സീത കല്യാണം – 2 5

“”’ഞാനും വരുന്നു…..നിക്ക് പേടിയാ ഇവിടെ ഒറ്റക്കിരിക്കാൻ….. “”” ജാനി പെട്ടെന്ന് വണ്ടിയിൽ നിന്നും ചാടി ഇറങ്ങി കൊണ്ടു പറഞ്ഞു….
“”””പിന്നെ നീ എന്തിനാ പേടിക്കുന്നത്…നിന്നെ കണ്ടാൽ രക്ത രക്ഷസ്സ് പോലും ഇറങ്ങി ഒടും…..”””” ഞാൻ പയ്യെ പറഞ്ഞു.

“”””എന്താ…..”””” ഞാൻ പറഞ്ഞത് വ്യക്തമാവാത്തത് കൊണ്ട് ജാനി ചോദിച്ചു.

“”””ഒന്നുമില്ലേ……അല്ല….പിന്നെ നീ ഇവിടെ നേരുതെ ഒറ്റക്ക് ഇരുന്നതോ……”””” ഞാൻ സംശയത്തോടെ ചോദിച്ചു.

“”””അത് നിക്ക് അറിയാമായിരുന്നു ഞാൻ ഇറങ്ങിയ പിന്നെ നീ അവിടെ ഇരിക്കില്ലെന്നും പെട്ടെന്ന് ഓടി പിടഞ്ഞു എൻ്റെ അടുത്ത് വരുമെന്നും…..””””

“”””പുല്ല്…… “””

അപ്പോൾ അടിയിട്ട് ഇറങ്ങി വന്നത് പെണ്ണിൻ്റെ അടവ് ആയിരുന്നു…..ശശി വീണ്ടും ശശിയായി….

ഇനി വീണ്ടും റൂം വരെ നടക്കണമെല്ലോ എന്ന നിരാശയിൽ അവിടുന്ന് നടന്നു തുടങ്ങിയതും ഒരു സ്കൂട്ടർ ആടി ആടി ഗേറ്റ് കടന്നു ഉള്ളിലൊട്ട് വന്നത്….വണ്ടി അടുത്ത് നിർത്തിയപ്പോളാണ് ആളെ മനസിലായത്…..ബിനോയ്…..രാത്രി എവിടെയോ പോയി എന്തോ അടിച്ചു കേറ്റി പറന്നു നടക്കുവാണ്…..ഭാഗ്യവാൻ….

പിന്നെ ഒന്നും നോക്കിയില്ല……നേരെ അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ വണ്ടിയുടെ ചാവിയും 500 ബക്ക്സും വാങ്ങി ……കയ്യിൽ കാശ് ഇല്ലാഞ്ഞിട്ടല്ല…..റൂം വരെ നടക്കാനുള്ള മടി കൊണ്ടാണ്…… ഇതാവുമ്പോൾ നാളെ ബിൽ സെറ്റിൽ ചെയ്യുമ്പോൾ കൊടുത്ത മതിയല്ലോ….

വണ്ടിയിൽ കയറി ഇരുന്നപ്പോളാണ് പെണ്ണിൻ്റെ അടുത്ത വാശി….. അവൾ വണ്ടി
എടുക്കാമെന്ന്…..സ്കൂട്ടർ ആയൊണ്ട് എനിക്കും ധൈര്യം ഉണ്ട്…..എങ്ങും കൊണ്ടുപോയി ഉരുട്ടി ഇടില്ലലോ….പിന്നെ പെണ്ണിൻ്റെ പുറകിൽ അവളുടെ ചൂടും അറിഞ്ഞ് ഇങ്ങനെ ഒട്ടി ഇരുന്നു പോകാനും ഒരു സുഖമാണ്……ഞാൻ അതും അങ്ങ് മാക്ക്‌സിമം മുതലാക്കി

പിന്നെ വഴി പറഞ്ഞു കൊടുത്തു ഞങ്ങൾ രാത്രി ഒരു തട്ടു കടയുടെ മുന്നിൽ എത്തി…..ഈ സ്ഥലങ്ങളും തട്ടു കടയും എല്ലാം എനിക്ക് സുപരിചിതമാണ് ….കാരണം ഞാനും രഞ്ജുവും വർക്കലയിൽ കൂടെ കൂടെ സ്റ്റേ അടിക്കാൻ വരുന്നതാണ്……മറ്റൊന്നിനും അല്ല…..ഇതി കള്ള് കുടിക്കാനും പിന്നെ കറങ്ങാനും ……സോറി വഴി തെറ്റി പോയി……വീണ്ടും കഥയിലോട്ട്…..

അങ്ങനെ അവിടെ ഒരു ഒഴിഞ്ഞ ടേബിൾ നോക്കി ഞങ്ങൾ ഇരുന്നു…. അവിടെ തിന്നാൻ വന്ന കുറെ വായിനോക്കികളും സദാചാര പോലീസ് കുണ്ണകളും ഞങ്ങളെ നോക്കുന്നുണ്ട്…..അവർക്ക് പട്ടി വിലകൊടുത്ത് കൊണ്ട് ഞങ്ങൾ അവിടെ ഇരുന്നു …..

ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് പെണ്ണ് ഒരു ലിസ്റ്റ് തന്നെ പറഞ്ഞു…..അതൊക്കെ കേട്ട് എൻ്റെയും ആ ചേട്ടൻ്റെയും കിളി എല്ലാം പറന്നു…..ഇത്രയും ഇവള് ഒറ്റെക്ക് തിന്നുമോ എന്തോ…..പിന്നെ ഞാൻ നമ്മുടെ മലയാളികളുടെ വികാരത്തിൽ തന്നെ കേറി പിടിചു…..പൊറോട്ടയും ഗ്രേവിയും ബീഫ് ഫ്രൈയും…..നല്ല ചൂട് പൊറോട്ട ഒരു കഷണം മുറിച്ച് കിണ്ണിയിൽ ഇരിക്കുന്ന ഗ്രേവിയിൽ ചെറുതായി മുക്കി ഒരു കഷണം ബീഫും അതിൻ്റെ ഉള്ളിൽ തിരുകി കേറ്റി ഒരു കടി…… ഉഫ്‌…… വായിൽ വെള്ളം ഉറാൻ തുടങ്ങി…..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു….കുറെ പാത്രങ്ങൾ മുമ്പിൽ നിരന്നു….പെണ്ണ് തീറ്റിയും തുടങ്ങി….അവളുടെ തീറ്റി കണ്ട് അവിടെ ഇരുന്ന ആളുകളും കടക്കാരനും വാ പൊളിച്ചു എന്നെ സഹതാപത്തോടെ നോക്കി……ഈശ്വരാ ഇതിൻ്റെ വയറ്റിൽ കൊക്കോ പുഴു അല്ല…..കൊക്കോ പാമ്പാണ്…..

പെണ്ണ് യുദ്ധം കഴിഞ്ഞിട്ടാണ് എന്നെ പോലും ഒന്ന് നോക്കിയത്…..ലാസ്റ്റ് ബില്ല് വന്നപ്പോൾ 490….. ആകപ്പാടെ 500 ഉണ്ടായിരുന്നുള്ളൂ കയ്യിൽ…..പെണ്ണ് ഇതിൽ നിർത്തിയത് ഭാഗ്യം…..ഇല്ലെ ഇന്ന് രാത്രി ഞാൻ ഇവിടുത്തെ പാത്രം എല്ലാം
കഴുകേണ്ടി വന്നേനെ…..

ഈശ്വരാ ഇതിനെ ഊട്ടാൻ വേണ്ടി ഞാൻ പണിക്ക് പോകെണ്ടി വരുമോ…..ഞാൻ ആകാശത്ത് നോക്കി കൈ തൊഴുതു കൊണ്ട് പറഞ്ഞു പോയി…..

“”””എന്താ……ന്താ പറഞ്ഞെ…..”””” വണ്ടി സ്റ്റാൻഡിൽ നിന്ന് എടുത്തുകൊണ്ട് ജാനി ചോദിച്ചു.

“”””ഒന്നുമില്ലേ…..ഒന്ന് വണ്ടി എടുക്കുമോ…..”””” ഞാൻ ബാക്കിൽ കേറി കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *