ഉമ്മാക്ക് വേറെ എന്തോ ഉണ്ടല്ലോ.
ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. അല്ലാതെ എനിക്ക് ഒന്നും ഇല്ലാ.
എന്റെ മോൻ ഇങ്ങിനെ ഓടി കിതച്ചു നടക്കുന്നത് കണ്ടിട്ട് പറഞ്ഞതാ..
ദേഷ്യപ്പെടല്ലേ എന്റെ പൊന്നുമ്മ.
ഞാൻ എങ്ങോട്ടും പോകുന്നില്ല പോരെ.
ഇവിടെ ഇങ്ങളെ കൂടെ തന്നെ ഉണ്ടാകും എന്താ പോരെ.
ഹ്മ്മ് അത് മതി.
മോളെ ആ ബൈക്കിന്റെയും കാറിന്റെയും ചാവി എടുത്തു എന്റെ കയ്യിൽ തരണേ..
ആ അത് ഞാനേറ്റു ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി.
എന്റെ പോക്കറ്റിൽ നിന്നും ഞാൻ ബൈക്കിന്റെ ചാവി എടുത്തോണ്ട് ഉമ്മാന്റെ കയ്യിൽ കൊടുത്തോണ്ട്.
ഇതാ ഇത് എവിടെ എന്ന് വെച്ചാ ഒളിപ്പിച്ചോ.
ഉമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങിക്കൊണ്ടു.
ഹ്മ്മ് കാറിന്റെ ചാവി നിന്റെ അടുത്ത് തന്നെ ഇരുന്നോട്ടെ.
അതെന്തേ അത് വേണ്ടേ.
സലീന മോളുടെ കയ്യിൽ കൊടുത്തേക്.
മോളെ നീ അത് വാങ്ങി വെച്ചോ.
ഹ്മ്മ് ശെരി ഉമ്മ.
അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി.
ഹ്മ്മ്
അപ്പൊ സെബി എങ്ങിനെ വരും..
അപ്പൊ മാത്രം പോയി വന്നാൽ മതി.
സലീന എന്നെ നോക്കി ചിരിച്ചോണ്ട് അങ്ങിനെ വേണം ഞാൻ പറഞ്ഞാൽ അല്ലേ കേൾക്കാത്തെ.
ഇപ്പൊ ഉമ്മാതന്നെ പറഞ്ഞോണ്ട് മോനുന് അനുസരിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ.
അപ്പൊ നിന്റെ പണിയാണോ ഇത്.
അല്ല മോളുടെ പണിയൊന്നും അല്ല ഞാനും ഉപ്പയും കൂടി തീരുമാനിച്ചതാ. അതിനു ഇനി അവളുടെ നേർക്കു ചെല്ലേണ്ട.
അവൾ ഇപ്പോയാ അറിയുന്നത് തന്നെ.
നോക്ക് സൈനു ഉമ്മാന്റെ കുട്ടി ഉമ്മ പറയുന്നത് കേൾക്കുമോ ഇല്ലയോ.
ഹാ അതോണ്ടല്ലേ ചാവി ഉമ്മാന്റെ കയ്യിൽ തന്നത്.
ഹ്മ്മ്.
കണ്ടോ ആ കണ്ണൊക്കെ ആകെ കൂടി എന്തൊരു ചേലായിരിക്കുന്നു.
നീ കണ്ണാടിയിൽ ഒന്നും നോക്കാറില്ല.
മുഖം ഒക്കെ ആകെ കരുവാളിച്ചു.
അത് വെയില് കൊണ്ടിട്ടാ ഉമ്മ.
ആ അതോണ്ടാ പറഞ്ഞെ കുറച്ചു ദിവസം വീട്ടിലിരിക്കാൻ.
എന്താ അനക്ക് എന്റെയും മോളുടെയും കൂടെ ഇവിടെ ഇരുന്നാൽ.. ഞങ്ങൾ പിടിച്ചു വിഴുങ്ങോന്നും ഇല്ലല്ലോ.
അതൊക്കെ കേട്ടു സലീന ഉമ്മ കാണാത്തെ എന്നോട് അങ്ങിനെ വേണം എന്ന് കൈകൊണ്ടു ആംഗ്യം കാണിച്ചു കൊണ്ടിരുന്നു..
അപ്പോയെക്കും കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു ഞാൻ എഴുനേറ്റു അങ്ങോട്ട് പോയി.
ഡോർ തുറന്നു.
ആ മുനീറെ വാ എല്ലാരുണ്ടല്ലോ.
ഇല്ലെടാ ഞങ്ങൾ ഇവിടെ നിന്നോളം.
അതെന്താ കയറില്ലേ.
വാടാ വാ കയറി ഇരിക്ക്.
വാ എന്ന് വിളിച്ചോണ്ട് ഞാൻ കുറച്ചു ചെയർ ഫ്രണ്ടിലേക്ക് എടുത്തിട്ടു..
ആ മുനീറെ ഞാൻ കുറച്ചു മുൻപേ വിചാരിച്ചതെ ഉള്ളൂ നിങ്ങളെ കണ്ടില്ലല്ലോ. ഇനി വേറെ വല്ല സ്പോൺസർ മാരെയും കിട്ടിയോ എന്ന്..
ഏയ് നീ ഓക്കേ പറഞ്ഞതോണ്ട് പിന്നെ വേറെ ആരെയും പോയി കണ്ടില്ല.
അപ്പോയെക്കും ഉപ്പ വന്നു.
ആ എല്ലാരും ഉണ്ടല്ലോ.
എന്താ വിശേഷിച്.
ഒന്നുല്ല അസീസ്ക്ക. ക്ലബ്ബിന്റെ പിരിവും പിന്നെ ഈ വരുന്ന ഞായറാഴ്ച അല്ലേ ഞമ്മളെ കളി തുടങ്ങുന്നേ അതിന്റെ പിരിവും ഒക്കെ കൂടെ..
എന്ന് പറഞ്ഞോണ്ട് മുനീർ തല ഒന്ന് ചൊറിഞ്ഞു.
എന്നാ പിന്നെ അത് എന്നോട് സംസാരിച്ചിട്ട് കാര്യമില്ല സൈനു ആണ് അതിനു നല്ലത്.
എല്ലാരും ഇരിക്.
ഇവരൊക്കെ.
എല്ലാവരും ഇവിടെ ഉള്ളവർ തന്നെയാ ക്ലബ്ബിൽ മെമ്പര്മാരാ.
ഒന്നും വിചാരിക്കണ്ട കേട്ടോ.
കുറെ കാലം ഗൾഫിൽ ആയിരുന്നില്ലേ അതോണ്ട മനസിലാകാത്തെ.
ഇത് നമ്മളെ ഹുസൈന്റെ മോനല്ലേ.
ഹാ അസീസ്ക്ക.
എന്താ പേര് സൽമാൻ..
ഹ്മ്മ്
മോളെ സലീന മോളെ എന്ന് വിളിച്ചോണ്ട് ഉപ്പ അകത്തോട്ടു നീങ്ങി..
എന്താ ഉപ്പ.
അവിടെ കുറെ ആള്ക്കാര് വന്നിട്ടുണ്ട് സൈനുവിന്റെ കൂട്ടുകാരാ. ഒരേട്ട് പത്തു പേരുണ്ട് നീ അവർക്കൊക്കെ ചായ എടുത്തോ..
ഹ്മ്മ്.
ആരാ ഇത്ര തോനെ..
മുനീറിനെ അറിയാം പിന്നെ സൽമാനെ വേറെ ആരെയും എനിക്കറിയില്ല..
