സലീന – 7 39അടിപൊളി  

 

അതെ എന്തുണ്ടെലും പറഞ്ഞോ.
ഈ കല്യാണം മുടക്കാൻ എന്നോട് പറഞ്ഞ ആളാ..

 

സലീന എന്നെ ഒന്ന് നുള്ളി.

 

അതെന്തേ മോളേ അങ്ങിനെ.

 

നീ അങ്ങിനെ പറഞ്ഞോ..

 

ഇക്ക വെറുതെ പറയുകയാണ് ഉപ്പാ..

 

ഹ്മ്മ് അതന്നെ അല്ലാതെ എന്റെ മോൾക്ക്‌ അങ്ങിനെ ഒന്നും തോന്നില്ല അല്ലേ മോളേ.

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ തലയാട്ടി.

 

കണ്ടോ കണ്ടോ ഇപ്പൊ അവളുടെ ഒരു സന്തോഷം കണ്ടോ..

 

മോനെ അവളെ കളിയാക്കേണ്ട .

 

ഇല്ല ഞാനൊന്നും പറയുന്നില്ല.

 

മോളുടെ ഇഷ്ടത്തിന് ഈ ഉപ്പ എന്നേലും എതിര് നിക്കുമോ മോളേ..

 

അത് പറഞ്ഞതും സെബി ഉപ്പയുടെ മേലേക്ക് വീണു..

 

കരഞ്ഞോണ്ടിരുന്നു.

 

ഉപ്പ അവളുടെ തലയിൽ തഴുകി കൊണ്ട് അയ്യേ കരയാ..

 

സൈനു വന്നു എന്നോട് എല്ലാം പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങടെ ഉപ്പാനോട് സംസാരിച്ചു അവരെ പറ്റിയൊക്കെ അന്വേഷിപ്പിച്ചതാ.

 

പിന്നെ സൈനുവും ചെക്കനെ കണ്ടു സംസാരിച്ചു വീട്ടുകാരെ ഒക്കെ പോയി കണ്ടു സംസാരിച്ചതാ.

 

എന്റെ മോള് വല്ല കെണിയിലും പോയി വീഴരുതല്ലോ എന്ന് കരുതിയാ മോളേ..

 

അപ്പോഴും അവൾ കരഞ്ഞോണ്ട് നില്കുകകയായിരുന്നു.

 

നിന്റെ ഇക്ക യോട് വേണം കേട്ടോ നന്ദി പറയാൻ അവനാ എല്ലാം പോയി അന്വേഷിച്ചു ഉറപ്പിച്ചത്..

 

നിങ്ങൾ തമ്മിൽ എത്ര കാലത്തെ പരിജയം ഉണ്ട് മോളേ.

അവൾ പറയാൻ കഴിയാതെ നില്കുന്നത് കണ്ടു ഞാൻ തന്നെ പറഞ്ഞു.

 

ഒരു ആറു മാസത്തോളം ആയി അല്ലേ സെബി.

 

ഹ്മ്മ് എന്ന് തലയാട്ടി കൊണ്ട് അവൾ ഉപ്പയെ ചേർത്ത് പിടിച്ചു..

 

സലീനയുടെ ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നോ എന്നൊരു സംശയം.

 

അവളുടെ ഉപ്പയും അതെല്ലാം കണ്ടു സന്തോഷത്തോടെ നില്കുന്നുണ്ടായിരുന്നു..

 

മോളേ ഉപ്പയോടു പറഞ്ഞോ..

 

ഇല്ലാ.

 

എന്നാ ഉപ്പയോടും ഉമ്മയോടും എല്ലാം പറഞ്ഞു കൊടുത്തേക്ക്.

 

അത് കേട്ടു അവളുടെ ഉമ്മ.

 

ന്റെ കുട്ടികൾക്ക് ഞങ്ങളെക്കാൾ കാര്യം നിങ്ങളെ അല്ലേ ഇക്കാ..

 

അത് കേട്ട് ഞാൻ ഉമ്മയെ ഒന്ന് നോക്കി.

 

ഞങ്ങക്ക് അതിൽ സന്തോഷം അല്ലേ ഉള്ളു ഇക്കാ. അവര് ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയ ശേഷമാ അവരുടെ മുഖത്തെ ചിരി തന്നെ ഞങ്ങക്ക് കാണാൻ സാധിച്ചത്.

 

സലീന മോളാണെങ്കിലും ഷെമി മോളാണെങ്കിലും ഇപ്പൊ ഇവളാണെങ്കിലും നല്ല ജീവിതം കിട്ടിയല്ലോ എന്റെ മക്കൾക്ക്‌..

 

നിങ്ങടെ കൂടെ ജീവിക്കാൻ തുടങ്ങിയ ശേഷമാ അതെല്ലാം കിട്ടിയേ..

 

എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉമ്മ കരയാൻ തുടങ്ങി.

 

അയ്യേ ഉമ്മ കരയുകയാണോ വേണ്ടേ സന്തോഷിക്കുകയല്ലേ വേണ്ടേ.. ഡോക്ടർ മോൾക്ക്‌ ഒരു ഡോക്ടർ ചെക്കൻ തന്നെ കിട്ടിയില്ലേ.. എന്ന് പറഞ്ഞോണ്ട് ഷെമി ഉമ്മയെ കെട്ടിപിടിച്ചു

 

പോടീ നിന്റെ ഒരു തമാശ..

 

അവൾ പറയട്ടെ .

 

എല്ലാർക്കും സമ്മതമാണല്ലോ അല്ലേ..

 

ഇനി അത് ചോദിക്കാൻ നിൽക്കണോ ഉപ്പ എന്ന് പറഞ്ഞോണ്ട് സലീന ഉപ്പയുടെ അരികിലേക്ക് ചേർന്ന് നിന്നു.

 

അല്ല മോളേ എല്ലാവരും..

 

ഞങ്ങക്ക് സമ്മതം ആണ് അല്ലേ ഉമ്മ.

 

ഹ്മ്മ്.

 

കല്യാണം എത്രയും വേഗം നടത്തേണ്ടി വരും..

 

ഉടനെ സെബി.

 

വേണ്ട ഉപ്പ.

 

പിന്നെ.

 

കുറച്ചൂടെ കഴിഞ്ഞോട്ടെ

 

അതെന്തേ മോളേ..

താത്തയും ഇക്കയും ഗൾഫിൽ പോയി വന്നോട്ടെ എന്നിട്ട് സാവകാശം മതി.

 

അതിനെന്താ..

 

അത്രയും ദിവസം എനിക്കിവിടെ നിൽക്കാല്ലോ ഉപ്പ..

 

ആ അതാണോ കാര്യം.

 

ഹ്മ്മ് ഇവിടുന്നു പോകാൻ മനസ്സ് സമ്മതിക്കുന്നില്ല ഉപ്പ.

 

അത് കേട്ട് ഞാൻ ചിരിച്ചോണ്ട്.

 

അവനും ഒരൊറ്റ മോനായി പോയി അല്ലേൽ അവനെ നമുക്ക് ഇവിടെ കൊണ്ട് വന്നു താമസിപ്പിക്കായിരുന്നു അല്ലേ സെബി.

 

അത് കേട്ട് എല്ലാവരും ചിരിച്ചോണ്ട്.. നിന്നു..

 

എന്നാലും ഞാനി ഇടക്കൊക്കെ വരും. നിക്കാൻ..

 

 

അതിനെന്താ മോളേ ഇത് നിന്റെ വീടല്ലേ പിന്നെ എന്താ. നിനക്ക് തോന്നുമ്പോയൊക്കെ അവന്റെ അനുവാദം വാങ്ങിച്ചിട്ടു വന്നു നിന്നോ അതല്ലേ മര്യാദ..

Leave a Reply

Your email address will not be published. Required fields are marked *