ചമ്മല്‍ മാറ്റി അവന്‍ ചോദിച്ചു. അപ്പോള്‍ ഗേറ്റിനു വെളിയില്‍ ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു. അവന് ഉത്തരം പറയുന്നതിന് മുമ്പ് അത് കേട്ട് അവള്‍ പുറത്തേക്ക് ഒന്ന് നോക്കി.അവനും. അപ്പോള്‍ പുറത്ത് നിന്ന് നിലാവില്‍ മുറ്റത്തേക്ക് കയറി നിര്‍ത്തിയ ജീപ്പില്‍ നിന്നും സുധാകരനും പ്രശാന്തും ഇറങ്ങുന്നത് അവര്‍ കണ്ടു. മറ്റൊരാള്‍ കൂടിയുണ്ട്. അയാള്‍ മുഖം തിരിച്ച് മുറ്റത്ത് തന്നെ നില്‍ക്കുകയാണ്.
“മാധവേട്ടന്‍!”
മുറ്റത്ത് നില്‍ക്കുന്ന ആളെക്കണ്ട് ഡെന്നീസ് മന്ത്രിച്ചു. സുനിത അത് കേട്ട് ഒന്ന് വിറച്ചു. ഭയത്തോടെ അവള്‍ ഡെന്നീസിനെ നോക്കി. അപ്പോഴേക്കും കൈകള്‍ നിറയെ സാധനങ്ങളുമായി പ്രശാന്തും സുധാകരനും അകത്തേക്ക് കയറി.
“എടാ പ്രശാന്തേ…”
ഡെന്നീസ് പ്രശാന്തിനെ നോക്കി. പ്രശാന്ത് ചുണ്ടത്ത് വിരല്‍ വെച്ച് നിശബ്ദനായിരിക്കാന്‍ അവനോട് പറഞ്ഞു.
“മോനെ, നീ അല്‍പ്പ സമയം ഒന്ന് അകത്തെ മുറിയിലേക്ക് പോ,”
സുധാകരന്‍ ഡെന്നീസിനോട് പറഞ്ഞു. അവന്‍ അകത്തേക്ക് പോയി.
“സുനീ…”
അങ്ങനെ വിളിച്ചു കൊണ്ട് സുധാകരന്‍ സുനിതയെ നോക്കി.
“മാധവേട്ടന്‍ വന്നിട്ടുണ്ട്…നിന്നെ ഒന്ന് കാണാന്‍…”
അവള്‍ ഭയന്ന് പ്രശാന്തിനെ നോക്കി. എന്നിട്ട് ദേഷ്യത്തോടെ സുധാകരനെയും.
“നമ്മള് കരുതിയ പോലെ മാധവേട്ടന്‍ കൊടകില്‍ ഒന്നും പോയതല്ല…”
സുധാകരന്‍ പറഞ്ഞു.
“ഹോസ്പ്പിറ്റലില്‍ ആയിരുന്നു മാധവേട്ടന്‍…കക്ഷിക്ക് ഭയങ്കര മനസ്താപം ഉണ്ട്…ശരിക്കും..നിന്നെ കണ്ട് മാപ്പ് പറയാന്‍ വന്നതാ…ഞാന്‍ മാധവേട്ടനെ അകത്തേക്ക് വിളിക്കുവാ…”
ഹോസ്പ്പിറ്റല്‍? മനസ്താപം? മാപ്പ്?
സുനിത സംശയിച്ച് സുധാകരനെ നോക്കി.
“മാധവേട്ടാ, വാ,”
വാതില്‍ക്കലേക്ക് ചെന്ന് സുധാകരന്‍ വെളിയില്‍ നില്‍ക്കുന്ന മാധവനെ വിളിച്ചു.
സുധാകരനോടൊപ്പം മാധവന്‍ അകത്തേക്ക് വന്നു. അകത്തേക്ക് കയറിയപ്പോള്‍ മാധവന്‍റെ നോട്ടം തന്നില്‍ പതിയുന്നത് സുനിത കണ്ടു. നോട്ടത്തില്‍ പക്ഷെ ദൈന്യത, മനസ്താപം, ദുഃഖം ഒക്കെയാണ്. അത് അവളെ അമ്പരപ്പിച്ചു. അവള്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ പിന്നെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് എല്ലാവരെയും സുനിതയെ നോക്കി.
“മോളെ…”
മാധവന്‍ സുനിതയെ വിളിച്ചു. ആ വിളിയില്‍ പശ്ച്ച്ചാത്താപത്തിന്‍റെ മൃദുലത അവള്‍ കേട്ടു.
“പൊറുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് അന്ന് ഞാന്‍ മോളോട് പറഞ്ഞത്…എന്‍റെ സഹോദരിയായി കാണേണ്ട ആളെ..ഈശ്വരാ! ഞാന്‍!”
അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ ഉള്ളലിഞ്ഞു അപ്പോള്‍. സ്വയമറിയാതെ അവള്‍ അയാളുടെ ചുമലില്‍ പിടിച്ചു.
“മാധവേട്ടാ എന്തായിത്?”
അവള്‍ ആശ്വസിപ്പിച്ചു ചോദിച്ചു.
“കരയാണ്ടിരിക്കൂ…”
അയാള്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
“മോളോട് മാപ്പ് ചോദിക്കാന്‍ വന്നതാ ഞാന്‍…”
കണ്ണുനീര്‍ തുടച്ച് അയാള്‍ പറഞ്ഞു.
“മോളെ ഫേസ് ചെയ്യാന്‍ പറ്റാതെ, സുധിയോടും പ്രശാന്തിനോടും മാത്രം മാപ്പ് ചോദിച്ച് പോകാന്‍ എന്ന് വെച്ചാ ഞാനവരെ കവലെലേക്ക് വിളിപ്പിച്ചേ…പിന്നെ തോന്നി…മോളെയാണ് ഞാന്‍ അപമാനിച്ചേ, മോളോട് ആണ് ഞാന്‍ മാപ്പ് ചോദിക്കേണ്ടത്…അന്ന് അങ്ങനെയൊക്കെ മോളോട് പറഞ്ഞേന് ഈശ്വരന്‍ എനിക്ക് ശരിക്കും ശിക്ഷ തന്നു..എന്തായാലും ആ ശിക്ഷ എന്‍റെ കണ്ണു തുറപ്പിച്ചു…”
സുനിത ഒന്നും മനസിലാകാതെ ഭര്‍ത്താവിനെയും മകനെയും മാറി മാറി നോക്കി.
“ക്ഷമിക്ക് മോളെ…”
അയാള്‍ പറഞ്ഞു. പിന്നെ അയാള്‍ അവളുടെ കൈ വിട്ട് പ്രശാന്തിനെയും സുധാകരനെയും നോക്കി.
“എന്നാ ഞാനിറങ്ങുവാ സുധീ, കേട്ടോ മോനെ…”
“മാധവേട്ടാ, ഊണ് കഴിച്ചിട്ട്…”
സുനിത പറഞ്ഞു.
“ഇല്ല…”
അയാള്‍ ചിരിച്ചു.
“ഓപ്പോള് നോക്കി ഇരുപ്പുണ്ട്…തന്നെ കഴിക്കില്ല നിങ്ങടെ ഓപ്പോള്!”
അത് പറഞ്ഞ് അയാള്‍ വെളിയിലേക്ക് ഇറങ്ങി. അവര്‍ മൂവരും മുറ്റത്തേക്ക് ചെന്നു അയാളെ യാത്രയാക്കി.
“ഇദ് എന്തൊക്കെ മറിമായമാ സുധിയേട്ടാ?”
തിരികെ അകത്തേക്ക് കയറവേ സുനിത ചോദിച്ചു.
“പറയാം…”
പ്രശാന്ത് പറഞ്ഞു.
