സ്നേഹസീമ – 3 4

സീമ : ദുഷ്ടൻ….

ടീച്ചർ ഇതും പറഞ്ഞു ടീച്ചറുടെ കപ്പെടുത്തു ചായ കുടിച്ചു. ഞാൻ അതിനിടയിൽ ചോക്ലേറ്റ് കയ്യിൽ കരുതിയ പോലെ ഒന്ന് വായിൽ വെച്ച്…അതു കണ്ടതും ടീച്ചർ വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു… ഞാനപ്പോൾ തന്നെ കൈ തുറന്നു ഒന്നുമില്ലല്ലോ എന്ന് പറനഞ്ഞു കളിയാക്കി….

എന്തോ ടീച്ചർ ഇതെല്ലാം ആസ്വദിക്കുന്ന പോലെ തോന്നി…എവിടെയോ ഉള്ളിലെ ആ കുഞ്ഞു കുട്ടിയെ കണ്ട പോലെ….

ഞാൻ : എന്നാലും. ഇങ്ങനെ ഉണ്ടോ ഒരു സാധനം…. ഒരു കഷ്ണം ചോദിച്ചതിന്….

സീമ : അത് തന്നെയാ ഞാനും ചോദിക്കുന്നത്… ഇങ്ങനെ ഉണ്ടോ…..

ഞാനും എന്റെ കപ്പെടുത്ത് ചായ കുടിച്ചു. പക്ഷെ ചായയുടെ മധുര വ്യത്യാസം കാരണം അത്ര ടേസ്റ്റ് തോന്നിയില്ല…

ടീച്ചർ എണീറ്റു അടുക്കളയിൽ പോയി… ഞാനും ചായ കുടിച്ചു ടീച്ചർക്ക് കപ്പ് കൊടുത്ത്പൊന്നു…

ഞാൻ : ചായ ശരിയായില്ല…

സീമ : അത്രയ്ക്കൊക്ക ശരിയായ മതി അഖി…

ഞാൻ : ഇത്തിരി മധുരം കൂടി…

സീമ : പിന്നെ….. ഞാൻ കറക്റ്റ് അളവിലാ പഞ്ചസാര ഇട്ടത്..

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എന്ന് പറയുന്ന ജാതി എന്തൊക്കെ സമ്മതിച്ചാലും പാചകത്തിന്റെ തെറ്റ് കുറ്റങ്ങൾ ഒരിക്കലും സമ്മതിച്ചു തരില്ല…

ഞാൻ : ഷുഗർ കറക്റ്റ് ആർന്നു… പക്ഷെ ആ ഡയറി മിൽക്കിന്റെ മധുരം കൂടി ആയപ്പോൾ ഇത്തിരി കൂടി പോയി…

സീമ : ദുഷ്ടാ ….

ടീച്ചർ എന്നെ നോക്കി കൊഞ്ഞനം കുത്തി… ഞാനും തിരിച്ചു കൊഞ്ഞനം കുത്തി… എന്റെ റൂമിലേക്ക് പോയി….

ടീച്ചർ സെമിനാറിന്റെ നോട്സ് നോക്കുകയായിരുന്നു… അപ്പോഴാണ് ഞാൻ ഡ്രസ്സ്‌ മാറി വന്നത്…

ടീച്ചർ എന്നെ എവിടേക്കാണ് എന്ന രീതിയിൽ നോക്കിയെങ്കിലും നേരത്തെ ആ കള്ള പിണക്കം പിടിച്ചിരിക്കയാണ്…

ഞാൻ ടീച്ചറുടെ അടുത്ത് വന്നിരുന്നു.

സീമ : എവിടെക്കാണാവോ സർ…

ഞാൻ : ഒന്ന് പുറത്തേക്ക്….

നോട്സിൽ നിന്നു കണ്ണെടുക്കാതെ ആണ് ചോദിച്ചത്…

സീമ : ഓഹോ… വല്ല പെണ്ണുങ്ങളുടെ കൂടെ ഔട്ടിങാവും…

ഞാൻ : അതേലോ…

സീമ : അപ്പൊ ഇനി എപ്പോഴാ വരാ…

ഞാൻ : അറിയില്ല…

സീമ : ആയിക്കോട്ടെ ആയിക്കോട്ട്…

ഞാൻ ടീച്ചറുടെ കൂടെ ഇരുന്നു. എന്നിട്ട് ആ നോട്സ് മടക്കി വെച്ച് ടീച്ചറെ നോക്കി…

സീമ : ഏയ്‌ പോകുന്നില്ലേ…

ഞാൻ : ഉണ്ട്…. പക്ഷെ എന്റെ കൂടെ വരേണ്ട ആ പെണ്ണ് ഇവിടെ നോട്സ് നോക്കിയിരുന്നാൽ എങ്ങനെ ശരിയാവും..

