സീത കല്യാണം – 2 5

പെണ്ണ് അത് കേട്ടുകൊണ്ട് ചൂളിയെങ്കിലും പെട്ടെന്ന് വീണ്ടും തുടങ്ങി…

“””മുണ്ടും കൊണാനും ഇല്ലാതെ നടക്കുന്ന നോക്ക് അസത്ത്….ഒരു നാണവും ഇല്ലാത്ത ജന്തു..….”””അവൾ ഒളി കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.
“””ഓ പിന്നെ….പറയുന്ന ആള് ഇന്നലെ രാത്രി പർദ്ദയും ഇട്ടോണ്ടല്ലെ കിടന്നത്…””” ഇതും പറഞ്ഞു ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഒരു കഷണം തുണിപോലും ദേഹത്ത് ഇല്ലാതെ ഞാൻ നടന്നു.

പറഞ്ഞു തീർന്നതും ഒരു പില്ലോ എൻ്റെ പുറത്ത് ലാൻഡ് ചെയ്തു….

“””നിന്നെ ഇന്ന് ഞാൻ ശെരിയാക്കി തരാടി ചക്കകുട്ടി…..”””ഞാൻ അവൾക്ക് നേരെ ഒടികൊണ്ട് പറഞ്ഞു.

“””തക്കു…. പ്ലീസ് തക്കു…..ഞാൻ ഇനിയൊന്നും പറയില്ല….സത്യം…”””അവൻ കട്ടിലിൻ്റെ അപ്പറ വശത്തേക്ക് ഓടി കൊണ്ട് പറഞ്ഞു.

“””ഇവിടെ വാടി ചക്കകുട്ടി…..അങ്ങനെ ഒരാള് മാത്രം തുണിയില്ലാതെ നിക്കണ്ട ….””” ഞാൻ അവൾക്ക് നേരെ കുതിച്ചുകൊണ്ട് പറഞ്ഞു.

“””എൻ്റെ പൊന്നു തക്കുവല്ലെ….. പ്ലീസ്….ഇപ്പൊൾ പോയി കുളിച്ചിട്ട് വാ….നമ്മുക്ക് അമ്പലത്തിൽ പോയിട്ട് വന്നിട്ട് എന്ത് വേണേലും ചെയ്യാം…. പ്ലീസ്…”””.അവൾ ഓടി മാറികൊണ്ട് പറഞ്ഞു.

“””എന്ത് വേണേലും ചെയാവോ…..””” ഞാൻ ഒരു വഷളൻ ചിരി ചിരിച്ചോണ്ട് ചോദിച്ചു.

“””പൊക്കോണം അങ്ങോട്ട് അസത്തേ…മനുഷ്യന് ഒന്നു മുള്ളാൻ പോലും മേലായിരുന്നു രാവിലെ…..രാത്രി ഒന്ന് അനുവാദം കൊടുത്തപ്പോൾ മനുഷ്യന് നടക്കാൻ പോലും പറ്റാതെ ആക്കി…പിഷാശ്…എന്നിട്ട് വീണ്ടും വരുന്നു അവൻ്റെ …..”””പറഞ്ഞു തുടങ്ങിയത് പൂർത്തിയാക്കാതെ അവൾ ഒരു പില്ലൊ എടുത്ത് ഓങ്ങികൊണ്ട് പറഞ്ഞു.
പെണ്ണിൻ്റെ കൊണം മാറി തുടങ്ങി….ഇനി നിന്നാൽ ചിലപ്പോൾ പണി കിട്ടും….അതുകൊണ്ട് ഞാൻ നൈസിന് അവിടുന്ന് സ്കൂട്ട് ആവാൻ തീരുമാനിച്ചു.

“””നീ പോടി പുല്ലേ….അവൾടെ ഒരു ജാഡ….””” ഇതും പറഞ്ഞു ഞാൻ നേരെ ബാത്ത്റൂമിലൊട്ട് തിരിഞ്ഞു നടന്നു….എന്തോ ഭാഗ്യത്തിന് പെണ്ണ് പിന്നെ ഒന്നും പറഞ്ഞില്ല.

തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ അറിയാതെ ഒന്ന് എരുവു വലിച്ചു പോയി….സുഖമുള്ള നീറ്റൽ… ജാനിയുടെ നഖക്ഷതങ്ങളും ദന്തക്ഷതങ്ങളും നൽകിയ നീറ്റൽ…. ആ സുഖമുള്ള വേദന ആസ്വദിച്ചു വിശാലമായ കുളിയും കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ പെണ്ണ് കണ്ണാടിയുടെ മുമ്പിൽ നിന്നു ഒരുങ്ങുവാ….പക്ഷേ ഇപ്പൊൾ ഒരു നീല ചുരിദാർ ടോപ്പും വെള്ള ലെഗിങ്സും ആണ് വേഷം….ബെഡിൽ എനിക്കിടാൻ സേം ബ്ലൂ ഷർട്ടും ചന്ദന കള്ളർ ജീൻസും എടുത്ത് വച്ചട്ടുണ്ട്.

രണ്ടുപേരും ഒരുങ്ങി ഇറങ്ങി നേരെ അമ്പലത്തിലേക്ക് വെച്ച് പിടിച്ചു….

ജനാർത്ഥന സ്വമിയോടും ഹനുമാൻ സ്വാമിയോടും പ്രാർത്ഥിക്കുമ്പോൾ മനസ്സിൽ ഒറ്റൊരു പ്രാർത്ഥനയെ ഒള്ളു….ജീവിതകാലം മുഴുവനും ജാനി എൻ്റെ നല്ല പാതിയായി കൂടെ വേണമെന്ന്….ഒരു വിധിക്കും വിട്ടുകൊടുക്കാതെ എന്നും ഞങ്ങൾ ഒരുമിച്ചു തന്നെ വേണമെന്ന്… ജാനി കണ്ണുകൾ ഇറുക്കി തൊഴുകൈയ്യോടെ പ്രാർത്ഥിക്കുമ്പോൾ ഇറ്റ് വീണ രണ്ടു തുള്ളികൾ ഉറപ്പുവരുത്തി അവളുടെ പ്രാർത്ഥനയും ഇത് തന്നെയെന്ന്….
അമ്പല നടയിൽ നിന്നും ഇറങ്ങി ആൽത്തറയിൽ ഇരിക്കുമ്പോഴും ജാനി മൗനം തുടർന്നു…പെണ്ണിൻ്റെ മനസ്സിൽ ഇപ്പൊൾ എന്താണെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ട്….അവളുടെ മൂഡ് മാറ്റാൻ ഇനി ഒരു വഴിയേ ഉള്ളൂ….

അമ്പലത്തിൽ നിന്നും തിരിച്ചു റിസോർട്ടിൽ എത്തിയിട്ട് അവളോട് താഴെ പാർക്കിങ്ങിൽ തന്നെ വെയ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ റൂമിലേക്ക് പോയി….. മണി 6.15 ആവുന്നതെ ഉള്ളൂ…. അതു കൊണ്ട് താഴെ ആരും ഇല്ലായിരുന്നു…

റൂമിൽ നിന്നും തിരികെ വന്നപ്പോൾ ഫ്രണ്ടിൽ ഭംഗിയായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം നോക്കി നിൽക്കുവാണ് പെണ്ണ്….

എന്നെ കണ്ടപ്പോൾ പെണ്ണിൻ്റെ കണ്ണുകൾ വിടർന്നു…….ഞാൻ ഒരു ജാക്കറ്റും ഹെൽമറ്റും പെണ്ണിന് കൊടുത്തിട്ട് നേരെ ബൈക്കിലോട്ട് കേറി….ജാനി പെട്ടന്ന് ജാക്കറ്റും ഇട്ട് ഹെൽമറ്റും വെച്ച് ഒന്നും ചോദിക്കാതെ ബൈക്കിൻ്റെ പുറകിൽ എന്നെ അള്ളി പിടിച്ചിരുന്നു….ഒരു ചിരിയോടെ ഞാൻ കുതിരയെ പറപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *