ഹൂറികളുടെ കുതിര – 9 9അടിപൊളി  

എങ്ങനെ ഉണ്ടടാ കൊള്ളാമോ ??

മ്മ്മ് സൂപ്പർ….

എന്താ മുഖമൊക്കെ വാടിയിരിക്കുന്നതു നിന്റെ.. ??

ഒന്നുമില്ല.. ചിലപ്പോൾ വെയില്കൊണ്ട് വന്നതുകൊണ്ട് തോന്നിയതായിരിക്കും””

അഹ്”” കേറിവാ അകത്തോട്ടു. ഒരു കാര്യം വാങ്ങിയിട്ടുണ്ട് ഞാൻ””

എന്താണ്.??

അവൾ അലമാര തുറന്നു ഒരു ഷർട്ടും പാന്റ്സും എടുത്തു അവനു നൽകി………….

നിനക്ക് വാങ്ങിയതാണ് ഞാൻ എങ്ങനെയുണ്ട്.??

അതൊന്നും വേണ്ടായിരുന്നു ഇത്താ.””

ഇത് മുകളിൽ നിന്നുള്ള ഓഡർ ആണ് മോനെ ”

ആണോ ?? എന്നാൽ ഒന്ന് ഇട്ടു നോക്കട്ടെ ഞാൻ…””” അവൻ പറഞ്ഞുകൊണ്ട് വേഗം ആ ഡ്രസ്സ് എടുത്തിട്ട്..

എങ്ങനെയുണ്ട് കൊള്ളാമോ ??

നല്ല ഭംഗി ഉണ്ടടാ.. നിനക്ക് നല്ലപോലെ ചേരുന്നുണ്ട്

താങ്ക്സ്…..

കുറച്ചുനേരം അവിടെ നിന്നിട്ടു ഐഷുവിനെയും സുറുമിയെയും ഒകെ കണ്ടിട്ട് താഴേക്ക് വന്നു. ആ വീട്ടിലെ എല്ലാവരുടെയും കൂടെ അവനു കഴിക്കാൻ ആ ടേബിളിൽ ഇരുന്നു.”””

അലീന ഒരു സന്തോഷവുമില്ലാത്ത മുഖവുമായി അവനെ നോക്കി.” ഷംനയും കൂടുതൽ ഒന്നും സംസാരിക്കാതെ അവിടെ ഉണ്ടായിരുന്നു.

വന്നപോലെ അല്ലല്ലോ ചേട്ടാ.. ഇപ്പം അടിപൊളി ആയിട്ടുണ്ടല്ലോ ഡ്രസ്സ്”” സാനിയ കഴിച്ചുകൊണ്ട് ചോദിച്ചു.

നിങ്ങൾ കണ്ടപ്പോൾ തന്നെ പരിചയം ആയോ ?? സുമി തിരക്കി.

ആയി ഉമ്മാ.”” ചേട്ടൻ പോളിയല്ലേ ആള്…..

ആണോടാ സുനി.”” ഫസീല ചോദിച്ചു..

പിന്നല്ലാതെ, ഇവിടെ മുഴുവൻ എന്റെ ഫാൻസ്‌ ആണ്. അമീന ഐഷു സുറുമി സാനിയ എല്ലാവരും….

നോക്കിയിരിക്കണേ ഉമ്മി.”” ചിലപ്പോൾ ഈ ടേബിൾ സഹിതം മറിയാൻ ചാൻസ് ഉണ്ട്. അമീന പറഞ്ഞു “”

എന്തുപറ്റി..?

അതുപോലെയുള്ള തള്ളല്ലെ നടത്തുന്നത്.

ആകിയതാണല്ലേ ???

ചേട്ടാ, ഷർട്ട് സൂപ്പർ ആര് വാങ്ങി തന്നതാണ് ?? സാനിയ തിരക്കി

ഇത് എന്റെ ചങ്ക് ഫസീല മോള് വാങ്ങി തന്നതാണ് പെരുന്നാൾ സ്പെഷ്യൽ ഗിഫ്റ്.. ഇതും ഇത് തന്ന ആളും എനിക്കെന്നും പ്രിയപ്പെട്ടതാണ്..

ആഹ്”” എന്തായാലും കിടു ആണ്.

താങ്ക്സ് സാനിയാ…..

എല്ലാവരും സംസരിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും ആഹാരമൊക്കെ കഴിച്ചിട്ട് മെല്ലെ മെല്ലെ മുറികളിലേക്ക് പോയി.”” ഫാസീലയുടെ കൂടെ മുകളിൽ പോയ സുനി ഇട്ടുകൊണ്ടുവന്ന ഡ്രസ്സ് കവറിലാക്കി വീട്ടിലേക്കു പോകുവാനെന്നു യാത്രയും പറഞ്ഞിറങ്ങി.. താഴെ അലീനയുടെ മുറിയും അടഞ്ഞു തന്നെയാണ് കിടക്കുന്നത്. ഇച്ചിരിനേരം അവളെ കാത്തുനിന്നിട്ടും വരാതെ ആയപ്പോൾ അവൻ വെളിയിൽ ഇറങ്ങി വണ്ടിയുമെടുത്തു വീട്ടിലേക്കു പോയി”””

അല്ലു ………………………

മോള് അവനു വാങ്ങിയ ഡ്രസ്സ് കൊടുക്കുന്നില്ലേ…””

ഇല്ല ഉമ്മാ.”

എന്തായാലും വാങ്ങിയതല്ലേ കൊണ്ട് കൊടുത്തിട്ടു വാ നീ. ഷംന പറഞ്ഞിട്ട് കവറെടുത്തു അവൾക്കു നൽകി. അവൾ അതുമായി വരുമ്പോൾ പുറത്തും സുനിയും ഇല്ലായിരുന്നു വണ്ടിയും ഇല്ലായിരുന്നു.. അലീനയുടെ നെഞ്ച് പിടക്കാൻ തുടങ്ങി. കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി താഴേക്ക് വീണ്…

പോയി ഉമ്മീ ………………

പറയാതെ അങ്ങു പോയോ ??

അഹ്… എന്തിനാണ് പറയുന്നത്..” സങ്കടം വന്നു പോയതാണ് എനിക്കറിയാം… അവൾ കൈയ്യിലിരുന്ന കവറെടുത്തു എറിഞ്ഞു കൊണ്ട് ആ കസേരയിൽ ഇരുന്നു. ഷംന കണ്ണുനീർ പൊഴിക്കുന്ന അലീനയുടെ നേരെ ഫോൺ നീട്ടി…

വിളിക്ക്മോളെ..””””

വേണ്ടാ…… ഇനി വയ്യ” രണ്ടാമത്തെ വെട്ടമാണ് ഉമ്മയിൽ നിന്ന് ഇങ്ങനെ… ഇനിയും ഞാൻ ആ ചേട്ടനെ സങ്കടപ്പെടുത്തിയാൽ ദൈവം പോലും പൊറുക്കില്ല എന്നോട്…. എല്ലാം നിർത്തി.

മോളെ ഞാൻ അത് അപ്പോൾ അങ്ങനെ പറഞ്ഞുപോയി..”””

ഉമ്മ ഒന്നും മിണ്ടടാ…… ഉമ്മയുടെ മനസ്സിൽ എന്താണെന്നു എനിക്ക് നല്ലപോലെ മനസിലായി.”” കൂടുതല് സംസാരിക്കാൻ നിൽക്കണ്ടാ ആരും…

അവൾ ദേഷ്യത്തോടെ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി പോയി…

 

രാവിലെ എഴുന്നേറ്റ സുനി കുളിച്ചു റെഡി ആയി പോയത് സലീനയെ വിളിക്കാൻ ആയിരുന്നു.””” അവളെയും വിളിച്ചുകൊണ്ടു വരുമ്പോൾ സമയം രാവിലെ എട്ടുമണി ആവുന്നതേ ഉള്ളു.””” എന്നാൽ അവിടെ ചെല്ലുമ്പോൾ പതിവിനു വിവരീതമായ ചില കാഴ്ചകൾ ആണ് സുനി കണ്ടത്. ഔട്ട് ഹൗസിനു മുന്നിൽ സുമി ഇത്തായും സാനിയും എന്തോ വല്യ ചർച്ചയിൽ ആണ് അവൻ വണ്ടി വെച്ചിട്ടു അങ്ങോടു നടന്നു.””””