സീത കല്യാണം – 2 5

തിരികെ റൂമിലോട്ട് വരുമ്പോളാണ് അതാ സൈഡിൽ ജീപ്പ്….. ചെക്കിങ്…..സന്തോഷമായി…..

തലയിൽ ആണേൽ ഹെൽമറ്റും ഇല്ല…..കയ്യിൽ ആണേൽ പത്തിൻ്റെ പൈസയും ഇല്ല……വണ്ടിക്കാണേൽ ബുക്കും പേപ്പറും ഇല്ല……കൂടാതെ കൂടൊരു പെണ്ണും……ഇന്നത്തെ രാത്രിയുടെ കാര്യം തീരുമാനമായി…..

ഇനി എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല….. വല്ലോരെയും കൊണ്ട് വിളിപ്പിക്കാന്ന് വെച്ചാ ഫോണും ഇല്ല കയ്യിൽ….

അവരുടെ അടുത്ത് എത്താറായപ്പോൾ ആണ് ഒരു പോലീസ് കാരൻ റോഡിൻ്റെ നടുവിൽ കേറി നിന്ന് കൈ കാണിച്ചത്….
ജാനി ആണേൽ വന്ന സ്പീഡ് കുറച്ച് വണ്ടി ഒതുക്കാനുള്ള പ്ലാനിൽ ആണെന്ന് തോന്നുന്നു…..

വണ്ടി പോലീസു കാരൻ്റെ അടുത്ത് എത്തിയതും അവൾ പെട്ടെന്ന് വണ്ടി വെട്ടിച്ച് ഫുൾ ത്രോട്ടിൽ കൊടുത്തതും ഒരുമിച്ചായിരുന്നു……ഞാൻ ബാക്കിലോട്ടു മലന്നും പോയി…..പെട്ടെന്ന് അവളെ കേറി ചുറ്റി പിടിച്ചൊണ്ട് വീണില്ല…..

പോലീസ് കാരൻ നടു റോഡിൽ നിന്ന് പെട്ടെന്ന് പേടിച്ച് സൈഡിലോട്ട് മാറിയിട്ട് പെട്ടെന്ന് ഞങ്ങളുടെ നേരെ കുതിച്ചു….. തിരഞ്ഞു നോക്കിയപ്പോൾ ഒരു ലാത്തി എൻ്റെ നേരെ വരുന്നതാണ് കണ്ടത്…..പക്ഷേ എന്തോ ഭാഗ്യത്തിന് പുള്ളിക്ക് ഉന്നം ഇല്ലാതൊണ്ട് കൊണ്ടില്ല…..

പെണ്ണ് ആണേൽ ഫ്രണ്ടിൽ ഇരുന്നു കൂക്ക് വിളിയും ബഹളവും……ഞാൻ ആണേൽ ഇവിടെ ഇപ്പം എന്താ നടന്നത് എന്ന് മനസിലാകാതെ ബാക്കിലും ഇരുന്നു…..

എന്തായാലും പെട്ടെന്ന് തന്നെ റിസോർട്ട് എത്തി…..വണ്ടി സൈഡിൽ ഒതിക്കിയിട്ടു ഞങ്ങൾ നേരെ റൂമിലോട്ടു വെച്ച് പിടിച്ചു…..

റൂമിൽ എത്തിയതും ജാനി ഒരു ടർക്കിയും എടുത്ത് ബാത്ത്റൂമിൽ കേറി….ഞാനാ ഗ്യാപ്പിൽ മൊബൈൽ എടുത്ത് തൊണ്ടാൻ തുടങ്ങി….രഞ്ജുവിൻ്റേ 13 മിസ്സ്ഡ് കോളും വാട്ട്സ്ആപ്പ് മെസ്സേജുകളും…..അവൻ്റെ കോളും മെസ്സേജുകുളും കണ്ടപ്പോൾ ആണ് ഞാൻ അവനെ കുറിച്ച് ഓർത്തത്…..പിന്നെ അതിനൊന്നും റീപ്ലേ കൊടുക്കാതെ ഇൻസ്റ്റയിൽ കേറി റീൽസ് നോക്കി ഇരുന്നു….

കുറച്ചു കഴിഞ്ഞു ബാത്ത്റൂമിലെ കൊളുത്ത് എടുക്കുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നോക്കിയ ഞാൻ അറിയാതെ കട്ടിലിൽ നിന്നും എഴുന്നേറ്റു പോയി…..ഒരു ടർക്കി മാത്രം ചുറ്റി നനഞ്ഞ മുടി ഒരു ടവ്വൽ കൊണ്ട് ചുറ്റി കെട്ടി നിൽക്കുന്ന എൻ്റെ സുന്ദരി…
എന്നെ എന്നും മയക്കുന്ന അവളുടെ നറുപുഞ്ചിരി… ചുവന്ന അവളുടെ അധരത്തിൽ വശ്യമായ

ചിരിയോടുകൂടി അവൾ എൻ്റെ അടുക്കലേക്ക് മന്ദം മന്ദം നടന്നു വന്നു…..എൻ്റെ ശരീരത്തിൽ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ വന്നു നിന്നു…..ഞാൻ എനിക്ക് മുമ്പിൽ നടക്കുന്നത് സ്വപ്നമാണോ മായകാഴ്ചയാണോ എന്ന് വിശ്വസിക്കാൻ ആകാതെയും….

പെട്ടെന്ന് അവൾ എൻ്റെ ഇടിപ്പിൽ അമർത്തി ഒരു നുള്ള് തന്നു…..അറിയാതെ ഞാൻ തുള്ളി പോയി…..

“”””വാ അടച്ചു വെച്ചിട്ട് വേഗം പോയി കുളിച്ചിട്ട് വാ….”””” അവൾ ചിരി അടക്കി പിടിചു കൊണ്ട് പറഞ്ഞു….

“”””ഹ…..നിനക്ക് എന്താ പെണ്ണേ….. കാണുമ്പോ കാണുമ്പോ എന്നെ ഇട്ട് നോവിക്കുന്നത്……ഇനി ഞാൻ നല്ല കീറ് വെച്ച് തരുമെ…..”””” ഞാൻ ഇടുപ്പ് തടവി കൊണ്ട് പറഞ്ഞു.

“”””പിന്നെ കീറാൻ ഇങ്ങോട്ട് വന്നാ മതി…..പിന്നെ ഞാൻ നോവാൻ വേണ്ടി തന്നെയാ നുള്ളിയെ…..സ്വന്തം ഭാര്യയെ വായിനോക്കാൻ നാണമില്ലേ…..””””

“”””ഇല്ലാ എന്തേ…..വേറെ ആരുടേയും അല്ലല്ലോ എൻ്റെ ഭാര്യയെ അല്ലേ….. എന്നരം എനിക്ക് നാണിക്കണ്ട…… പിന്നെ എല്ലാം കാണിച്ചൊണ്ട് വരുമ്പോൾ ആണായി പെറന്നവൻ ആണേൽ നോക്കുകയും ചെയ്യും അവൻ്റെ കു……””””ബാക്കി പറയാൻ സമ്മതിക്കാതെ പെണ്ണ് എൻ്റെ വാ പൊത്തി പിടിച്ചു….

“””””അയ്യേ…..ഈ ചെക്കൻ എന്തൊക്കെ വൃത്തികേടാ പറയുന്നെ…..ഇതൊക്കെ നീ എവിടുന്ന് പഠിച്ചട ചെക്കാ…”””””

“”””പട്ടിയെ ആരും പ……അല്ലേ അത് വേണ്ട…. അണ്ണാൻ കുഞ്ഞിനെ ആരും മരം
കയറാൻ പഠിപ്പിക്കണ്ട….””””” ഞാൻ എൻ്റെ വാ മൂടിയിരുന്ന കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു….

“”””ഹ…..എന്തേലും പടി…..അപ്പച്ചിയെ കാണട്ടെ ….ഞാൻ പറയുന്നുണ്ട് മോൻ വാ തുറന്നാ വൃത്തികേടെ പറയൂ എന്ന്….””””” തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ചു കൊണ്ട് ജാനി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *