ഉപ്പ ഉമ്മയെ വിളിക്കുന്നത് കേട്ടതും ഉമ്മ എന്റെ തലയിൽ ഒന്നുടെ തഴുകി കൊണ്ട് എഴുനേറ്റു പോയി..
കുറച്ചൂനേരം ഉമ്മയുടെ തലോടലിന്റെ ആലസ്യത്തിൽ കിടന്നോണ്ട് ഞാൻ മുകളിലേക്കു കയറി..
പിള്ളേര് അപ്പോഴും എന്തോ ഗെയിമിലാണ്..
ഞാൻ റൂമിലേക്ക് ചെന്നതും സലീന കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്.
എന്നെ കണ്ടതും മുഖം വീർപ്പിച്ചു കൊണ്ട് അവൾ ബാത്‌റൂമിലേക്ക് നടന്നു..
എന്താടി മുഖത് ഒരു കനം.
അതിനവൾ തിരിഞ്ഞു കൊണ്ട് കണ്ണു തുറുപ്പിച്ചു ഒരു നോട്ടം..
അയ്യോ പേടിപ്പിക്കല്ലേ ഞാൻ പേടിച്ചു പോകും കേട്ടോ.
അതിനവൾ ഒന്നും മിണ്ടാതെ വേഗം ബാത്രൂംമിലേക്ക് കയറി വാതിലടച്ചു..
ഞാനും പിന്നെ ഒന്നിനും നിന്നില്ല. ഇനി കുറച്ചു ദിവസം ഇവിടെ ഒക്കെ തന്നെ ഉണ്ടാകുമല്ലോ എന്ന ഒരു ചിന്ത വന്നു..
ഞാൻ ബെഡിലേക്ക് കയറി കിടന്നൊണ്ട് ഫോൺ നോക്കി.
ഫോൺ മക്കളുടെ കയ്യിൽ ആയതോണ്ട് നോ രക്ഷ..
അപ്പൊ തോന്നി ഹാ സലീനയുടെ ഫോൺ ഉണ്ടല്ലോ അതെടുത്തു തുറന്നു വെറുതെ പാട്ട് വെച്ച് കിടന്നു ..
എന്തോ ഉമ്മയുടെ തലോടൽ കൊണ്ടാണെന്ന് തോന്നുന്നു അപ്പോഴത്തെ ആ സോങ്ങും നല്ല ഫീലിംഗ് അനുഭവപ്പെട്ടു..
ചെറിയ സൗണ്ടിൽ പാട്ടും വെച്ചോണ്ട് കിടന്നപ്പോ ഒരു അലസത പിടിപെട്ട പോലെ തോന്നി..
ഞാൻ പാട്ട് ഓഫ് ചെയ്തു കൊണ്ട് തലയിണയേയും കെട്ടിപിടിച്ചോണ്ട് കിടന്നു..
ഉറക്കം വരുന്നില്ല എന്നാലോ എന്തൊക്കെയോ ക്ഷീണം പോലെ തോന്നുന്നുമുണ്ട്..
അപ്പോഴാണ് അവളുടെ കുളി കഴിഞ്ഞു ഡ്രസ്സ് എല്ലാം അണിഞ്ഞു കൊണ്ട് സലീന റൂമിലേക്ക് കയറിയത്..
അപ്പോഴും അവളുടെ മുഖം മാറിയിട്ടില്ല.
ഞാനും പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.
ഞാൻ കണ്ണടച്ച് കൊണ്ട് കിടന്നു.
സലീന എന്നെ തട്ടി വിളിച്ചോണ്ട് സൈനു സൈനു.
എന്താ..
ഒന്നൂല്യ.
പിന്നെ എന്തിനാ വിളിച്ചേ..
എന്നെ ഒന്ന് ഒരുക്കി തരുമോ.
തന്നതാൻ അങ്ങോട്ട് ഒരുങ്ങിയാൽ മതി..
വന്നപ്പോ എന്തായിരുന്നു ഒരു ഗമ.
അത് കേട്ടു അവൾ. എന്നെ ഒന്നു നോക്കി കൊണ്ട്.
പ്ലീസ് എന്നെ ഒന്ന് ഒരുക്കാമോ.
നിന്നെ അല്ലല്ലോ പെണ്ണ് കാണാൻ വരുന്നത് പിന്നെ നീ എന്തിനാ ഒരുങ്ങുന്നെ.
അതിനവൾ ഒന്നും മിണ്ടാതെ കണ്ണാടിയുടെ മുൻപിൽ പോയി നിന്നു.
എന്നെ ഒന്നുടെ നോക്കി.
ഞാൻ അപ്പൊ തന്നെ തല തിരിച്ചു ബെഡിലേക്ക് കിടന്നു..
അപ്പൊ എന്നെ ഇനി ഒരുക്കി തരില്ലേ.
ഇല്ലാ എന്ന് അവളെ നോക്കാതെ തന്നെ ഞാൻ പറഞ്ഞോണ്ട് കിടന്നു.
അവൾ പിന്നെ ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ തലയുയർത്തി നോക്കി.
അപ്പോഴും അവൾ കണ്ണാടിയുടെ മുൻപിൽ എന്തോ ആലോചിച്ചു നിൽക്കുന്ന പോലെ തോന്നി.
അവളുടെ ആ നിൽപ്പും പാവം നിറഞ്ഞ മുഖവും കണ്ടപ്പോൾ എനിക്കെന്തോ സങ്കടം വന്നു.
ഞാൻ എഴുനേറ്റു പുറത്തേക്കു പോകുന്ന പോലെ കാണിച്ചോണ്ട് പുറത്തേക്കു ഇറങ്ങി..
ഡോർ ക്ലോസെ ചെയ്യാതെയാണ് ഞാൻ പുറത്ത് നിന്നത്..
അവളെന്താ ചെയ്യുന്നേ എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ മെല്ലെ പാളിനോക്കി..
അവൾ കണ്ണാടിയിലേക്ക് തന്നെ നോക്കി ഒരേ നിൽപ്പ് ആയിരുന്നു.
ഞാൻ റൂമിലേക്ക് തന്നെ കയറി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
എന്നെ കണ്ടതും അവളുടെ കണ്ണിൽ നിന്നും വെള്ളം നിലത്തേക്ക് ഇറ്റി..
അതും കൂടെ ആയപ്പോൾ എനിക്കെന്തോ പോലെ ആയി.
ഞാൻ അവളുടെ തോളിൽ കൈവെച്ചു കൊണ്ട്.
സോറി സലീന ഞാൻ വിചാരിച്ചതു നീ പറഞ്ഞിട്ടാ ഉമ്മ എന്നോട് പുറത്തേക്കു പോകരുത് എന്ന് പറഞ്ഞെതെന്ന..
അവൾ എന്റെ മാറിലേക്ക് വീണു കൊണ്ട് കരയാൻ തുടങ്ങി.
ഞാൻ ഒന്നും പറഞ്ഞിട്ടില്ല സൈനു.
ഉമ്മ ഉമ്മാക്ക് തോന്നിയത് പറഞ്ഞതാ..
അല്ലാതെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. എന്ന് പറഞ്ഞോണ്ട് സലീന കരഞ്ഞോണ്ടിരുന്നു..
