സുനിത 3അടിപൊളി  

“ഒഹ്! നിന്നോടോന്നും പറഞ്ഞു ജയിക്കാന്‍ എന്നെക്കൊണ്ടോന്നും ഈ ജന്മത്ത് പറ്റില്ല എന്‍റെ ഈശ്വരാ…”

“ആട്ടെ, ഇതെവിടെപ്പോയി വരുവാ ആന്‍റി?”

സൈഡില്‍ നിന്നും അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് ചോദിച്ചു. സുനിത അവന്‍റെ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ തിരികെ നോക്കി. നോക്കിയ നിമിഷം തന്നെ കണ്ണുകള്‍ പിന്‍വലിച്ചു അവള്‍.

“എന്താ ആന്‍റി?”

അവന്‍ ആകാക്ഷയോടെ തിരക്കി.

“ഒന്നൂല്ലടാ…”

അവള്‍ പറഞ്ഞു. അങ്ങനെ പറയുമ്പോള്‍ നേരിയ വിഷാദസ്പര്‍ശം ഉണ്ടായിരുന്നോ അവളുടെ വാക്കുകളില്‍ എന്ന് അവന്‍ സംശയിച്ചു. താഴെ, പച്ച നിറഞ്ഞ സമതലം മുഴുവന്‍ സ്വര്‍ണ സൂര്യശോഭയുടെ തിരയിളക്കം. കിഴക്കേ ചക്രവാളത്തിലേക്ക് പറന്നു നീങ്ങുന്ന പക്ഷികള്‍.

“സുധിയേട്ടന്‍റെ ശോഭ ഓപ്പോയില്ലേ? നീയറിയില്ല്യെ? നീ കണ്ടിട്ടുണ്ടല്ലോ…”

“പിന്നെ എനിക്കറിയില്ലേ ശോഭ ആന്‍റിയെ!”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“കഴിഞ്ഞ വിഷൂന് ആ ആന്‍റി വന്നപ്പം ഞാനും ആ ആന്‍റിയും അല്ലെ, ചേനേം ചെമ്പും ഒക്കെ പറിച്ചേ?””

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“ആ ആന്‍റിക്ക് എന്ത് പറ്റി സുനിതാന്റി?”

അവന്‍ ചോദിച്ചു.

“ഓപ്പോള്‍ക്ക് നടുവേദനെടെ ഒരസ്ക്കിത…കെടപ്പാ..തൈലോം തിരുമ്മലും ക്കെ ഇണ്ട്..ഒന്നും അങ്ങട്ട് അങ്ങട് പിടിയ്ക്കണില്ല്യ ഡെന്ന്യേ … ഓപ്പോളേ ന്ന് കാണാന്‍ പോയതാ ഞാന്…”

പിന്നെ സുനിത പറഞ്ഞു. സുധാകരന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ട് ശോഭ ഒപ്പോളിനോട്. നാലഞ്ച് വയസ്സേ മൂപ്പുള്ളൂ എങ്കിലും സത്യത്തില്‍ സുധാകരനെ പഠിപ്പിച്ചതും ഉദ്യോഗത്തിന് പ്രാപ്തനാക്കിയതും ശോഭ ഓപ്പോള്‍ ആണ്. പലഹാരം ഉണ്ടാക്കി തലച്ചുമടില്‍ അങ്ങാടിയിലും കിഴക്കേ കവല വരെയും ഒക്കെ കൊണ്ട് നടന്ന് വിറ്റാണ് രണ്ടുപേരുടെയും ചിലവിനും സുധാകരന്‍റെ പഠിപ്പിനും വേണ്ടത് അവര്‍ ഉണ്ടാക്കിയത്. ഒരിക്കല്‍, രണ്ടുപേരുടെയും അച്ഛനും അമ്മയും ഗുരുവായൂര്‍ക്ക് പോയതാണ്. പിന്നെ മടങ്ങി വരവ് ഉണ്ടായിട്ടില്ല. ഗുരുവായൂരില്‍ നിന്നും കാടാമ്പുഴയ്ക്ക് പോകുമ്പോള്‍ ബ്രേക്ക് പോയ ഒരു ടിപ്പര്‍ ലോറി രണ്ടിനെയും ഇടിച്ച് തെറുപ്പിച്ച് ജീവിതത്തില്‍ നിന്നും പുറത്താക്കി. പിന്നെ സുധാകരന് അച്ഛനും അമ്മയും ഒക്കെ ശോഭ ഓപ്പോള്‍ ആയിരുന്നു. അങ്ങനെ ഒരാള്‍ അസുഖം വന്നു കിടക്കുമ്പോള്‍ കാണാന്‍ പെകെണ്ടേ?

