അവൾ ഇണ്ടായത്കൊണ്ട് ദേ ഇവനെ പോലെ എന്റെ സൈനുവിനെ പോലത്തെ രണ്ടെണ്ണത്തിനെ കിട്ടി.
അതിപ്പോ ആര് പ്രസവിച്ചാലും കിട്ടില്ലേ ഉമ്മ.
അവൾക്കും ഭയങ്കര ജാടയാ ഉമ്മ..
അത് പറഞ്ഞു തീർന്നത് തന്നെ കണക്.
ആഹാ ആർക്കാ ഇവിടെ ജാഡ എന്ന് പറഞ്ഞോണ്ട് സലീന അങ്ങോട്ടേക്ക് വന്നു.
അല്ല മോളെ അവൻ.
ഹ്മ്മ് ഞാൻ എല്ലാം കേട്ടു ഉമ്മയും മകനും കൂടെ എന്റെ കുറ്റം പറഞ്ഞോണ്ടിരിക്കുകയാണല്ലേ
മോളെ പറ്റി ഞാൻ അങ്ങിനെ പറയുമോ മോളെ.
ഉമ്മ പറയില്ല അതെനിക്കറിയാം ദേ ഒരാൾ മടിയിൽ കിടക്കുന്നുണ്ടല്ലോ.
ഞാൻ കുറുമ്പിയാണല്ലേ. എനിക്ക് ജാഡയാണല്ലേ എന്ന് പറഞ്ഞോണ്ട് സലീന എന്റെ അരികിൽ ആയി ഉമ്മയുടെ മടിയിൽ തലവെച്ചു കിടന്നു.
നിനക്ക് ഞാൻ തരാം.
എന്ന് പറഞ്ഞോണ്ട് അവൾ എന്റെ പുറത്ത് മാന്തി കൊണ്ടിരുന്നു.
ആഹാ ഉമ്മ കണ്ടില്ലേ നിങ്ങടെ മോളുടെ സോഭാവം..
അത് നീ ചോദിച്ചു വാങ്ങിയതാ അല്ലെങ്കിൽ എന്റെ മോളെക്കുറിച്ചു അങ്ങിനെയൊക്കെ പറയാമോ. അല്ലേടി.
നല്ലോണം കൊടുക്കെടി ഞാൻ കൊടുത്താലേ അവന്റെ ഉപ്പ എന്നെ വഴക്ക് പറയും നീയാകുമ്പോ ആ പ്രശ്നമില്ലല്ലോ..
അപ്പോയെക്കും ഷമിയും സെബിയും അങ്ങോട്ടേക്ക് വന്നു.
അല്ല ഉമ്മയും മക്കളും പേരക്കുട്ടിയോളും കൂടെ ഇവിടെ ഇരിക്കയാണോ.
ആ ഷെമി അവര് ഓരോന്ന് പറഞ്ഞു.
ഹ്മ്മ് നല്ല അമ്മായി അമ്മയും മരുമോളും.
ആരാ പറഞ്ഞെ മരുമോൾ ആണെന്ന് എന്റെ മോളാ.
ഹ്മ്മ് എന്നാലേ ഫുഡ് റെഡിയായിട്ടുണ്ട് എവിടെ അസീസുപ്പ.
ഉപ്പ പുറത്തേക്കു പോയതാ ഇപ്പൊ വരും.
ഹ്മ്മ് എന്ന് മുളിക്കൊണ്ട് അവര് അകത്തോട്ടു പോയി.
സൈനു എഴുന്നേൽക് അവര് ഫുഡ് കഴിക്കാൻ വിളിച്ചതാ.
കുറച്ചൂടെ ഞാനെന്റെ ഉമ്മാന്റെ മടിയിൽ കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ കിടന്നു.
സലീനയും കൂടെ കിടന്നു.
ആഹാ രണ്ടാളും കൂടെ ഇങ്ങിനെ കിടന്നാലേ അവർക്കു ഫുഡ് കഴിക്കേണ്ടി വരും മക്കളെ..
അപ്പോയെക്കും അസീസ്പ്പ വന്നതും സലീന എഴുനേറ്റിരുന്നു.
അല്ല ഇതെന്താ രാവിലെതന്നെ ഉമ്മയും മക്കളും കൂടെ ഒരു മീറ്റിംഗ്.
അത് സൈനു ഓരോന്ന് ചോദിച്ചു കിടന്നതാ കൂടെ സലീന മോളും കൂടി.
ഹ്മ്മ് അത് നന്നായി.
അല്ല ചായ കുടിക്കണ്ടേ.
ഹ്മ്മ് ഇപ്പൊ എടുത്തു വെക്കാം ഉപ്പ എന്ന് പറഞ്ഞോണ്ട് സലീന അടുകളയിലേക് പോയി.
ഞാൻ എണീറ്റു മക്കളെയും കൂട്ടി വന്നപ്പോഴേക്കും എല്ലാം റെഡിയായിട്ടുണ്ട്.
ഹ്മ്മ് എണീറ്റോ ഉമ്മാന്റെ പുന്നാര മോൻ എന്ന് പറഞ്ഞു ഷെമി കളിയാക്കി കൊണ്ടിരുന്നു.
നിന്റെ താത്ത വന്നു എഴുന്നേൽപ്പിച്ചില്ലേ ഞാനൊന്ന് എന്റെ ഉമ്മാന്റെ മടിയിൽ കിടന്നതും അവളും ഓടി വന്നില്ലേ..
എന്നിട്ട് പുന്നാര മോൻ ആരുടെ മടിയിലാണാവോ കിടന്നേ.
അപ്പോയെക്കും ഉപ്പ വന്നതിനാൽ ഷെമി ഒന്നും മിണ്ടാതെ നിന്നു.
ഫുഡ് കഴിച്ചു കഴിഞ്ഞതും ഞാൻ മുകളിലേക്കു കയറി..
കുറച്ചു കഴിഞ്ഞു സലീനയും വന്നു.
അല്ല ഇതെന്താ ഇന്ന് പോകുന്നില്ലേ.
എങ്ങോട്ട്.
ഷോപ്പിലേക്.
എന്റെ അമ്മായി അച്ഛനോട് ഞാൻ ഇന്ന് വരുന്നില്ല എന്ന് വിളിച്ചു പറഞ്ഞു എന്താ പോരെ.
ഹ്മ്മ് അപ്പൊ ഇന്ന് പോകുന്നില്ലേ.
ഇല്ലെടി.
ഹ്മ്മ്. അപ്പൊ ഇന്ന് എന്റെ ഗതി.
നിന്റെ ഗതിയോ എന്ന് ചോദിച്ചോണ്ട് ഞാൻ അവളെ പിടിച്ചു വലിച്ചു.
അടങ്ങി കിടന്നേ സൈനു നേരമില്ല കേട്ടോ.
അതെന്താടി
അടുക്കളയിൽ പണിയുണ്ട്..
സെബിക്കണേൽ ഇന്ന് നേരത്തെ പോകണം.
അവള് പോയിക്കോട്ടെ അതിനെന്താ..
അതിനോ കൊതിയാ അടുക്കളയിൽ ഷെമി ഒറ്റക്കാകും..പിന്നെ അറിയാല്ലോ അവളുടെ നാക്.
