ഫോണിന്റെ വെട്ടം അടിക്ക്.. എന്റുമ്മാ ഒന്നും പറ്റല്ലേ”””
എടി പുല്ലേ… ഞാൻ ആദ്യമൊന്നു നോക്കട്ടെ അതിനു മുന്നേ തുടങ്ങി അവളുടെ പ്രാർത്ഥന..
നോക്ക് വേഗം.”””
അവൻ ഫോൺ എടുത്തു ലൈറ്റ് ഓൺ ചെയ്യുമ്പോൾ അകത്തെ മുറിയിൽ തന്റെയൊപ്പം കിടന്ന മോളെ കാണുന്നില്ല… ഷംന വേഗം ചാടിയെണീറ്റു ബാത്‌റൂമിൽ നോക്കി കണ്ടില്ല…. ഇവള് ഈ രാത്രി എവിടെ പോയി”””” ഇനി വെള്ളം കുടിക്കാൻ അടുക്കളയിൽ പോയിക്കാണും രാത്രി തണുത്ത വെള്ളം കുടിക്കാതെ ഉറക്കം വരില്ലല്ലോ പെണ്ണിന്.””” ഷംന മുടിയും വാരികെട്ടി അടുക്കളയിലേക്ക് നടന്നു.
ഈ സമയം കാലിലേക്ക് ലൈറ്റ് അടിച്ച സുനിയും അലീനയും ഒരുപോലെ ഞെട്ടി.. വലതുകാൽ മുഴുവൻ ചോരയിൽ മുങ്ങിയ പോലെ.. അവൻ കാലുപൊക്കി താഴേക്ക് ചരിക്കുമ്പോൾ ചെരുപ്പിൽ നിറഞ്ഞ ചോര താഴേക്കൂർന്നു വീണു….. അലീന മിണ്ടാതെ സുനിയെ നോക്കി മെല്ലെ പിറകിലേക്ക് മലർന്നു വീണു..
എന്റെ ഈശ്വരാ, ചോര കണ്ടാൽ തലകറങ്ങി വീഴുന്ന ഇവളാണോ വേഗം നോക്കെന്നും പറഞ്ഞു വെപ്രാളം പിടിച്ചത്.”” കൈയ്യിലിരുന്ന ഫോൺ കളഞ്ഞിട്ടു അവളെ താഴെ വീഴാതെ താങ്ങി സൈഡിലേക്ക് കിടത്തി..
വാതില് തുറന്നു കിടക്കുന്നതു കണ്ട ഷംന അടുത്തേക്കുവരുമ്പോൾ കാണുന്നത് താഴെ കിടക്കുന്ന അലീനയെ ആണ്. കൂടെ സുനിയും. അവളുടെ തല പെരുത്തുകയറി.”” അവൾ സുനിയെ പിടിച്ചു തള്ളി…
എന്ത് ചെയ്തടാ നീ എന്റെ മോളെ.”””” പന്ന പട്ടി.. ഇതായിരുന്നോ നിന്റെ മനസ്സിൽ എന്റെ മോളെ എന്താടാ നീ ചെയ്തത് അവൾ ചീറിക്കൊണ്ട് സുനിയുടെ തോളിൽ പിടിച്ചു കുലുക്കി..”””
നിങ്ങൾക്കെന്താണ് ഇത്താ.. വെറുതെ കിടന്നു കീറാതെ.”””
അവൻ പറഞ്ഞുകൊണ്ട് തിരിഞ്ഞതും അവളുടെ കൈവന്നു സുനിയുടെ ഇടതുകണ്ണിൽ പതിച്ചതും ഒരുപോലെ ആയിരുന്നു.. മുഖത്തു അടിച്ച അടി കണ്ണിൽ പതിക്കുമ്പോൾ അവന്റെ കണ്ണിലേക്കു ഇരുട്ടുകയറിയിരുന്നു… ശരിക്കും വേദനയും സങ്കടവും കൊണ്ട് പുളയുമ്പോൾ താഴെ കിടന്ന അലീന മെല്ലെ എഴുനേറ്റു,
ഉമ്മാ ……………………
മോളെ, നിന്നെ ഇവൻ എന്താണ് ചെയ്തത്. ? ഈ കള്ളാ പട്ടി….. വീട്ടിൽ കേറിവന്നു തോന്നിവാസം കാണിക്കുന്നോ നീ..””