“ആ, ആന്‍റിടെ ഹസ്ബന്‍ഡ്…എന്താ അയാടെ പേര്? കഴിഞ്ഞ വ്യാഴം, അല്ല വ്യാഴം അല്ല ബുധന് പുള്ളിക്കാരന്‍ വീട്ടില്‍ വന്നിരുന്നില്ലേ?”

“മാധവേട്ടന്‍…”

സുനിത പറഞ്ഞു.

“അതേ, മാധവന്‍ ചേട്ടന്‍…”

അവന്‍ ആവര്‍ത്തിച്ചു. അയാളെ ഡെന്നീസ് അറിയും. കറുത്ത് തടിച്ച, ഒരു കാളക്കൂറ്റന്‍റെ കരുത്ത് ഉണ്ടെന്ന് തോന്നിക്കുന്ന ഒരാജാനുബാഹു. കട്ടപ്പുരികം. ചുവന്ന കണ്ണുകള്‍. തടിച്ച മേല്‍ അധരത്തില്‍ എപ്പോഴും ബീഡി പുകഞ്ഞുകൊണ്ടിരിക്കും. മുണ്ട് മടക്കി കുത്തുമ്പോള്‍ അയാളുടെ തടിച്ച കരുത്തുറ്റ തുടകള്‍ക്ക് മേല്‍ ലൈനുള്ള അണ്ടര്‍വെയര്‍ കിടക്കുന്നത് കാണാം. പോലീസ് ആണ് ആള്.

“മാധവന്‍ ചേട്ടന്‍ ആള് നല്ല കിണ്ണം സാധനമാ…അല്ലെ ആന്‍റി?”

അവന്‍ അവളോട്‌ ചോദിച്ചു. സുനിത മുഖം തിരിച്ച് അവനെ നോക്കി.

“കരിമ്പനെലെ ജയനെപ്പോലെ…”

സുനിത ഒന്നും മിണ്ടിയില്ല.

“ആള്‍ക്കും സുധാകരേട്ടനോടും ആന്‍റിയോടും ഒക്കെ വലിയ കാര്യമാണ് എന്ന് തോന്നുന്നു….”

ഡെന്നീസ് തുടര്‍ന്നു.

“അതല്ലേ പുള്ളി കൂടെക്കൂടെ ഒക്കെ ആന്‍റിടെ വീട്ടില്‍ വരുന്നേ?”

സുനിത ഒന്നും മിണ്ടിയില്ല. അവളുടെ മുഖഭാവം പെട്ടെന്ന് മാറിയത് അവന്‍ ശ്രദ്ധിച്ചു. നിമിഷങ്ങളോളം അവളുടെ മുഖഭാവം അതുപോലെ തുടര്‍ന്നു. അവളുടെ മൌനം അവനെ അല്‍പ്പം വിഷമിപ്പിച്ചു.

“ഇന്ന്ന്ത് പറ്റി?”

അവന്‍ തിരക്കി.

“എന്ത് പറ്റാന്‍?”

അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

“അല്ല, എന്നുമുള്ള ആന്‍റിയല്ല ഇത്…എന്നും എന്നോട് എന്തൊക്കെ വര്‍ത്താനം പറയുന്ന ആളാ…നിര്‍ത്താതെ..ഇന്നിപ്പോള്‍ ഞാന്‍ എന്തേലും ചോദിച്ചാല്‍ അതിന് സമാധാനം പറയുന്നതല്ലാതെ..അതും ഭയങ്കര വിഷമിച്ച്…”

Leave a Reply

Your email address will not be published. Required fields are marked *