അത് കഴിഞ്ഞ് ജാനിയുടെ പല പോസിൽ ഉള്ള ഫോട്ടോസും ഞാൻ പകർത്തി…..
അങ്ങനെ മണി 11 കഴിഞ്ഞു…..8 മണി ആയപ്പോൾ ഇവിടെ എത്തിയതാണ്…..വിശപ്പിൻ്റെ വിളി നല്ലോണം കേൾക്കുന്നുണ്ട്….ഇനിയും നിന്നാൽ ശരിയാവില്ല…..അത് കൊണ്ട് ഞങ്ങൾ തെറിക്കാൻ തീരുമാനിച്ചു…..
പതിയെ അവിടുന്ന് ജാനിയുടെ കൈയും പിടിച്ചു ഞങ്ങൾ താഴോട്ട് ഇറങ്ങി….അടുത്തത് നേരുതെ ഇറങ്ങിയ കാടാണ്….. ഊറ്റിറങ്ങി പാറയെല്ലാം നല്ല വഴുക്കലാണ്…..ഞാൻ പെണ്ണിൻ്റെ കൈ മുറുക്കെ പിടിച്ചു പതിയെ കേറി….പെണ്ണിന് നല്ല പേടിയുണ്ട്….. നേരുത്തേ കപ്പിൽസിനെ കണ്ട സ്ഥലം എത്തിയപ്പോൾ അങ്ങോട്ട് ചുമ്മാ ഒന്ന് നോക്കി….. ശൂനിയും….ആരുമില്ല…..പക്ഷേ കുറച്ചും കൂടി മുമ്പോട്ടു പോയപ്പോൾ വേറെ ഒന്നിനെ കണ്ടു…..ഈ പ്രാവിശ്യം ഒരു ചെറിയ വെത്യാസം…..പയ്യൻ ഇരിക്കുന്നു അവൻ്റെ മടിയിൽ പെണ്ണ് കമന്ന് കിടക്കുന്നു…..അവളുടെ തലയും അവൻ്റെ അര ഭാഗവും ഷാള് കൊണ്ടു മൂടിയട്ടുണ്ട്…..തല ചെറുതായി ഷാളിനുള്ളിൽ പൊങ്ങുകയും താഴുകയും ചെയ്യുന്നുമുണ്ട്…..അവൻ കണ്ണ് അടച്ചു ഷാളിന് പുറത്ത് കൂടി അവളുടെ തല പിടിച്ചു മെപ്പോട്ടും കീപ്പോട്ടും ഉയർത്തി…..ഞാൻ ജാനിയെ നോക്കിയപ്പോൾ മുഖത്ത് ലെജ്ജയും ഒരു വളിച്ച ചിരിയുമായി എന്നെയും നോക്കി നിൽക്കുവാണ് …. ഞാൻ പിന്നെ അവിടെ നിക്കാൻ പോയില്ല….വെറുതെ എന്തിനാ നമ്മള് അവർക്കൊരു കട്ടുറുമ്പ് ആവുന്നത്….
പക്ഷേ ആ ഷാളിൻ്റെ ഉള്ളിൽ രണ്ടു ഉണ്ട കണ്ണുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നത് ഞങ്ങൽ കണ്ടില്ല….
അവിടുന്ന് സൂക്ഷിച്ചു ഇറങ്ങി….അടുത്ത കുന്നും ഇറങ്ങി അടുത്തത് കേറിയപ്പോൾ പെണ്ണ് കുഴഞ്ഞു…..നടക്കാനും നല്ല പാടും ഉണ്ട്…..പിന്നെ ഓരോ കുന്നും കുറച്ചു നേരം റസ്റ്റൊക്കെ എടുത്തു ടോപ്പിൽ എത്തിയപ്പോൾ ഒരു സമയം ആയി…..ഇതിൻ്റെ ഇടക്ക് ഞങ്ങൾ വീണ്ടും കുറച്ചു സെൽഫീസ് എടുത്തു…..പിന്നെ ഓരോ കുന്നിലും വല്യ ഉരുളൻ പാറയുടെ ഇടക്ക് ഇരിക്കുന്ന കമിതാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്….ഏറ്റവും മുകളിൽ തിരക്കും നല്ല രീതിക്ക് കൂടിയിട്ടുണ്ട്….. ഒഴുകി നടക്കുന്ന കോട മഞ്ഞ് പുതച്ച അന്തിരീക്ഷത്തിൽ കുട്ടികളും വീട്ടുകാരുമായി വന്ന കുടുംബങ്ങൾ….മഞ്ഞിൻ പുകയെ തട്ടി കളിക്കുന്ന കുട്ടികൾ …അവരുടെ സന്തോഷം കണ്ട് മനസ്സ് നിറയുന്ന
മാതാപിതാക്കൾ…..സ്വന്തം പാതിയുടെ കൈകളിൽ കൈ കോർത്ത് പിടിചു പ്രകർതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന കമിതാകളും….ദമ്പതിമാറും….പല രീതിയിൽ നിന്നും ഫോട്ടോ എടുത്തും കളി തമാശകൾ പറഞ്ഞു ചിരിച്ചും കളിച്ചും കൂട്ടം കൂടി നടക്കുന്ന ട്രിപേഴ്സ്….ഈ സ്ഥലം ഒരു സ്വർഗ്ഗം തന്നെയാണ്…..എല്ലാരുടെയും മുഖത്ത് സന്തോഷം മാത്രം ….
പാർക്കിങ്ങിൽ നിന്നും വണ്ടിയെടുത്ത് ഞങ്ങൾ ഈ സ്വർഗത്തിന് തൽക്കാലത്തേക്ക് വിട പറഞ്ഞു….
ഇറക്കം തുടങ്ങിയപ്പോൾ എൻജിൻ കിൽ ചെയ്തു ന്യൂട്രൽ ഇട്ട് താഴോട്ട് നീങ്ങി…..ആളുകൾ തകർത്തു മേളിലൊട്ട് കേറുന്നുണ്ട്….ഞായറാഴ്ച്ച ആയൊണ്ട് അതിൻ്റെ തിരക്കും ഉണ്ട്….ചെക്ക്പോസ്റ്റ് കഴിഞ്ഞു ഹെയർ പിന്നുകൾ താഴോട്ട് നീങ്ങി തുടങ്ങി….സൈഡിൽ ആളുകൾ വണ്ടി നിർത്തി ഫോട്ടോ ഒക്കെ എടുപ്പും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുകയും ആണ്…..കുറച്ചും കൂടി മുമ്പോട്ടു പോയപ്പോൾ വഴി അരുകത്ത് കച്ചവടകാരെ കാണാൻ തുടങ്ങി…… ബൈക്കിലും സൈക്കിളിലും പേപ്പർ കപ്പിൽ നിറയെ മുറിച്ച മാങ്ങയും പൈനാപ്പിളും ഉപ്പും മുളകും ഇട്ടത്…..പിന്നെ പലയിനം തേയില കാപ്പി പൊടി കച്ചവടക്കാർ…… സൈഡിൽ ഒരു ഷെഡ് കെട്ടി ഉണ്ടാക്കിയ ചായ കടകൾ….
ഞാൻ അല്പം കൂടി മുമ്പോട്ടു പോയിട്ട് ഒരു ഷെഡിൻ്റെ സൈഡിൽ വണ്ടി ഒതുക്കി….. ജാനിയോട് കൂടെ വരാൻ കണ്ണ് കൊണ്ട് കാണിച്ചിട്ട് സൈഡിലുള്ള പൈപ്പ് ലക്ഷ്യമാക്കി നീങ്ങി…..കൈ നല്ലോണം കഴുകി ജാനിയും ആയിട്ട് ഞങ്ങൾ ഷീറ്റ് ഇട്ട് ഉണ്ടാക്കിയ പീഡികയിലോട്ട് കേറി…..
“””രാമേട്ട രണ്ടു സ്പെഷ്യൽ ചായ…..രണ്ടു സെറ്റ് ബ്രഡ് ഓംലെറ്റ്…..”””” ഞാൻ വിളിച്ചു പറഞ്ഞു…..അപ്പോഴാണ് പുള്ളി എന്നെ കണ്ടത്….
