിടെ ഒറ്റക്കല്ലേ അതാ.
ഇവിടിപ്പോ ഉപ്പയും ഉമ്മയും എല്ലാം ഇല്ലേ.
ഞാൻ വെറുതെ പറഞ്ഞതാ ഉപ്പ.
സെബി മോൾ പോയി അല്ലെ.
ആ അവളിന്നലെ ലീവ് ആയിരുന്നു.
ഇന്ന് കൂടെ പറ്റില്ല എന്ന് പറഞ്ഞു.
വേറെ ഏതോ ഡോക്ടർ ലീവ് ആണെന്ന് പറഞ്ഞു വിളിച്ചിരുന്നു.
ഹ്മ്മ്.
അവളുടെ ഉണ്ടായിരുന്നേൽ നന്നായിരുന്നു. അല്ലെ മോളെ.
അതിനെന്താ ഉപ്പ അവൾ വൈകീട്ട് വരില്ലേ..
ഇപ്പൊ ട്രെയിനിങ് അല്ലെ എല്ലാം ഒന്ന് ശരിക്കും മനസ്സിലാക്കിക്കോട്ടെ..
ഹാ അതും ശരിയാ..
എന്നാ നിങ്ങളിരിക്ക് ഞങ്ങൾ പോയിട്ട് വരാം എന്ന് പറഞ്ഞോണ്ട് സലീന എന്നെ വിളിച്ചു..
ഞങ്ങൾ പോകുന്നതും നോക്കി ഷമിയും ഉമ്മയും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് അവരുടെ മുഖത്ത് നല്ല സന്തോഷം കാണുവാൻ സാധിച്ചു.
നിറഞ്ഞ സന്തോഷത്തോടെ ഉപ്പയും ഞങളുടെ പോക്ക് നോക്കി നില്കുന്നുണ്ടായിരുന്നു
ഞങ്ങളിറങ്ങിയത്തും ഷമി ഉമ്മയോട്..
കണ്ടോ ഉമ്മ താത്തയെ.
ഹ്മ്മ്
താത്തയുടെ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല അല്ലെ ഉമ്മ.
എന്റെ കുട്ടി കരയാത്ത നേരം ഉണ്ടായിരുന്നില്ല. എപ്പോഴും വാടിയ മുഖവും ആയി ജീവിച്ചോണ്ടിരുന്നതാ..
ഇപ്പോ അവളുടെ മുഖത്ത് നിന്നും ചിരി മായുന്നില്ല.
അതാ ഞാനും പറഞ്ഞെ ഉമ്മ.
എത്ര അനുഭവിച്ചതാ..
ഇപ്പൊ കണ്ടില്ലേ താത്തയെ പോലെ ഒരുത്തി ഈ ലോകത്തുണ്ടാകില്ല..
ആ മുഖത്തെ തെളിച്ചം കണ്ടോ.
ഉം ദൈവം കുറെ സങ്കടപെടുത്തിയതല്ലേ അതിനെല്ലാം കൂടെ ചേർത്ത് തിരിച്ചു കൊടുക്കുന്നതായിരിക്കും..
എന്നും എന്റെ മക്കളെ ഇങ്ങിനെ സന്തോഷത്തോടെ കണ്ടു മരിച്ചാൽ മതി മോളെ..ഈ ഉമ്മാക്ക്..
അതെ അവന്റെ മിടുക്കാ സൈനുവിന്റെ അല്ലെ ഉമ്മാ.
ഹ്മ്മ് അവനുണ്ടായതോണ്ടല്ലേ എന്റെ കുട്ടിക്കും ഇങ്ങിനെ ഒരു ജീവിതം കിട്ടിയത്..
അപ്പോയെക്കും ഉപ്പ അവരുടെ ഇടയിലേക്ക് കയറി.
എന്താ രണ്ടുപേരും ഒരു സ്വാകര്യം പറച്ചിൽ.
ഒന്നുമില്ല ഉപ്പ താത്തയുടെ കാര്യം പറഞ്ഞതാ.
