വെളുപ്പിനെ ഉള്ള തണുത്ത കാറ്റും പെണ്ണിൻ്റെ സാമിപ്യവും ആസ്വദിച്ചു ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു…റോഡിൽ തിരക്കായി തുടങ്ങുന്നതെ ഉള്ളൂ….
മെയിൻറോഡ് കഴിഞ്ഞു വണ്ടി ചുറ്റും കാടും ആള് ഒഴിഞ്ഞ റോഡിലേക്ക് കേറി…സൈഡ് മിററിലുടെ നോക്കിയപ്പോൾ പെണ്ണ് സ്ഥലത്തിൻ്റെ ഭംഗിയും ആസ്വദ്ധിച്ചിരിക്കുവാണ്….ദൂരങ്ങൾ പിന്നെയും പിന്നിട്ടു….വണ്ടി ഹില്ല് കയറാൻ തുടങ്ങി….ഓരോ ഹെയർ പിന്നും കെടത്തി എടുക്കുമ്പോൾ പെണ്ണിൻ്റെ പിടി എൻ്റെ മേൽ മുറുകി …..ടോപ് എത്താറായപ്പോൾ ഉള്ള വ്യൂവും തണുത്ത മന്ദമാരുദനും ആസ്വദിച്ചു ഞങ്ങൾ മുമ്പോട്ടു നീങ്ങി….
ഏറ്റവും മുകളിൽ എത്തി രണ്ടു പേർക്കും ഉള്ള പാസും ചെക്കിങ്ങും കഴിഞ്ഞു വണ്ടി ലക്ഷ്യ സ്ഥാനത്ത് എത്തി…..ചുറ്റും കോട മഞ്ഞ് പറന്നു നടക്കുന്ന അന്തരീക്ഷം….വണ്ടി പാർക്കിങ്ങിൽ ഒതുക്കി ഇറങ്ങിയപ്പോൾ പെണ്ണിൻ്റെ മുഖത്ത് അത്ഭുതവും സന്തോഷവും തെന്നി മാറി കളിച്ചു….
പെണ്ണിൻ്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എൻ്റെ മനസ്സും നിറഞ്ഞു…മുമ്പോട്ടു അവളുടെ കൈയും പിടിച്ചു നടന്നപ്പോൾ വല്യ അക്ഷരത്തിൽ എഴുതിയിരിക്കുന്ന ബോർഡ് എൻ്റെ കണ്ണിൽ പെട്ടത്….
“”””PONMUDI HILL STATION””””
ഞായറാഴ്ച ആയതു കൊണ്ട് രാവിലെ അല്പം തിരക്കുണ്ട്….കമിതാക്കളെ പോലെ കൈകൾ കോർത്ത് പിടിച്ച് ഞങ്ങൾ മുമ്പോട്ടു നീങ്ങി….ചുറ്റും കോട മഞ്ഞ് പുതച്ച അന്തരീക്ഷം….സൂര്യ വെട്ടം ഉണ്ടെങ്കിലും നല്ല തണുപ്പ് ഉണ്ടായിരുന്നു….. ഞങ്ങൾ ആദ്യത്തെ കുന്ന് കയറാൻ തുടങ്ങി….. ഇന്നലെ രാത്രിത്തെ കുരുത്തക്കേട് കാരണം പെണ്ണിന് നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്…. പൊന്മുടിയുടെ ഏറ്റവും മുകളിൽ നിന്ന് താഴേക്ക് നോക്കാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്…..ചുറ്റും പച്ച പുല്ലുകൾ പീലി വിരിഞ്ഞു നിൽക്കുന്ന കുന്നും മലയും….അതിൻ്റെ പുറത്തുകൂടി മേഘങ്ങൾ പോലെ ഒഴുഖി നടക്കുന്ന കോട മഞ്ഞ്…… ഉഫ്….. എന്നാ ഫീൽ….
ഞങ്ങൾ നിന്ന കുന്നിൻ്റെ മുകളിൽ കുറെ ഫാമിലികലും….കാമുകി കാമുകന്മാരും….ട്രിപ്പിങ്ങിന് ഇറങ്ങിയ പിള്ളേരും ഉണ്ടായിരുന്നു…..ഇവിടെ തിരക്ക് കൂടുതൽ കാരണം ഞാൻ എൻ്റെ സ്ഥിരം സ്പോട്ടിൽ പോകാൻ തീരുമാനിച്ചു …..
മൂന്ന് കുന്നുകൾ കഴിഞ്ഞപ്പോൾ പെണ്ണ് കുഴഞ്ഞു പോയി….ഞാനും തളർന്നു….
ഇവിടുന്നു നോക്കുമ്പോൾ മുമ്പത്തെ കാട്ടിലും കാഴ്ച്ചകൾ മനോഹരം ആയി തോന്നി…പീലി വിടർത്തി ആടുന്ന പരവധാനി പുല്ലുകളെ തഴുകി ഒഴുകി പോകുന്ന കോട മഞ്ഞ്…. തെന്നിയും തെറിച്ചു ഇരിക്കുന്ന കമിതാക്കൾ….തൻ്റെ പാതിയുടെ മടിയിൽ തല വെച്ച് അവരുടെ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നു….ചുറ്റും ഉള്ള ഒന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്തിൽ അലിഞ്ഞിരിക്കുന്ന അവരെ കാണാൻ തന്നെ രസം ആയിരുന്നു….അവരുടെ കളിയും ചിരിയും കുസൃതികളും….അവരുടെ മാത്രം ലോകം….എൻ്റെ പെണ്ണിൻ്റെ വിളിയാണ് എന്നെ ചിന്തകളിൽ നിന്നും തിരിച്ചു
കൊണ്ടുവന്നത്….
“””തക്കു….നിക്ക് ഇനി നടക്കാൻ വയ്യാ… തളർന്നു…””” ജാനി കിതച്ചുകൊണ്ട് പറഞ്ഞു.
“””ഡി സ്വല്പം കൂടി പോയാൽ മതി…. പ്ലീസ്…””” ഞാനും കിതപ്പ് അടക്കികൊണ്ട് പറഞ്ഞു….
“””മ്മ്മ…”””” ഒരു മൂളൽ മാത്രം ആയിരുന്നു മറുപടി…..
ജാനിടെ മുഖം ഇപ്പൊൾ വാടിയ താമര പൂ പോലെയായി…വാലിട്ടെഴുതിയെ മയിൽ പീലി കണ്ണുകളിൽ ഇപ്പൊൾ തളർച്ച കാണാം…തുടുത്ത കവിളുകൾ അല്പം കൂടി ചുമ്മന്നട്ടുണ്ട്…ചെറുതായി വിറക്കുന്ന
തത്തമ്മ ചുണ്ടുകൾ…. വലംപിരിശംഖ് പോലെയുള്ള ഉള്ള നീണ്ട കഴുത്തിൽ പൊടിഞ്ഞിരിക്കുന്ന വിയർപ്പു തുള്ളികൾ….ഇളം മന്തമാരുതനിൽ തട്ടി പറക്കുന്ന പനങ്കുല മുടികൾ ഒതുക്കാൻ പെണ്ണ് പെടാ പാട് പെടുന്നുണ്ട്….ശ്വാസം എടുക്കുന്നത് അനുസരിച്ച് ഉയർന്നു താഴുന്ന എൻ്റെ പെണ്ണിൻ്റെ ഇരട്ട കുന്നുകളിലേക്ക് എൻ്റെ നോട്ടാം എത്തി…..
ഈശ്വരാ എന്തൊരു ഭംഗിയാണ് എൻ്റെ പെണ്ണിനെ കാണാൻ…..അറിയാതെ ഞാൻ നോക്കി നിന്നു പോയി…..
“””ആ….”””.അറിയാതെ ഞാൻ കരഞ്ഞു പോയി…..നോക്കിയപ്പോൾ കൈയിൽ നഖത്തിൻ്റെ പാട് കാരണം ചുമന്നു കേറി….
“””എന്താടി…””” ഞാൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.
