സീത കല്യാണം – 2

ഞാൻ അതിന് മറുപടിയായി നല്ല ഉശിരൻ ചിരിയങ്ങു പാസ്സാക്കി കൊടുത്തു കൊണ്ട് അവിടുന്ന് ഇറങ്ങി……പെണ്ണിൻ്റെ മുഖം പെട്ടെന്ന് വാടിയപോലെ….എങ്കിലും എന്നെ കാണിക്കാൻ വേണ്ടി മുഖത്ത് ചിരി വരുത്താൻ ശ്രമിക്കുന്നുണ്ട്…..പക്ഷേ പരാജയം ആയിരുന്നു ഫലം…..വണ്ടി മുമ്പോട്ടു നീങ്ങിയപ്പോൾ പെണ്ണ് അല്പം ഗ്യാപ് ഇട്ടാണ് ഇരിക്കുന്നത്……അവളുടെ മുഖം പെട്ടെന്ന് വാടാനുള്ള കാരണം എനിക്ക് നല്ലതുപോലെ അറിയാം…..ഇത് തന്നെയായിരുന്നു രാവിലത്തെ കാരണവും……ഇപ്പൊൾ രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ പെണ്ണിന് അതൊക്കെ വീണ്ടും ഓർമവന്നു….

സംഭവം മറ്റൊന്നും അല്ലാ….

ഈ ഇടക്ക് അമ്മയും അമ്മായിയും ഏതോ ജോത്സിയനെ കാണാൻ പോയി…..അങ്ങേരു പറഞ്ഞു ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നും എനിക്ക് വല്യ ആയുസ്സില്ല ഞാൻ പെട്ടന്ന് മരിക്കുമെത്രെ…..പിന്നെ രാമനും സീതയും ഒരുമിച്ചു കുറച്ചു കാലമല്ലേ ജീവിച്ചോളു…..അതുപോലെ ജാനകിയും ദേവനും കുറച്ചു കാലമേ ഒരുമിച്ചു ജീവിക്കുവത്രെ….ഇത് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയതാണ് പെണ്ണിൻ്റെ പേടി എനിക്ക് വല്ലതും പറ്റുമോ എന്ന്….

ഞാൻ വണ്ടി ആളൊഴിഞ്ഞ ഒരു വ്യൂ പോയിൻ്റ് നോക്കി നിർത്തി…. അൽപം പുല്ലുകൾ നീളത്തിന് വളർന്നു നിൽക്കുവാണ്…..അതുകൊണ്ട് പെട്ടന്ന് ആർക്കും കാണാൻ പറ്റില്ല….

പെണ്ണ് എന്നെ സംശയത്തോടെ നോക്കുന്നുണ്ട്…..ഇടക്ക് ചിരിക്കാനും ശ്രമിക്കുന്നുണ്ട്….

ഞാൻ പോയിൻ്റിൻ്റെ മുമ്പോട്ടു നിന്നിട്ട് പെണ്ണിൻ്റെ കൈ പിടിച്ചു എൻ്റെ മുമ്പിൽ
പോയിന്റ് ഫെസാക്കി നിർത്തി….ഇളം തണുത്ത കാറ്റ് വീശുന്നുണ്ട്…..ഞാൻ ജാനിടെ അരയിൽ കൈ ചുറ്റി തല പെണ്ണിൻ്റെ തോളിൽ താഴ്ത്തി പ്രകൃതിയും നോക്കി നിന്നു….

പെണ്ണിൻ്റെ കണ്ണിൽ കൂടി ഒരു തുള്ളി ഇറ്റ് വീണു….അത് കണ്ടപ്പോൾ എൻ്റെ ഹൃദയത്തില് സൂചി കുത്തി ഇറക്കിയത് പോലെ തോന്നി….

“”””വാവേച്ചി…..””” ഞാൻ പതിയെ അവളുടെ കാതോരം വിളിച്ചു.

“””മ്മ്മ്…..””””

“”””എന്തുപറ്റി…..”””” ഞാൻ അരയിലെ പിടിത്തം അല്പം കൂടി മുറുക്കി കൊണ്ട് ചോദിച്ചു.

“”””ഒന്നുമില്ല….””””

“”””പിന്നെ ഇപ്പോൾ ഇങ്ങനെ മോങ്ങുന്നത് എന്തിനാ…..”””””

“”””ഞാൻ കരഞ്ഞെ ഒന്നുമില്ല….””” പക്ഷേ ഇത് പറഞ്ഞപ്പോഴേക്കും പെണ്ണിൻ്റെ കണ്ണിൽ നിന്നും വീണ്ടും ഒരു തുള്ളികൂടെ ഇറ്റ് വീണു…

“”””കരഞ്ഞില്ലെ…. എങ്കിൽ കുഴപ്പമില്ല…. വാവേച്ചി കരഞ്ഞാ പിന്നെ കലുപ്പത്തി ജാനകിയുടെ ഫാൻസിന് സഹിക്കില്ല കേട്ടൊ….”””” ഇതും പറഞ്ഞു ഞാൻ അവളെയും ചേർത്ത് തമ്മിൽ ശരീരത്തിൻ്റെ ചൂട് പങ്കുവെച്ചു ഞങ്ങൾ നിന്നു……

അല്പ നേരത്തെ നിശബ്ദത്തിന് ശേഷം….

“”””വാവേച്ചി …..””””

“‘””മ്മം…..””””

“”””നീ എന്തിനെയാണ് പെടിക്കുന്നെ…?ങേ??…..ഈ ദേവ നാരായണന് വല്ലതും പറ്റുമെന്നോ.??…..ഇല്ല മോളെ…..നീ എൻ്റെ കൂടെ ഉള്ളപ്പം മരണം പോലും ഭയക്കും ഈ ദേവനെ തൊടാൻ…..നമ്മള് പൂജിക്കുന്ന ശിവപാർവതിമാർ നമ്മളെ പിരിക്കാൻ അനുവദിക്കുമോ…..ഇല്ല മോളെ…..ഈ ദേവന് ഒന്നും പറ്റില്ല….””””” ഞാൻ അവളെ തിരിച്ചു എൻ്റെ നെഞ്ചിൽ ചേർത്ത് മുറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു.

അതിൻ്റെ മറുപടി ഒരു പൊട്ടികരച്ചിലായിരുന്നു…..പെണ്ണിൻ്റെ ചുടു കണ്ണുനീരിൽ എൻ്റെ ഹൃദയം പൊള്ളിച്ചു കൊണ്ടിരുന്നു….

“”””എൻ്റെ തക്കുന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ……ഇല്ല….വിട്ടു കൊടുക്കില്ല ആർക്കും എൻ്റെ ഈ തെമ്മാടി ചെക്കനെ…..””””ഇതും പറഞ്ഞു പെണ്ണ് കരഞ്ഞൊണ്ടിരുന്നു…കുറച്ച് നേരം കരയട്ടെന്ന് ഞാനും വെച്ച്…..പെണ്ണിൻ്റെ കരച്ചിൽ കണ്ട് എൻ്റെ കണ്ണുകളും നിറഞ്ഞു ഒഴുകി….

അല്പം കഴിഞ്ഞ് കരച്ചിലിൻ്റെ ശക്തി കുറഞ്ഞപ്പോൾ ഞാൻ അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ഒതുക്കി….

“”””അയ്യേ…..എൻ്റെ കലിപ്പത്തി പെണ്ണ് കിടന്നു കരയുന്നോ…… കാണുന്നവർ വല്ല കണ്ണീർ സീരിയലും ആണന്നല്ലെ വിചാരിക്കു…..അയ്യേ….മോശം….എല്ലാരേയും നോട്ടം കൊണ്ട് തന്നെ വിറപ്പിക്കുന്ന എൻ്റെ പെണ്ണ് ഇപ്പൊൾ നോക്കിയേ കരഞ്ഞു മെഴുകി ഒരുമാതിരി സീരിയൽ നടിമാരെ പോലെ ആയിട്ടുണ്ട്……””””

പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു….
“”””നിക്ക് ഒരു ഉമ്മ തരുവോ…..”””” ഞാൻ കവിൾ ചരിച്ചുകൊണ്ട് തൊട്ട് കാണിച്ചു.

ജാനി മുഖം കവിളിലേക്ക് അടുപ്പിച്ചു….അവളുടെ ചൂട് നിശ്വാസം എൻ്റെ കവിളിൽ പതിച്ചു…..പെട്ടെന്ന് അവൾ എൻ്റെ മുഖം പിടിച്ചു തിരിച്ച് എൻ്റെ അധരങ്ങൾ കവർന്നെടുത്തു….ജാനി ആവേശത്തോടെ എൻ്റെ അധരങ്ങൾ കവർന്നൊണ്ടിരുന്നു…..ഞാനും….

നാക്കുകൾ തമ്മിൽ പാമ്പിനെ പോലെ പിണഞ്ഞും…..ഉമിനീര് തമ്മിൽ കൈ മാറിയും ഒരു ദീർഹചുംബനം…..

പെട്ടെന്ന് നീട്ടിയുള്ള ഒരു ഹോൺ ശബ്ദമാണ് ഞങ്ങളെ അടർത്തി മാറ്റിയത്….. ഈശ്വരാ ആരേലും കണ്ട് കാണുമോ എന്തോ….. ജാനിയെ നോക്കിയപ്പോൾ പെണ്ണ് ലജ്ജകൊണ്ട് മുഖവും താഴ്ത്തി നിൽക്കുന്നു….ഇപ്പൊൾ പെണ്ണിൻ്റെ മുഖത്ത് സങ്കടം ഇല്ല…..നാണം മാത്രം….

ഞങ്ങൾ പിന്നെ വീണ്ടും അവിടെ നിക്കെണ്ടെന്ന് വെച്ച് അവിടുന്നും തെറിച്ചു….. ജാനി ഇപ്പൊൾ മുമ്പത്തെ കണക്ക് എന്നെ അള്ളി പിടിച്ചാണ് ഇരിപ്പ്…..തമാശകൾ പറഞ്ഞും പെണ്ണിൻ്റെ കയ്യിൽ നിന്നും നുള്ളും അടിയും വാങ്ങി ഞങ്ങൾ റിസോർട്ടിലെക്ക് തിരിച്ചു….പോകുന്നവഴി ഉച്ചത്തെ ഫുഡും തട്ടി….റോഡിൽ നല്ല ബ്ലോക്ക് ഉള്ളത് കൊണ്ട് റൂം എത്തിയപ്പോൾ ഒരു നേരം ആയി….

യാത്രയുടെ ക്ഷീണം കാരണം റൂം എത്തിയപ്പോൾ തന്നെ ഞാൻ ജാനിയെ കെട്ടിപ്പിടിച്ച് ആ മാറിൽ മുഖം പൂഴ്ത്തിയവളുടെ മാറിലെ വിയർപ്പിൻ്റെയും സ്പ്രയുടെയും കലർന്ന മണവും ആസ്വദിച്ചു ഉറങ്ങി പോയി ….

വൈകിട്ട് ഒരു അഞ്ച് മണി ആവാറയപ്പോൾ ആണ് പിന്നെ ഞങ്ങൾ എഴുന്നേറ്റത് ….ഉറക്കം ഉണർന്നതും വേഗം അടുത്ത ഊരുതെണ്ടലിനായി ഒരുങ്ങി ഇറങ്ങി….താഴെ എത്തിയപ്പോൾ ആണ് ബിനോയിയെ കണ്ടത്….പിന്നെ
അവനോടു പെട്ടെന്ന് വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ വണ്ടിയും എടുത്തു ഇറങ്ങി….

തണുത്ത ഇളം കാറ്റിൽ അവളുടെ ശരീരത്തിൻ്റെ ഇളം മാംസത്തിൻ്റെ ചൂട് പകർന്ന് നൽകി എൻ്റെ മടിയിലിരുന്നു എൻ്റെ നെഞ്ചിലെ ചൂടും പറ്റി നെഞ്ഞോരം അമ്മർന്ന് ബാൽക്കണിയിലെ ചാരു കസേരയിൽ ഞങ്ങൾ കിടന്നു….

“”””പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാവിൽ…ഇരുളിൻ്റെ മറവിൽ അലതല്ലുന്ന ആഴ കടലിന്റെ മുകളിൽ …മിന്നി തിളങ്ങുന്ന നൂറായിരം കുഞ്ഞു നക്ഷത്രങ്ങളെ സാക്ഷിയാക്കി….സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പെണ്ണിനേയും നെഞ്ചിൽ കിടത്തി പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കുമ്പോൾ ഇടതു കയ്യിൽ ഒരു കുപ്പി ബിയറും…..വലതു കയ്യിൽ ഒരു സിഗററ്റും കൂടി ഉണ്ടേൽ അന്തസ്…”””” ഇത്രയും പറഞ്ഞു ഞാൻ ഇടക്കണ്ണിട്ട് ജാനിയേ നോക്കി….

Leave a Reply

Your email address will not be published. Required fields are marked *