സ്നേഹസീമ – 3

ഞാൻ : ഷുഗർ കറക്റ്റ് ആർന്നു… പക്ഷെ ആ ഡയറി മിൽക്കിന്റെ മധുരം കൂടി ആയപ്പോൾ ഇത്തിരി കൂടി പോയി…

സീമ : ദുഷ്ടാ ….

ടീച്ചർ എന്നെ നോക്കി കൊഞ്ഞനം കുത്തി… ഞാനും തിരിച്ചു കൊഞ്ഞനം കുത്തി… എന്റെ റൂമിലേക്ക് പോയി….

ടീച്ചർ സെമിനാറിന്റെ നോട്സ് നോക്കുകയായിരുന്നു… അപ്പോഴാണ് ഞാൻ ഡ്രസ്സ്‌ മാറി വന്നത്…

ടീച്ചർ എന്നെ എവിടേക്കാണ് എന്ന രീതിയിൽ നോക്കിയെങ്കിലും നേരത്തെ ആ കള്ള പിണക്കം പിടിച്ചിരിക്കയാണ്…

ഞാൻ ടീച്ചറുടെ അടുത്ത് വന്നിരുന്നു.

സീമ : എവിടെക്കാണാവോ സർ…

ഞാൻ : ഒന്ന് പുറത്തേക്ക്….

നോട്സിൽ നിന്നു കണ്ണെടുക്കാതെ ആണ് ചോദിച്ചത്…

സീമ : ഓഹോ… വല്ല പെണ്ണുങ്ങളുടെ കൂടെ ഔട്ടിങാവും…

ഞാൻ : അതേലോ…

സീമ : അപ്പൊ ഇനി എപ്പോഴാ വരാ…

ഞാൻ : അറിയില്ല…

സീമ : ആയിക്കോട്ടെ ആയിക്കോട്ട്…

ഞാൻ ടീച്ചറുടെ കൂടെ ഇരുന്നു. എന്നിട്ട് ആ നോട്സ് മടക്കി വെച്ച് ടീച്ചറെ നോക്കി…

സീമ : ഏയ്‌ പോകുന്നില്ലേ…

ഞാൻ : ഉണ്ട്…. പക്ഷെ എന്റെ കൂടെ വരേണ്ട ആ പെണ്ണ് ഇവിടെ നോട്സ് നോക്കിയിരുന്നാൽ എങ്ങനെ ശരിയാവും..

സീമ : ഞാനോ…. എവിടേക്ക്….

ഞാൻ : അതൊക്കെ ഉണ്ട്….. നമ്മുക്ക് ഒരു ഔട്ടിങ് പോയി വരാം….

സീമ : അത് വേണോ….

സീമ : സമയം സന്ധ്യ അല്ലെ ആയുള്ളൂ…. നമ്മുക്ക് ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഡിന്നറും ഇന്ന് പുറത്തു നിന്നാവാം…

ടീച്ചർ ഒന്ന് സോഫയിലോട്ട് ചാരി കിടന്നു എന്നെയൊന്ന് നോക്കി…

ഞാൻ : എന്താ ടീച്ചർ…

സീമ : അല്ല ഞാൻ എന്താ മോന്റെ ഉദ്ദേശം എന്നാലോചിക്കയായിരുന്നു.

ഞാൻ : പ്രൊമോഷൻ കിട്ടിയതിനു സ്പെഷ്യൽ ചിലവ് ചെയ്യാമെന്ന് വിചാരിച്ചതാ….

സീമ : അങ്ങനെ ആണോ….. എന്ന വരാം….

ഞാൻ : എന്ന വേഗം ആയിക്കോട്ടെ.

ടീച്ചർ വേഗം തന്നെ റെഡി ആയി വന്നു. ഞങ്ങൾ പെട്ടെന്ന് തന്നെ കാറെടുത്തു സ്പാർക് മാളിലേക്ക് വിട്ടു….

സീമ : എവിടെക്കാ അഖി…

ഞാൻ : സ്പാർക് മാൾ…. ഇവിടെ ഫേമസ് ആണ്…

സീമ : എന്ത് പറ്റി ഇന്ന് ഒരു ഔട്ടിങൊക്കെ.

ഞാൻ : എന്തായാലും നേരത്തെ വർക്ക്‌ കഴിഞ്ഞു… ടീച്ചർക്കും നേരത്തെ കഴിഞ്ഞു. അതുകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുന്നു…. പിന്നെ ടീച്ചർ വന്നിട്ട് ഞാൻ നഗരം കാണിച്ചില്ലെങ്കിൽ എനിക്ക് മോശമല്ലേ മാത്രമല്ല ടീച്ചർ… ഒരു അടിച്ചുപൊളി ഒക്കെ വേണ്ടേ .

സീമ : ഓഹ്… അതേയ് സാറെ… ഞാൻ ഒരു പ്രാരാബ്ധകാരിയാണ്… ഞാൻ അധികം ദമ്പടി ഒന്നുമില്ലാതെയാണ് വന്നത്..

ഞാൻ : എന്നെ അത്ര മോശമാക്കല്ലേ. ഒന്നുമില്ലെങ്കിലും ഞാൻ ഒരു IT ഉദ്യോഗസ്ഥനല്ലേ….നാട്ടിൽ നിന്നു വന്ന എന്റെ അഥിതിയുടെ കാര്യങ്ങൾ ഞാൻ തന്നെ അല്ലെ നോക്കണ്ടേ.

ഞാൻ ടീച്ചറുടെ ഡ്രസിങ് നോക്കി… വീണ്ടും സാരി തന്നെ….

ഞാൻ : ടീച്ചർക്ക് ഈ സാരീ അല്ലാതെ വേറെ ഒന്നുമില്ലേ…

സീമ : ഡാ…. പാലക്കാട്ട് ഒരു ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർക്ക് സാരിയല്ലാതെ ജീൻസും ടോപ്പുമിട്ട് നടക്കാൻ പറ്റുമോ.

ഞാൻ : അത്രയ്ക്ക് വേണ്ടങ്കിലും ഇടയ്ക്ക് ഒരു ചേഞ്ച്‌ ഒക്കെ ആവാലോ.

സീമ : ഇനി എനിക്കൊരു ചേഞ്ച്‌ വേണോടാ….

ഞാൻ : വേണം… എൻറെ ടീച്ചർ അത്ര പഴഞ്ചൻ ആവണ്ട…. ഒന്നുമല്ലങ്കിലും ഇവിടുന്നു പോകുന്ന വരെ എങ്കിലും ആ ജാൻസി ടീച്ചർ പറഞ്ഞ പോലെ അല്പം മോഡേൺ ആവാം…

ടീച്ചർ വെറുതെ ചിരിച്ചേയുള്ളൂ… എനിക്കെന്തോ ഒരു തരിപ്പ് പോലെ…..

ഞാൻ : ടീച്ചർ… ടീച്ചർ ഡൽഹി വിടുന്ന വരെ ഞാൻ ആയിരിക്കും ടീച്ചറുടെ ബ്യൂട്ടീഷൻ… സമ്മതമാണോ…

സീമ : അഖി… എന്തിനുള്ള പുറപ്പാടാ…. അതൊന്നും വേണ്ട…

ഞാൻ : വേണം…. ഒന്നുമില്ലെങ്കിലും എന്റെ ചേച്ചിയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് എന്റെ കടമയും കൂടിയാണ്

സീമ : കടമയോ…

ഞാൻ : ആ…. അല്ലെങ്കിൽ ദാസൻ അളിയൻ എന്ത് പറയും….

സീമ : ഡാ ഡാ…… നിന്റെ നാക്കിനു ഒരു ലൈസൻസുമില്ലലോ…

ഞാൻ : സോറി സോറി..

സീമ : അത് അവര് നിന്നെ പറ്റി അത്ര പുകഴ്ത്തി പറഞ്ഞപ്പോ ഞാൻ ക്രെഡിറ്റിനു വേണ്ടി ചുമ്മാ പറഞ്ഞതാ അനിയനാണെന്ന്…. അതിപ്പോ ആറടി കുരിശായല്ലോ

ഞാൻ : ടീച്ചറെ…. എന്ന ശരി നാളെ തന്നെ ഞാൻ അവരോടു പറയട്ടെ ഞാൻ അനിയനല്ല സ്റ്റുഡന്റ് ആണെന്ന്…

സീമ : വേണ്ട മോനെ… നീ സ്റ്റുഡന്റ് ആണെന്ന് പറഞ്ഞ അവറ്റകൾ വേറെ കഥകളുണ്ടാക്കും…

ഞാൻ : എന്ത് കഥകൾ…

സീമ : പൊട്ടൻ…. അതൊക്കെ ഉണ്ട്….

ഞാൻ : പറ മനസിലായില്ല…

സീമ : അത്രയ്ക്ക് മനസ്സിലായ മതി

ഞാനും ടീച്ചറും സംസാരിച്ചു അവസാനം മാളിൽ എത്തി…അത്യാവശ്യം വലിയൊരു മാൾ ആയിരുന്നു…

ടീച്ചർക്ക് അത് കണ്ട് ആകെ സർപ്രൈസ് ആയി. ഇങ്ങനത്തെ ഒന്നും ടീചർ കണ്ടിട്ടില്ല…

ഞാൻ : ആദ്യായിട്ടാണോ ഇങ്ങനെ കാണുന്നത്.

സീമ : ലുലു മാൾ ഒക്കെ കേട്ടിട്ടേ ഉള്ളൂ… കണ്ടിട്ടില്ല…നമ്മുക്കെവിടെ അവിടെയൊക്കെ പോവാൻ സമയം…. കൊണ്ട് പോവാനും ആളില്ലലോ…

ഞാൻ : ഓഹ്…

സീമ : സഞ്ചനയുടെ ഹസ് വിളിച്ചതാ… ദുബൈയിലേക്ക്…. പക്ഷെ ദാസേട്ടന്റെ പ്രശ്നങ്ങൾ കാരണം പോയില്ല…എന്ന തനിച്ചു പോവാൻ മനസും അനുവദിച്ചില്ലെടാ….. ദാസേട്ടനും മോളും കുറെ നിർബന്ധിച്ചു..

ഞാൻ : അതിനെന്താ… ഇത് ഡൽഹി ആണ്… നമ്മുക്കെല്ലായിടത്തും പോകാം….

സീമ : ഫുൾ ചിലവ് സാറിന്റെ വകയാണോ…

ഞാൻ : ആക്കാം… ടീച്ചർക്ക് വേണ്ടി അല്ലെ…

സീമ : ഞാൻ പകരം എന്താ ചെയ്യേണ്ടത്…

ഞാൻ : സമയമാവട്ടെ…. ഞാൻ പറയാം…

സീമ : വല്ല കുരുത്തക്കേടാവും….

ഞാൻ : പോ ടീച്ചറെ..

ഞാനും ടീച്ചറും കൂടി ആദ്യം സ്പായിലേക്കാണ് പോയത്…

ഞാൻ അവിടെ കണ്ട ലേഡി സ്റ്റാഫിനോട് വേണ്ട നിർദ്ദേശങ്ങൾ പറഞ്ഞു…

സ്റ്റാഫ്‌ ടീച്ചറെ നോക്കി… എന്നെ നോക്കി എല്ലാം ശരിയാക്കാം സർ എന്നും പറഞ്ഞു… ടീച്ചറെ ഒന്നും മനസിലാവാത്ത എന്നെ നോക്കി. ഞാൻ ടീച്ചറോട് സ്റ്റാഫിന്റെ കൂടെ പോകുവാൻ പറഞ്ഞു. ടീച്ചർ ഒന്ന് ശങ്കിച്ചു എന്നാലും അവരുടെ കൂടെ പോയി.

ഞാൻ എന്റെ ഫോണിലും അല്പസമയം പുറത്തേ കാഴ്ചകളും ഒക്കെ കണ്ടു നിന്നു. ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞ് ടീച്ചർ പുറത്തേക്ക് ഇറങ്ങി.

ഞാൻ : എന്റെ പള്ളി… ആരാ ഇത്…

സീമ : നന്നായിട്ടുണ്ടോ

പെണ്ണുങ്ങൾക്കറിയാം അവർ ഭംഗിയായിട്ടുണ്ടെന്ന് എന്നാലും അവർ ചോദിക്കും.

ഞാൻ : ടീച്ചറെ ആളെ കണ്ടാൽ മനസ്സിലാവുന്നില്ല. അകത്തോട്ട് പോയ എന്റെ ആ പഴയ ടീച്ചർ എവിടെ.

സീമ : അതുതന്നെയാ ഞാനും അന്വേഷിക്കുന്നെ.

ഞാൻ ടീച്ചറെ കണ്ണാടിയിലേക്ക് തിരിച്ചു നിർത്തി… എൻറെ കൈകൾ ടീച്ചറുടെ രണ്ട് ചുമലിലും ആയിരുന്നു.

ടീച്ചറെ കണ്ണാടിയിൽ സ്വയം നോക്കി മതിമറന്നു… മുടി നല്ല സ്റ്റൈലായി ഹെന്ന ചെയ്ത് ഒന്ന് സിൽക്കി ആക്കിയിട്ടുണ്ട്….പിന്നെ എന്തൊക്കെയോ മുഖത്തും ചെയ്തിട്ടുണ്ട്…. ആകെ ഒരു ഗ്ലോ

സീമ : എങ്ങനെയുണ്ട്…

ഞാൻ : സൂപ്പർ…

സീമ : ശരിക്കും…

ഞാൻ : അതെ ടീച്ചറെ… പക്ഷെ ആ മുടി യൊന്നു കെട്ടഴിച്ചു വെക്കു…

ടീച്ചർ ആ റിബ്ബൺ കെട്ടു അഴിച്ചു. മുടി നന്നായി വിടർത്തിയിട്ടു…

Leave a Reply

Your email address will not be published. Required fields are marked *