സാംസൻ 6
Samson Part 6 | Author : Cyril
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ,
ഈ കഥ വായിക്കുന്ന എല്ലാവർക്കും നന്ദി. Like തന്നവർക്കും നല്ല അഭിപ്രായം പറഞ്ഞവർക്കും ഉപദേശം തന്നവർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നവർക്കും എന്റെ നന്ദി.
പിന്നേ കഥ ഞാൻ എഴുതുന്നത് എന്റെയും നിങ്ങളുടെയും സന്തോഷത്തിന് വേണ്ടിയാണ്. ഞാൻ നല്ല എഴുത്തുകാരൻ എന്നൊന്നും അവകാശപ്പെടില്ല — എന്റെ ചെറിയ ബുദ്ധിക്കും ചിന്തകള്‍ക്കും കഴിവിനും അനുസരിച്ചു ഞാൻ എഴുതുന്നു… അതുകൊണ്ട് പൊട്ടത്തരവും കുറ്റങ്ങളും ഒരുപാട് ഉണ്ടാവും എന്നറിയാം. ഈ കഥ അനാവശ്യമായി നീണ്ടു പോകുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ തുറന്നു പറയണം.. കഴിയുമെങ്കില്‍ അടുത്ത പാര്‍ട്ടിൽ തന്നെ അവസാനിപ്പിക്കാൻ ഞാൻ ശ്രമിക്കാം. വായനക്കാരോട് വീണ്ടും എന്റെ നന്ദിയും സ്നേഹവും അറിയിച്ചു കൊള്ളുന്നു ❤️🙏
സ്നേഹത്തോടെ Cyril
ഏകദേശം ദേവിയുടെ മുപ്പത് ഫോട്ടോസ് ഉണ്ടായിരുന്നു. പല തരത്തിലും നിറത്തിലും ഉള്ള സാരീസ് ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ഉണ്ടായിരുന്നു, ചിലത് ചുരിദാർ ഇട്ടു കൊണ്ടും, മറ്റ് ചിലത് നൈറ്റി, പിന്നെ നൈറ്റ് ഡ്രസ് ഇട്ടു കൊണ്ടുള്ള ഫോട്ടോസ് പോലും ഉണ്ടായിരുന്നു.
അവസാനം ദേവിയുടെ ഒരു ടെക്സ്റ്റ് മെസേജ് കൂടി വന്നു, “ഇതൊക്കെ ചേട്ടൻ നോക്കിയേ… ശെരിക്കും എന്റെ ഫേസ് ഫോട്ടോയ്ക്ക് ചേരില്ലേ…? പിന്നെ നോക്കി കഴിഞ്ഞിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യണേ.. പ്ലീസ്.”
അവൾ പറഞ്ഞില്ലെങ്കില്‍ പോലും ഞാൻ ആ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്യുമായിരുന്നു. കാരണം, സാന്ദ്രയും ജൂലിയും പിന്നേ വിനില പോലും എന്തെങ്കിലും കാര്യത്തിന് എന്റെ മൊബൈലിനെ എടുക്കാറുണ്ട്. ഇതൊക്കെ അവരുടെ കണ്ണില്‍ പെടുന്നത് ശെരിയല്ലല്ലോ.
ഞാൻ ദേവിയുടെ ഓരോ ഫോട്ടോയും സൂം ചെയ്ത് ഒരു നിരീക്ഷണം തന്നെ നടത്തി. അവസാനം നാല് മണി ആയപ്പോ എല്ലാം ഡിലീറ്റ് ചെയ്ത ശേഷം മാളിൽ നിന്നിറങ്ങി.
എന്നോട് ദേഷ്യം മാറാത്തത് കൊണ്ടാവും സാന്ദ്ര ഇങ്ങോട്ട് വരാത്തത്. ആ പെണ്ണിന്‍റെ കാര്യം ഓര്‍ത്ത് എനിക്ക് നല്ല വിഷമം തോന്നി. അവളുടെ ജീവിതം ഓര്‍ത്തും എനിക്ക് ഭയം ഉണ്ടായിരുന്നു.
ഒടുവില്‍ ക്യാമ്പസിന് മുന്നില്‍ എത്തിയപ്പോ സാന്ദ്ര ദീപ്തിയോടും സനലിനോടും സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. ഐഷയെ എങ്ങും കണ്ടില്ല. എനിക്ക് ആശ്ചര്യം തോന്നി. കാരണം ആദ്യമായിട്ടാണ് ഐഷയുടെ അഭാവം ഉണ്ടായത്. ചിലപ്പോ അവള്‍ക്ക് എന്നോട് പിണക്കം ആയിരിക്കും.
എന്റെ ബൈക്ക് വന്ന് നിന്നതും അവർ മൂന്ന് പേരും സംസാരിച്ചുകൊണ്ട് തന്നെ എന്നെ സമീപിച്ചു.
“സാമേട്ട, ഷസാനയെ കൊണ്ടാക്കാൻ കാര്യമായ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ, അല്ലേ?” എന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവി കൊണ്ട് സനല്‍ തിരക്കി.
“അവള്‍ വീഴും എന്ന പേടി ഉണ്ടായിരുന്നു, പക്ഷേ സേഫ് ആയിട്ട് എത്തിച്ചു.” ഞാൻ മറുപടി നല്‍കി.
“പിന്നേ കുറച്ച് മുന്നേ ഞാൻ അവളെ വിളിച്ചായിരുന്നു… ഇപ്പൊ നല്ല ഭേദമുണ്ടെന്ന പറഞ്ഞെ..” ദീപ്തി എന്നോട് പറഞ്ഞു.
അതുകേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. സാന്ദ്ര പക്ഷേ എന്നെ മൈന്റ് ചെയ്യാതെ സനല്‍ നോട് എന്തോ സംസാരിക്കുകയായിരുന്നു.
“പിന്നേ ഐഷാ എവിടെ..?” ഞാൻ ദീപ്തിയോട് ചോദിച്ചതും സാന്ദ്ര ഒന്ന് തുറിച്ചു നോക്കിയ ശേഷം സനല്‍ നോട് സംസാരം തുടർന്നു.
“ഇന്ന് വീട്ടില്‍ ബന്ധുക്കൾ ആരോ വരുന്നെന്ന് പറഞ്ഞിരുന്നു. അതുകാരണം അവൾ ക്ലാസ് വിട്ടതും പോയി.”
അങ്ങനെ അഞ്ച് മിനിറ്റ് കൂടി സംസാരം തുടർന്നു. അന്നേരം ആകാശത്ത് നിന്നും ചെറിയൊരു മുരൾച ഉണ്ടായി.. തൊട്ട് പുറകെ ചെറിയൊരു ഇടി വെട്ടും.
“അമ്മേ…. ചേട്ടാ…!!” പെട്ടന്ന് സാന്ദ്ര ഭയന്ന് വിളിച്ചു കൊണ്ട് ബൈക്ക് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈക്ക് അടിയിലൂടെ നുഴഞ്ഞ് അകത്ത് കേറി. എന്നിട്ട് എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
