സ്നേഹസീമ – 8 6അടിപൊളി  

രാവിലെ വളരെ ലേറ്റ് ആയാണ് ഞാനും സീമയും എണീറ്റത്…. Jan 1…… പുതുവർഷം….

സീമ 9 മണി ആയി എണീറ്റപ്പോൾ…. ഞാനും കുറച്ചൂടെ കഴിഞ്ഞു….

ഞങ്ങൾ മുഖത്തോടെ നോക്കി ചിരിച്ചു…..

ഞാൻ : എങ്ങനെ ഉണ്ടായിരുന്നു ന്യൂ ഇയർ ആഘോഷം…..

സീമ : തകർത്തു…

എന്റെ നെഞ്ചിൽ തല ചായ്ച്ചു അവൾ കിടന്നു… അപ്പോഴാണ് ദാസേട്ടന്റെ കാൾ വന്നത്…

ഞാൻ സീമയുടെ ഫോണെടുത്തു നോക്കി

ഞാൻ : ദാസേട്ടൻ വിളിക്കുന്നു…

സീമ ഫോൺ വാങ്ങി

ഞാൻ : ഞാൻ ബാത്‌റൂമിൽ പോയി വരാം….

ഞാൻ നേരെ ബാത്‌റൂമിൽ പോയി എന്റെ കാര്യങ്ങളും പിന്നെ ഒരു കുളിയുമൊക്കെ പാസാക്കി വന്നു…

സീമ ഫോണിൽ തന്നെയായിരുന്നു….ഞാൻ ബാൽക്കണിയിൽ ചെന്നു പുതു വർഷ പുലരി ആസ്വദിച്ചു….ഞാനും വീട്ടിലേക്ക് വിളിച്ചു… പിന്നെ അളിയനെയും ചേച്ചിയെയും വിളിച്ചു… മറ്റുള്ളവർക്കൊക്കെ മെസ്സേജ് അയച്ചു…

കുറച്ചു കഴിഞ്ഞു സീമ വന്നു

സീമ : ദാസേട്ടനും മോളും വിളിച്ചു…. ന്യൂ ഇയർ വിഷ് ചെയ്യാനും പിന്നെ നാളത്തെ കാര്യങ്ങൾ എങ്ങനെ ആണെന്ന് പറയാനും…

ഞാൻ : ഓഹ്….

സീമ : ദാസേട്ടന്റെ ചേച്ചിയുടെ മോനും ദാസേട്ടനും കൂടി എയർപോർട്ടിൽ വരാമെന്നാ പറഞ്ഞത്…

ഞാൻ : മം…

സീമ : അവിടെ എപ്പോഴാ എത്താ സമയം പറയാൻ പറഞ്ഞു….

ഞാൻ : മം… അങ്ങനെ നാളെ പോവായി… അല്ലേ…

സീമ ബാൽക്കണിയിൽ നിന്നു ദൂരേക്ക് നോക്കി… കണ്ണുകൾ കലങ്ങിയിരുന്നു

ഞാൻ : ചെ…. എന്തായിത്

സീമ : ഈ ഒരു ദിവസം കൂടിയല്ലേ..

ഞാൻ : മതി… രാവിലെ തന്നെ വേണ്ട…പോ.. പോയി കുളിച്ചു വാ

സീമ ഞാൻ നിർബന്ധിച്ചു കുളിച്ചു വന്നു…. എന്നിട്ട് അടുക്കളയിൽ കയറി നല്ല ബ്രേക്ക്ഫാസ്റ്റും ചായയുമായി മേശയിൽ റെഡി ആക്കി…

ഞങ്ങൾ ഒരുമിച്ചുരുന്നു കഴിച്ചു….

ഞാൻ : പാക്ക് ചെയ്യണ്ടേ…

സീമ : വേണം…

ഞാൻ : പിന്നെ

സീമ : പിന്നെ വീട് ഒന്ന് വൃത്തി ആക്കണം… വന്നതിനേക്കാൾ വൃത്തി വേണം… പിന്നെ ഉച്ചക്ക് ഉള്ള ഊണ്… രാത്രി നമ്മുക്ക് പുറത്തു പോണം…

എന്റെ നെഞ്ചിൽ എവിടെയൊക്കെയോ ദുഃഖം കിളിർത്തു തുടങ്ങി… സീമയുടെയും അവസ്ഥ അത് തന്നെയായിരുന്നു….ഞങ്ങൾ രണ്ടു പേരുടെയും സംസാരത്തിൽ അത് വ്യക്തമാണ്…. ഒരു കളി ചിരി വരുന്നില്ല….

ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു സീമ സീമയുടെ അലക്കുവാനുള്ള ഡ്രസ്സ്‌ വാഷിംഗ്‌ മെഷീനിൽ ഇട്ടു…. പിന്നെ ഞാനും സീമയും കൂടി ഫ്ലാറ്റ് മൊത്തം വൃത്തി ആക്കി…

സീമയുടെ വൃത്തി ആക്കൽ കാണുമ്പോൾ സീമ വരുന്നതിന്റെ അന്ന് ഞാൻ വൃത്തി ആക്കുന്നത് ഓർമ വന്നു…

അന്ന് ഞാൻ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിരുന്നു…. സീമയെ ഇങ്ങോട്ടു അയച്ചതിൽ…. പക്ഷെ…. ഇപ്പൊ….കാര്യങ്ങൾ മാറി മറിഞ്ഞില്ലേ….എത്ര പെട്ടെന്നാണ് ഓരോ ദിവസങ്ങൾ കഴിഞ്ഞു പോയത്…

സീമയുടെ മുഖം വാടിയിരുന്നു…പണികൾ ചെയ്യുമ്പോൾ ഒരു പ്രസരിപ്പില്ല… എന്നെ കാണുമ്പോൾ ചിരികുമെങ്കിലും ഉള്ളിൽ ആ ചിരിയില്ല…. അങ്ങനെ വീട് വൃത്തി ആക്കി വന്നപ്പോഴേക്കും സമയം 1 മണി ആയി…. സീമ വേഗം തന്നെ അടുക്കളയിൽ കയറി…പെട്ടെന്നു തന്നെ ഭക്ഷണം റെഡി ആക്കി ഞങ്ങൾ കഴിച്ചു വരുമ്പോഴേക്കും സമയം 2 കഴിഞ്ഞു….

ഭക്ഷണം രണ്ടു പേരും ബാക്കി വെച്ചു… മുഴുവൻ കഴിച്ചില്ല…

കുറച്ചു നേരം വിശ്രമിക്കാൻ വേണ്ടി ഞങ്ങൾ മുറിയിൽ കിടന്നു…

ഞാൻ : എന്താ… ഇന്ന് ഒന്നും . മിണ്ടിയില്ലല്ലോ…

സീമ : അറിയില്ല…

ഞാൻ : ഭക്ഷണവും മുഴുവൻ കഴിച്ചില്ലല്ലോ…..

സീമ : വിശപ്പില്ല…

ഞാൻ : എനിക്കും

സീമ : അറിയാം…

രണ്ടു പേരും കിടന്നെങ്കിക്കും അധികം സംസാരിച്ചില്ല… പക്ഷെ ഉറങ്ങിയതുമില്ല….

സമയം നാലായപ്പോൾ സീമ എഴുനേറ്റു പോയി… അടുക്കളയിലേക്കാണെന്നു അവിടെ നിന്നുള്ള ശബ്ദം കാരണം മനസിലായി….

സീമ: ഏട്ടാ ചായ റെഡി….

സീമ വന്നെനെ വിളിച്ചു…

ഞാൻ സീമയുടെ കൂടെ ചായ കുടിച്ചു…രാവിലെ അലക്കിയ ഡ്രെസ്സുകൾ മടക്കി എന്റെ ബെഡിൽ കൊണ്ടു പോയി വെച്ചു….

സീമ ചെന്നു മറ്റേ മുറിയിൽ നിന്നു സീമയുടെ ബാഗുകൾ കൊണ്ടു വന്നു..

ഞാൻ : ഈ ബാഗിൽ എല്ലാം കൊള്ളില്ല…

സീമ : എന്ത് ചെയ്യും…

ഞാൻ : എന്റെ കയ്യിൽ വലുത് ഉണ്ട്

ഞാൻ എൻറെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് ഓപ്പൺ ആക്കി..