പുറത്തെ ശബ്ദം കേട്ട അമീന വേഗം വെളിയിലേക്കു വരുമ്പോൾ കാണുന്നത് മുഖം തപ്പി കുനിഞ്ഞു നിൽക്കുന്ന സുനിയും ദേഷ്യം കൊണ്ട് ചീറുന്ന ഷംനയേം ആണ് കാണുന്നത്. അലീന കണ്ണുനിറഞ്ഞു അമീനയെ നോക്കി..”””
എന്താ ഉമ്മീ… എന്തിനാണ് ബഹളം വയ്ക്കുന്നത് ???
ഈ പട്ടി എന്റെ മോളെ കേറിപിടിച്ചു.. ഞാൻ അത് നോക്കിനിൽക്കാണോ ???
ഇത്താ…… ഞാൻ ഒന്നും ചെയ്തില്ല അവളെ.””” അല്ലു.. ഒന്ന് പറഞ്ഞുകൊടുക്കടി നിന്റെ ഉമ്മയ്ക്ക്..
നീ മിണ്ടിപ്പോകരുത് പട്ടി… അവൾ വീണ്ടും കൈവീശി സുനിയെ അടിക്കുമ്പോൾ അവന്റെ നെറ്റിയിൽ ആണ് അടികൊണ്ടത്. കയ്യിൽ കിടന്ന മോതിരം നെറ്റിയിലെ മാംസവും പറിച്ചുകൊണ്ടു പോകുമ്പോൾ അമിതമായി കാലിൽ നിന്ന് പോകുന്ന ചോരയും കണ്ണിലെ വേദനയുംകൊണ്ട് അവൻ നിൽക്കാൻ പറ്റാതെ താഴേക്ക് വീണു…. കണ്ണിൽ നിന്ന് നിർത്താതെ കണ്ണീർ ഒഴുകി…..
ഷംനയുടെ പ്രവർത്തിയിൽ അമീനയുടെ കണ്ണുകൾ നിറയുമ്പോൾ ഒരു വാക്‌പോകും പറയാതെ ഉമ്മയെ ഒന്ന് തടയാതെ പേടിച്ചുവിറച്ചു നിൽക്കുകയായിരുന്നു അലീന…..
താഴെ കിടന്ന ഫോണും എടുത്തുകൊണ്ടു സുനി എഴുന്നേറ്റു നിന്ന്.. അടുത്തുനിന്ന അമീനയുടെ തോളിൽ പിടിച്ചുകൊണ്ടു കാലു പൊക്കി ഷംനയെ കാണിച്ചു.. കാലിൽ നിന്ന് താഴേക്കുവീഴുന്ന ചോര കണ്ടു അവൾ ഒരുനിമിഷം അവനെ നോക്കി. താഴേക്ക് നോക്കുന്നതുകൊണ്ട് മുഖം കാണാൻ പറ്റുന്നില്ല അവന്റെ……
എന്റുമ്മാ.. നിറയെ ചോരായാണല്ലോ ഇതെങ്ങനെ പറ്റി. ഷംനയുടെ മനസൊന്നു പിടഞ്ഞു.””
അല്ലുസ്സേ… നിന്നോട് പറഞ്ഞതല്ലേ ഞാൻ രാത്രി വരില്ലെന്ന്… എന്തേലും പറ്റിയാൽ നിന്റെ ഉമ്മയ്ക്ക് വിഷമം ആകുമെന്ന് എന്നിട്ടു മനസിലാക്കാതെ നീ വിളിച്ചപ്പോൾ വന്നത് നിന്നെ ജീവനായത് കൊണ്ടാണ്…. കാലു വേദനിച്ചപ്പോൾ നോക്കിയതാണ് ഞാൻ ചോര കണ്ടിട്ട് തലകറങ്ങി വീണതാണ് ഇവള്. അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല…….