സീമ : ഞാനോ…. എവിടേക്ക്….

ഞാൻ : അതൊക്കെ ഉണ്ട്….. നമ്മുക്ക് ഒരു ഔട്ടിങ് പോയി വരാം….

സീമ : അത് വേണോ….

സീമ : സമയം സന്ധ്യ അല്ലെ ആയുള്ളൂ…. നമ്മുക്ക് ഒരു ചെറിയ ഷോപ്പിങ്ങും പിന്നെ ഡിന്നറും ഇന്ന് പുറത്തു നിന്നാവാം…

ടീച്ചർ ഒന്ന് സോഫയിലോട്ട് ചാരി കിടന്നു എന്നെയൊന്ന് നോക്കി…

ഞാൻ : എന്താ ടീച്ചർ…

സീമ : അല്ല ഞാൻ എന്താ മോന്റെ ഉദ്ദേശം എന്നാലോചിക്കയായിരുന്നു.

ഞാൻ : പ്രൊമോഷൻ കിട്ടിയതിനു സ്പെഷ്യൽ ചിലവ് ചെയ്യാമെന്ന് വിചാരിച്ചതാ….

സീമ : അങ്ങനെ ആണോ….. എന്ന വരാം….

ഞാൻ : എന്ന വേഗം ആയിക്കോട്ടെ.

ടീച്ചർ വേഗം തന്നെ റെഡി ആയി വന്നു. ഞങ്ങൾ പെട്ടെന്ന് തന്നെ കാറെടുത്തു സ്പാർക് മാളിലേക്ക് വിട്ടു….

സീമ : എവിടെക്കാ അഖി…

ഞാൻ : സ്പാർക് മാൾ…. ഇവിടെ ഫേമസ് ആണ്…

സീമ : എന്ത് പറ്റി ഇന്ന് ഒരു ഔട്ടിങൊക്കെ.

ഞാൻ : എന്തായാലും നേരത്തെ വർക്ക്‌ കഴിഞ്ഞു… ടീച്ചർക്കും നേരത്തെ കഴിഞ്ഞു. അതുകൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുന്നു…. പിന്നെ ടീച്ചർ വന്നിട്ട് ഞാൻ നഗരം കാണിച്ചില്ലെങ്കിൽ എനിക്ക് മോശമല്ലേ മാത്രമല്ല ടീച്ചർ… ഒരു അടിച്ചുപൊളി ഒക്കെ വേണ്ടേ .

സീമ : ഓഹ്… അതേയ് സാറെ… ഞാൻ ഒരു പ്രാരാബ്ധകാരിയാണ്… ഞാൻ അധികം ദമ്പടി ഒന്നുമില്ലാതെയാണ് വന്നത്..

ഞാൻ : എന്നെ അത്ര മോശമാക്കല്ലേ. ഒന്നുമില്ലെങ്കിലും ഞാൻ ഒരു IT ഉദ്യോഗസ്ഥനല്ലേ….നാട്ടിൽ നിന്നു വന്ന എന്റെ അഥിതിയുടെ കാര്യങ്ങൾ ഞാൻ തന്നെ അല്ലെ നോക്കണ്ടേ.

ഞാൻ ടീച്ചറുടെ ഡ്രസിങ് നോക്കി… വീണ്ടും സാരി തന്നെ….

ഞാൻ : ടീച്ചർക്ക് ഈ സാരീ അല്ലാതെ വേറെ ഒന്നുമില്ലേ…

സീമ : ഡാ…. പാലക്കാട്ട് ഒരു ഹയർ സെക്കന്ററി സ്കൂളിലെ ടീച്ചർക്ക് സാരിയല്ലാതെ ജീൻസും ടോപ്പുമിട്ട് നടക്കാൻ പറ്റുമോ.

Leave a Reply

Your email address will not be published. Required fields are marked *