ഹൂറികളുടെ കുതിര – 9 9അടിപൊളി  

എന്നാൽ പോകണ്ടാ കെട്ടോ.. ഒരു കാര്യം ഓർമിച്ചാൽ നല്ലതാണ് നമ്മൾ തെറ്റ് ചെയ്തിട്ടു മറ്റൊരാളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല…. അവൻ നിന്നെ കാണണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത്രയും വിഷമം അവനു നീ കൊടുത്തിട്ടിരിക്കുമല്ലോ.””

എനിക്ക് വയ്യ ഉമ്മീ….. ധൈര്യം ഒട്ടും ഇല്ല എനിക്ക് പേടി മാത്രമേ ഉള്ളു..

അതൊക്കെ മോളുടെ തോന്നൽ അല്ലെ….. എന്നും ഇങ്ങനെ വയ്യാത്തപോലെ നിന്നാൽ പറ്റില്ലാലോ..””

നാളെ രാവിലെ എഴുന്നേൽക്കുന്നു കുളിച്ചു റെഡി ആയി അവന്റെ വീട്ടിൽ പോകുന്നു കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വരുന്നു… അവൻ എന്തേലും പറഞ്ഞാൽ കേട്ടോണ്ട് നില്കാതെ വാ തുറന്നു മറുപടിയും കൊടുക്കണം… മനസിലായോ നിനക്ക് ?

മ്മ്മ്……

___________

രാവിലെ എന്നും എട്ടോന്പതു മണിവരെ കിടന്നുറങ്ങുന്ന അലീന ഏഴുമണിക്ക് എഴുനേറ്റു കുളിച്ചു ഒരു ചുരിദാറൊക്കെ എടുത്തിട്ട് കണ്ണാടിയിൽ നോക്കി ദൃതീയിൽ ഒരുങ്ങുകയാണ്….

എന്താ മോളെ രാവിലെ കുളിച്ചൊരുങ്ങി എവിടേക്കാണ്.?

ഒരു കല്യാണത്തിന് പോകുവാ എന്താ… ഉമ്മ വരുന്നുണ്ടോ ???

ഹ്മ്മ്മ് രാവിലെ വളിച്ച തമാശ… ഒന്ന് പറയ് പെണ്ണെ.??

ഞാൻ എന്റെ ഭാവി വരന്റെ വീട്ടിൽ പോകുവാണ്.. വരാൻ താമസിക്കും ഒട്ടു ധൈര്യം ഇല്ലാത്തവളായി ഇരുന്നതുകൊണ്ടല്ലേ ഇപ്പം ഇങ്ങനെയൊക്കെ പറ്റിയത്. ഇനി ഇച്ചിരി ദൈര്യം കാണിച്ചുനോക്കട്ടെ ഞാൻ.””””

അതുവേണോ ??

വേണം… ഉമ്മയ്ക്ക് വേണ്ടായിരിക്കും പക്ഷെ, എനിക്ക് വേണം. ഇനി എന്നെ വഴക്കുപറഞ്ഞാലും ചീത്ത വിളിച്ചാലും അടിച്ചാലും ശരി ഇവിടെ വരില്ലെന്ന് പറഞ്ഞ ആളെ കൊണ്ട് വരുമെന്ന് പറയിപ്പിക്കും ഞാൻ…..

ഞനും വരാം.”””

ഹോ…. അതുവേണ്ടാ എനിക്ക് നല്ലപോലെ വഴി അറിയാം പോകാൻ.”” ഉമ്മി ഇവിടെ നിന്നോ വെറുതെ കട്ടുറുമ്പാവാൻ നിൽക്കണ്ടാ.. അലീന പറഞ്ഞുകൊണ്ട് വെളിയിൽ ഇറങ്ങി വാതിലിൽ നിന്ന് നോക്കുന്ന ഷംനയെ കണ്ണുകൾ അടച്ചു കാണിച്ചു ചിരിച്ചുകൊണ്ട് ഗേറ്റും കിടന്നു അവൾ സുനിയുടെ വീട്ടിലേക്കു പോയി.””””””

