സലീന – 7 39അടിപൊളി  

ഇടയ്ക്കിടയ്ക്ക് അവരുടെ നോട്ടം എന്റെ പെണ്ണിന്റെ മുഖത്തേക്ക് തന്നെ ആയിരുന്നു..

അവര് ചെറുക്കന്റെ ഉപ്പയോട് എന്തോ സ്വകാര്യംപറഞ്ഞോണ്ട്. സലീനയെ തന്നെ നോക്കി കൊണ്ടിരുന്നു.

 

വെറും ഒരു ചടങ്ങ് മാത്രമാണല്ലോ ഈ പെണ്ണ് കാണൽ..

രണ്ടും കൂടെ അതിനി മുന്നേ മനസ്സ് തുറന്നു കഴിഞ്ഞതല്ലേ..

 

എന്ന് പറഞ്ഞോണ്ട് ഞാൻ അവരുടെ ശ്രദ്ധ തിരിച്ചു.

 

ഹാ പരിചയപെടുത്താൻ മറന്നു കേട്ടോ.

 

ഇത് സലീന എന്റെ ബീവി..

 

 

അത് കേട്ട് അവര് പരസ്പരം ഒന്ന് നോക്കി.

 

 

പിന്നെ ഷെമിയെ വിളിച്ചു ഇത് പെണ്ണിന്റെ രണ്ടാമത്തെ ഏട്ടത്തി..

 

 

മൂത്തത് എന്റെ ബീവിയാണ് കേട്ടോ..

 

 

ഉപ്പയെയും ഉമ്മയെയും എല്ലാവരെയും പരിജയ പെടുത്തികൊണ്ട് ഞാൻ നിന്നു.

 

 

ഇനി വല്ലാണ്ട് നോക്കി കൊതിക്കില്ലല്ലോ എന്റെ പെണ്ണിനെ അതിനു വേണ്ടി തന്നെയാ ഞാൻ എല്ലാവരെയും പരിജയ പെടുത്തിയെ..

 

 

എന്തോ എനിക്കപ്പൊ അങ്ങിനെ തോന്നി..

 

എന്നിട്ടും ചെറുക്കന്റെ ഉമ്മ ഇടയ്ക്കിടയ്ക്ക് സലീനയെ ശ്രദ്ധിച്ചോണ്ട് തന്നെ ഇരുന്നു.

ഫുഡ് കഴിക്കുമ്പോ ഞാൻ ഷാഹിനയുടെ പ്ലേറ്റിലേക്കു മനപ്പൂർവം ഓരോന്ന് ഇട്ടുകൊടുത്തും. ഇനി ഞങ്ങടെ വീട്ടിൽ വന്നിട്ട് സൽക്കരിച്ചില്ല എന്ന് പറയരുതല്ലോ എന്നൊക്ക പറഞ്ഞു സലീനയെ വെറുതെ പിരി കയറ്റി കൊണ്ടിരുന്നു..

 

അവളുടെ നോട്ടവും ദേഷ്യവും ഞാൻ കാണുന്നുണ്ട്..

 

എല്ലാം കഴിഞ് അവര് പുറത്തെക്കിറങ്ങിയതും.

 

കഴിഞ്ഞോ സൽക്കരിക്കൽ.

 

ഹോ എന്തായിരുന്നു ഒരു പെണ്ണിനെ കണ്ടപ്പോയെക്കും ഉള്ള ഉഷാറ്..

 

അത് കേട്ട് ഞാൻ ചിരിച്ചേ ഉള്ളൂ.

 

അപ്പൊ അതാണ്‌ കാര്യം അല്ലേ സൈനു. എന്ന് പറഞ്ഞോണ്ട് ഷെമി ഇടയിൽ കയറി..

 

ഹ്മ്മ് കണ്ടില്ലേ നിന്റെ താത്താന്റെ മുഖം..

 

ഷെമി നീ പൊക്കോ ഇത് ഞങ്ങൾ പറഞ്ഞു തീർത്തോള.

 

ഇല്ലേ അവനെ കൊല്ലല്ലേ താത്ത.

