കുറച്ചു മുൻപേകഴിഞ്ഞ ക്ഷീണം മാറാത്തത് കൊണ്ട് രണ്ടുപേരും ചുണ്ടിലെ രുചി അന്വേനം രുചിച്ചു കൊണ്ടും തഴുകിയും കുശലം പറഞ്ഞും എപ്പോയോ ഉറങ്ങി പോയി…
എണീക്കുമ്പോ അവളെന്റെ മാറിൽ തലവെച്ചു ഒരു കാൽ എന്റെ അരയിലേക്ക് കയറ്റി വെച്ചോണ്ട് കിടക്കുന്നതു കണ്ടു.
അവളുടെ ആ കിടപ്പു കണ്ടാസ്വാധിച്ചു കൊണ്ട് അവളുടെ കൈ എടുത്തു എന്റെ മേലെ വെച്ചോണ്ട് ഞാൻ അവളുടെ പുറത്ത് മെല്ലെ തലോടി കൊണ്ട് കിടന്നു.
ഇടയ്ക്കു അവളുടെ നെറുകയിൽ ചുംബിച്ചും അവളുടെ ഗന്ധം മൂക്കിലേക്കു ആവാഹിച്ചുകൊണ്ടും കിടന്നു..
ഹ്മ്മ് സൈനു ഹ്മ്മ് എന്ന് ഉറക്കത്തിൽ പിച്ചും പേയും പറയുമ്പോലെ മൂളിക്കൊണ്ട് അവൾ കിടന്നു..
കൈ ഒന്നനക്കുമ്പോയേക്കും
ഹ്മ്മ് സൈനു ഹ്മ്മ് എന്ന് മുളിക്കൊണ്ട് മെല്ലെ ഇളകി കിടക്കും..
അത് കേട്ടും കണ്ടും ആസ്വദിച്ചു ഞാൻ അങ്ങിനെ കിടന്നു..
വളരെ വൈകിയാണ് രണ്ടുപേരും ഉണർന്നത്.
അവളുണർന്നതും ഞാൻ അവളെ തഴുകി കൊണ്ട് കിടക്കുന്നത് കണ്ടു
സൈനു നേരം കുറെ ആയോ എഴുനേൽപ്പിക്കാമായിരുന്നില്ലേ
എന്റെ മോള് ക്ഷീണിച്ചതല്ലേ അതാ ഞാൻ വിളിക്കാതിരുന്നേ.
അത് കേട്ടു എന്റെ കവിളിൽ ഒരു മുത്തം തന്നോണ്ട്.
ചിരിയോടെ അവൾ എണീറ്റു..
മുഖം എല്ലാം കഴുകി മുടിയെല്ലാം ഒതുക്കി കൊണ്ട് അവൾ താഴേക്കു പോയി.
ചായ വേണോ സൈനു.
ഹ്മ്മ് കിട്ടിയാൽ കൊള്ളാം.
ഇങ്ങോട്ട് കൊണ്ട് വരണോ.
വേണ്ടെടി ഞാൻ അങ്ങോട്ട് വരാം.
ഹ്മ്മ് എന്ന് മുളിക്കൊണ്ട് അവൾ താഴേക്കു പോയി.
ഞാനും എഴുനേറ്റു മുഖമെല്ലാം കഴുകി തയെക്ക് നീങ്ങി..
അപ്പോയെക്കും സലീന രണ്ടു കപ്പ് ചായയുമായി എന്നെ വിളിച്ചു.
രണ്ടുപേരും ആസ്വാധിച്ചിരുന്നു കൊണ്ട് ചായ കുടിക്കാൻ തുടങ്ങി..
മക്കൾ രണ്ടുപേരും ഓരോന്ന് പറഞ്ഞു വന്നതിനാൽ അവരുടെ കളിയിൽ കൂടി..
സൈനു നമുക്ക് പുറത്ത് പോയാലോ.
എങ്ങോട്ട് എങ്ങോട്ടെങ്കിലും കുറെ നാളായി ബീച് ഒക്കെ കണ്ടിട്ട്. ഇന്ന് പോയാല്ലോ.
അത് കേട്ടു മക്കളും വല്യ ഉത്സാഹത്തിൽ ആയി..
ഹ്മ്മ് ഉമ്മയും ഉപ്പയും വരുന്നുണ്ടോ എന്ന് ചോദിക്ക്.
അപ്പോയെക്കും മക്കൾ രണ്ടുപേരും കൂടെ ഉപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞു അവരെ വിളിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
എല്ലാവരും റെഡിയായി ഷെമിയും പിള്ളേരും ഞങ്ങൾ എല്ലാവരും കൂടെ ബീച്ച്ലേക്ക് പുറപ്പെട്ടു..
വഴിയിൽ നിന്നും സെബിയേയും വിളിച്ചു കയറ്റി..
അങ്ങിനെ എല്ലാവരും കൂടെ ബീച്ചിലെ കാറ്റും അസ്തമായവും എല്ലാം ആസ്വദിച്ചു.
എല്ലാവരുടെയും മുഖത്ത് നിറഞ്ഞ സന്തോഷം ആയിരുന്നു..
സലീന എന്നെ തൊട്ടുരുമ്മി കൊണ്ട് തന്നെ ബീച്ചിലെ കാറ്റും ആസ്വദിച്ചു കൊണ്ടിരുന്നു.
ഞാനും സലീനയും കുറച്ചു ദൂരെ മാറിയിരുന്നു ഓരോന്നും പറഞ്ഞും കണ്ടും ആസ്വദിച്ചു കൊണ്ടിരുന്നു..
എന്റെ മടിയിൽ തലവെച്ചു ബീച്ചിലെ മണലിൽ കിടന്നോണ്ട് അവൾ ഓരോരോ തമാശകൾ പറഞ്ഞോണ്ടിരുന്നു.
ഞാൻ അതെല്ലാം കേട്ടും മറുപടി കൊടുക്കേണ്ടിടത്തു നൽകിയും അവളുടെ മേനിയിൽ തഴുകിയും അങ്ങിനെ ഇരുന്നു
താത്ത വാ ഉമ്മച്ചി വാ എന്ന് മക്കളും ഷെമിയും സെബിയും വിളിച്ചോണ്ടിരുന്നു..
അവൾക്കു പോകാൻ മനസ് വരാത്തപോലെ തോന്നി..
എന്തെ അവരുടെ കൂടെ സന്തോഷിക്കുന്നില്ലേ പെണ്ണെ.
എനിക്ക് അതിനേക്കാൾ സന്തോഷം ന്റെ സൈനുവിന്റെ കൂടെ ഇങ്ങിനെ ഇരിക്കുമ്പോഴാ. അതാ പോകാതെ.
ഹ്മ്മ്.
തിരമാലയെ നോക്കി കിടക്കുന്ന അവളുടെ തലമുടി പാറി പറക്കുന്നത് കണ്ടു ഞാൻ അതൊക്കെ ഒതുക്കി കൊണ്ടിരുന്നു.
എവിടെ വീണ്ടും ഒരു കാറ്റ് വന്നാൽ വീണ്ടും പറന്നു കൊണ്ടിരിക്കും..