അവിടെ എത്തുമ്പോൾ വാതിൽ തുറന്നു കിടപ്പുണ്ട്.. ആരെയും കാണുന്നില്ല അവൾ മെല്ലെ അകത്തുകയറി അമ്മെ എന്ന് വിളിക്കുമ്പോൾ സുനിയുടെ ‘അമ്മ ഇറങ്ങി വന്നു…..

അഹ് മോളോ..കേറിവാ””” വേറെ ആരുണ്ട് ?

ആരുമില്ല… ഞാൻ ചേട്ടനെ കാണാൻ വന്നതാണ് ‘അമ്മ എവിടെ പോകുന്നു ഈ രാവിലെ ??

ടൗണിൽ പോകുന്നു…. പിന്നെ ബാങ്കിലും കയറണം മോളെ “”

അവൻ അകത്തു കിടക്കുന്നു. മോള് പോയി നോക്ക്””

ശരിയമ്മേ..””” അലീന പറഞ്ഞുകൊണ്ട് സുനിയുടെ മുറിയിൽ കേറുമ്പോൾ ആള് ചെറിയ മയക്കത്തിൽ ആയിരുന്നു.”” അവൾ അവന്റെ അരികിൽ ഇരുന്നു മെല്ലെ കവിളിൽ തലോടി.”””

സുനി കണ്ണ്തുറന്നു അവളെ നോക്കി.”””

ഹ്മ്മ്.. എന്തിനാണ് വന്നത് ഇനി അടുതത്തു ഒപ്പിച്ചു തരാൻ ആണോ ? ഞാൻ ഇനി അങ്ങോടില്ല ചെയ്തു തന്നതിനൊക്കെ നന്ദി ഉണ്ട് പോകാൻ നോക്ക് വീട്ടിൽ…….

പോകുന്നില്ല…….. എന്തിനാണ് ഞാൻ പോകുന്നത് ഞാൻ വന്നത് കുറച്ചുനേരം ഇവിടെ നിൽക്കാൻ ആണ് അല്ലാതെ പറയുമ്പോൾ പോകാനല്ല.””

എന്നാൽ വെളിയിൽ ഇറങ്ങി നിൽക്ക് ഇവിടെ നില്കണ്ടല്ലോ

ഞാൻ നില്കുവല്ലല്ലോ ചേട്ടാ ഇരിക്കുവല്ലേ…. ഇങ്ങനെ ദേഷ്യപ്പെടേണ്ട കാര്യം ഉണ്ടോ ??

എന്താ മോളെ ??

ഒന്നുമില്ല അമ്മേ……..

മോള് ഇപ്പം പോകുവോ ??

എന്താ അമ്മേ… ഞാൻ പോകില്ല ‘അമ്മ എപ്പം വരും

വേഗം വരും.. മോള് പോകുന്നില്ലങ്കിൽ കുറച്ചു കഴിഞ്ഞു ടേബിളിൽ വെച്ചിരിക്കുന്ന കഞ്ഞി എടുത്തു കൊടുക്കണേ അവനു പിന്നെ ഈ മരുന്നും..””

അതൊക്കെ ഞാൻ എടുക്കാം.. എന്തിനാണ് വേറെ സഹായം

മിണ്ടാതെ കിടക്കടാ.”” എനിറ്റ് നടക്കാൻ പറ്റാത്തവൻ പറന്നു വന്നു കഴിക്കുമോ.””

‘അമ്മ പൊയ്ക്കോ ഞാൻ കൊടുക്കാം.”””

സുനി ഫോൺ എടുത്തു എന്തൊക്കെയോ നോക്കികൊണ്ടിരുന്നു…….. അലീന അവന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു മുഖം ബെഡിൽ വെച്ച് സുനിയെ നോക്കി ഇരുന്നു..

ഇടയ്ക്കിടെ അവൻ അവളെ നോക്കി.”” നോക്കുംപ്പോഴൊക്കെ അവൾ കണ്ണുകൾ അടച്ചു കാണിച്ചു……….

ഉമ്മയും മോളും കൂടി അടുത്ത അടവുമായി ഇറങ്ങിയതാണോ ??