 

ചിലപ്പോ.. നോക്കട്ടെ

 

എന്താടി മോളെ ഇവിടെ ഒരു ചർച്ച.

 

ഉമ്മ ആ ഷാഹിനയെ കാണാൻ എന്ത് ഭംഗിയാണല്ലേ ഉമ്മാ.

 

അത് കെട്ടു ഉമ്മ ചിരിച്ചോണ്ട് എന്നെ നോക്കി..

 

അപ്പൊ അതിനാണോ ഈ..

 

ഏയ്‌ അതിനൊന്നും അല്ല ഉമ്മ ചെറുക്കനെ കുറിച്ച് ചോദിച്ചതാ..

 

ഹ്മ്മ് എന്തിനാ മോളെ എന്നോട് കള്ളം പറയുന്നേ.

 

സൈനു അവളോട്‌ ഓരോന്ന് പറയുമ്പോഴും ഞാൻ നിന്നെയാ നോക്കി കൊണ്ടിരുന്നെ..

 

അത് കേട്ടു ഞാനും സലീനയും ചിരിച്ചു..

 

ഹ്മ്മ് അവനു എന്തേലും പറഞ്ഞെന്നു വെച്ചു നീ എന്തിനാ മോളെ വിഷമിക്കുന്നെ..

 

എനിക്കറിയാം എന്റെ മോന്റെ മനസ്സ്..

 

അത് നിറയെ എന്റെ മോള് തന്നെയാ മോളേ കഴിഞ്ഞിട്ടേ അവനു വേറെ. എന്തും ഉള്ളൂ.
അല്ലേടാ .

 

ഹ്മ്മ് അത് പറഞ്ഞാൽ മനസ്സിലാവേണ്ടേ.

 

സലീന എന്റെ തോളിലേക്ക് വീണു..

 

അതെ എല്ലാരും ഉള്ളതാ..

 

ആയിക്കോട്ടെ ഞാനെന്റെ പുയ്യാപ്ലന്റെ ദേഹതാണ്
അല്ലേ ഉമ്മാ..

 

ഹ്മ്മ് അതെന്നെ നിന്റെ സൈനുന്റെ കൂടെ. പിന്നെന്താ അല്ലേ മോളേ

ഹ്മ്മ് എന്നാ കിടന്നോ..

 

എന്ന് പറഞ്ഞോണ്ട് ഞാൻ തലയിൽ തഴുകി…

 

ആഹാ രണ്ടും കൂടി ഇപ്പോഴാണോ റോമാൻസ്..
എന്ന് പറഞ്ഞോണ്ട് ഷെമി ഞങ്ങളെ നോക്കി ചിരിച്ചു..

 

ഉമ്മ ചിരിച്ചോണ്ട് നിന്നു..

 

സലീന മോളേ എന്നുള്ള ഉപ്പയുടെ വിളി ഞങ്ങളെ വേർപെടുത്തി..

 

മോളേ നിങ്ങടെ ഒക്കെ അഭിപ്രായം എന്താ .

 

അവളെവിടെ.

 

അവള് നാണം കൊണ്ട് നിക്കാൻ വയ്യാതെ റൂമിലേക്ക്‌ പോയി ഉപ്പാ.

 

നിങ്ങളൊക്കെ കൂടി എന്റെ കുട്ടിയെ കളിയാക്കിയിട്ടുണ്ടാകും അതാ.

 

ഏയ്‌ ഞങ്ങളൊന്നും പറഞ്ഞില്ല ഉപ്പാ.

 

ഹ്മ്മ് നിങ്ങളല്ലേ നിങ്ങളെ എനിക്കറിയാവുന്നതല്ലേ.

 

മോളേ സെബി..

 

അപ്പോയെക്കും അവൾ ഓടി എത്തി..

 

ഹ്മ്മ്.എന്താ ഉപ്പ

 

നിനക്കിഷ്ടായില്ലേ..

 

അതെന്തു ചോദ്യമാ ഉപ്പ..
അല്ലേടി സെബി..

 

സെബി നാണം കൊണ്ട് വീണ്ടും തലതാഴ്ത്തി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *