സലീന – 7 39അടിപൊളി  

മക്കള് രണ്ടുപേരും എന്റെ അരികിൽ ഇരുന്നോണ്ട് നല്ല കളിയിലാ..

ഉമ്മ എന്നെ തലോടി കൊണ്ട്.

സൈനു.

എന്താ ഉമ്മ.

നീ സലീനയെ കെട്ടിയതു നന്നായി അല്ലേടാ..

അതെന്താ ഉമ്മാക്ക് ഇപ്പൊ അങ്ങിനെ തോന്നാൻ.

ഒന്നുമില്ലെടാ അവളുടെ സ്ഥാനത്തു വേറെ ഒരുത്തി ആയിരുന്നേൽ.

അതാണോ ആലോചിക്കുന്നേ.

ഹ്മ്മ് ന്റെ കുട്ടികളുടെ കളിയും ചിരിയും കാണുമ്പോൾ എനിക്ക് നിന്റെ ആ കുട്ടിക്കാലം ആണെടാ ഓർമ വരുന്നേ.
എന്റെ കയ്യും പിടിച്ചു നീ കാട്ടുന്ന ഓരോ കുസൃതിയും അതുപോലെ ഇവനും ചെയ്യുന്നത് കാണുമ്പോൾ.

 

ഹ്മ്മ് എന്നെക്കാളും സലീനയെക്കാളും രണ്ടു പേർക്കും പ്രിയം ഉമ്മയോടും ഉപ്പയോടും ആണ്.. അല്ലേ.

 

ഹ്മ്മ് നിന്റെ ഉപ്പ എപ്പോഴും പറയും. ഇവരില്ലാതെ പറ്റുന്നില്ല എന്ന്.

ഹ്മ്മ് എനിക്കും ചിലപ്പോയാക്കെ തോന്നാറുണ്ട് ഉമ്മ.

അല്ല എന്നാ നിങ്ങൾ ഗൾഫിൽ പോണെ..

ആയിട്ടില്ല അമീന പോയിട്ടല്ലേയുള്ളു അവൾ ശരിയാക്കിയിട്ട് വിളിക്കാം എന്നാ പറഞ്ഞത്.

നിങ്ങളും കൂടെ പോയാൽ.

ഉമ്മ രണ്ടു മാസം അല്ലേ.

ഹ്മ്മ് അതാ ആശ്വാസം

നീ പോയപ്പോൾ ഇല്ലാത്ത സങ്കടം ആണെടാ ഉപ്പാക്ക് സലീനയും പിള്ളേരും പോകുന്നു എന്നറിഞപ്പോ മുതൽ.

 

 

പിന്നെ ആലോചികുമ്പോ പോയിട്ട് വരട്ടെ എന്ന് പറയും.

 

 

അതെന്തേ.

 

 

എന്റെ മോള് ഇതുവരെ ഈ വീട്ടിൽ നിന്നും പുറത്ത് പോയിട്ടില്ലല്ലോ.. അവൾക്കും കാണില്ലേ ആശ..

 

 

ആർക് സലീനാക്കോ അവൾക്കു നിങ്ങളെ വിട്ടു പോകുന്ന വിഷമത്തിലാ..

 

 

ഹ്മ്മ് അതൊരു പാവമാടാ.

 

 

ആ ചിരിയും കളിയും ഇല്ലെങ്കിൽ ഈ വീട് എന്തോ പോലെയാ.

 

 

അന്ന് ഉമ്മയല്ലേ പറഞ്ഞെ കെട്ടേണ്ട അവളെ കെട്ടാൻ സമ്മതിക്കില്ല എന്നൊക്കെ..

 

 

ഹോ അത് നിന്റെ ബാപ്പ പറഞ്ഞതോണ്ട് അല്ലേ അല്ലേൽ ആർക്കാ അവളോട്‌ ഇഷ്ടമില്ലാത്തെ.

 

 

ആഹാ അപ്പൊ എല്ലാം ഉപ്പയുടെ കളിയാണല്ലേ.

ഹ്മ്മ്.

നിന്റെ ഉപ്പാക്ക് പേടിയായിരുന്നെടാ.

 

അതെന്തിന്.

 

 

നീ ഇനി അവളെ പറ്റിക്കാൻ വേണ്ടി ആണോ എന്നൊക്കെ വിചാരിച്.

 

 

ഞാനെന്തു പറ്റിക്കാൻ ആണ് ഉമ്മ.

 

 

അല്ലേടാ നിനക്ക് അവളോട്‌ സ്നേഹം ഉണ്ടോ അതോ അവളുടെ തോലി നിറം കണ്ടു കൂടിയതാണോ എന്നൊക്കെ അറിയാൻ..

 

 

നിനക്കറിയോ നിന്നെ തല്ലിയെന്നു പറഞ്ഞു അന്ന് നിന്റെ ഉപ്പ എന്നെ കുറെ വഴക്ക് പറഞ്ഞു..

 

 

ആഹാ അങ്ങിനെയൊക്കെ ഉണ്ടായോ.

 

 

ഇല്ല പിന്നെ.

 

 

എന്റെ മോനെ തല്ലി നോവിക്കാൻ നിന്റെ തറവാട്ടിൽ നിന്നും കൊണ്ട് വന്നതല്ലല്ലോ എന്നൊക്കെ പറഞ്ഞു.

 

 

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് ചിരിച്ചു..

 

 

അത് നന്നായി അല്ലേലും ഉമ്മാക്ക് കുറച്ചു കൂടുതൽ ആയിരുന്നു അന്ന്.

 

 

ഹ്മ്മ് അല്ലേലും നിങ്ങൾ ബാപ്പയും മോനും ഒന്നാണല്ലോ.

 

 

നിന്നെ പ്രസവിച്ച ഞാൻ പുറത്തും.

 

 

എന്റെ ഉമ്മ അങ്ങിനെയൊന്നും ഞങൾ പറഞ്ഞില്ലല്ലോ.

 

 

എന്തിനാ നീ പറയുന്നേ നിന്റെ ബാപ്പ പോരെ.

 

 

അത് പിന്നെ ഉമ്മയോടുള്ള സ്നേഹം കൊണ്ടല്ലേ..

 

 

ഹ്മ്മ്.

 

 

അതെ അമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് ഉപ്പ ഉമ്മാനെ പ്രണയിച്ചു കെട്ടിയതാണെന് ശരിയാണോ ഉമ്മ.

 

 

ഹ്മ്മ് നിങ്ങളെ പോലെ അല്ല എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ ഒന്ന് നോക്കി.

 

 

അതെന്താ.

 

 

അല്ല നിങ്ങൾ ഞാൻ ഒന്നും പറയുന്നില്ല നീയെന്റെ മോനായി പോയി..

 

 

ഹ്മ്മ്

 

അപ്പോഴാണ് വാതിലിന്റെ അരികിൽ ഒരു കൽപ്പറുനാറ്റം കണ്ടത്.

 

 

സലീനയുടെ സ്മെല് കിട്ടിയ ഞാൻ തിരിഞ്ഞു നോക്കാതെ.

 

 

അല്ലേലും സലീന അല്ലൊരു കുറുമ്പിയാ ഉമ്മാ.

 

 

എന്തോരം പെൺകുട്ടികൾ എന്റെ പിറകെ വന്നതാ ഞാൻ ഇതിൽ വീണു പോയില്ലേ.

 

ആ ഇനി പറഞ്ഞിട്ടെന്താ കാര്യം
അല്ലേ ഉമ്മാ.

 

 

ദേ എന്റെ മോളെ കുറിച്ച് വേണ്ടാത്തതൊന്നും പറയേണ്ട കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *