മോളെ അങ്ങിനെ ഞാൻ പറഞ്ഞോ.
അവളുടെകല്യാണം കൂടെ കഴിഞ്ഞാൽ പിന്നെ ഈ വീട്ടിൽ എന്റെ സൈനുന്റെ മോളത് അല്ലേ.ഉണ്ടാകു അതിനിനി ഞങ്ങളൊക്കെ ഉണ്ടാകുമോ എന്നറിയില്ലല്ലോ.. അതാ.
അത് കേട്ടു സലീന ഉമ്മയെ അങ്ങിനെ ഒന്നും വിട്ടു കൊടുക്കില്ല ഞങ്ങൾ അവളുടെ കല്യാണത്തിനും ഉമ്മതന്നെ മുന്നിൽ നിന്നാലേ ഞങ്ങക്ക് സമാധാനം ആകു അല്ലേടി ഷെമി.
അല്ലാതെ പിന്നെ. ഇന്ന് വരുന്നവർക്ക് ഉള്ള ഫുഡ് എല്ലാം ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് ഉമ്മ.
ആ കാര്യത്തിൽ നിങ്ങൾ വിഷമിക്കേണ്ട അല്ലേ അസീസ്പ്പ.
ഹ്മ്മ് അത് തന്നെയാ മോളെ ഇന്നലെ രാത്രി മുതൽ ഞാനും പറഞ്ഞോണ്ടിരിക്കുന്നത്..
സലീനയും ഷെമിയും ഉണ്ടല്ലോ അവര് എല്ലാം നോക്കിക്കോളും നീ ഇവിടെ ഇരുന്നു കൊടുത്താൽ മതി. എന്നൊക്കെ.
എന്താ മോളെ നിങ്ങൾക് വേണ്ടത് ഇവിടെ ഇല്ലാത്തതിന്റെ ലിസ്റ്റ് എടുത് സൈനുവിന്റെ കയ്യിൽ കൊടുത്തേക് അവൻ വാങ്ങിട്ടു വരും.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് രണ്ടുപേരും അടുക്കളയിലേക്ക് പോയി.
അല്ല എനിക്കൊരു ചായ കിട്ടോ സലീന അതോ ഈ തിരക്കിൽ അത് കിട്ടില്ലേ..
അത് കേട്ടു സലീന ഞാൻ മറന്നു സൈനു ഒരുമിനുട്ട് ഷെമി നീ ഇതൊക്കെ ഒന്നു നോക്ക് വെക്കു അപ്പോയെക്കും ഞാൻ സൈനുന് ചായ കൊടുക്കട്ടെ എന്ന് പറഞ്ഞോണ്ട് സലീന ചായ എടുക്കാനായി വന്നു.
ഷെമി ഓരോന്നും നോക്കി ഇല്ലാത്തതു എല്ലാത്തിന്റെയും ലിസ്റ്റ് ഉണ്ടാക്കി കൊണ്ടിരുന്നു..
ചായ തന്നോണ്ട് സലീന അതൊക്കെ വായിച്ചു നോക്കി.
ഹ്മ്മ് ഷെമി ലാസ്റ്റ് ഐസ്ക്രീംമും എഴുതിക്കോ.
ഈ പെണ്ണിന്റെ ഐസ് ക്രീം കൊതി ഇനിയും മാറിയില്ലേ.
അത് കേട്ടു പുഞ്ചിരിച്ചോണ്ട്.
അങ്ങിനെ ഒന്നും മാറില്ല മോനെ കുറച്ചു അധികം വാങ്ങിച്ചോ എല്ലാരും ഉള്ളതല്ലേ പിന്നെ വരുന്നവരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടെങ്കിലോ.
ഹ്മ്മ് ആയിക്കോട്ടെ അല്ലാതെ നിനക്ക് കഴിക്കാൻ അല്ല..
എനിക്കും വേണം ഞാനും എന്റെ ഉമ്മാന്റെ ഉപ്പാന്റേം കുട്ടിയല്ലേ..
ഹോ ആയിക്കോട്ടെ എന്നാ ഇങ്ങോട്ട് തന്നാട്ടെ ഞാൻ പോയി വാങ്ങിച്ചു വരാം പോരെ.
അതും പറഞ്ഞു ഞാൻ നേരെ വണ്ടിയെടുത്തു പുറപ്പെട്ടു..
കടയിലെത്തിയതും അവര് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു.
അവരോടെല്ലാം സംസാരിച്ചു കഴിഞ്ഞപ്പോയെക്കും സാധനം
റെഡിയായി കിട്ടി.
എല്ലാം വാങ്ങി സലീന പറഞ്ഞപോലെ കുറച്ചധികം ഐസ് ക്രീംമും വാങ്ങിച്ചോണ്ട് ഞാൻ വീട്ടിലെത്തി..
ഓരോന്ന് ഓരോന്നായി അവരുടെ അരികിൽ വെച്ചോണ്ട് ഞാൻ മക്കളെ നാലുപേരെയും കൂട്ടി ഒരു റൂമിൽ കയറി..
അവരോടു കളിച്ചും ചിരിച്ചും ഓരോന്ന് പറഞ്ഞും നേരം പോയി കൊണ്ടിരുന്നു.
രണ്ടു ഉപ്പമാരും ഇരുന്നു ബഡായി പറഞ്ഞോണ്ടിരുന്നു.
ഇടക്ക് മോൻ പോയി ഉപ്പാന്റെ മടിയിൽ കയറി ഇരിക്കും വീണ്ടും റൂമിലേക്ക് വരും.
അപ്പോയെക്കും രാവിലത്തെ ഫുഡിന്നുള്ള വിളിയെത്തി എല്ലാവരും ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചു കൊണ്ട് വീണ്ടും ഞങ്ങൾ പിള്ളേര് റൂമിലേക്ക് തിരിച്ചു..
അത് കണ്ടു ഷെമിയും സലീനയും ഉമ്മമാരും ചിരിച്ചോണ്ട്. ഹാഹാ ഇന്ന് എല്ലാവരും ഉണ്ടല്ലോ എന്റെ മോന്റെ കൂടെ എന്ന് ഉമ്മ പറയുന്നത് കേട്ടു ഷെമിയുടെ ചെക്കൻ ആ സൈനുപ്പ ഇന്ന് ഞങ്ങൾക്ക് എന്തോ കൊണ്ട് വന്നിട്ടുണ്ട് അതാ എന്ന് പറഞ്ഞോണ്ട് പിന്നാലെ ഓടി.
ആഹാ അപ്പൊ ഞങ്ങൾക്കില്ലേ മോനെ.
നങ്ങക്ക് കിട്ടിയാൽ ഇങ്ങക്കും തരാ..
ഹോ അത് നന്നായി..
അതുകേട്ടു ഷെമിയും സലീനയും ചിരിച്ചോണ്ട് ഇരുന്നു.
ഷെമി നിന്റെ അതെ വർത്താനം ആണ് ചെക്കനും.
ഹ്മ്മ് ഓരോന്നും പറഞ്ഞോണ്ടിരിക്കും ഉമ്മ അത് നോക്കേണ്ട.
ഹ്മ്മ് പറഞ്ഞോട്ടെടി ഈ പ്രായത്തിൽ സൈനുവും അങ്ങിനെ ആയിരുന്നു..
എന്തൊക്കെ ബഡായി പറയും എന്നറിയോ..
അവനു മുന്നേ ഉണ്ടായത് പിന്നെ അതികം സംസാരിക്കില്ലായിരുന്നു..
എന്ന് പറഞ്ഞു ഉമ്മ കണ്ണു തുടച്ചു..
അതിനെന്താ ഉമ്മ എല്ലാത്തിനും കൂടെ സൈനു ഒന്ന് പോരെ..
